കാണികള്‍ ഇപ്പൊഴും അവശേഷിക്കുന്നു
കച്ചവട ചേരുവകളും താരപ്പൊലിമയുമില്ലാത്ത സിനിമകള്‍ക്കും ഇവിടെ ഇടമുണ്ടെന്ന് മനസ്സിലായി. ഇത്തരം സിനിമകള്‍ കാണാന്‍ ഒരു വിഭാഗം കാണികള്‍ ഇപ്പൊഴും അവശേഷിക്കുന്നുണ്ട്. ക്രൈം നമ്പറിന്റെയും അസ്തമയം വരെയുടെയും കാര്യത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന പ്രതികരണമാണ് തീയറ്ററില്‍ നിന്നുണ്ടായത്. ഇനിയും ഇതുപോലുള്ള സിനിമകളെടുക്കാന്‍ ധൈര്യം തരുന്നു ഈ വിജയം.
-സുദേവന്‍
സിനിമ കണ്ട് സിനിമയെടുത്ത ഒരാളാണ് ഞാന്‍. എന്നെ സംവിധായകനാക്കിയതും എന്റെ സിനിമ ശ്രദ്ധിക്കപ്പെട്ടതും ചലച്ചിത്ര മേളകളിലാണ്.
ആ ശ്രദ്ധ തീയറ്ററിലും ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു. 'അസ്തമയം വരെ' റിലീസ് ചെയ്യാത്ത പല സ്ഥലങ്ങളില്‍ നിന്നും സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരുണ്ടെന്നതാണ് സന്തോഷം തരുന്ന മറ്റൊരു കാര്യം.
-സജിന്‍ബാബു
കച്ചവട സിനിമകള്‍ മാത്രം കണ്ടു ശീലിച്ചവര്‍ക്ക് ഈ പേരുകള്‍ അത്ര പരിചയമുണ്ടായിരിക്കില്ല. അല്ലാത്തൊരു വിഭാഗം കാണികള്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന രണ്ടു പേരുകളാണ് സുദേവന്റെയും സജിന്‍ബാബുവിന്റെയും. ചലച്ചിത്ര മേളകള്‍ക്ക് പുറത്തുകടന്ന് തീയറ്ററിലും സിനിമ കാണാന്‍ ആളുകളെത്തിയപ്പൊഴാണ് ഇവരുടെ പരിശ്രമത്തിന് കൂടുതല്‍ സാധ്യത കൈവരുന്നത്.
പരീക്ഷണങ്ങളും പുതുമകളും അത്രകണ്ട് ഏറ്റെടുക്കുന്ന ഒരു ആസ്വാദക വിഭാഗമല്ല മലയാളികള്‍. സിനിമയ്ക്കകത്തു നില്‍ക്കുന്നവര്‍ സ്വയംസുരക്ഷയ്ക്കുവേണ്ടി പുതുമകളെ ഏറ്റെടുക്കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് അവരവരുടെ ഓരോ സിനിമാകാലത്തും അവകാശവാദം ഉന്നയിക്കാറുണ്ടെങ്കിലും അതത്ര സത്യസന്ധമായ പറച്ചില്‍ അല്ല. ഇവിടെ വിഖ്യാത വിജയങ്ങളായ സിനിമളില്‍ ഏറിയ പങ്കും ആസ്വാദകന്റെ അഭിരുചികളെ തിരിച്ചറിഞ്ഞ് വാര്‍ത്തെടുക്കപ്പെട്ടവയാണ്. അതല്ലാതെ വരുന്നവയ്ക്ക് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് പതിവ്. എന്നിട്ട് നല്ല സിനിമകള്‍ ഉണ്ടാകുന്നില്ല എന്നൊരു പല്ലവിയും എടുത്തുചേര്‍ക്കും.
