Monday, 21 April 2014

വിഷവിമുക്ത ഭക്ഷണത്തിന്റെ  ‘തണലൊ’രുക്കി പത്തുവര്‍ഷം

ജൈവ കാര്‍ഷികോത്പന്ന—ങ്ങളുടെ പ്രാദേശിക വിപണനത്തിന്റെ നവീന മാതൃകയായി 2003ല്‍ തിരുവനന്തപുരത്ത് തുടക്കം കുറിച്ച ഓര്‍ഗാനിക് ബസാറി (തണല്‍)ന് പത്തു വയസ്സ് തികയുന്നു. പരിസ്ഥിതിയേയും സുരക്ഷിത ‘ക്ഷണത്തേയുംപറ്റി കരുതലോടെ ചിന്തിക്കു—ന്നവരുടെ കൂട്ടായ്മയാണ് ഇതിനുപിന്നില്‍.
വിഷവിമുക്തമായ ‘ക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകന് അംഗീകാരവും അധ്വാനത്തിന് പ്രതിഫലവും ല‘്യമാക്കുന്നതിനോടൊപ്പം ജൈവ ‘ക്ഷ്യോത്പ—ന്നങ്ങളും ഓര്‍ഗാനിക് ബസാര്‍ ഉറപ്പുവരുത്തുന്നു. ജൈവ കാര്‍ഷികോത്പ—ന്നങ്ങളുടെയും പരിസ്ഥിതി സൗഹൃദ ഉത്പന്ന—ങ്ങളുടെയും കൈമാറ്റത്തിനായി ഉത്പാദകര്‍ക്കും ഉപ‘ോക്താക്കള്‍ക്കുമിടയില്‍ വേദിയൊരുക്കുകയാണ് ഓര്‍ഗാനിക് ബസാര്‍.
പച്ചക്കറികള്‍, പഴങ്ങള്‍, അരി, ഗോതമ്പ്, പയര്‍-പരിപ്പ് വര്‍ക്ഷങ്ങള്‍, ധാന്യപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, സിറപ്പുകള്‍, ജാമുകള്‍, വെളിച്ചെണ്ണ, കൗതുകവസ്തുക്കള്‍ തുടങ്ങി ഒട്ടേറെ ഉത്പന്ന—ങ്ങള്‍ ബസാറിലുണ്ട്. വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇല്ല. എല്ലാം ചെറുകിട ഗ്രൂപ്പുകളില്‍ നിന്നും എത്തുന്നവ. ഇക്കോ ഫാം, സ്വാദ് എന്നീ ചെറുകിട ഉത്പാദക സംഘങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.
കൃഷിയില്‍ താത്പര്യമുളളവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ട പരിശീലനങ്ങളും ബോധവത്കരണ ക്ലാസ്സുകളും തണല്‍ നല്‍കുന്നുണ്ട്.
ബസാറിന്റെ വെള്ളയമ്പലത്തുള്ള വിപണനകേന്ദ്രത്തില്‍ 70ഓളം കര്‍ഷകര്‍ സ്ഥിരമായി ഉത്പന്നങ്ങള്‍ നല്‍കുന്നവരായിട്ടുണ്ട്. 500 ഓളം ഉപ‘ോക്താക്കളും ഇവിടത്തെ വിഷമുക്തി നേടിയ ഉത്പന്നങ്ങളെ ആശ്രയിക്കുന്നവരായി എത്തുന്നു. കര്‍ഷകര്‍ക്ക് പുറത്തെ വിപണിയില്‍ വില്‍ക്കുന്നതിനേക്കാള്‍ ലാ‘ം ഇവിടെ നല്‍കുമ്പോഴാണ്. അഞ്ചുമുതല്‍ 10 ശതമാനം വരെ മാത്രമാണ് ബസാറിന് ഉത്പന്നങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം. പുറത്തെ വിപണിയേക്കാള്‍ നേരിയ വില കൂടുതലാണ് ഇവിടെ. എന്നാല്‍ മരുന്നുഷാപ്പില്‍ കൊടുക്കേണ്ട പൈസ കര്‍ഷകനും, വിഷമില്ലാത്ത ‘ക്ഷണസാധനങ്ങള്‍ വാങ്ങാനും നല്‍കുമ്പോള്‍ ഈ വിലക്കൂടുതല്‍ ഒരു കൂടുതലേ അല്ല.
മിനുക്കി ‘ംഗി വരുത്തിയ അരി വിപണിയില്‍ സുല‘മായി കിട്ടുമ്പോള്‍ അതിന്റെ ഗുണത്തെപ്പറ്റി നമ്മള്‍ ഓര്‍ക്കാറേയില്ല എന്നതാണ് സത്യം. ഈ സാഹചര്യ്തതിലാണ് പഴയ വിത്തിനങ്ങളെ പരിചയപ്പെടുത്താന്‍ ‘സേവ് അവര്‍ റൈസ്’ എന്നൊരു പദ്ധതി തന്നെ ഇവര്‍ നടപ്പിലാക്കിയത്. 208 വ്യത്യസ്ത ഇനം നെല്ലിനങ്ങള്‍ ഇതില്‍ പരിചയപ്പെടുത്തി. ഇതില്‍ 140 എണ്ണം കേരളത്തില്‍ നിന്നുള്ളവയായിരുന്നു.
രണ്ടു മാസത്തിലൊരിക്കല്‍ ഒരു പ്രദര്‍ശനമേള ഓര്‍ഗാനിക് ബസാര്‍ സംഘടിപ്പിക്കാറുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരിക്കും ഇത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ മ—റുപടി എന്ന നിലയില്‍ ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരുന്നു ഈ മാസം തുടക്കത്തില്‍ സംഘടിപ്പിച്ചത്. തിന, ചാമ, റാഗി, കമ്പ് തുടങ്ങി നിരവധി ധാന്യങ്ങള്‍ വൈ എം സി എ ഹാളിലെ പ്രദര്‍ശനത്തില്‍ പുതിയ തലമുറ കണ്ടു പരിചയപ്പെടുകയും ‘ക്ഷണത്തില്‍ ഇതിന്റെ ആവശ്യം മനസ്സിലാക്കി ഉപയോഗപ്പെടുത്തുകയും ചെയ്തു.
കറിവേപ്പിലയില്‍ വരെ 12ഓളം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ ഇത്തരനമൊരു സംരം‘ത്തിന് ഏറെ പ്രസക്തിയുണ്ട്. കര്‍ഷകര്‍ക്ക് വരുമാനം, മണ്ണിന് ഫലപുഷ്ടി ഒപ്പം മനുഷ്യന് ആരോഗ്യവും. ജൈവകൃഷിയെയും ഓര്‍ഗാനിക് ബസാറിന്റെ പ്രവര്‍ത്തനത്തെയും ഇങ്ങനെ ചുരുക്കിപ്പറയാം. പത്തുവര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഓര്‍ഗാനിക് ബസാര്‍ അഗ്രികള്‍ച്ചര്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ ശ്രീധര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ചീരകൃഷിയാണ് അതിലൊന്ന്. തിരുവനന്തപുരം നഗരവാസികള്‍ക്ക് വ്യത്യസ്തയിനം ചീരകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരിക്കും ഇത്. അടുക്കളയുടെ കാര്യക്കാര്‍ എന്ന നിലയില്‍ ഒരു സ്ത്രീകള്‍ക്കായി സുരക്ഷിത ‘ക്ഷണ കൂട്ടായ്മ ഒരുക്കാനും പദ്ധതിയുണ്ട്. അടുക്കളത്തോട്ടദിനമായ ഓഗസ്റ്റ് 24ന് അടുക്കളത്തോട്ടത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണവും ഇവര്‍ ആലോചിക്കുന്നു.
ഈ സംഘടന നിലനിന്നുപോകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നൂറ്റമ്പതോളം മലയാളികളുടെ കൂട്ടമാണ് ഇതിനെ നിലനിര്‍ത്തുന്നത്. വെള്ളയമ്പലത്ത് ജവഹര്‍നഗറില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തണലിന് കുറേക്കൂടി സൗകര്യത്തില്‍ നഗരഹൃദയത്തിലേക്ക് മാറണമെന്നുണ്ട്. വിഷമില്ലാത്ത ആഹാരം പ്രദാനം ചെയ്യുക എന്ന നല്ല ഉദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് നഗരത്തിലേക്ക് വരുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ അടുത്തെത്താന്‍ കഴിയും. അതുവഴി നഗരത്തിനും നഗരവാസികള്‍ക്കും സുരക്ഷിതാഹാരവും ആശുപത്രികളില്‍ നിന്നുമുള്ള മോചനവുമാകും.


