നീരുറവകള്‍ പൂക്കുന്നത്
ഒരഗ്നിപര്‍വ്വതമുണ്ട്
സുഷുപ്‌തിയിലാണ്ട്
എപ്പൊഴുമാവാം
അതിന്റെയാ
അടക്കം പറച്ചില്‍.
ചീറ്റിയടുക്കുമ്പോള്‍
വലിയ വായിലെ
ചുടുപ്രവാഹത്തിലൊന്നു
കൈ കഴുകണം.
ആശ്വാസത്തിന്റെ
മുഖം തുടയ്‌ക്കണം.
നിര്‍വൃതിയിലാണ്ട്
നിശ്വാസമുതിര്‍ക്കണം.
പറ്റിയാലൊന്നു
മുങ്ങിക്കുളിക്കണം,
അടിത്തട്ടു കാണണം.
കര കയറിയാലുടനെ
തല തുടച്ചുതന്ന്
കൈത്തലമൊന്നു ചേര്‍ക്കാന്‍
കാത്തുനില്‍പ്പുണ്ടാവും
കൂട്ടുവെച്ചുപോയൊരു ജീവന്‍..
ഒരഗ്നിപര്‍വ്വതമുണ്ട്
സുഷുപ്‌തിയിലാണ്ട്
എപ്പൊഴുമാവാം
അതിന്റെയാ
അടക്കം പറച്ചില്‍.
ചീറ്റിയടുക്കുമ്പോള്‍
വലിയ വായിലെ
ചുടുപ്രവാഹത്തിലൊന്നു
കൈ കഴുകണം.
ആശ്വാസത്തിന്റെ
മുഖം തുടയ്‌ക്കണം.
നിര്‍വൃതിയിലാണ്ട്
നിശ്വാസമുതിര്‍ക്കണം.
പറ്റിയാലൊന്നു
മുങ്ങിക്കുളിക്കണം,
അടിത്തട്ടു കാണണം.
കര കയറിയാലുടനെ
തല തുടച്ചുതന്ന്
കൈത്തലമൊന്നു ചേര്‍ക്കാന്‍
കാത്തുനില്‍പ്പുണ്ടാവും
കൂട്ടുവെച്ചുപോയൊരു ജീവന്‍..
No comments:
Post a Comment