ഫഹദ് ഫാസിലിനെ ഒരു നടന്‍ മാത്രമായാണ് മലയാളി പ്രേക്ഷകര്‍ കണ്ടുപോരുന്നത്. മികവുറ്റ അഭിനയേശഷികൊണ്ട് ആസ്വാദകരുടെ ഈ അഭിപ്രായത്തെ ഫഹദ് സാധൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമായ ഒരു പ്രധാന നടനെ സംബന്ധിച്ചിടത്തോളം സിനിമകളുടെ വാണിജ്യവിജയം വളരെ പ്രധാനമാണ്. മിക്ക നടന്മാരും ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തി പരിപാലിച്ചുപോരുന്നതും അതുകൊണ്ടുതന്നെ. ഫാന്‍സ് പിന്തുണകൊണ്ടുമാത്രമാണ് പലപ്പൊഴും ശരാശരി നിലവാരത്തിലുള്ള സിനിമകള്‍ തീയേറ്ററില്‍ വലിയ വിജയം നേടുന്നത്. ഈ രീതിയിലുള്ള വിജയക്കണക്ക് മിക്ക നടന്മാര്‍ക്കും പറയാനുണ്ടാകും. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഇത്തരത്തില്‍ നടന്മാരുടെ ഫാന്‍സ് വിജയിപ്പിച്ച ചിത്രങ്ങള്‍ ഏറെയാണ്. സിനിമയുടെ റിലീസ് നാളുകളില്‍ ഇവര്‍ ഉണ്ടാക്കുന്ന വ്യാജ അഭിപ്രായങ്ങളിലും തരക്കേടില്ലാത്തതിനെ വളരെ മികച്ചതെന്നുള്ള തരത്തിലുള്ള പ്രചാരണങ്ങളിലും പ്രേക്ഷകര്‍ വീണുപോകുന്നതും സാധാരണം. മുഖ്യധാരാ കച്ചവട സിനിമാരംഗം കാലാകാലങ്ങളായി ശീലിച്ചുപോരുന്ന സ്വഭാവമാണിത്.
ആഘോഷസിനിമകളിലേക്കുള്ള ഫഹദ് ഫാസിലിന്റെ പ്രവേശനംകൊണ്ടാണ് റാഫി സംവിധാനം ചെയ്ത പുതിയ ചിത്രമായ റോള്‍ മോഡല്‍സ് ശ്രേേദ്ധയമാകുന്നത്. റോള്‍ മോഡല്‍സ് തീര്‍ത്തും സാധാരണമായ ഒരു റാഫി ചിത്രമാണ്. തീയേറ്ററുകളില്‍ ദിവസങ്ങളോളം ചിരി പടര്‍ത്തി കോടികള്‍ കൊയ്തിട്ടുള്ള റാഫി-മെക്കാര്‍ട്ടിന്‍ സഖ്യത്തിലെ റാഫി ജയറാം, ദിലീപ് തുടങ്ങി തന്റെ വിജയനായകന്മാരെ മാറ്റിനിര്‍ത്തി ഫഹദിനെ നായകനാക്കുമ്പോള്‍ ആഘോഷം എത്രകണ്ട് വിജയിക്കും എന്നതുതന്നെയാണ് ആകാംക്ഷയുണര്‍ത്തുന്ന ചോദ്യം. റാഫിമെക്കാര്‍ട്ടിന്‍ പുതുക്കോട്ടയിലെ പുതുമണവാളനോ, പഞ്ചാബിഹൗസോ, തെങ്കാശിപ്പട്ടണമോ എടുക്കുമ്പോഴുള്ള ആരാധനാകാലമല്ല ഇപ്പോള്‍. പഴയ താരങ്ങള്‍ക്കുപകരം പുതിയ താരങ്ങള്‍ വന്നെങ്കിലും താരാരാധന പുതിയ മേളക്കൊഴുപ്പിലേക്ക് എത്തിയിരിക്കുകയാണ്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി പുതുതലമുറയില്‍ വിജയിച്ച താരങ്ങളെല്ലാം സിനിമയുടെ പ്രചാരണത്തിന് ഫാന്‍സിനെയും ആഘോഷങ്ങളെയും മാറ്റിനിര്‍ത്താറില്ലെന്ന് ശ്രദ്ധിക്കണം. ഉത്സവകാലത്ത് തീയേറ്ററിലെത്തിയ ഫഹദ് ചിത്രത്തിന് സാധാരണ പ്രേക്ഷകരെ ആകര്‍ഷിക്കാനായിട്ടുണ്ടെങ്കിലും ഓളം സൃഷ്ടിക്കാനായിട്ടില്ല. അമിതമായ ഫാന്‍സ് ബഹളങ്ങളും താരങ്ങളുടെ പേരിലുള്ള മത്സരങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതാണെങ്കി
പതിവുരീതിയിലുള്ള ചിരിപ്പടങ്ങളിലെ കാഴ്ചകള്‍ തന്നെയാണ് റോള്‍ മോഡല്‍സിലുമുള്ളത്. പറഞ്ഞുപഴകിയ കെട്ടുറപ്പില്ലാത്ത തിരക്കഥയെ ഹാസ്യംകൊണ്ട് മറച്ച് മുന്നോട്ടുപോകുന്ന പതിവു രീതി. വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിരിതീര്‍ക്കാന്‍ ഫഹദിനൊപ്പമുള്ളത്. ഫഹദ് അവതരിപ്പിക്കുന്ന നായകന് ഈ ചിരിക്കാഴ്ചയില്‍ വലിയ പങ്കില്ലെന്നുവേണം പറയാന്‍. കോളേജ് കാലം മുതല്‍ റോള്‍ മോഡല്‍സ് എന്നു വിളിപ്പേരുള്ള നാലുപേരുടെ സൗഹൃദസംഘത്തിന്റെ കഥയാണിത്. ഗൗതം (ഫഹദ് ഫാസില്‍) എന്ന വ്യക്തിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. ഗൗതമിന്റെ കോളേജ് ജീവിതത്തിനിടയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റവും അയാളെ തിരിച്ചുകൊണ്ടുവരാന്‍ കൂട്ടുകാര്‍ നടത്തുന്ന ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം.
