ഓം ശാന്തി ഓശാന, 1983
പുതുമയുള്ള രണ്ടു കാഴ്ചകള്‍
ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മലയാള സിനിമകളില്‍ രണ്ടെണ്ണത്തിനാണ് തീയറ്ററില്‍ വിജയം നേടാനായത്. രണ്ടു സിനിമകളും ഇപ്പൊഴും തീയറ്ററിലുണ്ടുതാനും. ക്രിക്കറ്റ് ഇതിവൃത്തമായി പുറത്തിറങ്ങിയ 1983ഉം, ആണിനെ വളച്ച പെണ്ണിന്റെ കഥപറഞ്ഞ ഓം ശാന്തി ഓശാനയും.
1983
സജീവ ക്രിക്കറ്റില്‍നിന്നും വിരമിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിന് മലയാളികളുടെ സമര്‍പ്പണമായി കാണാം 1983 എന്ന സിനിമയെ. കാവ്യനീതി കണക്കെ ഈ സമര്‍പ്പണം വിജയത്തിലെത്തുകയും ചെയ്തു. സച്ചിനുളള സമര്‍പ്പണം എന്ന—തിനപ്പുറം സച്ചിനുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ല. 1980കള്‍ മുതല്‍ കുട്ടിക്കാലം ആഘോഷിച്ച ഏതൊരു മലയാളി യുവാവിന്റെതുമാണ് ഈ സിനിമ.
മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ക്രിക്കറ്റ് സിനിമയെന്ന് അവകാശപ്പെടാവുന്ന 1983 എന്ന സാധാരണ സിനിമയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. മേക്കപ്പില്ലാത്ത താരങ്ങളും നമ്മള്‍ തന്നെയായ ചുറ്റുപാടും നമ്മുടെ തന്നെ ‘ൂതകാലവും സംസാരങ്ങളും ഇതില്‍ കാണാം. ഓര്‍മ്മകളെ നെഞ്ചേറ്റി അയവിറക്കുന്ന സ്വ‘ാവവിശേഷമുള്ള മലയാളിക്ക് അതുകൊണ്ടുതന്നെ ഏറെ രസിക്കും ഈ സിനിമ.
1983ല്‍ ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതിനുശേഷം ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ക്രിക്കറ്റ് ജനപ്രിയമായി; തീര്‍ച്ചയായും കേരളത്തിലും. ഫുട്‌ബോള്‍ ഗ്രാമങ്ങള്‍ ഏറെയുള്ള കേരളത്തില്‍ അങ്ങനെ ക്രിക്കറ്റിനും വേരുമുളച്ചു. യുവാക്കളെല്ലാം പാടത്തും പറമ്പിലും കുന്നിലും ബാറ്റും ബോളുമേന്തിയിറങ്ങി. താരതമ്യേന പുതിയ കായികവിനോദമായതുകൊണ്ടുതന്നെ ‘ഇതെന്തു ഭ്രാന്തന്‍ കളിയാടാ’ എന്നു ചോദിക്കാന്‍ എല്ലാ ഗ്രാമത്തിലും ഒരുപാട് കാരണവന്മാരുണ്ടായി. എന്നാല്‍ അതൊന്നും കൂസാതെ പഠിപ്പും പണിയും ഭാവിയും ഓര്‍ക്കാതെ ഒരുപാട് രമേശന്മാര്‍ (നിവിന്‍ പോളിയുടെ നായകവേഷം) കളിക്കളത്തിലിറങ്ങി.
പരാജിതനായ നായകന്‍- പഠനത്തില്‍ ഉഴപ്പി, വീട്ടുകാരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി, പ്രണയിനിയെ നഷ്ടമായി, ജോലിയില്ലാതെ വീട്ടുകാര്‍ക്ക് ‘ാരമായി.. ക്രിക്കറ്റിനെ മറ്റെന്തിനെക്കാളും സ്‌നേഹിച്ച അയാള്‍ക്ക് ജീവിതത്തില്‍ കൂട്ടുകിട്ടുന്നതോ സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലും അറിയാത്തവളെയും.
