അഭിമുഖം: പ്രൊഫ.ബി.ഹൃദയകുമാരി/എന്‍.പി.മുരളീകൃഷ്ണന്‍
മലയാളി സ്ത്രീയ്ക്ക് പ്രതികരണശേഷി കൂടിയിരിക്കുന്നു
മുന്‍പെന്നത്തേക്കാളുമേറെ സ്ത്രീകള്‍ സംഘടിക്കുന്നുണ്ട്. തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും തയ്യാറാകുന്നുമുണ്ട്. പലപ്പോഴും ഒറ്റയ്ക്കുള്ള പ്രതിഷേധങ്ങള്‍ വരെ. അത്തരം ഒറ്റയാള്‍ സമരങ്ങള്‍ ആള്‍ക്കൂട്ടങ്ങളെക്കാള്‍ ഫലം കണ്ട സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കെട്ട കാലം എന്നൊന്നും വിശേഷിപ്പിക്കുന്നില്ല. എല്ലാറ്റിനുമുള്ളപോലെ കാലത്തിനും രണ്ടുവശങ്ങളുണ്ടായിരിക്കും. നിരന്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതുകൊണ്ടാകാം കാലം അത്രമേല്‍ ചീത്തയാണെന്ന് നമ്മളെക്കൊണ്ട് തോന്നിപ്പിക്കുത്. എങ്കിലും എന്തൊക്കെയോ പറ്റിയിട്ടുണ്ട് എാെരു തോന്നല്‍ എല്ലാവരിലുമുണ്ട്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും ഏറെ പറയാനുമുണ്ടാകും.
കേരളത്തിലെ എണ്ണപ്പെട്ട അധ്യാപകരില്‍ ഒരാളും എഴുത്തുകാരിയും ചിന്തകയുമായ പ്രൊഫ. ബി.ഹൃദയകുമാരി സംസാരിക്കുന്നു.
വനിതാദിനത്തിന് പ്രസക്തി കൂടുന്നു?
ഓര്‍മ്മയുണര്‍ത്തും എന്നതില്‍ കവിഞ്ഞ് ഒരു ദിനാചരണത്തിന് പ്രസക്തി കാണുന്നില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഓര്‍ക്കാന്‍ ഒരു മാര്‍ച്ച് 8 തന്നെ വേണമെില്ല. എന്നു വേണമെങ്കിലും ആവാം. ഒരു ദിവസത്തില്‍ മാത്രം ഒതുക്കേണ്ട കാര്യവുമില്ല. എങ്കിലും ചെറുപ്പക്കാര്‍ക്ക് ഗുണപരമായി ആഘോഷിക്കാന്‍തക്ക ഒന്നാണെങ്കില്‍ ഇത്തരം ദിനങ്ങള്‍ ഉണ്ടാകട്ടെ. ഒരു ദിനത്തില്‍ സമ്മേളനം കൂടി പ്രമേയം പാസ്സാക്കിയാല്‍ മാറ്റം വരില്ല. നിരന്തരമല്ലെങ്കിലും ജനശ്രദ്ധയില്‍നിന്നും മാഞ്ഞുപോകാത്ത വിധം സംഘടിപ്പിക്കണം. ചുറ്റുവട്ടത്ത് നടക്കുന്ന അക്രമങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ ദിനാചരണങ്ങള്‍ കൊണ്ട് സാധിക്കും. ജനമൈത്രി പൊലിസ് പോലെയുള്ള ആശയങ്ങള്‍ നല്ലതാണ്. അതുപോലെ ഒരുപാട് അവസരങ്ങള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉണ്ട്. പരാതികളി•േല്‍ എങ്ങനെ നടപടികള്‍ വരുന്നു എതിനെ ആശ്രയിച്ചിരിക്കും ഇത്തരം ദിനാചരണങ്ങളുടെയും കൂട്ടായ്മകളുടെയും വിജയം. ഒരു പ്ലാറ്റ്‌ഫോം അല്ലെങ്കില്‍ ഫോറം ആവശ്യമാണ്. അതിനെയെല്ലാം നല്ല രീതിയില്‍ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോഴാണ് ലക്ഷ്യത്തിലെത്തുക.
അത്തരമൊരു പ്ലാറ്റ്‌ഫോം നല്‍കാന്‍ സ്ത്രീസംഘടനകള്‍ക്ക് സാധിക്കും. അവ എത്രമാത്രം ഫലപ്രദമാകും?