വീക്ഷണം, ഏപ്രില്‍ 21

ഫഹദ്, ലാല്‍, ആന്‍.... കഴിവിനുള്ള അംഗീകാരങ്ങള്‍

ഇക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുവേണ്ടി മത്സരിക്കാന്‍ വലിയ പട്ടിക തന്നെ ഉണ്ടായിരുന്നു. ജയറാം, സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാല്‍, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങി ആ നിര ഏറെ നീണ്ടതായിരുന്നു. സുരാജും ജയറാമും അവസാന റൗണ്ട് വരേക്കും പൊരുതുകയും ചെയ്തു. ഇത്രയും വലിയ കൂട്ടത്തില്‍ നിന്നും ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ പ്രവൃത്തിയില്‍ ജൂറി ഒടുവില്‍ ചെന്നെത്തിയത് ഫഹദ് ഫാസില്‍, ലാല്‍ എന്നീ രണ്ടു പേരുകളിലാണ്.
അസാധാരണമായ അഭിനയശേഷി തന്റെ ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുന്ന ഫഹദിന്റെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റെ സാന്നിധ്യം നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ലാല്‍ ഫഹദിനൊപ്പം അവാര്‍ഡ് പങ്കുവെച്ചതും കാവ്യനീതിയായി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിനുതന്നെ ആന്‍ അഗസ്റ്റിനെ അവാര്‍ഡ് തേടിയെത്തി.
 പൂര്‍വ്വഭാരങ്ങളൊഴിഞ്ഞ നടനാണ് ഫഹദ് ഫാസില്‍. മറ്റൊരു പൂര്‍വ്വസൂരിയുടെയും ബാധ ആവേശിക്കാത്ത തികഞ്ഞ അഭിനയപ്രതിഭ. ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അതിങ്ങനെയാകണം എന്നതിന്റെ ഉത്തമോദാഹരവുമാണ് ഈ നടന്റെ കരിയര്‍ ഗ്രാഫ്. 2002ല്‍ പുറത്തിറങ്ങിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ ദയനീയ പരാജയത്തോടെ വെള്ളിത്തിരയില്‍നിന്നും അകന്ന ഫഹദ് ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. അതിനകം തന്നെ ഇങ്ങനെയൊരു നടനെ എല്ലാവരും മറന്നുകഴിഞ്ഞിരുന്നു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫെയിലെ മൃത്യഞ്ജയം ഫഹദിന് തിരിച്ചുവരവൊരുക്കി. അപൂര്‍വ്വം ചിലരൊക്കെ ഈ സിനിമയില്‍ പഴയ ഷാനുവിനെ തരിച്ചറിഞ്ഞു.