നാട്ടിന്‍പുറത്ത് സോഫ്റ്റ്‌ബോളില്‍ കളിക്കുന്നതല്ല യഥാര്‍ഥ ക്രിക്കറ്റ് എന്നു തിരിച്ചറിയുന്നതോടെ പരിശീലനമുറകളിലേക്കും അക്കാദമിക് ക്രിക്കറ്റിലേക്കും തന്റെ മകനെ അയാള്‍ തിരിച്ചുവിടുന്നുണ്ട്. തങ്ങള്‍ക്ക് സാധിക്കാത്തത് മക്കളെക്കൊണ്ട് എന്ന നാട്ടുനടപ്പ് ആചാരത്തെ രമേശനും ശരിവെയ്ക്കുന്നു. എങ്കില്‍ക്കൂടി അത് ആകാശത്തോളം ഉയരമുള്ള ലക്ഷ്യമാണെന്നും അയാ ള്‍ക്കറിയാം.
പതിവ് നായികാനായക സങ്കല്‍പ്പം, വില്ലന്‍, സംഘര്‍ഷം, ക്ലൈമാക്‌സ്, നന്മതിന്മ എന്നിങ്ങനെയുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കുന്ന 1983, എബ്രിഡ് ഷൈന്‍ എന്ന വഴക്കമുള്ള സംവിധായകനെ അടയാളപ്പെടുത്തുന്നു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും അല്ലാത്തവരെ ഒട്ടും മുഷിപ്പിക്കാത്തതുമായ രീതിയില്‍ സിനിമ ഒരുക്കാനായി എന്നതാണ് 1983 ടീമിന്റെ വിജയം.
നല്ലൊരു ക്രിക്കറ്റ് നിരീക്ഷകനാണ് എബ്രിഡ് ഷൈന്‍ എന്ന് ഈ സിനിമയില്‍ പരാമര്‍ശിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളെയും കളിക്കാരെയും ശ്രദ്ധിച്ചാല്‍ തിരിച്ചറിയും. അതത് കാലത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര കളിക്കാരുടെ പേരുകളും ചിരപരിചിതമായ മത്സരങ്ങളുമാണ് ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെയൊരു സിനിമ ഒരുക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതുമാണ്.
ഗോപീസുന്ദറിന്റെ പാട്ടുകളും പശ്ചാത്തലസംഗീതവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്യുന്നു. ഏറെ സ്വാ‘ാവികമായി അ‘ിനയിക്കേണ്ട/ പെരുമാറേണ്ട ഒരന്തരീക്ഷമാണ് ഈ സിനിമയ്ക്കായി എഴുത്തുകാരനും സംവിധായകനും ഒരുക്കിവെച്ചിട്ടുള്ളത്. അത് അന്വര്‍ഥമാക്കാന്‍ അ‘ിനേതാക്കള്‍ക്ക് സാധിച്ചുവെന്നിടത്ത് സിനിമ കൂടുതല്‍ തൊട്ടടുത്തുനില്‍ക്കുന്നതായി നമുക്ക് തോന്നുന്നു.
ചില സിനിമകള്‍ക്ക് ചില കാലത്ത്് ഒരു തരംഗമോ ആവേശമോ സൃഷ്ടിക്കാന്‍ സാധിക്കാറുണ്ട്. അത് മിക്കവാറും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്നിനെ ഓര്‍മ്മപ്പെടുത്തിക്കാണ്ടാകും. ക്ലാസ്‌മേറ്റ്‌സ് അത്തരത്തിലൊന്നാണ്. ഈ സിനിമയുടെ വലിയ വിജയത്തിനുശേഷമാണ് റീ യൂണിയനുകള്‍ക്കും അലുമിനികള്‍ക്കും ഒരു കാലത്തിനുശേഷം വലിയ പ്രാധാന്യം കൈവന്നതെന്ന് കാണാം. അത്തരമൊന്നാകാന്‍ 1983നുമായി.