ആദ്യപകുതിയില്‍ ചിരി തീര്‍ക്കുന്ന ചിത്രത്തിന്റെ രണ്ടാംപകുതി കഥയിലെ വ്യക്തതയില്ലായ്മയും പരസ്പരബന്ധമില്ലായ്മയുംകൊണ്ട് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
ഫഹദിന് 'പെര്‍ഫോം' ചെയ്യാനുള്ള സ്‌പേസ് സിനിമയിലില്ല. തിരക്കഥ ആവശ്യപ്പെടുന്നത് ഫഹദ് മികച്ച രീതിയില്‍ ചെയ്തിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളും മാനറിസങ്ങളും നോര്‍ത്ത് 24 കാതം, മണിരത്‌നം തുടങ്ങിയ മുന്‍ ഫഹദ് ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ട്.
വിനായകന്‍ എന്ന മികച്ച നടന്റെ കാര്യവും മറിച്ചല്ല. ചിരി തീര്‍ക്കാനാകുന്നുണ്ടെങ്കിലും റോള്‍ മോഡല്‍സില്‍ വിനായകന്‍ കൂട്ടത്തിലൊരാള്‍ മാത്രമാണ്. ഇത്തരമൊരു ആഘോഷസിനിമയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനും തരമില്ല. എങ്കില്‍ക്കൂടി കറുപ്പുനിറം, പോരായ്മകള്‍ എന്നിവ ചൂഷണം ചെയ്ത് ചിരിയുണ്ടാക്കുന്ന മലയാള ചലച്ചിത്രകാരന്മാരുടെ പതിവ് ഇവിടെയും തെറ്റിക്കുന്നില്ല. റോള്‍ മോഡല്‍സില്‍ വിനായകനാണ് ഇര. സുന്ദരമായി ഹാസ്യം പറഞ്ഞ് ചിരിപ്പിച്ചിട്ടുള്ള റാഫിക്ക് കുറവുകളും അശ്ലീലവും പറയാതെ തന്നെ ആളുകളെ ചിരിപ്പിക്കാനാവുമെന്നിരിക്കെയാ
ഒരു സിനിമയ്ക്കും എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല. ഒറ്റവട്ടം കണ്ടുരസിച്ച് തീയേറ്ററില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ യാതൊന്നും കൂടെപ്പോരാത്ത ചില ചിത്രങ്ങളുടെ കൂട്ടത്തിലാണ് റോള്‍ മോഡല്‍സിന്റെ സ്ഥാനം. റാഫിക്ക് തന്റെ കോമഡി കിറ്റിലെ രസക്കൂട്ട് മുഴുവന്‍ പുറത്തെടുക്കാനാകാതെ പോയ ഒരു ചിത്രം. എങ്കില്‍ക്കൂടി സാധാരണ പ്രേക്ഷകര്‍ക്ക് താത്കാലിക രസക്കാഴ്ചയൊരുക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും നടനും (റോള്‍ മോഡല്‍സില്‍ ഒരു പ്രധാന കഥാപാത്രമായി എത്തി റാഫി ചിരിപടര്‍ത്തുന്നുണ്ട്) എന്ന നിലയില്‍ റാഫി വിജയിച്ചിരിക്കുന്നു. ഒപ്പം ഫഹദ് ഫാസിലിന്റെ വാണിജ്യ താരമുഖത്തെ പരിചയപ്പെടുത്താനായി എന്ന നിലയ്ക്കും.
സ്ത്രീശബ്ദം, ജൂലൈ 2017
No comments:
Post a Comment