കുഞ്ഞുനന്ദനയ്ക്ക് മുഖ്യമന്ത്രിയുടെ സാന്ത്വനം
ഓമനത്തം തുളുമ്പുന്ന മുഖവും കൂട്ടുകാര്‍ക്കൊപ്പം ഓടിച്ചാടിക്കളിക്കേണ്ട കുഞ്ഞുപ്രായവും. പക്ഷേ നന്ദനയ്ക്കതിന് കഴിയുന്നില്ല. ഇടതുകാല്‍ ജന്മനാ പിണക്കമാണ് നന്ദനയോട്. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമൊന്നും ഇതുവരെയായിട്ടും ഈ ഏഴു വയസ്സുകാരിയെ രക്ഷിക്കാനായിട്ടില്ല. ഇനിയും ഒരു പ്രധാന ശസ്ത്രക്രിയ കൂടി ചെയ്യേണ്ടതുണ്ടെന്ന് തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയിലെ ചെറിയാന്‍ ഡോക്ടര്‍. നന്ദനയ്ക്കും അച്ഛനും അമ്മയ്ക്കുമൊക്കെ ആ വാക്കുകളിലാണ് പ്രതീക്ഷയത്രയും. പക്ഷേ ഈ സാധാരണ കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലായി നില്‍ക്കുന്നത് മറ്റൊന്നുമല്ല; പണമാണ്.
പലരുടെയും സഹായത്താലും സ്വപ്രയത്‌നത്താലും മകളുടെ ചികിത്സ ആവുന്നത്ര മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് നന്ദനയുടെ അച്ഛന്‍. എന്നാല്‍ എത്ര എത്തിച്ചു പിടിച്ചിട്ടും മുഴുവനായിട്ടും കൈയിലൊതുക്കാനാവുന്നില്ല എന്ന അവസ്ഥയാണ് അദ്ദേഹത്തിന്റെത്. ഇതിനു പരിഹാരം കാണാന്‍ നന്ദനയും അച്ഛനും ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കാണാനെത്തി.
റവന്യൂ വകുപ്പ് തിരുവന്തപുരത്ത് സംഘടിപ്പിച്ച റവന്യൂ അദാലത്തിന്റെ വേദിയില്‍ വച്ചായിരുന്നു രോഗം വലയ്ക്കുന്ന മകള്‍ നന്ദനയുമായി വസന്തകുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. അദാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് വേദി വിട്ടിറങ്ങുകയായിരുന്ന മുഖ്യനെ നേരില്‍ക്കണ്ട് വിഷമം പറയുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബത്തിന്റെ നിസ്സഹായത ബോധ്യപ്പെട്ട മുഖ്യമന്ത്രി താമസംവിനാ ചികിത്സാസഹായം വാഗ്ദാനം ചെയ്യുകയും ചെയ്്തു.
തിരുവനന്തപുരം ബാലരാമപുരം ശ്രീകലാഭവനില്‍ വസന്തകുമാറിന്റെയും അനിതാകുമാരിയുടെയും മകളാണ് നന്ദന. വസന്തകുമാര്‍ തട്ടുകട നടത്തിക്കിട്ടുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. നന്ദനയുടെ ഒരു കാല്‍ ജന്മനാ അല്പം വളഞ്ഞിട്ടായിരുന്നു. പിന്നീട് എല്ലു പൊടിയുന്ന അസുഖവും ബാധിച്ചു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ചികിത്സാസഹായമായി ഒരു ലക്ഷം രൂപയും അന്ന് ലഭിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ആറു ലക്ഷത്തോളം ചെലവായപ്പോള്‍ നാല് സെന്റ് സ്ഥലം വസന്തകുമാറിന് വില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ രണ്ടര സെന്റ് സ്ഥലത്ത് നില്‍ക്കുന്ന ചെറിയ കൂര മാത്രമാണ് സ്വന്തമായുള്ളതെന്ന് നിസ്സഹായതയോടെ പറയുന്നു വസന്തകുമാര്‍.
ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ് നന്ദന. നടന്ന് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത നന്ദനയെ എന്നും രാവിലെ സ്‌കൂള്‍ അധികൃതര്‍ തന്നെ വീട്ടില്‍ വന്ന് കൊണ്ടുപോകുകയാണ് പതിവ്.
പുഞ്ചിരി ശീലമാക്കിയ മുഖമാണ് നന്ദനയുടെത്. പാട്ടുപാടാനും കളിക്കാനും ചിത്രകഥകള്‍ വായിക്കാനുമെല്ലാം ഇഷ്ടം. ഇതൊക്കെ നിലനില്‍ക്കണം. ഒപ്പം തന്റെ മകള്‍ മറ്റു കുട്ടികളെപ്പോലെ ഓടിച്ചാടി കളിക്കുകയും വേണമെന്ന് കണ്ണുനിറച്ച് പറയുന്നു വസന്തകുമാര്‍. മുഖ്യമന്ത്രിയില്‍നിന്നും ഇന്നലെ ലഭിച്ച ഒരു ലക്ഷത്തിന്റെ ചെക്ക് വലിയ സഹായമാണെങ്കിലും അതു ശസ്ത്രക്രിയയ്ക്ക് മതിയാകില്ലെന്ന ബോധ്യം വസന്തകുമാറിനുണ്ട്. അതുകൊണ്ടുതന്നെ സുമനസ്സുകളുടെ സഹായം കൂടി നന്ദനയ്ക്കു വേണം. ഈ കുഞ്ഞുചെടിയ്ക്ക് നമുക്ക് തണലേകണം.
വസന്തകുമാറിന്റെ ഫോണ്‍ നമ്പര്‍: 9400052278, ബാങ്ക് അക്കൗണ്ട് നമ്പര്‍: വിമലാദേവി, ഇന്ത്യന്‍ ബാങ്ക്, ബാലരാമപുരം, 823499311
വീക്ഷണം, ജനുവരി 9

No comments:
Post a Comment