പ്രമാണി, കോക്ക്‌ടെയില്‍, ടൂര്‍ണ്ണമെന്റ്, സരോജ്കുമാര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ റോളുകളിലൂടെ പതിയെ രണ്ടാംഘട്ടം തുടങ്ങിയ ഫഹദിന്റെ തലവര മാറ്റിയത് 2011ല്‍ സമീര്‍ താഹിറിന്റെ ചാപ്പാകുരിശോടെയാണ്. ഈ സിനിമ മലയാളത്തിന് പുതിയൊരു താരത്തെയും നടനെയും സമ്മാനിച്ചു. അതേ വര്‍ഷം ചാപ്പാകുരിശ്, അകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ഫഹദിന് ലഭിച്ചു.
തുടര്‍ന്ന് മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ അവിഭാജ്യ ഘടകവുമാകുന്ന കാഴ്ചയാണ് കണ്ടത്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയിസ്, ഫ്രൈഡേ, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, റെഡ്‌വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അഞ്ചു സുന്ദരികള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഓരോ സിനിമകളിലും ഫഹദ് വേറിട്ട അഭിനയം കാഴ്ചവെച്ചു.
ഒരു സിനിമയില്‍ നിന്നും അടുത്തതിലേക്ക് പോകുമ്പോള്‍ തീര്‍ത്തും വ്യത്യസ്തനായ അഭിനേതാവിനെയാണ് ഈ നടനില്‍ കാണുക. 2012ലും സംസ്ഥാന അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഫഹദിനെ തേടിയെത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുക. അപാരമായ മെയ്‌വഴക്കത്തിനും തനിക്കുമാത്രം പോരുന്ന അസാധാരണമായ അഭിനയശൈലിക്കും കിട്ടിയ അംഗീകാരമാണ് ഈ ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദിന് ലഭിച്ച അവാര്‍ഡ്.
കളിയാട്ടത്തിലൂടെ അഭിനയരംഗത്തേക്കു വരുമ്പോള്‍ ഒരു സംവിധായകന്‍ അഭിനയിക്കുന്നു എന്ന കൗതുകമായിരുന്നു മലയാളിക്ക് ലാലിനോട്. ആദ്യവേഷത്തില്‍ തന്നെ തന്നിലെ മികച്ച നടനെ കാണിച്ചുതന്ന ലാല്‍ പിന്നീട് നമുക്ക് നടനുമായി. തുടക്കകാലത്ത് പരുക്കന്‍ കഥാപാത്രങ്ങളും പിന്നീട് നായകതുല്യ വേഷങ്ങളും ഹാസ്യവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
ഓര്‍മ്മച്ചെപ്പ്, പഞ്ചാബിഹൗസ്, ദയ, കന്മദം, മഴ തുടങ്ങിയ സിനിമകളിലാണ് തൊണ്ണൂറുകളില്‍ ലാലിന്റെ ശ്രദ്ധേയ പ്രകടനങ്ങള്‍ കണ്ടത്. തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രത്തോടെ ഹാസ്യവേഷങ്ങളിലേക്കും ചുവടുമാറി. തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, വണ്‍മാന്‍ഷോ, ബെസ്റ്റ് ആക്ടര്‍, ഹസ്‌ബെന്റ്‌സ് ഇന്‍ ഗോവ, ചേട്ടായീസ്, ശ്യംഗാരവേലന്‍, തുടങ്ങിയ സിനിമകളിലെ ലാലിന്റെ ഹാസ്യവേഷം ചിരിപടര്‍ത്തി. ഇതിനിടയിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലാലിനെ തേടിയെത്തി. കണ്ണകി, എന്റെ ഹൃദയത്തിന്റെ ഉടമ, ബ്ലാക്ക്, അന്‍വര്‍, സാള്‍ട്ട് ആന്റ് പെപ്പര്‍, ഫാദേഴ്‌സ് ഡെ, ഒഴിമുറി, ഷട്ടര്‍, ഹാപ്പി ജേര്‍ണി തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെട്ടവയായിരുന്നു.
മധുപാലിന്റെ തലപ്പാവിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ലഭിച്ചപ്പോള്‍ ലാലിലെ നടനെ മലയാളി കൂടുതല്‍ തിരിച്ചറിഞ്ഞു. ഓഴിമുറിയിലെ പ്രകടനത്തിലൂടെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെങ്കിലും അന്തിമപേരാകാന്‍ കഴിഞ്ഞില്ല. അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് വീണ്ടും സ്വന്തമാക്കുമ്പോള്‍ സംവിധായകനും നടനുമായി ഒരേസമയം ഇത്രത്തോളം തിളങ്ങിയ ഓരാളും മലയാള സിനിമയിലുണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും.
2010ല്‍ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ആദ്യസിനിമയിലെ വേഷം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ മികവ് ആവര്‍ത്തിക്കാന്‍തക്ക വേഷങ്ങള്‍ ആനിന് പിന്നീട് കിട്ടിയില്ല. ഡാ തടിയായിലെ വേഷത്തിനാണ് പിന്നീട് പ്രേക്ഷകപ്രീതി ലഭിച്ചത്.
ഏറെ പ്രതീക്ഷയുമായി വന്ന സുന്ദര്‍ദാസിന്റെ റബേക്ക ഉതുപ്പ് കിഴക്കേമലയിലെ ആനിന്റെ വേഷവും നിരാശ പടര്‍ത്തി. മുഖ്യധാരയില്‍നിന്നും ശ്രദ്ധ മാറവെയാണ് ആനിന് തുണയായി ആര്‍ട്ടിസ്റ്റിലെ വേഷം കിട്ടുന്നത്. ഫഹദിനൊപ്പം മത്സരിച്ചഭിനയിക്കാന്‍ അവസരം നല്‍കിയ ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം ആനിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവരാന്‍ ഇടനല്‍കി.