നമ്മള്‍ കേള്‍ക്കാത്ത പല സംഘടനകളും ഉള്‍നാടുകളിലുണ്ടാകും. പഞ്ചായത്തുകളിലോ ഗ്രാമങ്ങളിലോ ഒക്കെ അത്തരം ചെറു സംഘടനകള്‍ ഉണ്ടായിരിക്കും. അവയൊക്കെ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ടാകാം. പൊതുജനാഭിപ്രായം ശക്തിപ്പെട്ടു വരുന്നുണ്ട്. അതിനെ ഗൗരവത്തില്‍ കാണുന്നിടത്തും ഫലപ്രാപ്തിയിലെത്തിക്ക്ുന്നിടത്തുമാണ് സംഘടനയുടെ വിജയം.
വീട്ടില്‍ തുടങ്ങേണ്ട മൂല്യബോധം
നല്ലതല്ലാത്ത കാര്യങ്ങള്‍, വാര്‍ത്തകള്‍, വര്‍ത്തമാനങ്ങള്‍ നിരന്തരം കേള്‍ക്കുന്നു. സമൂഹത്തിന്റെ/മനുഷ്യന്റെ മാറ്റമാണോ ഇത് കാണിക്കുന്നത്?
ഇത് ദുഷിച്ച കാലം, പഴയ കാലം നല്ലത്. എിങ്ങനെ വേര്‍തിരിച്ച് കാണാനാവില്ല. പ്രശ്‌നങ്ങള്‍ അുമുണ്ടായിരുന്നു. പഴയ സമൂഹം അക്രമരഹിതമായിരുന്നെന്നോ ആദര്‍ശഭാസുരമായ ഒന്നായിരുന്നെന്നോ അഭിപ്രായമില്ല. എങ്കിലും അക്രമം കാണിക്കാനും അതിക്രമം കാണിക്കാനും ഒരു പേടിയുണ്ടായിരുന്നു. ആ പേടി പോയി. മദ്യവും മയക്കുമരുന്നും സെക്‌സും വയലന്‍സും വലിയ തോതില്‍ കാണിക്കുന്ന സിനിമകള്‍ ഇന്നത്തെപോലെ ഇല്ല. അതുകൊണ്ടുതന്നെ സമൂഹം ഇത്രകണ്ട് വളര്‍ന്നിട്ടില്ല. സാമൂഹിക ചുറ്റുപാടിന് വ്യത്യാസമുണ്ടായിരുന്നു. ന• മുന്നിട്ട് നില്‍ക്കുകയും തി•യ്ക്ക് പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാതെ വരികയും ചെയ്യുമ്പോള്‍ തി• ക്ഷീണിക്കും. അത്തരമൊരു കാലത്തെ നമുക്ക് പ്രതീക്ഷിക്കാം.
പൊലിസിന്/ഭരണകൂടത്തിന് എങ്ങനെ ഇടപെടാന്‍ കഴിയും?
തീര്‍ച്ചയായും സാധിക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും പൊലിസ് കൂടുതല്‍ അലര്‍ട്ട് ആകുകയും ചെയ്താല്‍ മാറ്റങ്ങള്‍ വരും. പക്ഷേ പ്രശ്‌നത്തിന്റെ വേരില്‍ സ്പര്‍ശിക്കാന്‍ തയ്യാറാവുന്നില്ല. പ്രശ്‌നങ്ങള്‍ വരുമ്പോഴുള്ള പൊട്ടിത്തെറി മാത്രമാണുള്ളത്. ചിന്തിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടനകളും ആഹ്വാനം നല്‍കുത്. വ്യവസ്ഥ തന്നെ അങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്. വേരെന്നു പറയുന്നത് വ്യക്തിയുടെ സാമൂഹികവും രാഷ്ട്രീയവും മാനസികവുമായ ചുറ്റുപാടുകളെയെല്ലാം ആശ്രയിച്ചിരിക്കും. ഇതിനെയൊന്നും സ്പര്‍ശിക്കാതെയുള്ള പ്രവര്‍ത്തനം കൊണ്ട് കാര്യമില്ല.
വ്യവസ്ഥിതിയുടെ മാറ്റം എന്നു പറയുമ്പോള്‍?
പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗം എന്നു പറയുത് പൊലിസ് മാത്രമല്ല. വ്യവസ്ഥിതിയുടെ മാറ്റത്തിന് വീടിനകത്തുനിന്നുള്ള മൂല്യബോധത്തില്‍ നിന്നും തുടങ്ങണം. വീട് സമൂഹത്തിന്റെ ഭാഗമാണ്. അതിന് ഒറ്റയ്ക്കു നിലനില്‍പ്പില്ല. കുടുംബം മാത്രം വിചാരിച്ചാലും നന്നാവില്ല. വയലന്‍സ് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് സമൂഹത്തെ ദുഷിപ്പിക്കുതില്‍ പങ്കുണ്ട്.
