ലൂസിഫർ എന്ന സ്ഥിരം രക്ഷക വിപണി സമവാക്യം
മലയാള സിനിമയെ ലോക നിലവാരത്തിൽ എത്തിക്കുകയും മലയാള സിനിമ താനെന്ന ബ്രാൻഡിന്റെ പേരിൽ അറിയപ്പെടുകയും ചെയ്യണമെന്ന വലിയൊരു സ്വപ്നമുണ്ട് പ്രിഥ്വിരാജിന്. ഇത് അദ്ദേഹം പലതവണ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നല്ല സിനിമയുടെ ഭാഗമാകാൻ സക്രി്ര്രപിൽ മാത്രം വിശ്വാസമർപ്പിച്ച് താരമൂല്യവും വിജയ സാധ്യതയും നോക്കാതെ അഭിനയിച്ച് പ്രിഥ്വി ഇതിനെ സാധൂകരിക്കാറുമുണ്ട്. ഇങ്ങനെ വലിയ സ്വപ്നങ്ങൾ കാണുന്ന ഒരു ടോട്ടൽ സിനി മാൻ സംവിധായകനാകുമ്പോൾ കാണികളുടെ പ്രതീക്ഷ ഏറെ വലുതായിരിക്കും;സ്വാഭാവികമായും അയാളുടെ സമ്മർദ്ദവും. ഇതിനെ അതിജീവിക്കാൻ ലോകനിലവാരവും കലാമൂല്യവുമൊക്കെ രണ്ടാമത്തെ സിനിമ തൊട്ടാകാം, ആദ്യം സേഫ് സോണിൽ നിന്നൊരു വിപണി വിജയം നേടുക എന്നതായിരിക്കാം ലളിതമായി പ്രിഥ്വിരാജ് ചിന്തിച്ചിരിക്കുക.
അതാണ് ഇപ്പോൾ ബുദ്ധിപരമായി നടപ്പാക്കിയിട്ടുള്ളതും. മോഹൻലാലിനെപ്പോലെ മലയാള സിനിമയിൽ എറ്റവും വാണിജ്യ മൂല്യമുള്ള നടനെ പ്രധാന കഥാപാത്രമാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലർ. പ്രീ റിലീസിംഗിൽ ഇത്തരത്തിലൊരു പരസ്യം വരുമ്പെഴേ സിനിമ പകുതി വിജയിച്ചുകഴിഞ്ഞു. റിലീസ് ദിവസം മുതൽക്കുള്ള ജനസമ്മതിയെല്ലാം ബോണസാണ്.
മോഹൻലാലിനെ കാണികൾക്ക് ഏതു രൂപത്തിൽ കാണാനാണ് ഇഷ്ടമെന്നു തിരിച്ചറിഞ്ഞ് തയ്യാറാക്കിയ സ്‌ക്രി്ര്രപാണ് ലൂസിഫറിന്റേത്. ലാലിന്റെ നടത്തം, നോട്ടം, മുണ്ടുടുക്കൽ, ഫൈറ്റ്, പഞ്ച് ഡയലോഗ്, രക്ഷകവേഷം, അണികൾക്കു മുന്നിലെ നേതാവ്, എന്തിന് കുഞ്ഞിനെ നെഞ്ചിൽ കിടത്തി കഥ പറയുന്ന ആർദ്രതയുള്ള ശബ്ദമുള്ള ലാലിനെപ്പോലും കാണികളുടെ മനസ്സറിഞ്ഞ് മുരളി ഗോപി എഴുതി വച്ചിരിക്കുന്നു. എന്നാൽ സ്റ്റീഫൻ നെടുമ്പള്ളിയെക്കൊണ്ട് നിരന്തരം നെടുങ്കൻ ഡയലോഗ് പറയിപ്പിക്കനോ കഥാഗതിക്ക് ചേരാതെ വെറുതെ സീനുകളിൽ കയറ്റി നിർത്തനോ ഒരുമ്പെടുന്നുമില്ല. ഇക്കാര്യത്തിൽ പ്രിഥ്വിരാജ് എന്ന അരങ്ങേറ്റ സംവിധായകനെ അംഗീകരിക്കണം. മോഹൻലാലിലെ താരത്തെ അദ്ദേഹം പേടിക്കുകയല്ല, ആവശ്യത്തിനു മാത്രമെടുത്ത് ഉപയോഗിക്കുകയാണ് ചെയ്തത്. ആ കരിസ്മ പൂർണമായി അനുഭവിക്കാനുമാകുന്നുണ്ട്; കാഴ്ചയിലും ചെറുനോട്ടത്തിലും മുരടനക്കത്തിൽ പോലും കാണികൾക്കത് കിട്ടുന്നു. (സ്റ്റീഫൻ നെടുമ്പള്ളി ബൈബിൾ പഴയ നിയമത്തിലെ ഒരു വാചകം പറയുന്നുണ്ട് സിനിമയിൽ. കൈയടിയില്ലാത്ത സംഭാഷണമാണ്. ഒരു നിമിഷം കണ്ണടച്ച് തിയേറ്ററിലെ ആ ശബ്ദത്തിനു മാത്രം ചെവിയോർത്തു നോക്കൂ. സംസാരത്തിലെ താളത്തിൽ പോലും അനുഭവിക്കാനാകും ആ കരിസ്മ.)
