റണ്‍ കേരള റണ്‍
ആവേശം അണ പൊട്ടി;
സച്ചിനൊപ്പം തലസ്ഥാനവും
റണ്‍ കേരള റണ്ണിന്റെ ആവേശത്തിന് അണ പൊട്ടിയത് ഇന്നലെ രാവിലെ 10.30നായിരുന്നു. എന്നാല്‍ രാവിലെ എട്ടുമണിമുതല്‍ തന്നെ സെക്രട്ടേറിയറ്റും പരിസരവും നിറഞ്ഞുകവിഞ്ഞിരുന്നു. പ്രായഭേദമില്ലായിരുന്നു ഈ ആവേശത്തിന്. വിവിധ സംഘടനകളും സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും സ്വന്തം ടീഷര്‍ട്ടുകളും തൊപ്പികളുമണിഞ്ഞ് ഓട്ടത്തിന് തയ്യാറായിനിന്നു. ഓടുന്നതിലും കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നിന്നതിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ലായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്ററെ ഒരുനോക്കു കാണുക എന്നതുതന്നെ.
എല്ലാ കണ്ണുകളും സൗത്ത് ഗേറ്റിലേക്കായിരുന്നു. സൗത്ത് ഗേറ്റില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തവര്‍ നോര്‍ത്ത് ഗേറ്റ് വരെയുള്ള റോഡരികിലും കന്റോണ്‍മെന്റ് പൊലിസ് സ്റ്റേഷന്‍ റോഡിലുമായി തമ്പടിച്ചു. റോഡില്‍ സൂചികുത്താന്‍ പോലും സ്ഥലമില്ലാതായതോടെ സ്റ്റാച്യുവിലെ കെട്ടിടങ്ങളുടെ മുകളിലും ആളുകള്‍ സ്ഥാനം പിടിച്ചു. പൊരിവെയിലിനെ വകവെയ്ക്കാതെയുള്ള ആവേശമായിരുന്നു സെക്രട്ടേറിയറ്റ് പടിക്കല്‍ കണ്ടത്. ആവേശം പലപ്പോഴും അതിരുവിട്ടപ്പോള്‍ സംയമനം പാലിക്കാന്‍ സംഘാടകരുടെ അറിയിപ്പുകളും വന്നു. പലപ്പോഴും പൊലിസുകാരുടെ പണിയും ഇരട്ടിച്ചു.
10.25നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വേദിയിലെത്തിയത്. ചുവപ്പു ടീഷര്‍ട്ടും സണ്‍ഗ്ലാസുമായി സച്ചിന്‍ എത്തിയതോടെ പുരുഷാരം ഇളകിമറിഞ്ഞു. സ്റ്റാച്യു ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും ഇരുവശത്തുമുള്ള ഫുട്പാത്ത് ഗ്യാലറിയുമായി മാറിയ പ്രതീതിയായിരുന്നു അപ്പോള്‍. രണ്ടര പതിറ്റാണ്ട് ലോകത്തെ സ്‌റ്റേഡിയങ്ങളില്‍ മുഴങ്ങിക്കേട്ട അതേ താളത്തില്‍, അതേ ഒരുമയില്‍ ആ വിളി.. സച്ചിന്‍ സച്ചിന്‍... സച്ചിന്‍ സച്ചിന്‍
ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമൊപ്പമാണ് സച്ചിന്‍ വേദിയിലേക്കെത്തിയത്. കനത്ത സുരക്ഷാവലയത്തിനുള്ളിലും ക്രിക്കറ്റ് ദൈവത്തെ ഒരുനോക്കു കാണാന്‍ ആള്‍ക്കൂട്ടം തിക്കിത്തിരക്കി. സച്ചിനെ വിസ്മയത്തില്‍ നോക്കുന്ന കാര്യത്തില്‍ കുഞ്ഞുകുട്ടികളും ജനപ്രതിനിധികളും വി ഐ പി കളും ഒരുപോലെ.
റണ്‍ കേരള റണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം ഫ്‌ളാഗ് ഓഫ് ചടങ്ങായിരുന്നു. സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഗവര്‍ണര്‍ കൂട്ടയോട്ടത്തിന് ഫഌഗ് ഓഫ് ചെയ്തു. തലസ്ഥാനത്തെ ആവേശച്ചിറകിലേറ്റി സച്ചിന്‍ ഓടി. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റ് മുതല്‍ നോര്‍ത്ത് ഗേറ്റ് വരെയുള്ള ദൂരം ഇതോടെ ഇതിഹാസത്തിന്റെ കാലടികള്‍ പതിഞ്ഞ മണ്ണായി മാറി. മണ്‍തരികളും സായൂജ്യമടഞ്ഞു എന്ന പ്രയോഗം എറ്റവും അര്‍ഥപ്രാപ്തിയില്‍ വന്ന നിമിഷം. നോര്‍ത്ത് ഗേറ്റിനു മുന്‍പില്‍ സച്ചിന്‍ വാഹനത്തിലേക്കാക്കി യാത്ര.
വിഐപികളെല്ലാം സച്ചിനൊപ്പം ഓട്ടത്തില്‍ പങ്കെടുത്തു. മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും ചലച്ചിത്രരംഗത്തെ പ്രമുഖരുമെല്ലാം ടീഷര്‍ട്ടിലും ട്രാക്ക് സ്യൂട്ടിലും ഓട്ടത്തിനു തയ്യാറായി എത്തിയത് കാണികളില്‍ കൗതുകവും ആവേശവും ജനിപ്പിച്ചു. ജനപ്രതിനിധികളും ജനക്കൂട്ടവും സെന്‍ട്രല്‍ സ്റ്റേഡിയം വരെ ഓടിയെത്തി.