വീക്ഷണം, ഏപ്രില്‍ 21




ഓം ശാന്തി ഓശാന, 1983

പുതുമയുള്ള രണ്ടു കാഴ്ചകള്‍

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ രണ്ടെണ്ണത്തിനാണ് തീയറ്ററില്‍ വിജയം നേടാനായത്. രണ്ടു സിനിമകളും ഇപ്പൊഴും തീയറ്ററിലുണ്ടുതാനും. ക്രിക്കറ്റ് ഇതിവൃത്തമായി പുറത്തിറങ്ങിയ 1983ഉം, ആണിനെ വളച്ച പെണ്ണിന്റെ കഥപറഞ്ഞ ഓം ശാന്തി ഓശാനയും.

1983
സജീവ ക്രിക്കറ്റില്‍നിന്നും വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിന് മലയാളികളുടെ സമര്‍പ്പണമായി കാണാം 1983 എന്ന സിനിമയെ. കാവ്യനീതി കണക്കെ ഈ സമര്‍പ്പണം വിജയത്തിലെത്തുകയും ചെയ്തു. സച്ചിനുളള സമര്‍പ്പണം എന്ന—തിനപ്പുറം സച്ചിനുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ല. 1980കള്‍ മുതല്‍ കുട്ടിക്കാലം ആഘോഷിച്ച ഏതൊരു മലയാളി യുവാവിന്റെതുമാണ് ഈ സിനിമ.
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ക്രിക്കറ്റ് സിനിമയെന്ന് അവകാശപ്പെടാവുന്ന 1983 എന്ന സാധാരണ സിനിമയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. മേക്കപ്പില്ലാത്ത താരങ്ങളും നമ്മള്‍ തന്നെയായ ചുറ്റുപാടും നമ്മുടെ തന്നെ ‘ൂതകാലവും സംസാരങ്ങളും ഇതില്‍ കാണാം. ഓര്‍മ്മകളെ നെഞ്ചേറ്റി അയവിറക്കുന്ന സ്വ‘ാവവിശേഷമുള്ള മലയാളിക്ക് അതുകൊണ്ടുതന്നെ ഏറെ രസിക്കും ഈ സിനിമ.
1983ല്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതിനുശേഷം ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ക്രിക്കറ്റ് ജനപ്രിയമായി; തീര്‍ച്ചയായും കേരളത്തിലും. ഫുട്‌ബോള്‍ ഗ്രാമങ്ങള്‍ ഏറെയുള്ള കേരളത്തില്‍ അങ്ങനെ ക്രിക്കറ്റിനും വേരുമുളച്ചു. യുവാക്കളെല്ലാം പാടത്തും പറമ്പിലും കുന്നിലും ബാറ്റും ബോളുമേന്തിയിറങ്ങി. താരതമ്യേന പുതിയ കായികവിനോദമായതുകൊണ്ടുതന്നെ ‘ഇതെന്തു ഭ്രാന്തന്‍ കളിയാടാ’ എന്നു ചോദിക്കാന്‍ എല്ലാ ഗ്രാമത്തിലും ഒരുപാട് കാരണവന്മാരുണ്ടായി. എന്നാല്‍ അതൊന്നും കൂസാതെ പഠിപ്പും പണിയും ഭാവിയും ഓര്‍ക്കാതെ ഒരുപാട് രമേശന്മാര്‍ (നിവിന്‍ പോളിയുടെ നായകവേഷം) കളിക്കളത്തിലിറങ്ങി.

