ഒരിക്കല്‍കൂടി അടയാളപ്പെടുത്തപ്പെടാതെ
കെ ടി എന്‍ കോട്ടൂര്‍ എന്ന ഞാന്‍
'ചിലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. ചിലര്‍ മരണശേഷവും.' മദ്രാസ് പ്രവിശ്യയില്‍പ്പെട്ട മലബാറില്‍ ചെങ്ങോട്മലയുടെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍. 'മാജിക്കല്‍ ഹിസ്റ്ററി' എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്. യഥാര്‍മോ അയഥാര്‍ഥമോ എന്നു സന്ദേഹിക്കും വിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു. പൂര്‍ണ്ണതയും അപൂര്‍ണ്ണതയും തമ്മില്‍, ഛായയും പ്രതിഛായയും തമ്മിലുള്ള സംവാദങ്ങള്‍ ഒരേസമയം നമ്മിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്നു. ടി പി രാജീവന്റെ 'കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും'എന്ന നോവലിനെപ്പറ്റിയാണ് ഈ പരമാര്‍ശിച്ചത്.
ഈ നോവല്‍ ഞാന്‍ എന്ന പേരില്‍ രഞ്ജിത്ത് സിനിമയാക്കിയിരിക്കുകയാണ്. രാജീവന്റെ മുന്‍ നോവലായ 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'യുടെ സിനിമാഭാഷ്യത്തിലൂടെ രഞ്ജിത്ത് ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ഞാനിലേക്കെത്തുമ്പോള്‍ അത് അത്രമാത്രം നീതിപുലര്‍ത്തിയോ എന്നു സന്ദേഹിക്കുക സ്വാഭാവികം.
കെ ടി എന്‍ കോട്ടൂര്‍ എന്ന മനുഷ്യനെയും ജീവിതത്തെയും അന്വേഷിച്ചുള്ള യാത്ര സിനിമ പൂര്‍ത്തിയാകുമ്പോഴും ആ ജീവിതം പോലെത്തന്നെ അപൂര്‍ണ്ണമായി അനുഭവപ്പെടുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്യസമര കാലത്തെ കേരളമെന്ന ഭൂമികയിലേക്കാണ് കോട്ടൂരിനെത്തേടി രവി ചന്ദ്രശേഖര്‍ എന്ന ബ്ലോഗര്‍ സഞ്ചരിക്കുന്നത്. കോട്ടൂരിനെപ്പറ്റി അയാളെഴുതിയ കുറിപ്പുകള്‍ നാടകമാക്കാനുള്ള പരിശ്രമത്തിലാണ് രവിയും കൂട്ടരും. ഈ കഥാപാത്രങ്ങളെ തേടിയുള്ള അന്വേഷണം ആരംഭിക്കുന്നത് തെയ്യക്കാവില്‍ നിന്നും രവി പകര്‍ത്തുന്ന കഥാപാത്രവുമായി അയാള്‍ക്ക് താദാത്മ്യം തോന്നിക്കുന്ന മനുഷ്യരില്‍നിന്നാണ്. ഈ അന്വേഷണാരംഭം വളരെ മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കെ ടി എന്‍ കോട്ടൂരിലേക്കുള്ള ഇയാളുടെ യാത്രയും കോട്ടൂരിന്റെ ജീവിതവും നാടക ക്യാമ്പും ഇഴചേര്‍ത്താണ് സിനിമ മുന്നോട്ടുപോകുന്നത്.
കാലവ്യത്യാസം കാണിക്കാന്‍ ചിലയിടങ്ങളില്‍ രഞ്ജിത്ത് ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ മികച്ചുനില്‍ക്കുന്നു. (ഉദാഹരണമായി കോട്ടൂര്‍ ജീവിച്ച വീട്ടില്‍ അന്തിയുറങ്ങി പിറ്റേന്ന് എഴുന്നേറ്റ് ബൈക്കില്‍ യാത്ര തിരിക്കുമ്പോള്‍ രവിയുടെ എതിര്‍വശത്തുനിന്നും രണ്ടുപേര്‍ തേങ്ങ ചുമലിലേറ്റിവരുന്നു. ബൈക്ക് ഇവര്‍ക്കിടയിലൂടെ കടന്ന് മുന്നോട്ടുപോകുമ്പോള്‍ പണിക്കാര്‍ തേങ്ങയുമായി എത്തുന്നത് ആ വീട്ടിലേക്കും പഴയ കാലത്തിലേക്കും.)വര്‍ഷങ്ങളുടെ കണക്ക് സ്‌ക്രീനില്‍ എഴുതിക്കാണിക്കാതെ തന്നെ കാലഗണന കാണിക്കുന്ന രീതി പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ പലയിടത്തും ഇത് കേവലം കളര്‍ടോണ്‍ വ്യതിയാനങ്ങള്‍ മാത്രമായി അവശേഷിക്കുന്നുവെന്നതും പറയാതെവയ്യ.
