മധുബനി
ബീഹാറില്‍നിന്നും കേരളത്തിലേക്കൊരു കലാവിനിമയ യാത്ര
ബീഹാറിലെ ഉള്‍ഗ്രാമമായ മധുബനിയില്‍ നിന്നും തലസ്ഥാനമായ പറ്റ്‌നയിലെത്താന്‍ 7 മണിക്കൂര്‍ ബസ് യാത്ര ചെയ്യണം. അവിടെനിന്നും കേരളത്തിലേക്ക് പിന്നെയും രണ്ടു ദിവസത്തിലേറെ വരുന്ന ട്രെയിന്‍ യാത്ര. ഇത്രയും ദൂരവും ദിവസവും പിന്നിട്ടാണ് ഹേമാദേവിയും രഞ്ജുദേവിയും കേരളത്തിലെത്തിയത്. വെറുംകൈയുമായിട്ടല്ല ഈ യാത്ര. ഒന്നര ക്വിന്റല്‍ മുള്‍ത്താനിമീട്ടിയുമായി. ഉത്തരേന്ത്യന്‍ തനതു ചിത്രരചനാ രീതിയായ മധുബനി കേരളത്തിന് പരിചയപ്പെടുത്താനാണ് കാതങ്ങള്‍ താണ്ടി ഇരുവരും കേരള തലസ്ഥാനത്തെത്തിയിരിക്കുന്നത്.
കേരള സര്‍ക്കാറിന്റെ സാംസ്‌ക്കാരിക വിനിമയ സ്ഥാപനമായ ഭാരത്ഭവന്‍ സ്പിക്ക്മാകെ(സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സിക്കല്‍ മ്യൂസിക്ക് ആന്റ് കള്‍ച്ചര്‍ എമംഗ് യൂത്ത്)യുമായി ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന ചിത്രരചനാ ശില്‍പ്പശാലയിലാണ് ഹേമാദേവിയും രഞ്ജുദേവിയും ചേര്‍ന്ന് മധുബനി ചിത്രരചനാ സങ്കേതം മലയാളത്തിന് പരിചയപ്പെടുത്തുന്നത്.
ബീഹാറിലെ മധുബനി, മിഥില ഗ്രാമങ്ങളിലെ പാരമ്പര്യ ചിത്രകലാ രൂപമാണ് മധുബനി അഥവാ മിഥിലാ ആര്‍ട്ട്. തുണിയിലും പേപ്പറിലും കാന്‍വാസിലുമായി ചെയ്യുന്ന മധുബനിയില്‍ ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശിവന്‍, ദുര്‍ഗ, സരസ്വതി, ഗണപതി തുടങ്ങി ഹിന്ദു ദൈവങ്ങളെയാണ് പ്രധാനമായും മധുബനിയില്‍ ആവിഷ്‌ക്കരിച്ചുപോരുന്നത്. എന്നാല്‍ നമ്മുടെ താത്പര്യത്തിനും ഇഷ്ടത്തിനുമനുസരിച്ചുള്ള രൂപങ്ങളും നിര്‍മ്മിക്കാം. ഭാരത്ഭവനില്‍ നടക്കുന്ന പരിശീലനത്തില്‍ ഹേമാദേവിയില്‍നിന്നും മധുബനി ചിത്രകല സ്വായത്തമാക്കാനെത്തിയ വീട്ടമ്മമാരും വിദ്യാര്‍ഥികളുമടങ്ങുന്ന പഠിതാക്കള്‍ അത്തരത്തില്‍ പല നിര്‍മ്മിതികളും ഉണ്ടാക്കുകയുണ്ടായി. രാജകൊട്ടാരങ്ങളിലും മറ്റ് ഔദ്യോഗിക ചടങ്ങുകളിലും മാത്രമായി ഒതുങ്ങിനിന്നിരുന്ന മധുബനി ചിത്രകല 1934ല്‍ ബീഹാറില്‍ ഉണ്ടായ ഭൂമികുലുക്കത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പുറംലോകം അറിഞ്ഞത്.
മൂന്നുദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത പേപ്പര്‍ മരക്കമ്പുകൊണ്ട് അടിച്ചുപരുവമാക്കുന്നതാണ് മധുബനി ചിത്രരചനാ പഠനത്തിലെ ആദ്യഘട്ടം. ഫെവിക്കോളും മുള്‍ത്താനിമീട്ടിയും ചേര്‍ത്തതിനുശേഷമാണ് കരവിരുത് പ്രകടമാകുംവിധം ഇഷ്ടമുള്ള രൂപത്തില്‍ അതിനെ മെനഞ്ഞെടുക്കുന്നത്. ഉണക്കിയതിനുശേഷം പ്രകൃതിയില്‍ നിന്നുമെടുത്ത ഇലച്ചാറുകളും പൊടികളും ഉപയോഗിച്ചുണ്ടാക്കിയ വര്‍ണ്ണങ്ങളാല്‍ ചായം തേച്ചുകഴിയുന്നതോടെ മധുബനി ചിത്രകലാരൂപം പൂര്‍ണ്ണമാകുന്നു. വിവിധ നിറങ്ങളുടെ സാന്നിധ്യം വന്നുചേരുന്നതോടെ മധുബനി ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാകുന്നു.
കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. കരകൗശലവിദ്യയിലും ചിത്രകലയിലും അനിമേഷനിലും താത്പര്യമുള്ളവരാണ് ഭാരത്ഭവനിലെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളവരില്‍ ഏറെയും. ചിത്രകലാ ആഭ്യസനത്തിലൂടെ തങ്ങളുടെ നാടിന്റെ പൈതൃകം കൂടി വിനിമയം ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവതിയാണ് ഹേമാദേവി. മധുബനി രചനാ രീതിയില്‍ ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ഹേമാദേവി മധുബനിയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം യാത്ര ചെയ്തുകഴിഞ്ഞു.
വീട്ടില്‍ അമ്മയും അച്ഛനും അമ്മൂമ്മയുമെല്ലാം മധുബനി ചിത്രകല ചെയ്തുപോന്നവരായിരുന്നു. മധുബനി, മിഥില ഗ്രാമങ്ങളില്‍ ഇപ്പൊഴും ഈ ചിത്രകലാരീതി പിന്തുടര്‍ന്നും ഉപജീവന മാര്‍ഗ്ഗമായും കണ്ടുപോരുന്നവര്‍ ഏറെയുണ്ട്.-ഹേമാദേവിയുടെ വാക്കുകള്‍. പാരമ്പര്യ കലകളും അനുഷ്ഠാനങ്ങളും അന്യം നിന്നുപോകുകയും സംരക്ഷിക്കാന്‍ നാഥനില്ലാതാകുന്നതും ഒരു നിരന്തര പ്രക്രിയയായി മാറിക്കഴിഞ്ഞ കേരളത്തിന് ഹേമാദേവിയുടെ വാക്കുകളും മധുബനി ഗ്രാമവും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുന്നു.
വീക്ഷണം, ഓഗസ്റ്റ് 26