പത്മിനിയുടെ യാത്ര; റാണിയുടെയും
വീട്ടില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീക്ക് നേരിടാവുന്നതില്‍ കൂടുതലൊന്നും പുറത്ത് അവരെ കാത്തിരിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന റാണിപത്മിനി രണ്ടു സ്ത്രീകളുടെ യാത്രയാണ്. യാത്രകള്‍ പുരുഷന്റെതാണ് പലപ്പൊഴും. സ്ത്രീക്ക് യാത്രകള്‍ക്കു പോലും പുരുഷനെ ആശ്രയിക്കേണ്ടതുണ്ട് എന്നതാണ് നടപ്പുരീതിയും പറച്ചിലും. നമ്മുടെ സിനിമകള്‍ പോലും പറഞ്ഞുവച്ചിട്ടുള്ളതും ശീലിപ്പിച്ചിട്ടുള്ളതും അങ്ങനെയാണ്. അപൂര്‍വ്വം സിനിമകളില്‍ സ്ത്രീകള്‍ തനിച്ചു നടത്തുന്ന യാത്രകളില്‍ അവരെ അപകടങ്ങള്‍ കാത്തിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളതും.
ഇവിടെ യാത്ര ചെയ്യുന്ന രണ്ടു സത്രീകളെ സ്വീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വലിയ ആകാശമാണ്. വീട്ടകത്തില്‍ നിന്നുമിറങ്ങിയാല്‍ പിന്നെ കാണുന്നത് വലിയൊരു പുറംലോകമാണ്. അവിടെ ഇതുവരെ കാണാത്ത കാഴ്ചകളുണ്ട്, മനുഷ്യരുണ്ട്, അനുഭവങ്ങളുണ്ട്. നമ്മള്‍ മറ്റൊരാളായിത്തീരും. അല്ലെങ്കില്‍ ഇതുവരെയുണ്ടായിരുന്ന നമ്മളെന്നയാളെ സ്വയം വിശകലനത്തിന് വിധേയമാക്കും. പല ധാരണകള്‍ക്കും മാറ്റം വരുന്നതായി മനസ്സിലാവും.
'അടക്കവും ഒതുക്കവുമുള്ള കുട്ടി' എന്നത് വലിയൊരു കെണിയാണെന്ന് താന്‍ വളര്‍ന്ന സാഹചര്യത്തെ ഓര്‍മ്മിച്ച് പത്മിനി ഒരിക്കല്‍ പറയുന്നുണ്ട്. ആകാശവും വന്‍മലനിരകളും പൈന്‍മരക്കാടുകളും നിറഞ്ഞുനില്‍ക്കുന്ന ഗാംഭീര്യത്തിനു മുന്നില്‍ റാണിയുടെയും പത്മിനിയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും അതുകൊണ്ടുതന്നെ. 'നീയൊരു പെണ്ണാണ.് ആ ഓര്‍മ വേണം, അടങ്ങി ഒതുങ്ങിയിരുന്നോണം...' എന്ന വാക്കുകള്‍ക്കു മുകളിലൂടെയായിരുന്നു സത്യത്തില്‍ അവരിരുവരും ആ നിമിഷം പറന്നുയര്‍ന്നത്.
വീടു വിട്ടുള്ള പത്മിനിയുടെ യാത്രയ്‌ക്കൊരു ലക്ഷ്യമുണ്ടായിരുന്നു. ആ യാത്രയില്‍ അവിചാരിതമായി പങ്കുചേരുകയാണ് റാണി. പിന്നീടവര്‍ ഒരുമിച്ചു നടത്തുന്ന യാത്രയാണീ സിനിമ. ലക്ഷ്യങ്ങളെക്കാളും സിനിമ ആവശ്യപ്പെടുന്ന പതിവു സംഘര്‍ഷങ്ങളെക്കാളും യാത്രയും പ്രകൃതിയുമാണ് റാണിപത്മിനിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'ട്രാവല്‍ മൂവി'യെന്ന ഗണത്തില്‍ പെടുത്താന്‍ സാധിക്കും. നിയതമായ ചട്ടക്കൂടുകളിലൊന്നും ഈ സിനിമ നില്‍ക്കുന്നില്ല. അത്ര കാമ്പില്ലാത്ത ഒരു തീമിനെ തിരക്കഥയാക്കുകയാണ് ചെയ്തിട്ടുള്ളത്. പതിവു സങ്കേതങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ആഖ്യാനമാകയാല്‍ത്തന്നെ റാണിപത്മിനി അത്രകണ്ട് രസിപ്പിക്കുന്ന സിനിമയാകില്ല.