മൂന്നു മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ ലാലിന്റെ അത്ര തന്നെ സ്‌ക്രീൻ സ്‌പേസ് പ്രതിനായകനായ വിവേക് ഒബ്രോയിക്കുമുണ്ട്. നിയന്ത്രിതാഭിനയത്തിലെ അങ്ങേയറ്റത്തെ സാന്നിധ്യമായി വിവേക് ഈ വില്ലൻ വേഷത്തെ ഗംഭീരമാക്കുന്നുമുണ്ട്. ഒരുപാട് സീനുകളിൽ ഇല്ലെങ്കിൽ പോലും ടൊവിനോയുടെ ജതിൻ രാംദാസ് ആണ് ലൂസിഫറിലെ മറ്റൊരു ആകർഷണവും ഊർജവും. മഞ്ജുവാര്യരുടെ റോൾ മധ്യവയസ്സിലെത്തിയ മറ്റേതൊരു നടിക്കും ചെയ്യാവുന്നതേയുള്ളു. പ്രത്യേകിച്ച് അഭിനയ സാധ്യതകളൊന്നുമില്ല, പക്ഷേ നിലവിൽ മലയാള സിനിമയിലെ മാർക്കറ്റിംഗ് സ്ട്രാറ്റജി അനുസരിച്ച് ഇതുപോലൊരു മോഹൻലാൽ ചിത്രത്തിൽ മഞ്ജുവാര്യർ എന്ന നായികയ്ക്ക് തന്നെ ഏറ്റവും മൂല്യം.
ലൂസിഫർ അത്ഭുതത്തിന്റെ പരകോടിയോ എനിക്ക് ശേഷം പ്രളയമോ അല്ല. (അങ്ങനെ പ്രചരിപ്പിക്കപ്പെടുമെങ്കിലും) കണ്ടിരിക്കാവുന്ന, ഇടയ്‌ക്കൊക്കെ അൽപം ലാഗ് തോന്നിക്കുന്ന സാധാരണ എന്റർടെയ്നർ മാത്രമാണ്. വില്ലൻ, നീരാളി, ഡ്രാമ, ഒടിയൻ തുടങ്ങി അടുത്തിടെ ഇറങ്ങിയ മോഹൻലാൽ സിനിമകളിൽ മെച്ചപ്പെട്ടത് എന്നു പറയാം. ഒടിയന്റെ റിലീസിനു മുമ്പ് അണിയറക്കാർ നടത്തിയ ഓവർ ഹൈപ്പ് പ്രതികൂലമായെങ്കിൽ, ലൂസിഫറിന്റെ കാര്യത്തിൽ അങ്ങനെയൊരു പബ്ലിസിറ്റി ഉണ്ടായില്ല എന്നതും തുണയായി.
എൺപതുകളിൽ മലയാളത്തിലെ അൾട്രാ ഹെവി പൊളിറ്റിക്കൽ ത്രില്ലറുകൾ എഴുതിയിട്ടുള്ള ടി.ദമോദരൻ മാഷിന്റെ സ്‌ക്രി്ര്രപുകളിൽ പഴുതുകളില്ലായിരുന്നു എന്നതും തറനിരപ്പിൽ തൊട്ടു നിൽക്കുന്നു എന്നതുമായിരുന്നു സവിശേഷത. പൊളിറ്റിക്കൽ ത്രില്ലർ വിശേഷണത്തിൽ എത്തുന്ന ലൂസിഫറിലാകട്ടെ മോഹൻലാലിന്റെ കരിസ്മ മാറ്റി നിർത്തിയാൽ ഫേളോ ചെയ്യാൻ പ്രയാസമുള്ളതും മുറുക്കമില്ലാതെ അയഞ്ഞു കിടക്കുകയും ചെയ്യുന്ന സ്‌ക്രി്ര്രപിംഗ് ഏരിയകൾ ഏറെയാണ്. ടി. ദമോദരൻ ഐ.വി ശശി രാഷ്ടീയ വാണിജ്യ സിനിമകൾ അവയുടെ എഴുത്തിലെയും ആഖ്യാനത്തിലെയും വിശാലതയും സമഗ്രതയും കൊണ്ടാണ് വിജയം നേടിയതെങ്കിൽ, പുതിയകാല 'പൊളിറ്റിക്കൽ ത്രില്ലറുകൾ' ചെറിയ ചിന്തകളുടെ നീട്ടിപ്പരത്തലും ആഘോഷങ്ങളും മാത്രമാണ്.
