'തൂവെള്ളതൂവുന്നഷസ്സില്‍...'
രാജേഷ് വിജയ് തിരിച്ചുവരുന്നു
'തൂവെള്ളതൂവുന്നഷസ്സില്‍ വാനില്‍ കാര്‍മേഘത്തിന്‍ ശരമാല... ' ഈ ഒരൊറ്റ പാട്ടുമതി രാജേഷ് വിജയ് എന്ന ഗായകനെ മലയാളിക്ക് എക്കാലവും ഓര്‍മ്മിക്കാന്‍. അശോക് ആര്‍ നാഥിന്റെ സഫലം എന്ന സിനിമയിലെതാണ് ഈ പാട്ട്. സംഗീതം ജാസിഗിഫ്റ്റ്, രചന തങ്കന്‍ തിരുവട്ടാര്‍. ഈ പാട്ട് പലര്‍ക്കും അറിയാം. പാടിയത് രാജേഷ് വിജയ് ആണെന്ന കാര്യമാണ് അറിയാത്തത്. ഇക്കാര്യത്തില്‍ രാജേഷിന് പരാതിയില്ല. പാട്ട് ഇപ്പൊഴും അംഗീകരിക്കപ്പെടുന്നുണ്ടല്ലോ എന്നതാണ് വലിയ കാര്യമെന്ന് അദ്ദേഹം പറയുന്നു. മെലഡിയോട് മലയാളിക്കുള്ള തീരാ അഭിനിവേശം ഈ പാട്ടിനെ എക്കാലത്തും നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.
ഇത്രയും മികച്ചൊരു പാട്ട് പാടിയ ഗായകന്‍ പിന്നീടെവിടെപ്പോയി എന്ന് പലരും പലപ്പോഴും അന്വേഷിച്ചിരുന്നു. അവസരങ്ങള്‍ക്കുവേണ്ടി സദാ വാതിലില്‍ മുട്ടുകയും അതിനുവേണ്ടി എന്തെല്ലാമൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുകയും ചെയ്യുന്ന ശീലം ഇല്ലാത്തതുകൊണ്ടുതന്നെ രാജേഷിന് അവസരങ്ങള്‍ കുറഞ്ഞു. അങ്ങനെയാണ് രാജേഷിനെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തോളം കാണാതെയായത്.
'പറവൈ'-എ മ്യൂസിക്കല്‍ ലൗ സ്റ്റോറി , സംവിധാനം രാജേഷ് വിജയ്
മലയാളത്തില്‍ അവസരം കുറഞ്ഞതോടെ 2007-ല്‍ രാജേഷ് ചെന്നെയ്ക്ക് പോയി. സംഗീതം സപര്യയാക്കിയൊരു ജീവിതം. അതിനുവേണ്ടി എത്രയും കാത്തിരിക്കാന്‍ രാജേഷ് തയ്യാറായിരുന്നു. ചെന്നെയിലും അവസരത്തിനുവേണ്ടി ആരെയും കണ്ടില്ല. കൂടുതല്‍ പരിശീലനം ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു ഇത്രയും കാലം. ഒരു തിരിച്ചുവരവിനൊരുങ്ങുകയാണിപ്പോള്‍ രാജേഷ്. മലയാള സിനിമയിലേക്കല്ല. സംഗീതം വിഷയമാക്കി ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ട്; ഒപ്പം രാജേഷ് വിജയ് ആന്റ് ദ ബാന്റ് എന്ന പേരില്‍ ബാന്റും അരങ്ങിലെത്തിക്കഴിഞ്ഞു.
സ്‌കൂള്‍ കാലം മുതല്‍ സംഗീതം മാത്രം പാഷനായി കണ്ട് ജീവിച്ച രാജേഷ് വിജയിന്റെ സ്വപ്‌നമായിരുന്നു ഇത്തരമൊരു സിനിമ. പ്രമേയം സംഗീതമായതുകൊണ്ടുതന്നെ കച്ചവട താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് അറിയാമായിരുന്ന രാജേഷ് സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും രാജേഷ് തന്നെ. വരുന്ന വാലന്റെന്‍സ് ഡെയ്ക്ക് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പറവൈ എന്ന ഈ തമിഴ് സംഗീത പ്രണയകഥയില്‍ രാജേഷിന് പ്രതീക്ഷ ഏറെയാണ്. അഭിനയം മേഖലയല്ലെങ്കിലും സംഗീതം പ്രമേയമാക്കുന്ന പറവൈയിലെ കേന്ദ്ര കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സംഗീതത്തിന്റെ മര്‍മ്മമറിയാവുന്ന ഒരാള്‍ക്കുമാത്രമേ കഴിയൂ. ഈ തോന്നല്‍ സ്വയം ഉള്‍ക്കൊണ്ടപ്പോള്‍ രാജേഷ് നടന്‍ കൂടിയാകുകയായിരുന്നു. ഇതോടെ പാട്ടിനുപുറത്തെ രാജേഷിന്റെ ബഹുമുഖ കഴിവുകള്‍ ലോകത്തിനുമുന്നില്‍ തുറന്നുവയ്ക്കുകയാണ്. 12 പാട്ടുകളാണ് പറവൈയ്ക്കുവേണ്ടി രാജേഷ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സിനിമയില്‍ ആറ് പാട്ടുകള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവ ശകലങ്ങളായും.
