ഐ എഫ് എഫ് കെ-2014
മികച്ച സിനിമകളുടെ മേള; മോശം സംഘാടനത്തിന്റെയും
മികച്ച പത്തിരുപത് സിനിമ കണ്ട സംതൃപ്തിയിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വന്ന ഓരോ ഡെലിഗേറ്റും ഇത്തവണ തമ്പാനൂരില്‍നിന്നും വണ്ടി കയറിയത്. സിനിമയെ സ്‌നേഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഈ മേളയെന്ന കാര്യത്തില്‍ സംശയത്തിന് വകയില്ല. അത്ഭുത സൃഷ്ടികളെക്കാളും ശരാശരി നിലവാരത്തിലുള്ള സിനിമകളുടെ എണ്ണക്കൂടുതല്‍ കൊണ്ടാണ് മേള ശ്രദ്ധേയമായത്. കണ്ടതില്‍ പാതിമുക്കാലും കളയായും പതിരായും മാറുന്ന പതിവിന് മാറ്റം വന്നിരിക്കുന്നു.
എന്നാല്‍ സിനിമാപ്രേമികളുടെ മനസ്സില്‍ നിരവധി ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ടു കൂടിയാണ് 2014ലെ മേള അവസാനിച്ചത്. പരിമിതമായ സ്ഥല സാഹചര്യത്തില്‍ നിന്നുകൊണ്ട് ചലച്ചിത്രമേള സംഘടിപ്പിക്കാന്‍ തയ്യാറായ സംഘാടകരുടെ സാഹസം, കലയെ വെല്ലുവിളിക്കുന്ന സംഘാടക സെക്യൂരിറ്റികളുടെ സമീപനം, കയ്യൂക്കുള്ളവന് മാത്രം തള്ളിക്കയറി എത്തിച്ചേരാവുന്ന കനിയായി മാറുന്ന തീയറ്റര്‍ സീറ്റുകള്‍, സിനിമയെ ഗൗരവമായിത്തന്നെയാണോ കാണുന്നതെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തില്‍ ചില കൂട്ടം കാണികളും മേലയുടെ അന്തസ്സിന് ചേരാത്ത തരംതാഴ്ന്ന പെരുമാറ്റവും പിന്നെ മേളയില്‍ വരെ എത്തിനില്‍ക്കുന്ന സദാചാര പൊലിസിംഗും.. ഇങ്ങനെ ആശങ്കകള്‍ ചിന്തിക്കുമ്പോള്‍ നിരവധി..
ഇങ്ങനെ തീരാ ആശങ്കയിലും പിന്തിരിപ്പിക്കുന്ന സാഹചര്യങ്ങളിലും തിരശ്ശീലയില്‍ ഉപ്പന്‍ പറന്നുയര്‍ന്നു തുടങ്ങുമ്പോള്‍ മറ്റെല്ലാം മറക്കുന്ന കുറെയധികം പേരുണ്ട്. അവര്‍ക്ക് സിനിമയാണ് എല്ലാത്തിനും മുന്നില്‍. ജീവനും വായുവുമെല്ലാം സിനിമയാണ്. വര്‍ഷങ്ങളായി ഡിസംബര്‍ തുടക്കത്തില്‍ തിരുവനന്തപുരത്തെത്തുന്ന ഈ പതിവുകാര്‍ക്ക് പരാതിയിലും ഇത്തവണ മേള പകര്‍ന്നുനല്‍കിയത് മികച്ച കാഴ്ചവട്ടമാണ്.