മാസ് എന്ന പ്രയോഗം പലയിടങ്ങളിലും ലൂസിഫറിനോട് ചേർന്നുനിൽക്കും. എന്നാൽ മാസ് ആന്റ് ക്ലാസ് എന്നൊരു പ്രയോഗത്തെ ഈ സിനിമയോട് ചേർത്ത് പലയിടങ്ങളിലും പ്രയോഗിച്ചതായി കണ്ടു. ക്ലാസ് എന്ന വാക്ക് എല്ലായിടങ്ങളിലും അനാവശ്യമായി ചേർത്ത് ഉപയോഗിക്കേണ്ട ഒരു വാക്കല്ല; ഏറെ സൂക്ഷിച്ച് പ്രയോഗിക്കേണ്ടതുമാണ്. മലയാള സിനിമയിൽ അത്യപൂർവ്വമായി മാത്രം നമ്മൾ ഉപയോഗിച്ചിട്ടുള്ള ഒരു വാക്കാണത്.
(സാന്ദർഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ ലൂസിഫർ കാണുന്നതിനു മുമ്പ് ഐ.വി ശശി പദ്മരാജൻ സിനിമ 'ഇതാ ഇവിടെ വരെ' വീണ്ടും കണ്ടിരുന്നു. 42 വർഷമായി ആ സിനിമ ഇറങ്ങിയിട്ട്. ഇപ്പോൾ കാണുമ്പോഴും ഏറ്റവും പുതിയ സിനിമ കാണുന്നത്രയും ഫ്രഷ്‌നെസും മുറുക്കവുമാണ് ആ സ്‌ക്രി്ര്രപിനും ആഖ്യാനത്തിനും. ഇതു പോലുള്ള സിനിമകളെ ക്ലാസ് എന്നോ ക്ലാസിക്ക് എന്നോ ഒക്കെ വിളിക്കാമെന്ന് തോന്നുന്നു.)
ഇന്ത്യൻ രാഷ്ട്രീയം എന്ന ലോകത്തിലെ വലിയ കോമഡിയെന്ന് സിനിമയിൽ ടോവിനോയുടെ കഥാപാത്രം തന്നെ വിശേഷിപ്പിക്കുന്ന ഇടത്തേക്കുള്ള ഫണ്ടിംഗ് ഏജൻസികളും അവർ നടപ്പിലാക്കുന്ന അജണ്ടയും അതിന്റെ ഇരകളായ രാഷ്ട്രീയ പാർട്ടികളും മീഡിയയുമാണ് ലൂസിഫറിലെ കഥാപരിസരം. സാധാരണ ജനങ്ങൾക്ക് വലിയ റോളില്ലാത്ത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ മേഖലയിൽ നടക്കുന്ന നെറികേടുകളെപ്പറ്റി പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത് വെറുതെയെങ്കിലും ഒരു ഓർമപ്പെടുത്തലിന് ഈ സിനിമ പ്രേരകമയേക്കും.
ആദ്യ സിനിമ തന്നെ ലോക നിലവാരത്തിൽ എത്തിക്കാൻ പ്രയാസമാണ്. അസാമാന്യ പ്രതിഭയും വിപണി സമവാക്യങ്ങളെ മുഖവിലയ്‌ക്കെടുക്കാത്ത മാനസിക ധൈര്യവുമുണ്ടായിരിക്കണം. അടൂരിന്റെ സ്വയംവരം അങ്ങനെയായിരുന്നു, ലെനിൻ രജേന്ദ്രന്റെ വേനലും, ഒറ്റ സിനിമയെടുത്ത അജയന്റെ പെരുന്തച്ചനും, ഒടുവിൽ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയയും അങ്ങനെയായിരുന്നു. ഏറ്റവുമടുത്ത് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സിനും ഒരു ലോക മുഖമുണ്ട്. പ്രിഥ്വിരാജിന്റെ രണ്ടാമത്തെ സിനിമ ഇത്തരത്തിൽ ഭാഷയ്ക്കും ദേശത്തിനും അതീതമായി ലോക മുഖം കാണിക്കുന്നതായിരിക്കുമെന്ന് പ്രത്യാശിക്കാം.
സ്ത്രീശബ്ദം, 2019, ഏപ്രിൽ

No comments:
Post a Comment