ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക്, സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബിഎന്നിങ്ങനെയെല്ലാം ആരാധാകരും നിരൂപകരും വിശേഷിപ്പിക്കുന്ന ബച്ചൻ ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളാണ്. അഞ്ച് പതിറ്റാണ്ട് നീണ്ട തന്റെ അഭിനയജീവിതത്തിൽ ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടു കഴിഞ്ഞ ബച്ചനെ രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. നാലു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നേടി. 'എന്താണ് എന്റെ മനസ്സിലെന്ന് എനിക്ക് അറിയാനാകുന്നില്ല. അത് എന്തുമായിക്കോട്ടെ. നന്ദിയും എളിമയും ആണ് പ്രധാനം. എല്ലാവരോടും സ്‌നേഹവും' എന്നാണ് ഫാൽക്കേ പുരസ്‌കാര നേട്ടത്തിനു ശേഷം അമിതാഭ് ബച്ചൻ ബ്ലോഗിൽ എഴുതിയത്.
1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ടായിരുന്നു ബിഗ് ബിയുടെ സിനിമാ അരങ്ങേറ്റം. 1973ൽ നായകനായി അഭിനയിച്ച സഞ്ജീർ പുറത്തിറങ്ങിയതോടെ അമിതാഭ് ബോളിവുഡിൽ തന്റെ വരവറിയിച്ചു. അമിതാഭിന്റെ വാണിജ്യ സിനിമകളുടെ വിജയത്തോടെ ഇന്ത്യൻ സിനിമയുടെയും പ്രത്യേകിച്ച് ബോളിവുഡിന്റെയും ഫോർമുല തന്നെ മാറ്റപ്പെടുകയായിരുന്നു. ഇന്ത്യൻ കാണികളുടെ കാഴ്ചാഭിരുചിയിൽ തന്നെ അമിതാഭ് മാറ്റം വരുത്തി. അമിതാഭിനു വേണ്ടിയുള്ള സിനിമകൾ സൃഷ്ടിക്കപ്പെടുന്ന കാലമായിരുന്നു പിന്നീടുള്ള ഒരു പതിറ്റാണ്ട്.
പ്രശസ്ത കവി ഹരിവംശ റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ അലഹാബാദ് പ്രവിശ്യയിൽ ജനിച്ച അമിതാഭിന് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്.
1969 ൽമൃണാൾ സെന്നിന്റെഭുവൻ ഷോമിലെ ശബ്ദസാന്നിദ്ധ്യമായിട്ടാണ് ബച്ചൻ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം നടത്തിയത്. 1968ൽസിനിമാ മോഹവുമായി മുംബൈയിൽഎത്തിയ ബച്ചൻ തൊട്ടടുത്ത വർഷംഖ്വാജാ അഹമ്മദ് അബ്ബാസ്സംവിധാനം ചെയ്തസാത്ത് ഹിന്ദുസ്ഥാനിയിൽഏഴ് നായകന്മാരിൽ ഒരാളായി അഭിനയരംഗത്തും അരങ്ങേറി. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചനു നേടിക്കൊടുത്തു. 1971 ൽ പർവാനയിലെയും സുനിൽദത്ത്‌സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറയിലെയും കഥാപാത്രങ്ങൾശ്രദ്ധ നേടി. അതേ വർഷം പുറത്തിറങ്ങിയ,ഹൃഷികേശ് മുഖർജീസംവിധാനം ചെയ്തആനന്ദ്എന്ന ചിത്രത്തിലെ ഡോക്ടർ വേഷം ബച്ചന് ആ വർഷത്തെ മികച്ച സഹനടനുള്ളഫിലിംഫെയർ പുരസ്‌കാരംനേടിക്കൊടുത്തു. മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയനായെങ്കിലും വാണിജ്യ വിജയങ്ങൾ ആദ്യകാലത്ത് ബച്ചനെ തേടിയെത്തിയില്ല. തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്‌ളോപ്പുകളും രണ്ട് സാമാന്യ ഹിറ്റുകളും മാത്രമുള്ള 'പരാജയപ്പെട്ട പുതുമുഖം' ആയിരുന്നു ബച്ചൻ.
