Monday, 21 April 2014

വിഷവിമുക്ത ഭക്ഷണത്തിന്റെ  ‘തണലൊ’രുക്കി പത്തുവര്‍ഷം

ജൈവ കാര്‍ഷികോത്പന്ന—ങ്ങളുടെ പ്രാദേശിക വിപണനത്തിന്റെ നവീന മാതൃകയായി 2003ല്‍ തിരുവനന്തപുരത്ത് തുടക്കം കുറിച്ച ഓര്‍ഗാനിക് ബസാറി (തണല്‍)ന് പത്തു വയസ്സ് തികയുന്നു. പരിസ്ഥിതിയേയും സുരക്ഷിത ‘ക്ഷണത്തേയുംപറ്റി കരുതലോടെ ചിന്തിക്കു—ന്നവരുടെ കൂട്ടായ്മയാണ് ഇതിനുപിന്നില്‍.
വിഷവിമുക്തമായ ‘ക്ഷണം ഉത്പാദിപ്പിക്കുന്ന കര്‍ഷകന് അംഗീകാരവും അധ്വാനത്തിന് പ്രതിഫലവും ല‘്യമാക്കുന്നതിനോടൊപ്പം ജൈവ ‘ക്ഷ്യോത്പ—ന്നങ്ങളും ഓര്‍ഗാനിക് ബസാര്‍ ഉറപ്പുവരുത്തുന്നു. ജൈവ കാര്‍ഷികോത്പ—ന്നങ്ങളുടെയും പരിസ്ഥിതി സൗഹൃദ ഉത്പന്ന—ങ്ങളുടെയും കൈമാറ്റത്തിനായി ഉത്പാദകര്‍ക്കും ഉപ‘ോക്താക്കള്‍ക്കുമിടയില്‍ വേദിയൊരുക്കുകയാണ് ഓര്‍ഗാനിക് ബസാര്‍.
പച്ചക്കറികള്‍, പഴങ്ങള്‍, അരി, ഗോതമ്പ്, പയര്‍-പരിപ്പ് വര്‍ക്ഷങ്ങള്‍, ധാന്യപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, അച്ചാറുകള്‍, സിറപ്പുകള്‍, ജാമുകള്‍, വെളിച്ചെണ്ണ, കൗതുകവസ്തുക്കള്‍ തുടങ്ങി ഒട്ടേറെ ഉത്പന്ന—ങ്ങള്‍ ബസാറിലുണ്ട്. വലിയ കമ്പനികളുടെ ഉത്പന്നങ്ങള്‍ ഇല്ല. എല്ലാം ചെറുകിട ഗ്രൂപ്പുകളില്‍ നിന്നും എത്തുന്നവ. ഇക്കോ ഫാം, സ്വാദ് എന്നീ ചെറുകിട ഉത്പാദക സംഘങ്ങള്‍ ഇക്കൂട്ടത്തില്‍പെടും.
കൃഷിയില്‍ താത്പര്യമുളളവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ട പരിശീലനങ്ങളും ബോധവത്കരണ ക്ലാസ്സുകളും തണല്‍ നല്‍കുന്നുണ്ട്.
ബസാറിന്റെ വെള്ളയമ്പലത്തുള്ള വിപണനകേന്ദ്രത്തില്‍ 70ഓളം കര്‍ഷകര്‍ സ്ഥിരമായി ഉത്പന്നങ്ങള്‍ നല്‍കുന്നവരായിട്ടുണ്ട്. 500 ഓളം ഉപ‘ോക്താക്കളും ഇവിടത്തെ വിഷമുക്തി നേടിയ ഉത്പന്നങ്ങളെ ആശ്രയിക്കുന്നവരായി എത്തുന്നു. കര്‍ഷകര്‍ക്ക് പുറത്തെ വിപണിയില്‍ വില്‍ക്കുന്നതിനേക്കാള്‍ ലാ‘ം ഇവിടെ നല്‍കുമ്പോഴാണ്. അഞ്ചുമുതല്‍ 10 ശതമാനം വരെ മാത്രമാണ് ബസാറിന് ഉത്പന്നങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം. പുറത്തെ വിപണിയേക്കാള്‍ നേരിയ വില കൂടുതലാണ് ഇവിടെ. എന്നാല്‍ മരുന്നുഷാപ്പില്‍ കൊടുക്കേണ്ട പൈസ കര്‍ഷകനും, വിഷമില്ലാത്ത ‘ക്ഷണസാധനങ്ങള്‍ വാങ്ങാനും നല്‍കുമ്പോള്‍ ഈ വിലക്കൂടുതല്‍ ഒരു കൂടുതലേ അല്ല.
മിനുക്കി ‘ംഗി വരുത്തിയ അരി വിപണിയില്‍ സുല‘മായി കിട്ടുമ്പോള്‍ അതിന്റെ ഗുണത്തെപ്പറ്റി നമ്മള്‍ ഓര്‍ക്കാറേയില്ല എന്നതാണ് സത്യം. ഈ സാഹചര്യ്തതിലാണ് പഴയ വിത്തിനങ്ങളെ പരിചയപ്പെടുത്താന്‍ ‘സേവ് അവര്‍ റൈസ്’ എന്നൊരു പദ്ധതി തന്നെ ഇവര്‍ നടപ്പിലാക്കിയത്. 208 വ്യത്യസ്ത ഇനം നെല്ലിനങ്ങള്‍ ഇതില്‍ പരിചയപ്പെടുത്തി. ഇതില്‍ 140 എണ്ണം കേരളത്തില്‍ നിന്നുള്ളവയായിരുന്നു.