ഒട്ടേറെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നെങ്കിലും 19-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഓര്‍മ്മിക്കപ്പെടുക നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചതിന്റെ പേരിലായിരിക്കും. പാക്കേജിലെ വൈവിധ്യമായിരുന്നു ഇത്തവണ ഏറെ ശ്രദ്ധേയമായത്. പത്ത്് സിനിമ കണ്ടാല്‍ അതില്‍ നല്ലത് ഒന്നുമാത്രം എന്ന മേളയുടെ പതിവാണ് വഴിമാറിയത്. മത്സരവിഭാഗം, ലോകസിനിമ, കണ്‍ട്രി ഫോക്കസ്, കണ്ടംപററി, ഫ്രഞ്ച്, ഇന്ത്യന്‍ തുടങ്ങി എല്ലാ പാക്കേജുകളിലും തന്നെ മികച്ച ചിത്രങ്ങളുടെ വേലിയേറ്റമായിരുന്നു. മേള രണ്ടുദിവസം പിന്നിട്ടപ്പോള്‍ തന്നെ മികച്ച ചിത്രങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവന്നു. മേള പുരോഗമിക്കുന്തോറും പരസ്പരം പറഞ്ഞ് നിലവാരമുള്ള ചിത്രങ്ങളുടെ പട്ടിക വലുതായി.
മത്സരവിഭാഗം ചിത്രങ്ങളാണ് ആദ്യം അഭിപ്രായമുണ്ടാക്കിയത്. മത്സരവിഭാഗത്തിലെ 14 സിനിമകളും ശരാശരി നിലവാരം കാത്തുസൂക്ഷിച്ചിരുന്നു. ഹുസൈന്‍ ഷാഹാബിയുടെ ഇറാനിയന്‍ ചിത്രം 'ദി െ്രെബറ്റ് ഡേ'യാണ് ആദ്യമായി പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം ചിത്രം. 'എ ഗേള്‍ അറ്റ് മൈ ഡോര്‍', 'ദേ ആര്‍ ദി ഡോഗ്‌സ്' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ 'ദി െ്രെബറ്റ് ഡേ'യ്ക്ക തൊട്ടുപിന്നാലെ മികച്ച അഭിപ്രായമുണ്ടാക്കി.
ഇറാനിയന്‍ ചിത്രങ്ങളായ 'ഒബ്ലീവിയന്‍ സീസണ്‍' (സംവിധാനം: അബ്ബാസ് റാഫി), മെക്‌സിക്കന്‍ ചിത്രമായ 'വണ്‍ ഫോര്‍ ദി റോഡ്' (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള 'റഫ്യൂ ജിയോഡൊ' (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ' (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' (മുസ്തഫ സര്‍വാര്‍ ഫറൂക്കി), മൊറോക്കന്‍ സിനിമകളായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' (തല ഹദീദ്), ദക്ഷിണ കൊറിയന്‍ ചിത്രം 'എ ഗേള്‍ അറ്റ് മൈ ഡോര്‍' (ജൂലി ജങ്) തുടങ്ങി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മത്സരയോഗ്യമായിത്തന്നെയാണ് ജൂറിക്കു മുമ്പിലെത്തുന്നത്. മത്സരത്തിനുണ്ടായിരുന്ന മാര്‍സലോ ഗോമസിന്റെ ബ്രസീലിയന്‍ സിനിമ 'ദി മാന്‍ ഓഫ് ക്രൗഡ്' പ്രേക്ഷകര്‍ക്ക് അത്ര രുചിച്ചില്ല എന്നത് ആദ്യപ്രദര്‍ശനത്തോടെ ബോധ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കാഴ്ചക്കാര്‍ നിരാകരിച്ചു. സിനിമയുടെ ഇഴച്ചിലിനോട് പൊരുത്തപ്പെടാന്‍ കാണികള്‍ക്കായില്ല എന്നത് രണ്ടാമത്തെ പ്രദര്‍ശനം മുതല്‍ ദി മാന്‍ ഓഫ് ക്രൗഡിന് ക്രൗഡിനെ സൃഷ്ടിക്കാനായില്ല.
