മാങ്ങ പെറുക്കാന്‍ പോയ ഒരുണ്ണിയും തിരികെയെത്തിയില്ല..
ഇടവഴിയിലെ
വേലിപ്പൊത്തിലൂടെ നൂഴ്‌ന്ന്
പാതി കൊത്തിയ
മൂവാണ്ടന്‍ മാങ്ങ എടുക്കും.
കൈത്തണ്ടയിലുള്ള
വല്ലാത്ത നീറ്റലോ ചൊറിച്ചിലോ
രസികന്‍
മധുരത്തിനു മുന്‍പില്‍
അലിഞ്ഞില്ലാതാകും.
ഇന്നലെയും
ഒരുണ്ണി
മാങ്ങ പെറുക്കാന്‍
പോയിരുന്നു;
ഇതുവരേയും മടങ്ങിവന്നില്ല.
ചുണ്ടില്‍
പടര്‍ന്നുപറ്റിയ മാഞ്ചുന
ഇപ്പോള്‍
വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ടാവണം!
നാളെ,
ഒറ്റക്കോളത്തിലൊതുങ്ങി
നാമാവശേഷമാകും മുമ്പ്
ഞങ്ങള്‍
നിന്നെയൊന്ന്
തിരയുന്നുണ്ട്;
അതേ മാഞ്ചോട്ടില്‍
പുഴനിലാവത്തെ
രാത്രിമണലില്‍
മാന്തിച്ചുവപ്പിച്ച
കുന്നിന്റെ വയറില്‍..
എവിടെ നിന്നാകും
മണ്ണോ മണലോ പറ്റി
നിന്റെ ഉമിനീര്‍മാങ്ങ
കണ്ടെടുക്കാനാകുക!
ഇടവഴിയിലെ
വേലിപ്പൊത്തിലൂടെ നൂഴ്‌ന്ന്
പാതി കൊത്തിയ
മൂവാണ്ടന്‍ മാങ്ങ എടുക്കും.
കൈത്തണ്ടയിലുള്ള
വല്ലാത്ത നീറ്റലോ ചൊറിച്ചിലോ
രസികന്‍
മധുരത്തിനു മുന്‍പില്‍
അലിഞ്ഞില്ലാതാകും.
ഇന്നലെയും
ഒരുണ്ണി
മാങ്ങ പെറുക്കാന്‍
പോയിരുന്നു;
ഇതുവരേയും മടങ്ങിവന്നില്ല.
ചുണ്ടില്‍
പടര്‍ന്നുപറ്റിയ മാഞ്ചുന
ഇപ്പോള്‍
വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ടാവണം!
നാളെ,
ഒറ്റക്കോളത്തിലൊതുങ്ങി
നാമാവശേഷമാകും മുമ്പ്
ഞങ്ങള്‍
നിന്നെയൊന്ന്
തിരയുന്നുണ്ട്;
അതേ മാഞ്ചോട്ടില്‍
പുഴനിലാവത്തെ
രാത്രിമണലില്‍
മാന്തിച്ചുവപ്പിച്ച
കുന്നിന്റെ വയറില്‍..
എവിടെ നിന്നാകും
മണ്ണോ മണലോ പറ്റി
നിന്റെ ഉമിനീര്‍മാങ്ങ
കണ്ടെടുക്കാനാകുക!
No comments:
Post a Comment