പരാജിതനായ നായകന്‍- പഠനത്തില്‍ ഉഴപ്പി, വീട്ടുകാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി, പ്രണയിനിയെ നഷ്ടമായി, ജോലിയില്ലാതെ വീട്ടുകാര്‍ക്ക് ‘ാരമായി.. ക്രിക്കറ്റിനെ മറ്റെന്തിനെക്കാളും സ്‌നേഹിച്ച അയാള്‍ക്ക് ജീവിതത്തില്‍ കൂട്ടുകിട്ടുന്നതോ സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലും അറിയാത്തവളെയും.
നാട്ടിന്‍പുറത്ത് സോഫ്റ്റ്‌ബോളില്‍ കളിക്കുന്നതല്ല യഥാര്‍ഥ ക്രിക്കറ്റ് എന്നു തിരിച്ചറിയുന്നതോടെ പരിശീലനമുറകളിലേക്കും അക്കാദമിക് ക്രിക്കറ്റിലേക്കും തന്റെ മകനെ അയാള്‍ തിരിച്ചുവിടുന്നുണ്ട്. തങ്ങള്‍ക്ക് സാധിക്കാത്തത് മക്കളെക്കൊണ്ട് എന്ന നാട്ടുനടപ്പ് ആചാരത്തെ രമേശനും ശരിവെയ്ക്കുന്നു. എങ്കില്‍ക്കൂടി അത് ആകാശത്തോളം ഉയരമുള്ള ലക്ഷ്യമാണെന്നും അയാ ള്‍ക്കറിയാം.
പതിവ് നായികാനായക സങ്കല്‍പ്പം, വില്ലന്‍, സംഘര്‍ഷം, ക്ലൈമാക്‌സ്, നന്മതിന്മ എന്നിങ്ങനെയുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കുന്ന 1983, എബ്രിഡ് ഷൈന്‍ എന്ന വഴക്കമുള്ള സംവിധായകനെ അടയാളപ്പെടുത്തുന്നു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും അല്ലാത്തവരെ ഒട്ടും മുഷിപ്പിക്കാത്തതുമായ രീതിയില്‍ സിനിമ ഒരുക്കാനായി എന്നതാണ് 1983 ടീമിന്റെ വിജയം.
നല്ലൊരു ക്രിക്കറ്റ് നിരീക്ഷകനാണ് എബ്രിഡ് ഷൈന്‍ എന്ന് ഈ സിനിമയില്‍ പരാമര്‍ശിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെയും കളിക്കാരെയും ശ്രദ്ധിച്ചാല്‍ തിരിച്ചറിയും. അതത് കാലത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര കളിക്കാരുടെ പേരുകളും ചിരപരിചിതമായ മത്സരങ്ങളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെയൊരു സിനിമ ഒരുക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതുമാണ്.
ഗോപീസുന്ദറിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. ഏറെ സ്വാ‘ാവികമായി അ‘ിനയിക്കേണ്ട/ പെരുമാറേണ്ട ഒരന്തരീക്ഷമാണ് ഈ സിനിമയ്ക്കായി എഴുത്തുകാരനും സംവിധായകനും ഒരുക്കിവെച്ചിട്ടുള്ളത്. അത് അന്വര്‍ഥമാക്കാന്‍ അ‘ിനേതാക്കള്‍ക്ക് സാധിച്ചുവെന്നിടത്ത് സിനിമ കൂടുതല്‍ തൊട്ടടുത്തുനില്‍ക്കുന്നതായി നമുക്ക് തോന്നുന്നു.
ചില സിനിമകള്‍ക്ക് ചില കാലത്ത്് ഒരു തരംഗമോ ആവേശമോ സൃഷ്ടിക്കാന്‍ സാധിക്കാറുണ്ട്. അത് മിക്കവാറും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്നിനെ ഓര്‍മ്മപ്പെടുത്തിക്കാണ്ടാകും. ക്ലാസ്‌മേറ്റ്‌സ് അത്തരത്തിലൊന്നാണ്. ഈ സിനിമയുടെ വലിയ വിജയത്തിനുശേഷമാണ് റീ യൂണിയനുകള്‍ക്കും അലുമിനികള്‍ക്കും ഒരു കാലത്തിനുശേഷം വലിയ പ്രാധാന്യം കൈവന്നതെന്ന് കാണാം. അത്തരമൊന്നാകാന്‍ 1983നുമായി.
യുവാക്കളെല്ലാം അവരുടെ ‘ൂതകാലം ചികഞ്ഞു. കളിക്കൂട്ടുകാരോട് ആ കാലത്തെപ്പറ്റി വാതോരാതെ പറഞ്ഞു. നഷ്ടമായ സൗഹൃദങ്ങളെ തേടിപ്പിടിച്ച് പഴയ ക്രിക്കറ്റ് കാലത്തെ നെഞ്ചോടു ചേര്‍ത്ത് കളിക്കളങ്ങളിലേക്ക് യാത്രചെയ്തു. നികത്തിമാറ്റിയ പാടവും പറമ്പും കണ്ട് നഷ്ടമായ കളിക്കളങ്ങളില്‍ അവര്‍ കളിയോര്‍മ്മകള്‍ നെയ്തു; ഒപ്പം ഗ്രാമങ്ങളില്‍ മാത്രമൊതുങ്ങിപ്പോയ ഒരുപാട് സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ് ഹീറോകളെ ഓര്‍ത്തെടുത്തു. പിന്നെ പുതിയ കുട്ടികളുടെ ഷോട്ട് ഫോം മാച്ചുകള്‍ കണ്ണുനിറയെ കണ്ട് തിരിച്ചുപോന്നു.