സലിം ഖാനുംജാവേദ് അക്തറുമാണ് സഞ്ജീറിലെ ക്ഷുഭിത യൗവന കഥാപാത്രത്തിലൂടെ അമിതാഭിന് ബ്രേക്ക് നൽകിയത്. അക്കാലത്ത് ബോളിവുഡ് സിനിമാ വ്യവസായത്തിൽ പ്രബലമായ റൊമാന്റിക് ഹീറോ ഇമേജിന് ഈ കഥാപാത്രം എതിരായതിനാൽ നിരവധി അഭിനേതാക്കൾ പിന്മാറിയതോടെയാണ് ബച്ചന് നറുക്ക് വീഴുന്നത്. ആയുധം കൊണ്ട് അനീതികളെ ചെറുക്കുന്ന കഥാപാത്രം അതിനു മുമ്പുള്ള റൊമാന്റിക് പ്രമേയങ്ങളുള്ള ബോളിവുഡ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ഇത് അമിതാഭിനെ ബോളിവുഡ് സിനിമയിലെ 'കോപാകുലനായ യുവാവ്' എന്ന ഒരു പുതിയ വ്യക്തിത്വത്തിൽ എത്തിച്ചു. സഞ്ജീറിലൂടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിന് അമിതാഭ് നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് എന്നു വിലയിരുത്തപ്പെടുകയും ചെയ്തു. സഞ്ജീർ 1973 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായി മാറി. ഈ സിനിമ ബച്ചനെ ഒരു താരമാക്കി ഉയർത്തുകയും ചെയ്തു.
സലിം ഖാനും ജാവേദ് അക്തറും അമിതാഭ് ബച്ചനും ചേർന്നുള്ള കൂട്ടുകെട്ടിൽ തുടർന്നു വന്ന ദീവാറും ഷോലെയും വൻ വാണിജ്യ വിജയങ്ങളായി. മൻമോഹൻ ദേശായി, പ്രകാശ് മെഹ്ര,യാഷ് ചോപ്രഎന്നീ സംവിധായകരുടെ ചിത്രങ്ങളിലും തിളങ്ങിയതോടെ ബച്ചൻ ഹിന്ദി ചലച്ചിത്രമേഖലയിലെ മുൻനിര താരങ്ങളിലൊരാളായി മാറി. സഞ്ജീർ, ദീവാർ, ത്രിശൂൾ, കാലാ പഥർ, ശക്തി തുടങ്ങിയ സിനിമകളിൽ വ്യവസ്ഥയോട് പോരാടാൻ ആയുധത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന നായകനെ ബച്ചൻ അവതരിപ്പിച്ചത് സാധാരണ ജനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കി.
1973 ൽ നടിയായ ജയ ഭാദുരിയെ വിവാഹം കഴിച്ചു. തൊട്ടടുത്ത വർഷം ഹൃഷികേശ് മുഖർജിസംവിധാനം ചെയ്ത നമക് ഹറാമിലെ വിക്രം എന്ന കഥാപാത്രത്തിലൂടെ ബച്ചൻ രണ്ടാമത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. തുടർച്ചയായ വിജയങ്ങളിലൂടെ മുന്നേറിയ ബച്ചനെ സൂപ്പർതാര പദവിയിലേയ്ക്ക് ഉയർത്തിയ വർഷമായിരുന്നു 1975. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ബച്ചൻ അഭിനയിച്ച വർഷം കൂടിയാണിത്. യാഷ് ചോപ്രസംവിധാനം ചെയ്തദീവാർആണ് ആദ്യ ചിത്രം. ബോക്‌സോഫീസിൽ വൻ വിജയമായി മാറിയ ദിവാറിനെ ബോളിവുഡ് സിനിമകളിൽ അവശ്യം കണ്ടിരിക്കേണ്ട മികച്ച 25 ചിത്രങ്ങളിലൊന്നായി ഇന്ത്യ ടൈംസ് മൂവീസ് വിലയിരുത്തി. 1975 ഓഗസ്റ്റ് 15 ന് പുറത്തിറങ്ങിയഷോലെ, അക്കാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറി. സഞ്ജീറിലൂടെ താരമായി ഉയർന്നുവന്ന അമിതാഭിനെ ഷോലെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തി. ബിബിസി ഇന്ത്യ ഷോലെയെ സഹസ്രാബ്ദത്തിന്റെ ചിത്രം ആയി പ്രഖ്യാപിച്ചു. 1970 കളിലും 1980 കളിലും വ്യവസായമേഖലയിൽ അമിതാഭ് ആധിപത്യം ഉറപ്പിച്ചതിനും ദീവാർ,ഷോലെഎന്നീ ചിത്രങ്ങളുടെ സംഭാവന വലുതായിരുന്നു.
