ഫഹദ്, ലാല്‍, ആന്‍.... കഴിവിനുള്ള അംഗീകാരങ്ങള്‍
ഇക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച നടനുവേണ്ടി മത്സരിക്കാന്‍ വലിയ പട്ടിക തന്നെ ഉണ്ടായിരുന്നു. ജയറാം, സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാല്‍, ഇന്ദ്രജിത്ത്, മുരളി ഗോപി തുടങ്ങി ആ നിര ഏറെ നീണ്ടതായിരുന്നു. സുരാജും ജയറാമും അവസാന റൗണ്ട് വരേക്കും പൊരുതുകയും ചെയ്തു. ഇത്രയും വലിയ കൂട്ടത്തില്‍ നിന്നും ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ പ്രവൃത്തിയില്‍ ജൂറി ഒടുവില്‍ ചെന്നെത്തിയത് ഫഹദ് ഫാസില്‍, ലാല്‍ എന്നീ രണ്ടു പേരുകളിലാണ്.
അസാധാരണമായ അഭിനയശേഷി തന്റെ ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിക്കുന്ന ഫഹദിന്റെ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റെ സാന്നിധ്യം നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ലാല്‍ ഫഹദിനൊപ്പം അവാര്‍ഡ് പങ്കുവെച്ചതും കാവ്യനീതിയായി. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിനുതന്നെ ആന്‍ അഗസ്റ്റിനെ അവാര്‍ഡ് തേടിയെത്തി.
പൂര്‍വ്വഭാരങ്ങളൊഴിഞ്ഞ നടനാണ് ഫഹദ് ഫാസില്‍. മറ്റൊരു പൂര്‍വ്വസൂരിയുടെയും ബാധ ആവേശിക്കാത്ത തികഞ്ഞ അഭിനയപ്രതിഭ. ഒരു തിരിച്ചുവരവുണ്ടെങ്കില്‍ അതിങ്ങനെയാകണം എന്നതിന്റെ ഉത്തമോദാഹരവുമാണ് ഈ നടന്റെ കരിയര്‍ ഗ്രാഫ്. 2002ല്‍ പുറത്തിറങ്ങിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ ദയനീയ പരാജയത്തോടെ വെള്ളിത്തിരയില്‍നിന്നും അകന്ന ഫഹദ് ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. അതിനകം തന്നെ ഇങ്ങനെയൊരു നടനെ എല്ലാവരും മറന്നുകഴിഞ്ഞിരുന്നു. 2009ല്‍ പുറത്തിറങ്ങിയ കേരള കഫെയിലെ മൃത്യഞ്ജയം ഫഹദിന് തിരിച്ചുവരവൊരുക്കി. അപൂര്‍വ്വം ചിലരൊക്കെ ഈ സിനിമയില്‍ പഴയ ഷാനുവിനെ തരിച്ചറിഞ്ഞു.
പ്രമാണി, കോക്ക്‌ടെയില്‍, ടൂര്‍ണ്ണമെന്റ്, സരോജ്കുമാര്‍ തുടങ്ങിയ സിനിമകളിലെ ചെറിയ റോളുകളിലൂടെ പതിയെ രണ്ടാംഘട്ടം തുടങ്ങിയ ഫഹദിന്റെ തലവര മാറ്റിയത് 2011ല്‍ സമീര്‍ താഹിറിന്റെ ചാപ്പാകുരിശോടെയാണ്. ഈ സിനിമ മലയാളത്തിന് പുതിയൊരു താരത്തെയും നടനെയും സമ്മാനിച്ചു. അതേ വര്‍ഷം ചാപ്പാകുരിശ്, അകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് ഫഹദിന് ലഭിച്ചു.
തുടര്‍ന്ന് മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ അവിഭാജ്യ ഘടകവുമാകുന്ന കാഴ്ചയാണ് കണ്ടത്. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലെയിസ്, ഫ്രൈഡേ, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, റെഡ്‌വൈന്‍, ആമേന്‍, ഇമ്മാനുവല്‍, അഞ്ചു സുന്ദരികള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഓരോ സിനിമകളിലും ഫഹദ് വേറിട്ട അഭിനയം കാഴ്ചവെച്ചു.
ഒരു സിനിമയില്‍ നിന്നും അടുത്തതിലേക്ക് പോകുമ്പോള്‍ തീര്‍ത്തും വ്യത്യസ്തനായ അഭിനേതാവിനെയാണ് ഈ നടനില്‍ കാണുക. 2012ലും സംസ്ഥാന അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല. ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഫഹദിനെ തേടിയെത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുക. അപാരമായ മെയ്‌വഴക്കത്തിനും തനിക്കുമാത്രം പോരുന്ന അസാധാരണമായ അഭിനയശൈലിക്കും കിട്ടിയ അംഗീകാരമാണ് ഈ ചിത്രങ്ങളിലെ പ്രകടനത്തിന് ഫഹദിന് ലഭിച്ച അവാര്‍ഡ്.