ഓം ശാന്തി ഓശാന
നിരവധി തവണ ആണ് പെണ്ണിന്റെ പിന്നാലെ നടന്ന് കഷ്ടപ്പെട്ട് വളയ്ക്കുന്ന സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണ സ്ഥിതിക്ക് ചെറിയൊരു മാറ്റം. സംഗതി നേരെ തിരിച്ച്. ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയില്‍. ഇവിടെ വളയ്ക്കാനിറങ്ങുന്നത് പൂജ (നസ്‌റിയ)യും വളയ്ക്കപ്പെടുന്നത് ഗിരി (നിവിന്‍ പോളി)യുമാണ്.
നാട്യങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീപക്ഷ സിനിമയെന്ന് ഓം ശാന്തി ഓശാനയെ വിശേഷിപ്പിക്കാം. ഇതില്‍ പെണ്ണിന്റെ മനസ്സും ചിരിയും പോരാട്ടവും കണ്ണീരുമുണ്ട്. എന്നാല്‍ അവളെ കരഞ്ഞുമാത്രം ജീവിക്കുന്നവളായല്ല ചിത്രീകരിക്കുന്നത്. എല്ലാവര്‍ക്കും രസിക്കുന്ന ലാളിത്യമുള്ള ഒരു സിനിമ എന്ന നിലയില്‍ ഇതിനോടകംതന്നെ വലിയ വിജയത്തിലെത്താന്‍ ഓശാനയ്ക്ക് കഴിഞ്ഞു.
കൗമാരത്തിലെ പ്രണയം, പെട്ടെന്നുദിച്ച് ഇല്ലാതാകുന്ന ഒന്നാകാനാണ് എപ്പൊഴും ‘ൂരിപക്ഷ സാധ്യത. എന്നാല്‍ ഇവിടെ നായിക വ്യത്യസ്തയാകുന്നതും അക്കാര്യത്തില്‍തന്നെ. പ്രണയിതന്നെ ഉപദേശിക്കുന്നുണ്ടെങ്കില്‍ക്കൂടി അവള്‍ പ്രണയ സാക്ഷാത്കാരത്തിനുവേണ്ടി പോരാടുന്നു. അവള്‍ പഠിക്കുകയും ജോലി സമ്പാദിക്കുകയുമൊക്കെ ചെയ്യുന്നുന്നുണ്ട്. പക്ഷേ ആത്യന്തികലക്ഷ്യത്തെ കൈവിടുന്നില്ല.

മതം, ജോലി, സമ്പത്ത്, തറവാട് തുടങ്ങി വിവാഹച്ചന്തയിലെ മാമൂലുകളെ പരാമര്‍ശിക്കാന്‍ പോലും മെനക്കെടാതെ ബന്ധത്തിലെ സത്യസന്ധത മനസ്സിലാക്കാന്‍ തയ്യാറാകുന്ന സിനിമ പതിവ് പ്രശ്‌നാധിഷ്ഠിത കുടുംബാന്തരീക്ഷങ്ങളെയും സംഘര്‍ഷങ്ങളെയും പാടെ കൈയൊഴിയുന്നുവെന്നത് നല്ല ലക്ഷണമാണ്. കാര്യം ഏറ്റവും ലളിതമായി പറയുന്നതില്‍ തന്നെയാണ് ‘ംഗിയെന്ന് ജൂഡ് ആന്റണിയെന്ന സംവിധായകന്‍ ആദ്യ സിനിമയിലൂടെ തെളിയിച്ചു.
നായികാപ്രാധാന്യമുള്ള സിനിമയില്‍ നായകനായ നിവിന്‍പോളി 1983നു തൊട്ടുപിന്നാലെ ഒരിക്കല്‍കൂടി നാട്ടിന്‍പുറത്തെ യുവാവായി തിളങ്ങി. കൗമാരക്കാരിയുടെ ചേഷ്ടകള്‍ എളുപ്പത്തില്‍ ഫലിപ്പിക്കാനായ നസ്‌റിയക്ക് കരിയറിലെ മികച്ച കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ ല‘ിച്ചത്. ആദ്യമായി അ‘ിനയിക്കാനിറങ്ങിയ രണ്‍ജി പണിക്കര്‍ എവിടെയായിരുന്നു ഇത്രയും കാലം എന്ന് ചോദിപ്പിക്കും വിധം തിളങ്ങി. വിനീത് ശ്രീനിവാസനും അജു വര്‍ക്ഷീസുമാണ് കൈയടി നേടിയ മറ്റ് താരങ്ങള്‍. ഹിറ്റ് ചാര്‍ട്ടില്‍ ഇടംകണ്ട ഷാന്‍ റഹ്മാന്റ പാട്ടുകള്‍ ചിത്രത്തിന്റ വിജയത്തിന് മാറ്റുകൂട്ടിയ ഘടകമാണ്.

