ഓര്‍ക്കൂട്ട് ഇന്ന് കൂടണയും
സൗഹൃദങ്ങള്‍ വിരല്‍ത്തുമ്പിലേക്ക് കൂടുമാറിയ നാളുകളിലാണ് ഓര്‍ക്കൂട്ട് നമ്മളെ തേടിയെത്തിയത്. പുതുമകണ്ടും സൗഹൃദങ്ങളെ വീണ്ടെടുക്കാനുള്ള ആഗ്രഹം കൊണ്ടും എല്ലാവരും ഓര്‍ക്കൂട്ടില്‍ കൂടൊരുക്കി. ഒന്നിനേക്കാള്‍ മികച്ച മറ്റൊന്നു വരുമ്പോള്‍ അങ്ങോട്ടു തിരിയുക എന്ന ലോക രീതിയുടെയും നീതിയുടെയും ഭാഗമെന്നോണം ശ്രദ്ധ ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും തിരിഞ്ഞതോടെ ഓര്‍ക്കൂട്ടിന്റെ നാളുകള്‍ എണ്ണപ്പെട്ടുതുടങ്ങി. അതിന്റെ പൂര്‍ത്തീകരണം എന്നോണം ഇന്ന് ഓര്‍ക്കൂട്ടിന്റെ അവസാനദിവസവുമാകും.
സന്ദേശങ്ങള്‍ കൈമാറാനും സൗഹൃദം കൂടാനും മൊബൈല്‍ ഫോണുകളെയും ജിമെയിലിനെയും മാത്രം ആശ്രയിച്ചിരുന്ന കാലത്താണ് നവമാധ്യമ പരിവേഷവുമായി ഓര്‍ക്കൂട്ട് എത്തിയത്. തുടക്കത്തില്‍ ഏറെപ്പേരെ പ്രത്യകിച്ചും യുവതലമുറയെ ആകര്‍ഷിച്ച ഓര്‍ക്കൂട്ട് അക്കൗണ്ട് അന്നത്തെ ലേറ്റസ്റ്റ് ട്രെന്‍ഡ് കൂടിയായിരുന്നു. 2004 ജനുവരി 24നാണ് ഓര്‍ക്കൂട്ട് തുടങ്ങിയത്. അതേവര്‍ഷം ഫെബ്രുവരി 4ന് ഫേസ്ബുക്കും ആരംഭിച്ചു. ഗൂഗിളിന്റെ പ്രഥമ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഓര്‍ക്കൂട്ടില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ കൂട്ടുകൂടുകയും പരിചയത്തിലാകുകയും വിശേഷം പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആറുവര്‍ഷം അധികമാരും അറിയാതെ വളര്‍ന്ന ഫേസ്ബുക്ക് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അസാമാന്യമായ ജനപിന്തുണയാര്‍ജ്ജിച്ച് മുഖ്യധാരയില്‍വന്നു. ഈ വളര്‍ച്ചയാണ് ഓര്‍ക്കൂട്ടിനെ പിന്നോട്ടടിച്ചതും.
1.28 ബില്യണ്‍ ഉപയോക്താക്കളുമായി ഫേസ്ബുക്ക് ഇപ്പോള്‍ ഒന്നാമതത്തെിയിരിക്കുന്നു. 2010ഓടെയാണ് ഓര്‍ക്കൂട്ടിനെ പിന്തള്ളി ഫേസ്ബുക്ക് ആധിപത്യം സ്ഥാപിച്ചത്. 2014 മാര്‍ച്ചിലെ കണക്കുപ്രകാരം 1.28 ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 7185 ജോലിക്കാരും ഒടുവില്‍ പുറത്തുവിട്ട കണക്കുപ്രകാരം 7.87 ബില്യണ്‍ യു എസ് ഡോളര്‍ വരുമാനവും ഫേസ്ബുക്കിനുണ്ട്. ഫേസ്ബുക്കിന്റെ 10-ാം പിറന്നാള്‍ വലിയ ആഘോഷത്തോടെയാണ് ലോകം അവസാനിച്ചത്. ഈ ആഘോഷവേളയിലാണ് ഓര്‍ക്കൂട്ടിന്റെ വിടവാങ്ങല്‍ പ്രഖ്യാപനവും ഉണ്ടായതെന്ന് ശ്രദ്ധേയം.
ഈ വര്‍ഷം ജൂണിലാണ് ഓര്‍ക്കൂട്ട് പ്രവര്‍ത്തനം നിര്‍ത്തുന്നതായി ഗൂഗിള്‍ അറിയിച്ചത്. ഗൂഗിളിന്റെ ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കൂട്ട് രൂപീകരിച്ച് പത്തുവര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് വ്യക്തികളാണ് ഇതിലൂടെ കണ്ടുമുട്ടിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ കടന്നുവരവോടെ ഓര്‍ക്കൂട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഇടിവാണ് സൈറ്റ് നിര്‍ത്താന്‍ ഗൂളിനെ പ്രേരിപ്പിച്ചത്. ജീമെയില്‍ യുസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് തന്നെ അക്കൗണ്ട് തുറക്കാമെന്നതായിരുന്നു ഓര്‍ക്കൂട്ടിന്റെ പ്രത്യേകത.
വീക്ഷണം സെപ്റ്റംബര്‍ 30

No comments:
Post a Comment