ശ്രദ്ധനേടി അസ്തമയം വരെയും ക്രൈം നമ്പറും
കെ എസ് എഫ് ഡി സിയും പ്രേക്ഷകരും പങ്കാളികളായ വിജയം
സജിന്‍ബാബു എന്ന ചെറുപ്പക്കാരന്റെ പരിശ്രമത്തിന്റെ വിജയമാണ് അസ്തമയം വരെ എന്ന ചിത്രം. കലാമൂല്യമുള്ള സിനിമകള്‍ക്ക് കാണികളില്ലെന്ന പതിവിന് മാറ്റം വരുത്തിയിരിക്കുകയാണ് സജിന്‍ബാബു സംവിധാനം ചെയ്ത ഈ ചിത്രം. ജൂണ്‍ അഞ്ചിന് റിലീസ് ചെയ്ത അസ്തമയം രെ ഇപ്പൊഴും തീയറ്ററുകൡ തുടരുന്നു. അസ്തമയം വരെ പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ അനുവദിച്ച കെ എസ് എഫ് ഡി സിക്കും പുതുമയുള്ള സിനിമയെ തിരിച്ചറിഞ്ഞ കാണികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ വിജയം.
പതിവുചേരുവകളെ മാത്രം വിഖ്യാത വിജയങ്ങളാക്കി ശീലമുള്ള മലയാളി പ്രേക്ഷകന്റെ ആസ്വാദനശീലങ്ങളിലേക്ക് പുതിയ പരീക്ഷണവുമായാണ് സജിന്‍ബാബു എത്തിയത്. കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന പതിവുസ്വഭാവം അസ്തമയം വരെയുടെയും അന്നേ ദിവസം റിലീസ് ചെയ്ത സുദേവന്റെ ക്രൈം നമ്പര്‍: 89 ന്റെയും കാര്യത്തില്‍ തെറ്റി. ആഖ്യാനത്തിലെ മാറ്റങ്ങളും പുതുമയും തിരിച്ചറിയുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് ഈ സിനിമകളുടെ രാശി മാറ്റിയതെന്നു പറയാം. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്ത ഈ സിനിമകള്‍ ഇപ്പൊഴും തീയറ്ററിലുണ്ട്. വരുന്ന ആഴ്ചകളില്‍ മറ്റു സ്വകാര്യ തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് സജിന്‍ബാബു പറഞ്ഞു.
മലയാള സിനിമയുടെ ശുഭസൂചകമായ മാറ്റത്തെയാണ് ഈ സിനിമകളുടെ പ്രദര്‍ശനവിജയം സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍ക്ക് കെ എസ് എഫ് ഡി സിയുടെ കീഴിലുള്ള തീയറ്ററുകള്‍ ലഭ്യമാക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായ ശേഷം ഈ നിര്‍ദ്ദേശത്തെ ശരിവയ്ക്കും വിധം സജിന്‍ബാബുവിന്റെയും സുദേവന്റെയും സിനിമകള്‍ക്ക് തീയറ്റര്‍ അനുവദിക്കുകയും ചെയ്തു. ഐ എഫ് എഫ് കെയില്‍ ശ്രദ്ധിക്കപ്പെട്ട എന്‍ കെ മുഹമ്മദ് കോയയുടെ അലിഫും കെ എസ് എഫ് ഡി സി പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. പരിമിതമായ വിഭവ സാമഗ്രികളില്‍ നിന്ന് സ്വതന്ത്ര സിനിമകളെടുക്കുന്ന ചലച്ചിത്രകാരന്മാര്‍ക്ക് കേരളത്തില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വാതിലാണ് ഇതോടെ തുറക്കപ്പെട്ടത്. ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറത്തെ ലോകം അപ്രാപ്യമായിരുന്ന ഇത്തരം സിനിമകള്‍ക്ക് ഇടം കൊടുക്കുകയും വിജയിപ്പിക്കുകയും ചെയ്തതോടെ കലാസമൂഹത്തിനോട് മലയാളികളുടെ ഉത്തരവാദിത്തം നിറവേറ്റല്‍ കൂടിയായും ഇത് മാറുന്നു.
എന്നാല്‍ അസ്തമയം വരെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനുശേഷം പ്രദര്‍ശനവുമായി ബന്ധപ്പെട്ട് പലതരം അവഗണനകളും തമസ്‌ക്കരണങ്ങളും കേരളത്തില്‍നിന്ന് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് സജിന്‍ബാബു തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഒരു തുടക്കക്കാരന്റെ സിനിമയ്‌ക്കെതിരെയുള്ള ഇത്തരം പ്രവണതകള്‍ അത്ര ആശാസ്യമല്ല. മുംബൈ ഫിലിം ഫെസ്റ്റിവലിലും തുടര്‍ന്ന് ബംഗളൂരു, ഗോവ, ചെന്നൈ, കേരള ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കുകയും പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്തതോടെയാണ് സമീപനത്തില്‍ മാറ്റമുണ്ടായതെന്ന് സജിന്‍ പറയുന്നു.
വീക്ഷണം, ജൂണ്‍ 19