25-ാമത് സ്റ്റോക്‌ഹോം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സിനിമയാണ് ദക്ഷിണകൊറിയന്‍ സംവിധായകന്‍ ജൂലി ജങിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍'. പൊലീസ് അക്കാദമി ഇന്‍സ്ട്രക്ടറായിരുന്ന ലീക്ക് അവിചാരിതമായി ഴെസു എന്ന ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. അവിടെ അയാളെ കാത്തിരുന്നത് ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കതയോടൊപ്പം അതിന്റെ ഭീകരതയുമായിരുന്നു. മേളയുടെ ആദ്യദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം വേറിട്ട ആഖ്യാനം കൊണ്ടും കഥാപാത്രങ്ങളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ മധ്യവര്‍ത്തി കുടുംബത്തിന്റെ കഥ പറഞ്ഞ പി. ശേഷാദ്രിയുടെ 'ഡിസംബര്‍ 1' മത്സരവിഭാഗത്തില്‍ ഏറെപ്പേരെ ആകര്‍ഷിച്ച ഇന്ത്യന്‍ സിനിമയാണ്. ലളിതമായ അവതരണം കൊണ്ടാണ് ഡിസംബര്‍ 1 കാഴ്ചക്കാരെ ആകര്‍ഷിച്ചത്. ഭരണകൂടത്തിന്റെ കാപട്യം സാധാരണ ജീവിതത്തില്‍ എത്രമാത്രം ഇടപെടാമെന്നും അത് ജീവിതങ്ങളെ എങ്ങനെ ഗതിമുട്ടിക്കുമെന്നും സമകാലിക ഇന്ത്യന്‍ രാഷ്ടീയാവസ്ഥകളിലൂടെ പി. ശേഷാദ്രി വരച്ചുകാട്ടുന്നു.
മത്സരവിഭാരത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ചിത്രമായിരുന്ന ഊംഗയും ശക്തമായ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ നേടി. ദേവാശിശ് മഖീജ സംവിധാനം നിര്‍വഹിച്ച 'ഊംഗ' ഒറിയന്‍-ഹിന്ദി ചലച്ചിത്രമാണ്. ദളിത് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട ഊംഗ എന്ന ബാലന്‍ തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താന്‍ പുരാണകഥാപാത്രമായ രാമനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. നാടിനെ കാര്‍ന്നുതിന്നുന്ന ബോക്‌സൈറ്റ് ഖനനഫാക്ടറിക്കെതിരെ അവന്‍ പൊരുതുവാന്‍ തീരുമാനിച്ചു. ഏറെ സങ്കീര്‍ണമായ ആദിവാസി ജീവിതവും നക്‌സല്‍ പോരാട്ടവുമൊക്കെ സിനിമയുടെ പ്രതിപാദ്യവിഷയമാകുന്നു.
മേളയില്‍ സുവര്‍ണ്ണചകോരം നേടിയ അര്‍ജന്റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഡിയോഗോ ലര്‍മന്‍ സംവിധാനം ചെയ്ത 'റഫ്യൂദിയോദൊ' കലാപത്തിലും സംഘര്‍ഷത്തിലും ഒറ്റപ്പെടുകയും അതിന്റെ ഭീതി അനുഭവിക്കുകയും പലായനത്തിന് വിധേയരാകുകയും ചെയ്യേണ്ടിവരുന്ന മനുഷ്യരുടെ കഥ പറയുന്നു. ഫാവിയനിലെ ആഭ്യന്തര കലാപത്തോടെ അനാഥരാകപ്പെടുന്ന ലോറയുടെയും മകന്റെയും കഥ പ്രേക്ഷര്‍ക്ക് യുദ്ധത്തിന്റെ ഭീതിയും അനിശ്ചിതത്വവും സമ്മാനിച്ചു.
മികച്ച സംവിധായകനുള്ള രജതചകോരം നേടിയ ജാപ്പനീസ് ചിത്രമായ 'സമ്മര്‍ ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോടയാണ് നേടിയത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സമ്മര്‍ ക്യോട്ടോ ലാളിത്യമാര്‍ന്ന അവതരണശൈലിയിലൂടെയാണ് ശ്രദ്ധേയമായത്. സ്‌നേഹവും മനുഷ്യത്വവും കാത്തുസൂക്ഷിക്കുന്ന രണ്ടു ജാപ്പനീസ് വൃദ്ധദമ്പതിമാരാണ് പ്രധാന കഥാപാത്രങ്ങള്‍. കേവലം മൂന്നു പേരിലൂടെ സഞ്ചരിക്കുന്ന സിനിമ ജാപ്പനീസ് പാരമ്പര്യങ്ങളെയും ജീവിതരീതികളെയും ആവിഷ്‌ക്കരിക്കുന്നു.