-സ്ത്രീശബ്ദം, ഏപ്രില്‍




Friday, 4 April 2014

സലാലാ മൊബൈല്‍സ്

റേഞ്ച് പിടിക്കാതെ സലാലാ മൊബൈല്‍സ്

റിലീസിന് മുന്‍പ് വലിയ പ്രതീക്ഷയുണര്‍ത്തി റിലീസിന് ശേഷം അത് പാടേ ഇല്ലാതാക്കിയ സിനിമയാണ് സലാലാ മൊബൈല്‍സ്. ക്രൗഡ് പുള്ളര്‍ എ നിലയിലേക്ക് വളര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഗ്രാഫില്‍ വലിയ വിള്ളല്‍ വരുത്തില്ലെങ്കിലും സിനിമ എ നിലയില്‍ പരാജയപ്പെ'ുവെതാണ് സലാലയെക്കുറിച്ചുള്ള പൊതു വിലയിരുത്തല്‍.
അടുത്ത കാലത്ത് വാര്‍ത്തയില്‍നിറഞ്ഞുനി നസ്‌റിയയാണ് സലാലാ മൊബൈല്‍സിലെ നായിക. സിനിമയ്ക്ക് ആവശ്യപ്പെടുില്ലെങ്കില്‍പോലും നസ്‌റിയയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ലോസപ്പ് ഷോ'ുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കി ഈ വാര്‍ത്താനായികയെ ഉപയോഗിക്കുുമുണ്ട് സംവിധായകന്‍. നായിക എ നിലയിലേക്കുള്ള വളര്‍ച്ച പ്രാപിക്കാന്‍ നസ്‌റിയ ഏറെ ദൂരം പോകേണ്ടിയിരിക്കുു. ചിത്രത്തിലെ പ്രണയഗാനത്തിലാണ് ഈ കുഞ്ഞുശരീരം ക്യാമറയ്ക്ക് ഒ'ും യോജിക്കാത്തതായി തോിയത്.
നായി ഉപയോഗപ്പെടുത്താനാകുമായിരു കോഴിക്കോട് എ ഭൂമികയെ മറേേപായി സിനിമ. കോഴിക്കോടന്‍ മുസ്ലീം നായികയും നായകനും, അവരുടെ പ്രണയം, അവര്‍ക്കു ചുറ്റുമുള്ള ആള്‍ക്കാര്‍, ഭാഷ എിങ്ങനെ സിനിമ വി'ുകളഞ്ഞ കാര്യങ്ങള്‍ അനവധിയാണ്. ഉപരിപ്ലവമായി പോലും സ്പര്‍ശിക്കാതെയോ സ്പര്‍ശിക്കാന്‍ അറിയാതെയോ പോയി മേല്‍പ്പറഞ്ഞതിനെയെല്ലാം. ഫലമോ കാണികളില്‍ ഒരു തരത്തില്‍പ്പെടു വികാരവും ജനിപ്പിക്കാതെ ഒു പിന്തുടരാതെ ഒരു നെറ്റ്‌വര്‍ക്കിലും പിടികൊടുക്കാത്തതായി സലാല മൊബൈല്‍.
ഒരു അറബിക്കഥയുടെ ശീലില്‍ തുടങ്ങു കഥ പറച്ചിലൊക്കെ നല്ലതായിരുു. ഒരിടത്ത് അഫ്‌സല്‍ എാെരു യുവാവുണ്ടായിരുു. കുഴിമടിയനായ അവന്‍ യാതൊരു പണിയ്ക്കും പോകാതെ ഉറങ്ങിയും ഭക്ഷണം കഴിച്ചും ദിവസം കഴിച്ചുകൂ'ി. അവന്റെ പോക്കുകണ്ട് ഉമ്മയ്ക്ക് വല്ലാതെ സങ്കടമായി. ഒടുവില്‍ ഉമ്മ സഹോദരനോട് പരാതി പറഞ്ഞു. അങ്ങനെ അദ്ദേഹം അഫ്‌സലിനെ ഉപദേശിച്ചു. അവന് ഇഷ്ടപ്പെ' ഒരു ജോലി തുടങ്ങാനുള്ള പണവും കൊടുത്തു... ഇങ്ങനെ തുടങ്ങു കഥയുടെ ലാളിത്യമൊും സിനിമയുടെ മുാേ'ുപോക്കിലില്ല. ഈ ലാളിത്യം ആകെയുളളത് അഫ്‌സലിന് അഥവാ ദുല്‍ഖര്‍ സല്‍മാനാണ്. ഈ നടന്‍ പൂര്‍വ്വഭാരങ്ങളോ പിതൃഭാരമോ ഇല്ലാതെ തന്റെതായ ശൈലിയില്‍ നടിച്ചുകൊണ്ടിരിക്കുു. ഇയാള്‍ മഹാനടനോ അടയാളപ്പെടുത്താന്‍ മാത്രം അനന്യസാധാരണമായ അഭിനയവിശേഷം ഉള്ളയാളോ അത്തരം കഥാപാത്രം ചെയ്തയാളോ അല്ല. എാല്‍ തനിക്കുമാത്രം പോരുാെരു ലാളിത്യത്തില്‍ അയാള്‍ നമ്മളെ ഇഷ്ടപ്പെടുത്തും അങ്ങനെ അഫ്‌സലും (സലാലാ മൊബൈല്‍സ്), ഫൈസിയും (ഉസ്താദ് ഹോ'ല്‍), ലാലുവും (സെക്കന്റ് ഷോ), ജോണും (എ ബി സി ഡി), കാസിയു (നീലാകാശം പച്ചക്കടല്‍ ചുവ ഭൂമി)മെല്ലാം നമ്മളോടടുത്തുകൂടും.