രാജേഷ് വിജയ് ആന്റ് ദ ബാന്റ്
കേരളത്തിനിത് ബാന്റകളുടെ കാലമാണ്. രണ്ടുമൂന്നു വര്‍ഷമായി അത്രയധികം യുവാക്കളാണ് ഈ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത്. പലതും വലിയ രീതിയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലേക്കാണ് രാജേഷ് സ്വന്തം ബാന്റുമായി എത്തുന്നത്. ആരോടും മത്സരിക്കാനല്ല. മികച്ച പാട്ടുകള്‍ പാടാനാണ് എത്തുന്നതെന്ന് രാജേഷ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. രാജേഷ് വിജയ് ആന്റ് ദ ബാന്റിന്റെ റഫി, മുകേഷ്, ഇളയരാജ, റഹ്മാന്‍, ജോണ്‍സണ്‍ ഹിറ്റുകള്‍ ഇതിനോടകം വേദികള്‍ കീഴടക്കിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് തിരുവനന്തപുരത്തായിരുന്നു ബാന്റ് അരങ്ങേറിയത്. ശുദ്ധമായ സംഗീതം ആസ്വദകര്‍ക്കു നല്‍കുക എന്ന രാജേഷിന്റെ ലക്ഷ്യത്തിന് കൂട്ടായി മകള്‍ ചന്ദനയുമുണ്ട്. ചെന്നൈ പൊന്‍വിദ്യാശ്രം സ്‌കൂളില്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന ചന്ദനയുടെ ഗുരുവും വഴികാട്ടിയും അച്ഛന്‍ തന്നെ. ചെറിയ പ്രായത്തില്‍ തന്നെ വെസ്റ്റേണ്‍ മ്യൂസിക്കില്‍ കഴിവു തെളിയിച്ച ചന്ദന ബാന്റിന്റെ ആകര്‍ഷണമാകുമെന്നു തീര്‍ച്ച.
കറുപ്പിനഴുകും കോമളവല്ലിയും
രണ്ടായിരത്തിലും അതിനു തൊട്ടുമുന്‍ വര്‍ഷങ്ങളിലും സ്റ്റേജ് ഷോകളിലും ഉത്സപ്പറമ്പുകളിലെ ഗാനമേളകളിലും സ്ഥിരം സാന്നിധ്യമായിരുന്ന രാജേഷ് വിജയിന് മലയാള സിനിമയിലും ഏറെ തിരക്കുണ്ടായിരുന്നു. ജാസി ഗിഫ്റ്റിന്റെ സംഗീതത്തില്‍ 'ബീഭത്സ' എന്ന ഹിന്ദി ചിത്രത്തിനു വേണ്ടിയായിരുന്നു രാജേഷ് ആദ്യം പാടിയതെങ്കിലും ചിത്രം പുറത്തുവന്നില്ല. മലയാളത്തില്‍ ആദ്യമായി പാടിയത് കമലിന്റെ 'നമ്മള്‍' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. 'സൂര്യനെ പൊന്‍തൂവലായ്' എന്ന ടൈറ്റില്‍ സോംഗ് ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് കമലിന്റെ തന്നെ സ്വപ്‌നക്കൂടില്‍ കറുപ്പിനഴക് എന്ന പാട്ട് മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിച്ചു. തൊട്ടുപിന്നാലെ കളളാ കള്ളാ കൊച്ചുകള്ളാ നിന്നെക്കാണാനെന്തൊരു.. (യൂത്ത് ഫെസ്റ്റിവല്‍), കോമളവല്ലി നല്ല താമരയല്ലീ.. (ഇമ്മിണി നല്ലൊരാള്‍), സിങ്കപ്പടയുടെ രാജാവേ.. (നാട്ടുരാജാവ്), കരിക്കു കരിക്കു ചിങ്കാരി (അലിഭായ്) തുടങ്ങിയ അടിപൊളി ഹിറ്റുകള്‍ വന്നതോടെ ഫാസ്റ്റ് നമ്പറില്‍ തിളങ്ങുന്ന ഗായകന്‍ എന്ന ഇമേജ് രാജേഷിന് കൈവന്നു.