ടെലിവിഷന്‍ പരമ്പരകളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ അബ്ബാസ് റാഫിയുടെ ചിത്രമാണ് 'ഒബ്ലിവിയോണ്‍ സീസണ്‍'ആണ് മേളയില്‍ ജനപ്രീതി നേടിയ മറ്റൊരു ചിത്രം. തന്റെ ഇരുണ്ട ഭൂതകാലത്തെ വിട്ടെറിഞ്ഞ് പ്രിയതമനോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വേശ്യ സ്ത്രീയുടെ കഥ പറഞ്ഞ സിനിമ മത്സരവിഭാഗത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു.
നൂതനമായ ആഖ്യാനശൈലികൊണ്ട് വേറിട്ടതായി ബംഗ്ലാദേശില്‍ നിന്നുള്ള മോസ്തുഫാ ഫറൂക്കിയുടെ 'ആന്റ് സ്റ്റോറി'. ബുരിഗംഗ നദിക്കക്കരെയുള്ള ധാക്ക നഗരത്തെ സ്വപ്നം കാണുന്ന മിഥു എന്ന യുവാവിന്റെ കഥയാണ് ആന്റ് സ്റ്റോറി പറഞ്ഞത്. ഒരു സാധാരണ ബംഗ്ലാദേശ് പൗരന്റെ ജീവിക്കുവാനുള്ള ആഗ്രഹവും ഒത്തിണങ്ങിയ ആഖ്യാനം മിഥുവിന്റെ മനസ്സിന്റെ ആഴങ്ങളെ വ്യത്യസ്ത മാനങ്ങളിലൂടെ സിനിമ വ്യക്തമാക്കുന്നു. കഴിഞ്ഞ ഐ എഫ് എഫ് കെയില്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മോസ്തുഫാ ഫറൂക്കിയുടെ ടെലിവിഷന്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
ഇറാനിയന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി പിടിച്ചുപറ്റിയ ഹുസൈന്‍ ഷാഹാബിയുടെ 'ദി ബ്രൈറ്റ് ഡേ' ആയിരുന്നു ഐ എഫ് എഫ് കെയില്‍ മികച്ച നവാഗത സംവിധായകനുള്ള രജതചകോരം നേടിയത്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തന്റെ വിദ്യാര്‍ഥിയുടെ അച്ഛനെ രക്ഷിക്കാന്‍ ഒരു നഴ്‌സറി ടീച്ചര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ പറഞ്ഞ ബ്രൈറ്റ് ഡെ ഇരുളടഞ്ഞ സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുക കൂടിയായിരുന്നു ചെയ്തത്.
21-ാം നൂറ്റാണ്ടിലെ ഇടമില്ലായ്മ ചര്‍ച്ച ചെയ്യുന്ന 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അഭയാര്‍ഥികള്‍, നാടോടികള്‍ തുടങ്ങിയവരുടെ ഇടമന്വേഷിക്കുന്നു. മൊറോക്കന്‍ സിനിമയിലെ സ്ത്രീസാന്നിധ്യമായ തലാ ഹാദീദാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും പുതുമയാണ് ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്നത്.
മത്സരവിഭാരത്തില്‍ ഏറെ ആളുകള്‍ കണ്ട സിനിമകളിലൊന്നായിരുന്നു ഹിസാന്‍ ലാസിയുടെ 'ദേ ആര്‍ ദി ഡോഗ്‌സ്'. വ്യത്യസ്തവും അനുകരണീയവുമായ പത്രപ്രവര്‍ത്തനമേഖലയെക്കുറിച്ചുള്ള കഥയാണ് സിനിമ പറഞ്ഞത്. അറബ് വസന്തത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുത്ത് സമൂഹത്തിന്റെ കാവല്‍ നായ്ക്കളാകാന്‍ മുതിരുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍. സമകാലിക യാഥാര്‍ഥ്യങ്ങളിലേക്കുള്ള ചൂണ്ടുവിരലാകുന്ന സിനിമ. അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രവും ദേ ആര്‍ ദി ഡോഗ്‌സ് ആണ്.
