ഉച്ചപ്പടം
തലയില്‍ മുണ്ടിട്ട്
കയറിപ്പോയവന്മാരുടെ
കഥയൊന്നുമല്ല കേട്ടോ,
ഒരു കുട്ടിയുണ്ടായിരുന്നു
ഇന്നത്തെ സിനിമ വായിച്ച്
ഇടയ്‌ക്ക് തരമാവുന്ന യാത്രകളില്‍
സിനിമാ പോസ്‌റ്ററുകളെ പ്രണയിച്ച
ചുറ്റുവട്ടത്തെ
ടാക്കീസുകളൊക്കെ
അടച്ചുപൂട്ടുന്നതുകണ്ട്
നോട്ടീസിലെ താരങ്ങളോട്
സങ്കടം പറഞ്ഞ്.
ഇന്നത്തെ സിനിമ വായിച്ചുവായിച്ച്
വലുതായ കുട്ടി
ടിക്കറ്റു കീറുന്ന പണിക്കാരനായി.
ആകെ മാത്രം കൊട്ടകകളൊക്കെ
റിലീസുമേറ്റെടുത്ത്
ഒന്നുരണ്ടു ദിവസം
തള്ളിവരുന്ന
വാടകക്കൂവലുകാര്‍ക്കു മുമ്പില്‍
ചിത്രം വിതറി
വെളുത്ത തുണിയില്‍
കണ്ണുതുടച്ചുനിന്നു.
ഒരു ദിവസം
രണ്ടുപേരും കൂടെ
ഉച്ചച്ചൂടും തലയില്‍ വലിച്ചിട്ട്
കല്ലും മുട്ടിയും നിറഞ്ഞ
പഞ്ചായത്ത് റോഡും പിന്നിട്ട്
പഴയ നാട്ടിലെ
പഴയ വീട്ടില്‍ ചെന്ന്
വീട്ടുകാരെ തട്ടിവിളിച്ച്
വലിയ ഇടനാഴിയിലെ
ഹോം തീയറ്ററിനുള്ളിലേക്ക്
പാഞ്ഞുകയറി
പിറകിലേക്കൊറ്റ നോട്ടം.
തലയില്‍ മുണ്ടിട്ട്
കയറിപ്പോയവന്മാരുടെ
കഥയൊന്നുമല്ല കേട്ടോ,
ഒരു കുട്ടിയുണ്ടായിരുന്നു
ഇന്നത്തെ സിനിമ വായിച്ച്
ഇടയ്‌ക്ക് തരമാവുന്ന യാത്രകളില്‍
സിനിമാ പോസ്‌റ്ററുകളെ പ്രണയിച്ച
ചുറ്റുവട്ടത്തെ
ടാക്കീസുകളൊക്കെ
അടച്ചുപൂട്ടുന്നതുകണ്ട്
നോട്ടീസിലെ താരങ്ങളോട്
സങ്കടം പറഞ്ഞ്.
ഇന്നത്തെ സിനിമ വായിച്ചുവായിച്ച്
വലുതായ കുട്ടി
ടിക്കറ്റു കീറുന്ന പണിക്കാരനായി.
ആകെ മാത്രം കൊട്ടകകളൊക്കെ
റിലീസുമേറ്റെടുത്ത്
ഒന്നുരണ്ടു ദിവസം
തള്ളിവരുന്ന
വാടകക്കൂവലുകാര്‍ക്കു മുമ്പില്‍
ചിത്രം വിതറി
വെളുത്ത തുണിയില്‍
കണ്ണുതുടച്ചുനിന്നു.
ഒരു ദിവസം
രണ്ടുപേരും കൂടെ
ഉച്ചച്ചൂടും തലയില്‍ വലിച്ചിട്ട്
കല്ലും മുട്ടിയും നിറഞ്ഞ
പഞ്ചായത്ത് റോഡും പിന്നിട്ട്
പഴയ നാട്ടിലെ
പഴയ വീട്ടില്‍ ചെന്ന്
വീട്ടുകാരെ തട്ടിവിളിച്ച്
വലിയ ഇടനാഴിയിലെ
ഹോം തീയറ്ററിനുള്ളിലേക്ക്
പാഞ്ഞുകയറി
പിറകിലേക്കൊറ്റ നോട്ടം.
No comments:
Post a Comment