ഈ സമയത്തു തന്നെയാണ് രാജേഷിന്റെ മാസ്റ്റര്‍പീസായ 'തൂവെള്ളതൂവുന്നുഷസ്സില്‍' എന്ന പാട്ടും പുറത്തുവന്നത്. ഫാസ്റ്റ് നമ്പറുകള്‍ ഏറ്റെടുക്കപ്പെട്ടെങ്കിലും തൂവെള്ള പോലെ കുറെ മെലഡികള്‍ പാടാനായിരുന്നു രാജേഷിന് ഇഷ്ടം; ഇപ്പൊഴുമതെ. അത്തരം അവസരം സംഗീത സംവിധായകര്‍ നല്‍കിയിരുന്നെങ്കില്‍ രാജേഷില്‍ നിന്നും മലയാളത്തിന് എന്നും നെഞ്ചോടു ചേര്‍ക്കാവുന്ന ഒരുപാട് പാട്ടുകള്‍ ലഭിക്കുമായിരുന്നു എന്നുറപ്പ്.
ഇളയരാജ, ആര്‍ ഡി ബര്‍മന്‍
ഇഷ്ടഗായകര്‍, സംഗീതസംവിധായകര്‍, പാട്ടുകള്‍ എന്നിവ തെരഞ്ഞെടുക്കല്‍ സംഗീതത്തില്‍ നിലനില്‍ക്കുകയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് പാടുപിടിച്ച പണിയാണ്. പറഞ്ഞുതീരാത്തത്രയും പേരുകളുണ്ടെങ്കിലും ചില പേരുകള്‍ രാജേഷ് വിജയ് എടുത്തുപറയുന്നു. ഇളയരാജയും ആര്‍ ഡി ബര്‍മനുമാണ് അക്കൂട്ടത്തില്‍ ആദ്യപേരുകള്‍. പിറകെ എ ആര്‍ റഹ്മാന്‍, സലില്‍ ചൗധരി, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, ഇറ്റാലിയന്‍ ഒപ്പേര ഗായകനായ ലൂസിയാനോ പാവെരൊറ്റി എന്നിവരും.
ഗയകരുടെ നിരയെടുത്താല്‍ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, മുകേഷ്, യേശുദാസ്, സൗന്ദര്‍ രാജന്‍, എസ് പി ബാലസുബ്രഹ്മണ്യം, മൈക്കിള്‍ ജാക്‌സണ്‍, മൈക്കിള്‍ ഗോള്‍ട്ടണ്‍, ലതാ മങ്കേഷ്‌ക്കര്‍, പി സുശീല, ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിങ്ങനെ നിര നീണ്ടുപോകും. ഇവരില്‍ ഒട്ടുമിക്ക പേരുടെയുമൊപ്പം വേദിയില്‍ പാടിയട്ടുള്ള രാജേഷിന് ആരുടെ സംഗീത സംവിധാനത്തില്‍ ഒരു സിനിമയില്‍ പാടാനാണ് ഇഷ്ടമെന്നു ചോദിച്ചാല്‍ പട്ടിക ഇത്ര നീണ്ടുപോകില്ല. ഒറ്റപ്പേര്-എ ആര്‍ റഹ്മാന്‍.
വിദ്യാഭ്യാസം, കുടുംബം
വിജയകുമാറിന്റെയും രത്‌നാഭായിയുടെയും മകനായി പേരൂര്‍ക്കടയില്‍ ജനിച്ച രാജേഷ് സ്‌കൂള്‍ പഠനകാലത്തുതന്നെ സംഗീതം അഭ്യസിച്ചുപോന്നു. ആറാംക്ലാസ്സില്‍ വെച്ചാണ് സംഗീതം തന്നെ ജീവിതം എന്ന ഉറച്ച തീരുമാനം എടുത്തത്. തിരുവനന്തപുരം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ലൂര്‍ദ് മൗണ്ട് സകൂള്‍, ഇവാനിയോസ് കോളേജ്, സംഗീത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സര്‍വ്വീസിലിരിക്കെ അച്ഛന്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചെങ്കിലും സ,ംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തതിനാല്‍ അത് സ്വീകരിച്ചില്ല. ഭാര്യ പ്രിയ ഫാഷന്‍ ഡിസൈനറാണ്.
മലയാളത്തിലേക്ക് മടങ്ങിവരവ് എന്നത് രാജേഷിന്റെ ലക്ഷ്യമല്ല. ആരെങ്കിലും വിളിച്ചാല്‍ പാടാന്‍ തയ്യാര്‍. എന്നാല്‍ അതിനുവേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്ന് സമയം കളയാനില്ല. സംഗീതത്തിന്റെ വലിയ ഭൂമികകള്‍ തേടിയുള്ള യാത്രകള്‍ തന്നെയാണ് രാജേഷിന്റെ മുന്നിലുള്ള വഴി. അതിനായുള്ള സാധനയിലും പരിശ്രമത്തിലുമാണ് ഈ അനുഗ്രഹീത ഗായകന്‍. രാജേഷിന്റെ വാക്കുകളിലും അത് പ്രകടമാണ്. സംഗീതത്തിലുള്ള സ്വതന്ത്രമായ പ്രയാണം. ഒരു റോള്‍ മോഡല്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ മൈക്കല്‍ ജാക്‌സണെപ്പോലെ...
വീക്ഷണം വാരാന്തപ്പതിപ്പ്, ജനുവരി 4

No comments:
Post a Comment