തുടക്കകാലം മുതല്‍ക്കും എഴുപതുകള്‍ മുതല്‍ക്ക് പ്രത്യേകിച്ചും പല തരത്തിലുള്ള പരീക്ഷണ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അത്തരം സിനിമകളെ തിരിച്ചറിയുകയും ആസ്വദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നൊരു ചെറുവിഭാഗം എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ന്യൂനപക്ഷത്തിന്റെ ഉന്നതമായ ആസ്വാദനക്ഷമതയെ ലക്ഷ്യം വച്ച് തന്നിലെ ചലച്ചിത്രകാരന് ഏറ്റവും തൃപ്തിവരത്തക്കവിധം സിനിമകളെടുക്കാന്‍ തയ്യാറായ മറ്റൊരു വിഭാഗവും ഇവിടെ നിലകൊണ്ടു. 'ഉച്ചപ്പട'കാലം മുതല്‍ക്ക് തുടങ്ങി കുറ്റിയറ്റുപോകാത്ത ആ കണ്ണിയുടെ നവനവമായ തുടര്‍ച്ചയായി കാണാം സുദേവനെയും സജിന്‍ബാബുവിനെയും.
സജിന്‍ബാബുവിന്റെ അസ്തമയം വരെയും സുദേവന്റെ സി ആര്‍ നമ്പര്‍ 89 ഉം കഴിഞ്ഞ മാസം അഞ്ചിനാണ് കേരളത്തില്‍ റിലീസ് ചെയ്തത്. ഈ ചിത്രങ്ങള്‍ മൂന്നാഴ്ചയിലേറെ തീയറ്ററില്‍ നിന്നുവെന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. ഈ രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തീയറ്റര്‍ അനുവദിച്ച കെ എസ് എഫ് ഡി സിക്കും പുതുമയുള്ള സിനിമയെ തിരിച്ചറിഞ്ഞ ആ തിരിച്ചറിവുള്ള കാണികള്‍ക്കും കൂടി അവകാശപ്പെട്ടതായിരുന്നു ഇവയുടെ വിജയം. ആഖ്യാനത്തിലെ മാറ്റങ്ങളും പുതുമയും തിരിച്ചറിയുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് തീയറ്ററില്‍ ഈ സിനിമകളുടെ രാശി മാറ്റിയതെന്നു പറയാം.
ട്രീസറുകള്‍ സിനിമകളുടെ ഗതി നിര്‍ണ്ണയിക്കുന്നൊരു കാലം, അതിലും പുതുമ കണ്ടെത്തിയാണ് സുദേവന്‍ തന്റെ സിനിമ പുറത്തുവിട്ടത്. ചലച്ചിത്ര മേളകളും സംസ്ഥാന സര്‍ക്കാറും ശ്രദ്ധിച്ച സി ആര്‍ നമ്പര്‍ തീയറ്ററില്‍ എങ്ങനെ നിലനില്‍ക്കും എന്ന ചോദ്യമാണ് സുദേവന്‍ സഹപ്രവര്‍ത്തകരോടും തന്നോടുതന്നെയും ചോദിച്ചത്. ആ ചോദ്യമാണ് ഏറെ പുതുമയുള്ള ട്രീസര്‍ രൂപത്തില്‍ വന്നതും. സര്‍ഗ്ഗാത്മകമായ ഒരു മനസ്സില്‍ നിന്നു മാത്രം പുറത്തുവരാനിടയുള്ള ആ ശ്രമം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. എന്നും വംശനാശം സംഭവിച്ച് തുടരുന്ന ഒരുകൂട്ടം നല്ല സിനിമകളുടെ സ്‌നേഹികളായ ചെറുപ്പക്കാര്‍ ഷെയര്‍ ചെയ്ത ട്രീസറുകളായിരുന്നു സിനിമയെ മൂന്നാഴ്ച വരെ തീയറ്ററില്‍ നിലനിര്‍ത്താന്‍ അടിത്തറയിട്ടത്.
സോഷ്യല്‍ മീഡിയയിലെയും ദൃശ്യ, അച്ചടി മാധ്യമങ്ങളുടെയും പിന്തുണ സുദേവനെപ്പോലെ സജിന്‍ബാബുവിനും ലഭിച്ചുവെങ്കിലും അയാള്‍ക്ക് പറയാന്‍ വേറൊരു കഥ കൂടിയുണ്ട്. കഥയല്ല, ജീവിതം തന്നെ. ഒരുപക്ഷേ കേരളത്തിലാദ്യമായി ഒരു ചലച്ചിത്രകാരന്‍ തന്റെ സിനിമ റിലീസ് ചെയ്ത ആദ്യനാള്‍ മുതല്‍ എന്നും തീയറ്ററിലെത്തി എത്രപേര്‍ വരുന്നു, ഷോ നടക്കുമോ, അല്ലെങ്കില്‍ നടക്കണേ, കുറേപ്പേര്‍ ഈ സിനിമയെ തിരിച്ചറിയണേ എന്ന ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നല്ലതും ചീത്തതുമായ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു. കാണിയും ചലച്ചിത്രകാരനും ഒന്നാകുന്ന സിനിമയുടെ പുതിയ സാധ്യത അല്ലെങ്കില്‍ മാതൃക അവിടെ ഉരുത്തിരിയുകയായിരുന്നു.
നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ ആയിരിക്കരുത് തന്റെ സിനിമ എന്ന നിര്‍ബന്ധം സജിന് ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നു. ഹ്രസ്വചിത്രങ്ങള്‍ മുതല്‍ പുലര്‍ത്തിപ്പോന്ന ഈ നിബന്ധന ഫീച്ചര്‍ ഫിലിമില്‍ എത്തിയപ്പോഴും കൈവെടിഞ്ഞില്ല. അതാണ് അസ്തമയം വരെയുടെ അംഗീകാരങ്ങളിലും എത്തിച്ചത്. മലയാള സിനിമ ഇതുവരെ പറഞ്ഞുശീലിച്ചിട്ടില്ലാത്തതും പരിചിതമല്ലാത്തതുമായ ശൈലിയാണ് സജിന്റേത്. കേരളത്തിലെ കാഴ്ചക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല തന്റെ സിനിമയെന്ന് സജിന്‍ അവകാശപ്പെടുന്നുമുണ്ട്. -'സ്വന്തമായി ഒരു ദൃശ്യഭാഷ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. കഥ പലരും മുമ്പു പറഞ്ഞിട്ടുണ്ടാകും. എന്റെ ചിത്രത്തിന്റെ കഥയിലും അത്ര പുതുമയുണ്ടെന്നു അവകാശപ്പെടുന്നില്ല. ആഖ്യാനത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ഓഡിയോ വിഷ്വല്‍ ലാംഗ്വേജ് ആണ് സിനിമ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമയ്ക്കപ്പുറം ചിന്തിക്കാന്‍ പറ്റുന്നതാകണം സിനിമ.'സജിന്‍ പറയുന്നു. ഈ വേറിട്ട ആഖ്യാനമാണ് ഇപ്പോള്‍ സ്വീകരിക്കപ്പെട്ടതും.
ട്രീ ഓഫ് ലൈഫ് എന്ന സിനിമയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന പ്രമേയം സജിന്റെ മനസ്സില്‍ വരുന്നതും അസ്തമയം വരെയുടെ ആശയത്തിലേക്ക് എത്തിക്കുന്നതും. കാലമോ സ്ഥലമോ ഇല്ലാത്ത ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് പേരുമില്ല. ദൃശ്യത്തിന്റെ ഭാഷ തന്നെയാണ് സിനിമ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന സജിന്‍ അതുകൊണ്ടുതന്നെ ഊന്നിപ്പറയുന്നു- 'സിനിമ മലയാളത്തില്‍ മാത്രം ഒതുക്കുകയല്ല എന്റെ ലക്ഷ്യം. ലോകത്തെ മുഴുവന്‍ പ്രേക്ഷകരെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. സിനിമയ്ക്കു ഒരു ഭാഷയേയുള്ളൂ. അത് ദൃശ്യഭാഷ ആണ'്.
പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഗ്രാമത്തിലെ ഒരു കൂട്ടം ആളുകളുടെ ജനകീയ സംരഭമായി കാണാം 'സി.ആര്‍. നമ്പര്‍89' എന്ന സിനിമയെ. സിനിമയെടുക്കാനും സിനിമയിലേക്കെത്താനുമുള്ള പരിശ്രമങ്ങള്‍ എല്ലായിടത്തും സജീവമായിരിക്കുന്ന ഒരു കാലം ചിലത് കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് പരിശ്രമത്തിന്റെ ആഴം കൊണ്ടു തന്നെയാകും. ഇവിടെയാണ് സുദേവന്റെ പേര് പ്രസക്തമാകുന്നത്. താനെടുത്ത മൂന്ന് ഷോര്‍ട്ട് ഫിലിമുകളിലെ വ്യത്യസ്ത ആഖ്യാനപരിസരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് സുദേവന്‍ ക്രൈം നമ്പറുമായി എത്തുന്നത്. പരിമിതമായ വിഭവങ്ങളില്‍ നിന്നും ഉടലെടുത്ത അസാധ്യ അനുഭവത്തെ തങ്ങളുടേതാക്കി മാറ്റാന്‍ എന്നും ന്യൂനപക്ഷമെങ്കിലും മാറ്റം ഉള്‍ക്കൊള്ളുന്ന ജനക്കൂട്ടം തയ്യാറായി. ചലച്ചിത്രമേളകളിലെ സ്വീകരണം തീയറ്ററുകളിലും തുടര്‍ന്നത് സുദേവനുള്‍പ്പടെയുള്ള സമാന്തര സിനിമാക്കാര്‍ക്ക് പകര്‍ന്നുനല്‍കുന്നത് വലിയ ധൈര്യമാണ്.
മലയാള സിനിമയുടെ ശുഭസൂചകമായ മാറ്റത്തെയാണ് ഈ സിനിമകളുടെ പ്രദര്‍ശനവിജയം സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകള്‍ക്ക് കെ എസ് എഫ് ഡി സിയുടെ കീഴിലുള്ള തീയറ്ററുകള്‍ ലഭ്യമാക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഐ എഫ് എഫ് കെയില്‍ ശ്രദ്ധിക്കപ്പെട്ട എന്‍ കെ മുഹമ്മദ് കോയയുടെ അലിഫും കെ എസ് എഫ് ഡി സി പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. പരിമിതമായ വിഭവ സാമഗ്രികളില്‍ നിന്ന് സ്വതന്ത്ര സിനിമകളെടുക്കുന്ന ചലച്ചിത്രകാരന്മാര്‍ക്ക് കേരളത്തില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന വാതിലാണ് ഇതോടെ തുറക്കപ്പെടുന്നത്. ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറത്തെ ലോകം അപ്രാപ്യമായിരുന്ന ഇത്തരം സിനിമകള്‍ക്ക് ഇടം കൊടുക്കുകയും വിജയിപ്പിക്കുകയും ചെയ്തതോടെ കലാസമൂഹത്തിനോട് മലയാളികളുടെ ഉത്തരവാദിത്തം നിറവേറ്റല്‍ കൂടിയായും ഇത് മാറുന്നു.
ഇവര്‍ രണ്ടുപേരും അല്ലെങ്കില്‍ ഇതുപോലെ മുന്നോട്ടുവന്നിട്ടുള്ള കുറേപ്പേര്‍ (സനല്‍കുമാര്‍ ശശിധരന്‍, എന്‍ കെ മുഹമ്മദ് കോയ, ടി കെ സന്തോഷ്, സിദ്ധാര്‍ഥ് ശിവ തുടങ്ങി) മുന്നോട്ടുവെയ്ക്കുന്ന ഇത്തരം പുതിയ മാനങ്ങളും രാഷ്ട്രീയങ്ങളുമായിരിക്കും മലയാള സിനിമയുടെ ഭാവി സ്ഥലകാലങ്ങള്‍ക്ക് പുറത്ത് നിര്‍ണ്ണയിക്കുക. അങ്ങനെയായിരിക്കും മലയാള സിനിമയുടെ പുതിയ മാറ്റവും തലമുറയും ഉരുത്തിരിയുകയും കാലങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്നതയായി അടയാളപ്പെടുത്തപ്പെടുകയും ചെയ്യുക.
കൂട്ടിച്ചേര്‍പ്പ്:
ഇപ്പോഴിരുവരും
-ഉടനെയൊരു ഫീച്ചര്‍ ഫിലിം ഉദ്ദേശമില്ലാത്ത സുദേവന്‍ പുതിയ രണ്ട് ഷോര്‍ട്ട് ഫിലിമുകളുടെ പണിപ്പുരയിലാണ്. രണ്ടു സിനിമകളാണ് സജിന്റെ മനസ്സിലുള്ളത്. ഇതില്‍ ആദ്യത്തേത് 'ഹോളി ഓര്‍ഫന്‍' (വിശുദ്ധനായ അനാഥന്‍) സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും.
സ്ത്രീശബ്ദം, ജൂലൈ