തന്റെ എല്ലാ സിനിമകളിലും ആഷിഖ് അബു എന്ന സംവിധായകന്‍ നല്‍കുന്ന പുതുമ തന്നെയാണ് റാണിപത്മിനിയുടെയും ഹൈലൈറ്റ്. പുതിയ സിനിമ മുന്‍ സിനിമകളെക്കാളും വേറിട്ടുനില്‍ക്കണം എന്ന നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന സംവിധായകാനാണിദ്ദേഹം. വിജയപരാജയങ്ങളെ ആശ്രയിച്ചല്ല ഈ പുതുമകള്‍ നിശ്ചയിക്കുന്നതെന്ന് ആഷിഖ് അബുവിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതുകൊണ്ടു തന്നെയാകണം രണ്ടു സ്ത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ അദ്ദേഹം തയ്യാറായതും. ഡാഡികൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ രണ്ടു ചിത്രങ്ങളൊഴികെ മറ്റ് ആഷിഖ് അബു ചിത്രങ്ങളൊന്നും തന്നെ താരാധിപത്യത്തിന്റെതല്ല. എന്നാല്‍ ഈ സിനിമകളെക്കാളും പ്രകീര്‍ത്തിക്കപ്പെട്ടത് മറ്റു സിനിമകളാണെന്നും കാണാം. അത്ര ബലപ്പെട്ട ഒരു തിരക്കഥയുടെ പിന്തുണയില്ലാതിരുന്നിട്ടും റാണിപത്മിനിയെ നിലനിര്‍ത്തുന്നത് ആഷ്ഖ് അബു സൃഷ്ടിച്ചെടുക്കുന്ന ക്രാഫ്റ്റിന്റെ മികവു കൊണ്ടു തന്നെയാണ്. സിനിമ സംവിധായകന്റെയും ദൃശ്യങ്ങളുടെയും കലയാണ് എന്ന അടിസ്ഥാന തത്വത്തോടു നീതി പുലര്‍ത്താനും റാണിപത്മിനിക്കാകുന്നുണ്ട്.
പിന്നീട് പലരും അനുകരിക്കുന്ന എന്തെങ്കിലുമൊരു മാതൃക ഈ സംവിധായകന്റെ എല്ലാ സിനിമകളിലും കാണാനാകും. അത് ഒരു ഷോട്ടോ, ടൈറ്റില്‍ കാര്‍ഡോ, ആഖ്യാനത്തിലെ സവിശേഷതയോ അങ്ങനെ എന്തുമാകാം. ഇവിടെ പത്മിനി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയെ കാണിക്കാന്‍ വേണ്ടി ചിത്രീകരിച്ചിരിക്കുന്ന കല്യാണ വീഡിയോ അത്തരത്തിലൊരു പുതുമയാണ്. ഹിമാചലിന്റെ മനോഹാരിത അനുഭവമാക്കുന്ന മിഴിവില്‍ പകര്‍ത്തിത്തരുന്ന മധു നീലകണ്ഠന്റെ ക്യാമറയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതുതന്നെ.
പുരുഷനോ സ്ത്രീയോ, ആരാണ് മുമ്പിലെന്ന ചോദ്യം ഉയര്‍ത്താതെ അതിന് പ്രസക്തിയില്ലെന്ന് പറയാതെ പറഞ്ഞ് ഒരാള്‍ മറ്റൊരാള്‍ക്ക് കൈത്താങ്ങാകുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് റാണിപത്മിനി. സ്ത്രീപക്ഷമോ പുരുഷപക്ഷമോ ചേരാതെ പക്ഷത്തിലല്ല തിരിച്ചറിവിലും അംഗീകരിക്കലിലുമാണ് കാര്യമെന്ന പുതിയ പറച്ചിലിനാണ് ഇവിടെ ഇടം. അതുതന്നെയാണ് ഈ സിനിമ നല്‍കുന്ന പുതുമയും.
സ്ത്രീശബ്ദം, നവംബര്‍

No comments:
Post a Comment