ദുല്‍ഖറിന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ ദുല്‍ഖര്‍ ദുല്‍ഖറായിത്തന്നെ നില്‍ക്കുന്നു. കോട്ടൂരിലേക്കുള്ള പരകായപ്രവേശം കോസ്റ്റിയും ഡിസൈനര്‍ ഒരുക്കിക്കൊടുത്ത വസ്ത്രങ്ങളില്‍ മാത്രമായിപ്പോകുന്നു. പല ചേഷ്ടകളും പുതിയ കാലത്തെ പ്രതിനിധീകരിക്കുന്ന മുന്‍ ദുല്‍ഖര്‍ കഥാപാത്രങ്ങളുടേതുതന്നെ. അപൂര്‍വ്വം ചില വേളകളിലെ മിന്നലാട്ടത്തിനപ്പുറം ഇത്തരം കഥാപാത്രങ്ങളാകാന്‍ ദുല്‍ഖറിലെ അഭിനേതാവ് ഏറെ ദൂരം താണ്ടേണ്ടതുണ്ട് എന്ന് വ്യക്തം. എന്നാല്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളില്‍ പലരും പ്രകടനം ഏറെ മികവുറ്റതായി മാറ്റിയിട്ടുമുണ്ട്. സുരേഷ്‌കൃഷ്ണ, ഹരീഷ് പേരടി, അനുമോള്‍, സജിതാ മഠത്തില്‍, മുത്തുമണി, രണ്‍ജിപണിക്കര്‍, ജ്യോതികൃഷ്ണ, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം പേരെടുത്തു പരാമര്‍ശിക്കേണ്ടവര്‍ തന്നെ.
നോവലില്‍ പരന്നുകിടക്കുന്ന നാടും നാട്ടാരെയും ചരിത്രത്തെയുമെല്ലാം അതേപടി സിനിമയിലാവര്‍ത്തിക്കുക പ്രയാസമാണ്. ഇവിടെയാണെങ്കില്‍ പറഞ്ഞുപോകേണ്ടത് അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെപ്പറ്റിയും. ഉപരിപ്ലവമായി കാണിക്കാമെന്നല്ലാതെ ആഴത്തിലേക്കിറങ്ങിച്ചെല്ലാന്‍ കോട്ടൂരിന്റെ ജീവിതത്തെചുറ്റി വലിയ ചരിത്രങ്ങളുടെയും സമരങ്ങളുടെയും സാന്നിധ്യമുണ്ടെന്നതും തടസ്സമാകുന്നു. സമഗ്രജീവിതത്തിലേക്ക് കടക്കാതെ കോട്ടൂരിന്റെ ഏതെങ്കിലുമൊരു മുഖത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ തീര്‍ത്തും മുദ്ര കോറിവെയ്ക്കുന്ന ഒന്നായി അത് മാറ്റപ്പെടുമായിരുന്നു. സംഘടന ഞാന്‍ എന്ന നിലയിലേക്ക് ചുരുങ്ങുമ്പോളും മാറുമ്പോഴുമാണ് അതിന്റെ സംഘടനാ സ്വഭാവം കൈവിട്ടുപോകുന്നതും ജനങ്ങള്‍ അകലുന്നതും എന്ന് അന്നേ ഓര്‍മ്മപ്പെടുത്തിയ കോട്ടൂരിന്റെ ഇന്നും പ്രസക്തമായ മുഖത്തിന് സാധ്യത ഏറെയായിരുന്നു.
സാഹിത്യാഭിമുഖ്യമുള്ള സംഭാണങ്ങളുടെയും ആത്മഗതങ്ങളുടെയും ആധിക്യവും സാധാരണ പ്രേക്ഷകരെ സിനിമയില്‍ നിന്നകറ്റും. (ഇത്തരം സിനിമകള്‍ ഏതുകാലത്തും ഒരു വിഭാഗം ആസ്വാദകരെ മാത്രം ഉന്നംവച്ചുള്ളതാണെന്ന് മറുവശം). ദുല്‍ഖര്‍ സല്‍മാനെന്ന പ്രൊഡക്ട് വിറ്റുപോകുന്നതാണെന്ന് ഉറച്ച ബോധ്യമുള്ള നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് ഒരിക്കല്‍കൂടി വിട്ടുകളഞ്ഞത് കോട്ടൂര്‍ എന്ന മനുഷ്യനെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളെ തന്നെയാണെന്ന് പറയാതെ വയ്യ.
കളിയച്ഛനുശേഷം ബിജിബാലിന്റെ കാവ്യാത്മകമായ സംഗീതമാണ് 'ഞാനി'ലെ ഒരു പ്രത്യേകത. മനോജ് പിള്ളയുടെ ക്യാമറയും സന്ദീപ് നന്ദകുമാറിന്റെ എഡിറ്റിംഗും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്.
സ്ത്രീശബ്ദം, ഒക്ടോബര്‍

No comments:
Post a Comment