ഇത്തവണ വനിതാദിനത്തിന് ഭന്‍വാരി ദേവി കേരളത്തില്‍ വരികയുണ്ടായി. ഇരയാക്കപ്പെട്ടവരില്‍ നിന്നുതന്നെയുള്ള ഇത്തരം ചെറുത്തുനില്‍പ്പുകള്‍ നല്ല സൂചനകളല്ലെ തരുന്നത്?
മുന്‍പാണെങ്കില്‍ അത്തരമൊരു സ്ത്രീ മറഞ്ഞുപോകും. സമൂഹം അവരെ ജീവിക്കാന്‍ അനുവദിക്കില്ല. ആത്മഹത്യ മാത്രമായിരിക്കും ഇരയാക്കപ്പെട്ട സ്ത്രീക്ക് തെരഞ്ഞെടുക്കാനുള്ള വഴി. അത്തരക്കാര്‍ മുഖ്യധാരയിലേക്ക് കടന്നുവരുത് ആരോഗ്യകരമായ കാര്യമാണ്. അവരെ പ്രോത്സാഹിപ്പിക്കണം. അവര്‍ക്ക് വഴികാട്ടുന്ന സംഘടനകളെയും അഭിനന്ദിക്കണം. പിന്നെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വിദ്യഭ്യാസ നിലവാരം വളരെ താഴ്ന്നതാണ്. പ്രാകൃതമായ ജീവിതം നിലനില്‍ക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ നിന്നും ചിലരെങ്കിലും ഇതുപോലെ ഉയര്‍ന്നുവരുന്നത് വലിയ കാര്യമാണ്. അവിടെയൊക്കെ വിദ്യാഭ്യാസം എത്തിച്ചാല്‍ സ്ഥിതി കുറെ മെച്ചപ്പെടും.
ഷീ ടാക്‌സി, സ്ത്രീ സൗഹൃദ ഓട്ടോ
കൊള്ളാം. പ്രശ്‌നത്തിനുള്ള പരിഹാരമല്ല. നല്ല പരീക്ഷണമാണ്. വലിയ അര്‍ഥം കാണുന്നില്ല. വലിയ ദോഷവുമില്ല. കുറേക്കൂടി നേരത്തെ വരേണ്ടതായിരുന്നു. സ്ത്രീയാത്രക്കാരേക്കാള്‍ സ്ത്രീ ഡ്രൈവര്‍മാരുടെ സുരക്ഷ പ്രധാനമാണ്.
വേണ്ടത് പ്രശ്‌നാധിഷ്ഠിത പിന്തുണ
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ആത്മവിശ്വാസമുള്ളവരാണോ?
അങ്ങനെ തോന്നും. എങ്കിലും സംശയമുണ്ട്. വേഷത്തിലും നടപ്പിലും സ്വാതന്ത്ര്യമുണ്ട്. കാര്യത്തോടടുക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കുന്നു എതിനെ ആശ്രയിച്ചിരിക്കും. മേലുദ്യോഗസ്ഥരോടും രക്ഷിതാക്കളോടും അധ്യാപകരോടുമുള്ള പെരുമാറ്റം കുട്ടികളില്‍ മോശമായതായിക്കാണുന്നു. കുട്ടികളില്‍ ഒരുതരം അഹങ്കാരം. ഇത് ആത്മവിശ്വാസമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അത് പാടില്ല.
നീതി നടപ്പിലാക്കാന്‍
പ്രശ്‌നാധിഷ്ഠിതമായി ആയി പിന്തുണ കിട്ടില്ല. കിട്ടണമെങ്കില്‍ സംഘടനയുടെ പിന്‍ബലം വേണം. വ്യക്തിക്ക് ബലത്തിന് സംഘടനയില്‍ ചേരും. സംഘടനകളുടെ അന്യായങ്ങളും നമ്മള്‍ സഹിക്കണം. പ്രശ്‌നാധിഷ്ഠിതചിന്ത നഷ്ടപ്പെട്ടു. എല്ലാം പാര്‍ട്ടി/സംഘടനാ ആണ്. ഗുണം കിട്ടുന്ന കാര്യത്തില്‍ മാത്രം നടപടിയാകുമ്പോള്‍ നീതിനിര്‍വഹണം തടസ്സപ്പെടും. അക്രമം വര്‍ധിക്കുമ്പോള്‍ അനീതി വര്‍ധിക്കും.
സാഹിത്യം, സിനിമ, നാടകം എന്നിവയെല്ലാം ഉള്‍പ്പെടുന്ന സാംസ്‌കാരിക മേഖലയ്ക്ക് എങ്ങനെ ഇടപെടാനാകും?