മത്സരവിഭാഗത്തില്‍ രണ്ട് മലയാളി സാന്നിധ്യങ്ങളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. സിദ്ധാര്‍ഥ് ശിവയുടെ 'സഹീറും' സജിന്‍ബാബുവിന്റെ 'അസ്തമയം വരെ'യും. ഓഡിയന്‍സ് പോളില്‍ മുന്നിലെത്താന്‍ അസ്തമയം വരെയ്ക്കായി. തികച്ചും സാധാരണമായൊരു കലയെ വ്യത്യസ്തമായ ദൃശ്യഭാഷ നല്‍കിക്കൊണ്ട് അസാധാരണമാക്കുകയാണ് 'സഹീറി'ലൂടെ സിദ്ധാര്‍ഥ് ശിവ ചെയ്തത്. 101 ചോദ്യങ്ങളിലൂടെ കഴിഞ്ഞ ഫെസ്റ്റിവലില്‍ ആസ്വാദകരെ ആകര്‍ഷിച്ച സിദ്ധാര്‍ഥ് വീണ്ടും പ്രതിഭ തെളിയിച്ചിരിക്കുകയാണ് സഹീറിലുടെ.
മത്സരവിഭാഗം വിട്ട് ലോകസിനിമയിലേക്ക് സഞ്ചരിക്കുമ്പോള്‍ നിലവാരമുള്ള സിനിമകള്‍ ഇവിടെയും ഏറെയാണ്. ദി പ്രസിഡന്റ്, ഒമര്‍, ദി ലോംഗസ്റ്റ് ഡിസ്റ്റന്‍സ്, തീബ്, വൈല്‍ഡ് ടൈല്‍സ്, ദി െ്രെടബ്, ഹോപ്, സൈലന്റ് നൈറ്റ്, ലൈവിയതന്‍, കോണ്‍ ഐലന്റ്,ഡിഫര്‍ട്ട്, മോമ്മി, നാച്ചുറല്‍ സൈലന്‍സ്, തിംബുക്തു, ട്രാക്ക് 143, ദി കോര്‍ട്ട് അങ്ങനെ ശരാശരിപ്പുറത്ത് കടക്കുന്ന സിനിമകള്‍ കണ്ട അനുഭവമാണ് മേളയില്‍ ഇത്തവണ എല്ലാവര്‍ക്കും പങ്കിടാനുളളത്.
ഈ മേളയില്‍ ഒരുപക്ഷേ ഏറ്റവുമധികം പേര്‍ തള്ളിക്കയറിക്കണ്ട സിനിമ മക്ബല്‍ബഫിന്റെ പ്രസിഡന്റ് ആയിരിക്കും. മേളയുടെ സിനിമ എന്ന് പെട്ടെന്ന് പറയാനാകുന്ന സിനിമയും പ്രസിഡന്റ് തന്നെ. ഏകാധിപത്യ ഭരണത്തെ തെരുവിലിട്ട് ചോദ്യം ചെയ്യുകയാണ് ഈ സിനിമ. ജനങ്ങള്‍ തന്നെയാണ് അവസാന വിധികര്‍ത്താക്കള്‍ എന്ന് സിനിമ അടിവരയിടുന്നു. നടപ്പു ലോകക്രമത്തില്‍ ലോകത്തെ പല രാജ്യങ്ങളിലും നിലനില്‍ക്കുകയും ജനകീയ വിപ്ലവത്തില്‍ അടിതകര്‍ന്ന് വീഴുകയും ചെയ്ത ഭരണകൂടങ്ങളും അധികാരികളും തെരുവില്‍ വലിച്ചിഴയ്‌ക്കെപ്പെട്ട് അന്തിമകാഹളത്തിനു മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുന്നു. ബഫിന്റെ പ്രസിഡന്റിനും ഇതേ വിധിയാണ് നേരിടേണ്ടിവരുന്നത്.