ഓട്ടത്തിനുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം നടന്നു. ഈ വേദിയിലും സച്ചിന്‍ തരംഗം നിലച്ചില്ല. ആയിരങ്ങളാണ് കനത്ത വെയിലിലും പൊടിയിലും ഓട്ടത്തെ വരവേല്‍ക്കാനും സച്ചിനെ കാണാനും എത്തിയത്.
മലയാളത്തില്‍ നമസ്‌ക്കാരം പറഞ്ഞ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സച്ചിന്‍ സംസാരം തുടങ്ങിയത്. ലളിതമായ ഭാഷയില്‍ ഏറെ വിനയത്തോടെയുള്ള പതിവുശൈലിയില്‍ സച്ചിന്‍ സംസാരിച്ചു. കേരളത്തേയും കേരളാ ബ്ലാസ്റ്റേഴ്‌സിനെയും പ്രശംസിച്ച പ്രസംഗം കൂടിയായപ്പോള്‍ ആരാധകര്‍ക്ക് നന്നേ രസിച്ചു. ചടങ്ങിനൊടുവില്‍ ദേശീയ ഗെയിംസിന് വീണ്ടും വരുമെന്ന് ഉറപ്പും നല്‍കി ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്താണ് ഇതിഹാസം മടങ്ങിയത്.
പ്രശസ്തരും പ്രമുഖരുമായ നിരവധി പേരാണ് ഓട്ടത്തില്‍ ഒപ്പം ചേര്‍ന്നത്. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കു പുറമെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു. ചലച്ചിത്രതാരങ്ങള്‍ കവടിയാറില്‍ നിന്നാണ് ഓട്ടത്തില്‍ പങ്കെടുത്തത്. രാജീവ്‌നാഥ്, ടി.കെ.രാജീവ്കുമാര്‍, ഷാജി കൈലാസ്, കെ.മധു, മണിയന്‍പിള്ള രാജു, ജി.സുരേഷ്‌കുമാര്‍, മേനക, ബാലുകിരിയത്ത്, ഭാഗ്യലക്ഷ്മി, ബൈജു, സോന നായര്‍, വിജി തമ്പി, പി.ശ്രീകുമാര്‍, ടി എസ്.സുരേഷ്‌കുമാര്‍, എം.രഞ്ജിത്, കാര്‍ത്തിക, ചിപ്പി, ജി എസ്.വിജയന്‍, വിപിന്‍ മോഹന്‍, തുളസിദാസ്, സണ്ണി ജോസഫ്, ഇന്ദ്രന്‍സ്, കാര്‍ത്തിക, മധുപാല്‍, നന്ദു, കിരീടം ഉണ്ണി, രാജന്‍ കിരിയത്ത്, വിനു കിരിയത്ത്, ഗാന്ധിമതി ബാലന്‍, കല്ലിയൂര്‍ ശശി, ബി.രാകേഷ്, മായാ വിശ്വനാഥ്, സുരേഷ് ഉണ്ണിത്താന്‍, സുരേഷ് കൃഷ്ണന്‍, മേലില രാജശേഖര്‍, സന്ദീപ് സേനന്‍, ദീപു കരുണാകരന്‍, രഘുചന്ദ്രന്‍നായര്‍, രഞ്ജിത് കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. രാജകുടുംബാംഗം ഗൗരി ലക്ഷ്മീഭായി ഫ്‌ളാഗ് ഓഫ് ചെയ്തു.
ജില്ലയിലൊട്ടാകെ 700ഓളം കേന്ദ്രങ്ങളിലായിരുന്നു റണ്‍ കേരളാ റണ്‍ സംഘടിപ്പിച്ചിരുന്നത്. നഗരത്തില്‍ മാത്രം 50ഓളം കേന്ദ്രങ്ങളായിരുന്നു കൂട്ടയോട്ടത്തിനായി സജ്ജീകരിച്ചത്. വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഓട്ടത്തില്‍ പങ്കാളികളായി. സച്ചിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സുരക്ഷക്കായി നഗരത്തില്‍ 800 പോലിസുകാരെ മഫ്ടിയിലും യൂണിഫോമിലും നിയോഗിച്ചിരുന്നു. ഇതോടൊപ്പം സായുധസേനയും നിലയുറപ്പിച്ചിരുന്നു.
സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ്, ഡി.സി.പി. അജിതാബീഗം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുരക്ഷയൊരുക്കാന്‍ നഗരത്തില്‍ നിലയുറപ്പിച്ചത്. അതേസമയം, പാങ്ങോട് മിലിട്ടറി ക്യാംപില്‍ നിന്നാരംഭിച്ച കൂട്ടയോട്ടത്തില്‍ സൈനികരും അവരുടെ കുടുംബങ്ങളും അണിചേര്‍ന്നു. ഡെപ്യൂട്ടി കമാന്‍ഡര്‍ കേണല്‍ എ.കെ.കുട്ടി ഫഌഗ് ഓഫ് ചെയ്തു. ആര്‍മി ഓഫിസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് തുടങ്ങി കൊളച്ചല്‍ ഗ്രൗണ്ട് വരെയായിരുന്നു കൂട്ടയോട്ടം. ആര്‍മി സ്‌കൂളില്‍ നിന്നുള്ള കുട്ടികളും റണ്‍ കേരള റണ്ണില്‍ പങ്കെടുത്തു.
വീക്ഷണം, ജനുവരി 21