സമൂഹത്തിന് നല്‍കുന്ന സന്ദേശം നല്ലതാണെങ്കില്‍ സിനിമ നല്ലതാണ്. കുറേപ്പേരെ സ്വാധീനിക്കാന്‍ സാധിക്കും. ഡോക്യുമെന്ററി പ്രദര്‍ശനമൊക്കെ നല്ല കാര്യമാണ്. സമൂഹത്തിന്റെ മൊത്തം പോക്ക് അപകടത്തിലേക്കാണെങ്കില്‍ ഒരാള്‍ ഒരു നോവല്‍ എഴുതിയതുകൊണ്ടോ അത്തരം സിനിമകള്‍ കൊണ്ടോ ഫലമില്ലാതാകും.
പുസ്തകങ്ങള്‍
വായിക്കുന്ന സമൂഹം വായിക്കാത്തവരിലേക്ക് എങ്ങനെ സ്വാധീനിക്കുന്നുവെതാണ് പ്രധാനം. വായിക്കാത്തവര്‍ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കില്ല. വിദ്യാര്‍ഥികളില്‍ വായന കുറഞ്ഞു. വായനയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു കാര്യം കൊണ്ടും സാധിക്കുകയുമില്ല. നല്ല പുസ്തകം വായിച്ച് നല്ല മനസ്സുകളുമായി സംവദിച്ച് നല്ല ചോദനകളും വികാരങ്ങളുമായി ഒരു കുട്ടി വളരുകയാണെങ്കില്‍ ഒരു നല്ല മനുഷ്യന്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. യുക്തിപരമായ ചിന്ത സ്‌കൂള്‍ തലം മുതല്‍ വളര്‍ത്തിയെടുക്കണം. കോളേജ് തലത്തില്‍ വിപുലപ്പെടുത്തണം. വിദ്യാഭ്യാസവും വായനയും സമാന്തരമായി വരുമ്പോള്‍ സ്ഥിതി കുറേക്കൂടി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നവമാധ്യമങ്ങള്‍ സാധാരണക്കാരുടേതാകണം
സോഷ്യല്‍ മീഡിയ?
അഭിപ്രായം പറയാറായിട്ടില്ല. വളരട്ടെ. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഉപരിവര്‍ഗ്ഗം ആണ് ഇത് കൂടുതലായി ഉപയോഗിക്കുത്. സാധാരണക്കാരിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലട്ടെ. അപ്പോള്‍ നോക്കാം. ഒരു കാര്യത്തിന് ഫഌഷ് മോബ് ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കും..
കുടുംബഘടനയില്‍, മൂല്യങ്ങളില്‍ എല്ലാം മാറ്റങ്ങള്‍ വന്നതുകൊണ്ടാകുമോ വീടുകളില്‍ നിന്നും ക്ലാസ്മുറികളില്‍ നിന്നും പീഡനവാര്‍ത്തകള്‍ കേള്‍ക്കുത്?
അത്തരം വാര്‍ത്തകളെ സാമാന്യവത്കരിക്കേണ്ടതില്ലെന്ന് തോുന്നുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കും മിക്കതും. കുടുംബഘടനയിലെ മാറ്റങ്ങളുമല്ല. മദ്യവും ആഢംബരഭ്രമവുമാണ് നമ്മുടെ വീടുകളെ ആക്രമിക്കുന്ന പ്രധാന രണ്ടു ഘടകങ്ങള്‍. ഇതുരണ്ടും മനുഷ്യനെ ബാധിക്കുകയും കാര്‍ന്നുതിന്നുകയും ചെയ്തിട്ടുണ്ട്. ഇവയ്ക്ക് അടിമപ്പെട്ടവര്‍ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് ഒരു നിശ്ചയവുമില്ല.
സ്ത്രീകള്‍ പ്രതികരിച്ചു തുടങ്ങിയെന്ന് തോന്നുന്നുണ്ടോ?
ഒരുപാടുകാലം ബസ്സിലെയും തീയറ്ററിലെയുമൊക്കെ ശല്യപ്പെടുത്തല്‍ സ്ത്രീകള്‍ സഹിച്ചിരുന്നു. ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്. ബസ്സിലെ ശല്യംചെയ്യല്‍ മറ്റ് സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത വിധമാണ് കേരളത്തില്‍. അത് മലയാളി പുരുഷന്റെ പ്രത്യേക മനോഭാവത്തിന്റെയാകാം. എന്തായാലും പ്രതികരിക്കാനുള്ള ആര്‍ജവം കൂടിയിട്ടുണ്ടെന്നു തന്നെയാണ് വിശ്വാസം.
ജനപഥം, മാര്‍ച്ച്