കളിയാട്ടത്തിലൂടെ അഭിനയരംഗത്തേക്കു വരുമ്പോള്‍ ഒരു സംവിധായകന്‍ അഭിനയിക്കുന്നു എന്ന കൗതുകമായിരുന്നു മലയാളിക്ക് ലാലിനോട്. ആദ്യവേഷത്തില്‍ തന്നെ തന്നിലെ മികച്ച നടനെ കാണിച്ചുതന്ന ലാല്‍ പിന്നീട് നമുക്ക് നടനുമായി. തുടക്കകാലത്ത് പരുക്കന്‍ കഥാപാത്രങ്ങളും പിന്നീട് നായകതുല്യ വേഷങ്ങളും ഹാസ്യവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
ഓര്‍മ്മച്ചെപ്പ്, പഞ്ചാബിഹൗസ്, ദയ, കന്മദം, മഴ തുടങ്ങിയ സിനിമകളിലാണ് തൊണ്ണൂറുകളില്‍ ലാലിന്റെ ശ്രദ്ധേയ പ്രകടനങ്ങള്‍ കണ്ടത്. തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രത്തോടെ ഹാസ്യവേഷങ്ങളിലേക്കും ചുവടുമാറി. തൊമ്മനും മക്കളും, ചതിക്കാത്ത ചന്തു, വണ്‍മാന്‍ഷോ, ബെസ്റ്റ് ആക്ടര്‍, ഹസ്‌ബെന്റ്‌സ് ഇന്‍ ഗോവ, ചേട്ടായീസ്, ശ്യംഗാരവേലന്‍, തുടങ്ങിയ സിനിമകളിലെ ലാലിന്റെ ഹാസ്യവേഷം ചിരിപടര്‍ത്തി. ഇതിനിടയിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലാലിനെ തേടിയെത്തി. കണ്ണകി, എന്റെ ഹൃദയത്തിന്റെ ഉടമ, ബ്ലാക്ക്, അന്‍വര്‍, സാള്‍ട്ട് ആന്റ് പെപ്പര്‍, ഫാദേഴ്‌സ് ഡെ, ഒഴിമുറി, ഷട്ടര്‍, ഹാപ്പി ജേര്‍ണി തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെട്ടവയായിരുന്നു.
മധുപാലിന്റെ തലപ്പാവിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ലഭിച്ചപ്പോള്‍ ലാലിലെ നടനെ മലയാളി കൂടുതല്‍ തിരിച്ചറിഞ്ഞു. ഓഴിമുറിയിലെ പ്രകടനത്തിലൂടെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെങ്കിലും അന്തിമപേരാകാന്‍ കഴിഞ്ഞില്ല. അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് വീണ്ടും സ്വന്തമാക്കുമ്പോള്‍ സംവിധായകനും നടനുമായി ഒരേസമയം ഇത്രത്തോളം തിളങ്ങിയ ഓരാളും മലയാള സിനിമയിലുണ്ടായിട്ടില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകും.
2010ല്‍ ലാല്‍ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. ആദ്യസിനിമയിലെ വേഷം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ മികവ് ആവര്‍ത്തിക്കാന്‍തക്ക വേഷങ്ങള്‍ ആനിന് പിന്നീട് കിട്ടിയില്ല. ഡാ തടിയായിലെ വേഷത്തിനാണ് പിന്നീട് പ്രേക്ഷകപ്രീതി ലഭിച്ചത്.
ഏറെ പ്രതീക്ഷയുമായി വന്ന സുന്ദര്‍ദാസിന്റെ റബേക്ക ഉതുപ്പ് കിഴക്കേമലയിലെ ആനിന്റെ വേഷവും നിരാശ പടര്‍ത്തി. മുഖ്യധാരയില്‍നിന്നും ശ്രദ്ധ മാറവെയാണ് ആനിന് തുണയായി ആര്‍ട്ടിസ്റ്റിലെ വേഷം കിട്ടുന്നത്. ഫഹദിനൊപ്പം മത്സരിച്ചഭിനയിക്കാന്‍ അവസരം നല്‍കിയ ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം ആനിലെ അഭിനേത്രിയെ പുറത്തുകൊണ്ടുവരാന്‍ ഇടനല്‍കി.
വീക്ഷണം, ഏപ്രില്‍ 21

No comments:
Post a Comment