ഒരു ഷോ'് ഫിലിമില്‍ ഒതുങ്ങി അവസാനിക്കു ഒരു തീം ആയിരുു സലാലാ മൊബൈല്‍സിന്റേത്. അല്ലെങ്കില്‍ ചെറിയ ത്രെഡിനെ ഭംഗിയായി വികസിപ്പിക്കാന്‍ മാത്രം മിടുക്ക് സംവിധായകനുണ്ടായിരിക്കണം. എാല്‍ ഷോ'് ഫിലിം ഡയറക്ടര്‍ കൂടിയായിരു ശരത് എ ഹരിദാസന്‍ തന്റെ കി ഫീച്ചര്‍ ഫിലിം സംരംഭത്തില്‍ തീര്‍ത്തും പരാജയപ്പെ'ു. ശരതിന്റേതു തെയാണ് സ്‌ക്രിപ്റ്റും. സുന്ദരമായൊരു പ്രണയകഥ പ്രതീക്ഷിച്ചു കയറുവര്‍ പാടേ നിരാശപ്പെടും. ഇനി അതിന്റെയൊരു മറുവശത്ത് പ്രണയത്തിനപ്പുറം പറയാനോ കാണിക്കാനോ വല്ലതുമുണ്ടെ് പ്രതീക്ഷിച്ചാലോ, അതും നിരാശയിലാഴും. കഥയിലല്ല കാര്യം, അതെങ്ങനെ പറഞ്ഞിരിക്കുു എതിലാണല്ലോ. അവിടെയും യാതൊരു പുതുമയുമില്ല.
മൊബൈല്‍ ടാപ്പിംഗ് ആണ് സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുത്. അതിലൂടെ ഉരുത്തിരിയു കോമഡി സീനുകള്‍ മാത്രമാണ് തീയറ്ററുകളില്‍ അല്പനേരം അലയുണര്‍ത്തുത്. ഇതാക'െ ഒരു കോമഡി സ്‌കിറ്റില്‍ ഉപയോഗിച്ച് ചിരിപ്പിക്കാവുതേയുള്ളുതാനും. ഇനി ടാപ്പിംഗിനെ തുടര്‍ുള്ള് പൊലിസ് അന്വേഷണമാക'െ. അതിന്റെ ഗൗരവവും അതിനാടകീയതയാര്‍ ഡയലോഗുകളും കൊണ്ട് നമ്മള്‍ അന്തം വിടും. സാധാരണ തന്റെ റോളുകള്‍ ായി കൈകാര്യം ചെയ്യാറുളള സിദ്ദിഖും സലാലാ മൊബൈല്‍സില്‍ പരാജയപ്പെ'ു. ഇത്രയും ഉയര്‍ റാങ്കിലുള്ള പൊലിസ് ഉദ്യോഗസ്ഥന് ഒരു നഗരത്തില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുണ്ടാകും എ് നമുക്ക് തോിപ്പോകും. കുഴപ്പം നടന്റെയല്ല. കഥാപാത്രത്തിനും സിനിമയ്ക്കും വേരില്ലാത്തതാണ്. മാമുക്കോയ, കുഞ്ചന്‍, ഗീത, തമിഴ് നടന്‍ സന്താനം ഇവരുടെയൊക്കെ സ്ഥിതിയും വേറി'ല്ല.
എന്തെങ്കിലുമൊക്കെ പറയോനോ പുതുമയുള്ള മേക്കിംഗോ അവകാശപ്പെടാവു സിനിമയ്ക്ക് ക്ലൈമാക്‌സിലെ പറഞ്ഞുതീര്‍ക്കല്‍ രീതി രസകരമായി കാഴ്ചക്കാരന് അനുഭവപ്പെടും. എാല്‍ ഇവിടയത് കൂനിന്മേല്‍ കുരുവാകുു. (ശ്രീനിവാസനാണ് നറേറ്റര്‍) പല സീനുകളും വലിച്ചുനീ'ുത് വ്യക്തമായി അനുഭവപ്പെടുു. ഉസ്താദ് ഹോ'ലിലും മറ്റും പശ്ചാത്തലസംഗീതവും പാ'ുകളും സിനിമയുടെ ആകെ കാഴ്ചവ'ത്തിന് ഗുണം പകര്‍ ഘടകമായിരുു. ഇതിന്റെ ക്രെഡിറ്റ് ഗോപീസുന്ദറിന് അവകാശപ്പെ'താണ്. എാല്‍ സലാലാ മൊബല്‍സില്‍ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെ'ി'ുകൂടി അദ്ദേഹത്തിനും പാ'ുകള്‍ക്കും ബീജിയെമ്മിനും മാന്ത്രികത ആവര്‍ത്തിക്കാനായില്ല. ക്യാമറയിലും (സതീഷ് എം കുറുപ്പ്) ഒും ചെയ്യാനുള്ളതായി കണ്ടില്ല. ചില സിനിമ സിനിമ കണ്ടിറങ്ങിയാല്‍ നമുക്ക് തോില്ലേ, ഇങ്ങനെയൊരു സിനിമ വേണമായിരുാേ എ്! അത്തരം ഗണത്തിലേക്ക് ചേര്‍ത്തുവെയ്ക്കാനുള്ള ഒരു പേരുകൂടി എഴുതിച്ചേര്‍ക്കുു സലാലാ മൊബൈല്‍സ്.


ഫെബ്രുവരി, സ്ത്രീശബ്ദം