ചിത്രകഥ
വായിച്ചു തുടങ്ങിയപ്പഴേ
കള്ളികളിലൊതുങ്ങിയില്ല.
പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു
ഒരിക്കലെങ്കിലും, കാലിയ
ചമതകന്റെയും ഡൂഡുവിന്റെയും
പിടിയിലാവാന്‍.
കിഷ്‌കുവും കപീഷും
തോറ്റുകാണാന്‍.
മന്ത്രിയുടെ തന്ത്രങ്ങള്‍
രാജാവാകുന്ന ദിവസം.
ഏറ്റില്ല,
അവരൊക്കെ
പിന്നെയും ജയിച്ചു.
ഇനി, താമസിക്കില്ല
വൈദ്യരെ കണ്ട്
ശക്തിമരുന്ന് കഴിക്കണം.
അല്ലെങ്കിലൊരു
ശാസ്‌ത്രജ്ഞന്റെ
കൈയിലകപ്പെടണം.
പുസ്‌തകത്തിലേക്കിറങ്ങിച്ചെന്ന്
കുറേപ്പേരെയൊക്കെ
ബന്ദിയാക്കി
വിക്രമനും മുത്തുവിനും
നല്ലൊരു ബാങ്ക് കൊള്ള
ഒത്താശ ചെയ്യണം.
അടപ്പുറപ്പുള്ള
ഒരു കുപ്പി വാങ്ങി
കുട്ടൂസനു കൊടുക്കണം.
പിന്നെയതിലെ
പഴങ്ങളായ പഴങ്ങളും
പലഹാരങ്ങളുമൊക്കെ തിന്ന്
വിശപ്പാറ്റണം.
സുന്ദരിയായ
രാജകുമാരിയെ
രാക്ഷസന്
വിട്ടുകൊടുത്ത്
കൊട്ടാരവെളിച്ചത്തില്‍ നിന്നും
തുരങ്കം വഴി
വാടകവീട്ടിലേക്കെത്തണം.
വായിച്ചു തുടങ്ങിയപ്പഴേ
കള്ളികളിലൊതുങ്ങിയില്ല.
പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു
ഒരിക്കലെങ്കിലും, കാലിയ
ചമതകന്റെയും ഡൂഡുവിന്റെയും
പിടിയിലാവാന്‍.
കിഷ്‌കുവും കപീഷും
തോറ്റുകാണാന്‍.
മന്ത്രിയുടെ തന്ത്രങ്ങള്‍
രാജാവാകുന്ന ദിവസം.
ഏറ്റില്ല,
അവരൊക്കെ
പിന്നെയും ജയിച്ചു.
ഇനി, താമസിക്കില്ല
വൈദ്യരെ കണ്ട്
ശക്തിമരുന്ന് കഴിക്കണം.
അല്ലെങ്കിലൊരു
ശാസ്‌ത്രജ്ഞന്റെ
കൈയിലകപ്പെടണം.
പുസ്‌തകത്തിലേക്കിറങ്ങിച്ചെന്ന്
കുറേപ്പേരെയൊക്കെ
ബന്ദിയാക്കി
വിക്രമനും മുത്തുവിനും
നല്ലൊരു ബാങ്ക് കൊള്ള
ഒത്താശ ചെയ്യണം.
അടപ്പുറപ്പുള്ള
ഒരു കുപ്പി വാങ്ങി
കുട്ടൂസനു കൊടുക്കണം.
പിന്നെയതിലെ
പഴങ്ങളായ പഴങ്ങളും
പലഹാരങ്ങളുമൊക്കെ തിന്ന്
വിശപ്പാറ്റണം.
സുന്ദരിയായ
രാജകുമാരിയെ
രാക്ഷസന്
വിട്ടുകൊടുത്ത്
കൊട്ടാരവെളിച്ചത്തില്‍ നിന്നും
തുരങ്കം വഴി
വാടകവീട്ടിലേക്കെത്തണം.
No comments:
Post a Comment