ഹനി അബു ആസാദിന്റെ ഒമറാണ് ഇത്തരത്തില്‍ വലിയ പ്രേക്ഷകപ്രീതി നേടിയ മറ്റൊരു ചിത്രം. പട്ടാളത്തിന്റെ സാന്നിധ്യമില്ലാതെ സിനിമ പോലും ഷൂട്ട് ചെയ്യാന്‍ കഴിയാത്ത പലസ്തീന്‍ ഭീകരതയില്‍നിന്നും ജനിച്ച സിനിമയാണ് ഒമര്‍ എന്ന് ഹനി അബു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാഹചര്യം ഒറ്റുകാരായി മാറ്റപ്പെടുന്ന യുവാക്കളെ ഒമറില്‍ കാണാം. തന്റെ ജീവിതം കേവലമൊരു ഇസ്രായേലി ചാരനായി ഒടുങ്ങുന്നത് മനസ്സിലാക്കുന്ന ഒമര്‍ തെരഞ്ഞെടുക്കുന്ന അന്തിമവഴിയും വിധിയുമാണ് സിനിമയെ കാഴ്ചക്കാര്‍ക്കുള്ളിലേക്ക് തുളച്ചുകയറ്റുന്നത്.
ഇന്ത്യന്‍ സിനിമ വലിയ സാന്നിധ്യമായി മേളയില്‍ മാറിയെന്നതാണ് അഭിമാനിക്കാവുന്ന മറ്റൊരു സവിശേഷത. ഇന്ത്യന്‍ സാംസ്‌കാരിക സവിശേഷതകള്‍ അനാവരണം ചെയ്യുകയും അവതരണത്തില്‍ വൈവിധ്യം പുലര്‍ത്തുകയും ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇവയില്‍
ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍, '89', 'ഏക് ഹസ്സാര്‍ കി നോട്ട്', 'പന്നയ്യാറും പദ്മിനിയും'എന്നിവ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ബംഗാളി, തമിഴ്, ഇംഗ്ലീഷ്, മറാത്തി ഭാഷകളില്‍ നിന്നുമുള്ളവയായിരുന്നു ഇന്ത്യന്‍ ചിത്രങ്ങള്‍.
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ബസ്റ്റര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായി. നിശ്ശബ്ദ സിനിമകളിലെ ചിരി ചാപ്ലിനില്‍ മാത്രം കണ്ടുശീലിച്ച ഭൂരിഭാഗം ചലച്ചിത്ര പ്രേമികള്‍ക്കും കീറ്റണ്‍ നവ്യാനുഭവമായി. നിലയ്ക്കാത്ത ചിരിയോടെ ആസ്വദിച്ചുരസിച്ചാണ് ഡെലിഗേറ്റുകള്‍ കീറ്റണ്‍ ചിത്രങ്ങള്‍ കണ്ടത്.
മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ മലയാള സിനിമയുടെ പുതിയ മാറ്റങ്ങളെയും പരിണാമ ദശകളെയും എടുത്തുകാട്ടുന്നവയായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പൊക്കം' മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടി. ദുരന്തത്തിന്റെ മനുഷ്യമുഖങ്ങള്‍ ക്യാമറയിലൊതുക്കി സലില്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭം 'കാള്‍ട്ടന്‍ ടവേഴ്‌സ്', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ്', ടി കെ സന്തോഷിന്റെ 'വിദൂഷകന്‍' എന്നിവയ്ക്ക് മികച്ച അഭിപ്രായം സൃഷ്ടിക്കാനായി. തീയറ്ററില്‍ വലിയ വിജയം കൊയ്ത എബ്രിഡ് ഷൈനിന്റെ 1983 നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചത് കച്ചവടവും കലയും കൂടിച്ചേര്‍ന്ന സിനിമയ്ക്ക് ചലച്ചിത്രമേളയില്‍ ലഭിച്ച വലിയ അംഗീകാരമായി മാറി.
