ഗാന്ധിത്തല
ഈ ഗാന്ധി
വല്ലാത്തൊരാളാ,
എപ്പൊഴും ചിരിക്കും
എന്തുകണ്ടാലും.
ഞങ്ങടെ പുരയിടം
അപ്പാടെ മാന്തിയെടുത്ത
സുലൈമാന്‍ മൊതലാളി
അഞ്ചു ഗാന്ധി നീട്ടി.
പിന്നെ അവളാണ്,
ഓപ്പറേഷന്‍ തീയറ്ററിനുമുമ്പില്‍
കരഞ്ഞുചുവന്ന്
ഒറ്റക്കെട്ടു ഗാന്ധിയെ തന്നത്;
ചോദിച്ചപ്പോള്‍
അവള്‍ക്കുനേരെയും
ഇതുപോലൊരാള്‍
ചിരിച്ചുനുണഞ്ഞ്
നീട്ടിയതാണെന്ന്.
കനംകുറഞ്ഞ മാസപ്പടി
എണ്ണിവാങ്ങുമ്പോള്‍
ആ ദിവസവും
പിന്നെ ചുറ്റിലും
കുറേ കണ്ണുകളും
ചൂണ്ടിനില്‍ക്കും
ഗാന്ധിയുടെ
തല കൊയ്യാനുള്ള
കാഞ്ചിയുമേന്തി.
ഈ ഗാന്ധി
വല്ലാത്തൊരാളാ,
എപ്പൊഴും ചിരിക്കും
എന്തുകണ്ടാലും.
ഞങ്ങടെ പുരയിടം
അപ്പാടെ മാന്തിയെടുത്ത
സുലൈമാന്‍ മൊതലാളി
അഞ്ചു ഗാന്ധി നീട്ടി.
പിന്നെ അവളാണ്,
ഓപ്പറേഷന്‍ തീയറ്ററിനുമുമ്പില്‍
കരഞ്ഞുചുവന്ന്
ഒറ്റക്കെട്ടു ഗാന്ധിയെ തന്നത്;
ചോദിച്ചപ്പോള്‍
അവള്‍ക്കുനേരെയും
ഇതുപോലൊരാള്‍
ചിരിച്ചുനുണഞ്ഞ്
നീട്ടിയതാണെന്ന്.
കനംകുറഞ്ഞ മാസപ്പടി
എണ്ണിവാങ്ങുമ്പോള്‍
ആ ദിവസവും
പിന്നെ ചുറ്റിലും
കുറേ കണ്ണുകളും
ചൂണ്ടിനില്‍ക്കും
ഗാന്ധിയുടെ
തല കൊയ്യാനുള്ള
കാഞ്ചിയുമേന്തി.
No comments:
Post a Comment