ആറാം പിരീഡില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി
ഉച്ചയ്‌ക്കുശേഷം
നിറയെ ചാര്‍ട്ടുകളും
തോരണങ്ങളുമുള്ള
ക്ലാസ്സ്‌മുറിയില്‍
പെണ്‍കുട്ടി തനിച്ചായി.
നാലുമണിക്ക്
ബസ് സ്റ്റാന്‍ഡിലെ
അളവെടുപ്പും
രാവിലെ
എട്ടേ പതിനഞ്ചിന്റെ
കടും നീല ബസ്സില്‍
പിറകിലേക്കിറങ്ങാനുള്ള
കിളിമൊഴിയും
മുന്നോട്ടുള്ള തള്ളലും
പുറത്തെ ഇലനനവില്‍
അവള്‍ നോക്കിയിരുന്നു.
മഴച്ചാറലില്‍
നനുത്തുവന്ന
കാലൊച്ച
മുട്ടിയുരുമ്മി
തൊണ്ട തൊടാതെ വിഴുങ്ങി.
ആറാം പീരീഡില്‍
ബെല്‍ മുഴങ്ങിയപ്പോള്‍
ഗ്രൂപ്പംഗങ്ങളെ തേടിയിറങ്ങിയ
പ്രൊജക്ട് പുസ്‌തകം
കൂട്ടുകാരിക്ക്
നനുത്ത കൈവിരല്‍
സമ്മാനിച്ചു.
വൈകുന്നേരം
ദേശീയഗാനവും കഴിഞ്ഞ്
ചിതറിയോടാത്ത കുട്ടികളായി
കുട്ടികള്‍ പടിയിറങ്ങവെ
നിറയെ ചാര്‍ട്ടുകളും
തോരണങ്ങളുമുള്ള
ക്ലാസ്സ്‌മുറിയില്‍
മുഴച്ചുനില്‍പ്പുണ്ട്
പാഠ്യപദ്ധതിയിലൊതുങ്ങാത്ത
രണ്ടു കനത്ത നിശ്ശബ്ദത.
ഉച്ചയ്‌ക്കുശേഷം
നിറയെ ചാര്‍ട്ടുകളും
തോരണങ്ങളുമുള്ള
ക്ലാസ്സ്‌മുറിയില്‍
പെണ്‍കുട്ടി തനിച്ചായി.
നാലുമണിക്ക്
ബസ് സ്റ്റാന്‍ഡിലെ
അളവെടുപ്പും
രാവിലെ
എട്ടേ പതിനഞ്ചിന്റെ
കടും നീല ബസ്സില്‍
പിറകിലേക്കിറങ്ങാനുള്ള
കിളിമൊഴിയും
മുന്നോട്ടുള്ള തള്ളലും
പുറത്തെ ഇലനനവില്‍
അവള്‍ നോക്കിയിരുന്നു.
മഴച്ചാറലില്‍
നനുത്തുവന്ന
കാലൊച്ച
മുട്ടിയുരുമ്മി
തൊണ്ട തൊടാതെ വിഴുങ്ങി.
ആറാം പീരീഡില്‍
ബെല്‍ മുഴങ്ങിയപ്പോള്‍
ഗ്രൂപ്പംഗങ്ങളെ തേടിയിറങ്ങിയ
പ്രൊജക്ട് പുസ്‌തകം
കൂട്ടുകാരിക്ക്
നനുത്ത കൈവിരല്‍
സമ്മാനിച്ചു.
വൈകുന്നേരം
ദേശീയഗാനവും കഴിഞ്ഞ്
ചിതറിയോടാത്ത കുട്ടികളായി
കുട്ടികള്‍ പടിയിറങ്ങവെ
നിറയെ ചാര്‍ട്ടുകളും
തോരണങ്ങളുമുള്ള
ക്ലാസ്സ്‌മുറിയില്‍
മുഴച്ചുനില്‍പ്പുണ്ട്
പാഠ്യപദ്ധതിയിലൊതുങ്ങാത്ത
രണ്ടു കനത്ത നിശ്ശബ്ദത.
No comments:
Post a Comment