ഇത്തരത്തില്‍ സിനിമകളുടെ സെലക്ഷന്‍ മികവിലും നടത്തിപ്പില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന മേള കൂടിയായിരുന്നു ഇതെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കാതെ അവസാനിപ്പിക്കാന്‍ വയ്യ. ഫെസ്റ്റിവല്‍ തുടങ്ങുന്നതിനു മുമ്പേ തുടങ്ങിയ വിവാദങ്ങളും ഇരുഭാഗം തിരിഞ്ഞുള്ള ചര്‍ച്ചകളും മാറ്റിവെച്ച് ഫെസ്റ്റിവല്‍ മികച്ചതാക്കാന്‍ അക്കാദമിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായി. എന്നാല്‍ 4500 സീറ്റുകളും ഡെലിഗേറ്റുകളും അതിഥികളും മാധ്യമപ്രവര്‍ത്തകരും സംഘാടകരുമായി 12000 പേരും വന്നെത്തിയപ്പോള്‍ തന്നെ സംഘാടനം പൊളിഞ്ഞു.
സിനിമകളുടെ സെലക്ഷന്‍ എത്ര മെച്ചപ്പെട്ടാലും അത് കാണാനുള്ള സൗകര്യം കൂടി ഒരുക്കിയാലല്ലേ മേള പൂര്‍ണ്ണവിജയമാകൂ. കയ്യൂക്കുള്ളവനുമാത്രം കാണാന്‍ കഴിയുന്ന അവസ്ഥയായി തിരുവനന്തപുരം മേള ചുരുങ്ങിപ്പോകുകയാണ്. മുന്‍പും അങ്ങനെയായിരുന്നെങ്കിലും അന്നെല്ലാം കൂടുതല്‍ വലിയ തീയറ്ററുകളില്‍ പ്രദര്‍ശനമുണ്ടായിരുന്നു. ബദല്‍ സംവിധാനം അല്ലെങ്കില്‍ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എന്ന കാലങ്ങളായുള്ള ആവശ്യം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ കേരളത്തിന്റെ അഭിമാനമായ ചലച്ചിത്രമേള തകര്‍ച്ചയിലാവുമെന്ന കാര്യം തീര്‍ച്ചയാണ്.
കൂട്ടിച്ചേര്‍പ്പ്: എട്ട് ദിവസവും 38 സിനിമകളും, -ഏഴ് ദിവസം അഞ്ചുവീതവും അവസാന ദിവസം മൂന്നും-ഇതാണ് മേളയില്‍ പരമാവധി ഒരാള്‍ക്ക് കാണാന്‍ സാധിക്കുന്ന സിനിമകളുടെ എണ്ണം. ഇങ്ങനെ ഓടിനടന്ന് സിനിമ കാണുന്ന ഒരുപാടു പേരുണ്ട്. ഇത്തവണ അങ്ങനെ സിനിമ കാണാന്‍ സാധിച്ച ഒരാള്‍ പോലുമുണ്ടാകില്ല. തീയറ്ററുകളുടെയും സീറ്റുകളുടെയും എണ്ണക്കുറവും തീയറ്ററിലേക്ക് അടുക്കാന്‍ പറ്റാത്തത്ര ജനക്കൂട്ടവും തന്നെ കാരണം. എട്ടില്‍ 38 എന്ന ആ സിനിമാക്കാലം യാഥാര്‍ഥ്യമാകണേ എന്ന ആത്മാര്‍ഥമായ ആഗ്രഹത്തിലാണ് സിനിമയെ മാത്രം ശ്വസിക്കുന്ന നേരത്തെപ്പറ സിനിമാപ്രമികള്‍..
സ്ത്രീശബ്ദം, ജനുവരി

No comments:
Post a Comment