രണ്ടു മാസത്തിലൊരിക്കല്‍ ഒരു പ്രദര്‍ശനമേള ഓര്‍ഗാനിക് ബസാര്‍ സംഘടിപ്പിക്കാറുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരിക്കും ഇത്. ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ മ—റുപടി എന്ന നിലയില്‍ ചെറുധാന്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരുന്നു ഈ മാസം തുടക്കത്തില്‍ സംഘടിപ്പിച്ചത്. തിന, ചാമ, റാഗി, കമ്പ് തുടങ്ങി നിരവധി ധാന്യങ്ങള്‍ വൈ എം സി എ ഹാളിലെ പ്രദര്‍ശനത്തില്‍ പുതിയ തലമുറ കണ്ടു പരിചയപ്പെടുകയും ‘ക്ഷണത്തില്‍ ഇതിന്റെ ആവശ്യം മനസ്സിലാക്കി ഉപയോഗപ്പെടുത്തുകയും ചെയ്തു.
കറിവേപ്പിലയില്‍ വരെ 12ഓളം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ ഇത്തരനമൊരു സംരം‘ത്തിന് ഏറെ പ്രസക്തിയുണ്ട്. കര്‍ഷകര്‍ക്ക് വരുമാനം, മണ്ണിന് ഫലപുഷ്ടി ഒപ്പം മനുഷ്യന് ആരോഗ്യവും. ജൈവകൃഷിയെയും ഓര്‍ഗാനിക് ബസാറിന്റെ പ്രവര്‍ത്തനത്തെയും ഇങ്ങനെ ചുരുക്കിപ്പറയാം. പത്തുവര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് ഓര്‍ഗാനിക് ബസാര്‍ അഗ്രികള്‍ച്ചര്‍ പ്രോഗ്രാം ഡയറക്ടര്‍ ആര്‍ ശ്രീധര്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന ചീരകൃഷിയാണ് അതിലൊന്ന്. തിരുവനന്തപുരം നഗരവാസികള്‍ക്ക് വ്യത്യസ്തയിനം ചീരകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനമായിരിക്കും ഇത്. അടുക്കളയുടെ കാര്യക്കാര്‍ എന്ന നിലയില്‍ ഒരു സ്ത്രീകള്‍ക്കായി സുരക്ഷിത ‘ക്ഷണ കൂട്ടായ്മ ഒരുക്കാനും പദ്ധതിയുണ്ട്. അടുക്കളത്തോട്ടദിനമായ ഓഗസ്റ്റ് 24ന് അടുക്കളത്തോട്ടത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണവും ഇവര്‍ ആലോചിക്കുന്നു.
ഈ സംഘടന നിലനിന്നുപോകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നൂറ്റമ്പതോളം മലയാളികളുടെ കൂട്ടമാണ് ഇതിനെ നിലനിര്‍ത്തുന്നത്. വെള്ളയമ്പലത്ത് ജവഹര്‍നഗറില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന തണലിന് കുറേക്കൂടി സൗകര്യത്തില്‍ നഗരഹൃദയത്തിലേക്ക് മാറണമെന്നുണ്ട്. വിഷമില്ലാത്ത ആഹാരം പ്രദാനം ചെയ്യുക എന്ന നല്ല ഉദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് നഗരത്തിലേക്ക് വരുമ്പോള്‍ ജനങ്ങളോട് കൂടുതല്‍ അടുത്തെത്താന്‍ കഴിയും. അതുവഴി നഗരത്തിനും നഗരവാസികള്‍ക്കും സുരക്ഷിതാഹാരവും ആശുപത്രികളില്‍ നിന്നുമുള്ള മോചനവുമാകും.


വീക്ഷണം, ഏപ്രില്‍ 21

No comments:

Post a Comment