1976 ൽകഭി കഭിഎന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് ബച്ചനെ 'കോപാകുലനായ ചെറുപ്പക്കാരൻ' എന്ന ഇമേജിൽനിന്ന് മാറ്റി റൊമാന്റിക് നായകനായി അവതരിപ്പിച്ചത്. 1977 ൽഅമർ അക്ബർ ആന്റണിയിലെഅഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്‌കാരം നേടി. അതിൽവിനോദ് ഖന്നയ്ക്കുംറിഷി കപൂറിനുമൊപ്പംമൂന്നാമത്തെ നായകനായി ആന്റണി ഗോൺസാൽവസ് ആയിട്ടാണ് അഭിനയിച്ചത്. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഡോൺ പിന്നീട് പല ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയായി മാറി. മുക്കദർ കാ സിക്കന്ദർ, ത്രിശൂൾ, ഡോൺ, കാസ്‌മെ വാഡെ, ഗംഗാ കി സൗഗന്ധ്, ബെഷറാം എന്നീ വമ്പൻ വിജയങ്ങൾ നേടിയ 1978 അമിതാഭിന്റെ കരിയറിൽ ബോക്‌സോഫീസിലെ ഏറ്റവും വിജയകരമായ വർഷമായി കണക്കാക്കപ്പെടുന്നു.
1979 ൽ സുഹാഗും 80 ൽദസ്താനയും അതത് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളായതോടെ തുടർച്ചയായ വർഷങ്ങളിൽ ബോളിവുഡ് ഇൻഡസ്ട്രിക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന വിജയ നായകനായി അമിതാഭ് മാറുകയായിരുന്നു. 1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും അമിതാഭിന്റ ആധിപത്യത്തിൻ കീഴിലായിരുന്നതിനാൽ ഫ്രഞ്ച് സംവിധായകൻഫ്രാങ്കോയിസ് ട്രൂഫൗട്ട്അദ്ദേഹത്തെ 'വൺ മാൻ ഇൻഡസ്ട്രി' എന്ന് വിളിച്ചു. സിൽസില, ഷാൻ,റാം ബൽറാം,നസീബ്,ലാവാറിസ്,കാലിയ,യാരാന, ബർസാത് കി ഏക് രാത്ത്, ശക്തി, ദേശ് പ്രേമി, നമക് ഹലാൽ, കൂലി എന്നീ ചിത്രങ്ങളെല്ലാം ഈ കാലഘട്ടത്തിൽ വാണിജ്യവിജയം നേടി.
1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും അലഹാബാദിൽനിന്ന്‌ലോക്‌സഭയിലേയ്ക്കുതെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ അലഹബാദ് സീറ്റിൽനിന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന എച്ച്.എൻ.ബഹുഗുണയെ പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയ മാർജിനുകളിലൊന്ന് നേടി പരാജയപ്പെടുത്തി. എന്നിരുന്നാലും ബച്ചന്റെ രാഷ്ട്രീയ ജീവിതം ഹ്രസ്വകാലമായിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിനു ശേഷം തിരികെ എത്തിയ ഷഹെൻഷാ വിജയമായെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടത് തിരിച്ചടിയായി. ഹിറ്റുകൾ ഇല്ലായിരുന്നെങ്കിലും 1990 ൽ അഗ്‌നിപഥിലൂടെ മികച്ച നടനുള്ള തന്റെ ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി. തുടർ ബച്ചൻ സിനിമയിൽ സജീവമായില്ല. ഇടയ്ക്ക് സിനിമാ രംഗത്തു നിന്ന് മാറിനിൽക്കുകയാണെന്നും പ്രഖ്യാപിച്ചു. 1996 ൽ അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചൻ ഒരു നിർമ്മാതാവായി മാറി. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങളിലേക്കുള്ള ബച്ചന്റെ തിരിച്ചുവരവിന് കിട്ടിയ അംഗീകാരമായിരുന്നു 2000 ൽ ആദിത്യ ചോപ്രയുടെമൊഹബ്ബത്തേനിലൂടെ മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ്.
സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് ആയിരുന്നു തിരിച്ചുവരവിൽ ബച്ചന്റെ മികച്ച വേഷങ്ങളിലൊന്ന്. മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാർഡും മികച്ച നടനുള്ള നാലാമത്തെ ഫിലിം ഫെയർ പുരസ്‌കാരവും രണ്ടാമത്തെഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡും അദ്ദേഹത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. തുടർന്ന് മകൻ അഭിഷേക് ബച്ചനോടൊപ്പം അഭിനയിച്ച ബണ്ടി ഔർ ബബ്ലി, സർക്കാർ, കഭി അൽവിദ നാ കെഹ്ന എന്നീ ചിത്രങ്ങളെല്ലാം ബോക്‌സോഫീസിൽ തകർപ്പൻ വിജയങ്ങളായിരുന്നു. ബ്രിട്ടീഷ് ടെലിവിഷൻ ഗെയിം ഷോയായ ഹു വാണ്ട്‌സ് ടു ബി എ മില്യണയർ ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ അവതാരകനായതും ഇതേ കാലത്തായിരുന്നു.
പ്രൊജീരിയ ബാധിച്ച 13 വയസുകാരനായി അഭിനയിച്ച പാ എന്ന ചിത്രത്തിലെ ബച്ചന്റെ പ്രകടനം വലിയ പ്രശംസ നേടി. മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാർഡും ഈ ചിത്രത്തിലൂടെ നേടി. 2010ൽമേജർ രവിസംവിധാനം ചെയ്‌ത്മോഹൻലാൽനായകനായകാണ്ഡഹാർഎന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. അടുത്തിടെ ഏറെ നിരൂപക ശ്രദ്ധ നേടിയ പിക്കുവിലും പിങ്കിലും ശ്രദ്ധേയ വേഷങ്ങളായിരുന്നു ബച്ചന്.
2001 ൽ ഈജിപ്തിൽ നടന്ന അലക്‌സാൻഡ്രിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആക്ടർ ഓഫ് ദി സെഞ്ച്വറി പുരസ്‌കാരം, 2007 ൽ ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ, 2010 ലെ ഏഷ്യൻ ഫിലിം അവാർഡിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിവ ബച്ചന്റെ അന്താരാഷ്ട്ര അംഗീകാരങ്ങളിൽ ചിലതു മാത്രമാണ്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ ബച്ചൻ ആകെ 41 നാമനിർദ്ദേശങ്ങൾ എന്ന നിലയിൽ ഫിലിംഫെയറിലെ ഏതെങ്കിലും പ്രധാന അഭിനയ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. അമിതാഭ് ബച്ചൻ: ദ ലെജന്റ്, ടു ബി ഓർ നോട്ടു ടു ബി: അമിതാഭ് ബച്ചൻ, എ.ബി ദ ലെജന്റ്, അമിതാഭ്: ദ മേക്കിംഗ് ഓഫ് എ സൂപ്പർസ്റ്റാർ, ലുക്കിംഗ് ഫോർ ദ ബിഗ് ബി: ബോളിവുഡ് തുടങ്ങി ബച്ചനെക്കുറിച്ച് നിരവധി പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ആകാശവാണി, വാർത്താവീക്ഷണം
2019 സെപ്റ്റംബർ 28
No comments:
Post a Comment