യുവാക്കളെല്ലാം അവരുടെ ‘ൂതകാലം ചികഞ്ഞു. കളിക്കൂട്ടുകാരോട് ആ കാലത്തെപ്പറ്റി വാതോരാതെ പറഞ്ഞു. നഷ്ടമായ സൗഹൃദങ്ങളെ തേടിപ്പിടിച്ച് പഴയ ക്രിക്കറ്റ് കാലത്തെ നെഞ്ചോടു ചേര്‍ത്ത് കളിക്കളങ്ങളിലേക്ക് യാത്രചെയ്തു. നികത്തിമാറ്റിയ പാടവും പറമ്പും കണ്ട് നഷ്ടമായ കളിക്കളങ്ങളില്‍ അവര്‍ കളിയോര്‍മ്മകള്‍ നെയ്തു; ഒപ്പം ഗ്രാമങ്ങളില്‍ മാത്രമൊതുങ്ങിപ്പോയ ഒരുപാട് സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ് ഹീറോകളെ ഓര്‍ത്തെടുത്തു. പിന്നെ പുതിയ കുട്ടികളുടെ ഷോട്ട് ഫോം മാച്ചുകള്‍ കണ്ണുനിറയെ കണ്ട് തിരിച്ചുപോന്നു.
ഓം ശാന്തി ഓശാന
നിരവധി തവണ ആണ് പെണ്ണിന്റെ പിന്നാലെ നടന്ന് കഷ്ടപ്പെട്ട് വളയ്ക്കുന്ന സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണ സ്ഥിതിക്ക് ചെറിയൊരു മാറ്റം. സംഗതി നേരെ തിരിച്ച്. ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാനയില്‍. ഇവിടെ വളയ്ക്കാനിറങ്ങുന്നത് പൂജ (നസ്‌റിയ)യും വളയ്ക്കപ്പെടുന്നത് ഗിരി (നിവിന്‍ പോളി)യുമാണ്.
നാട്യങ്ങളൊന്നുമില്ലാത്ത ഒരു സ്ത്രീപക്ഷ സിനിമയെന്ന് ഓം ശാന്തി ഓശാനയെ വിശേഷിപ്പിക്കാം. ഇതില്‍ പെണ്ണിന്റെ മനസ്സും ചിരിയും പോരാട്ടവും കണ്ണീരുമുണ്ട്. എന്നാല്‍ അവളെ കരഞ്ഞുമാത്രം ജീവിക്കുന്നവളായല്ല ചിത്രീകരിക്കുന്നത്. എല്ലാവര്‍ക്കും രസിക്കുന്ന ലാളിത്യമുള്ള ഒരു സിനിമ എന്ന നിലയില്‍ ഇതിനോടകംതന്നെ വലിയ വിജയത്തിലെത്താന്‍ ഓശാനയ്ക്ക് കഴിഞ്ഞു.
കൗമാരത്തിലെ പ്രണയം, പെട്ടെന്നുദിച്ച് ഇല്ലാതാകുന്ന ഒന്നാകാനാണ് എപ്പൊഴും ‘ൂരിപക്ഷ സാധ്യത. എന്നാല്‍ ഇവിടെ നായിക വ്യത്യസ്തയാകുന്നതും അക്കാര്യത്തില്‍തന്നെ. പ്രണയിതന്നെ ഉപദേശിക്കുന്നുണ്ടെങ്കില്‍ക്കൂടി അവള്‍ പ്രണയ സാക്ഷാത്കാരത്തിനുവേണ്ടി പോരാടുന്നു. അവള്‍ പഠിക്കുകയും ജോലി സമ്പാദിക്കുകയുമൊക്കെ ചെയ്യുന്നുന്നുണ്ട്. പക്ഷേ ആത്യന്തികലക്ഷ്യത്തെ കൈവിടുന്നില്ല.
മതം, ജോലി, സമ്പത്ത്, തറവാട് തുടങ്ങി വിവാഹച്ചന്തയിലെ മാമൂലുകളെ പരാമര്‍ശിക്കാന്‍ പോലും മെനക്കെടാതെ ബന്ധത്തിലെ സത്യസന്ധത മനസ്സിലാക്കാന്‍ തയ്യാറാകുന്ന സിനിമ പതിവ് പ്രശ്‌നാധിഷ്ഠിത കുടുംബാന്തരീക്ഷങ്ങളെയും സംഘര്‍ഷങ്ങളെയും പാടെ കൈയൊഴിയുന്നുവെന്നത് നല്ല ലക്ഷണമാണ്. കാര്യം ഏറ്റവും ലളിതമായി പറയുന്നതില്‍ തന്നെയാണ് ‘ംഗിയെന്ന് ജൂഡ് ആന്റണിയെന്ന സംവിധായകന്‍ ആദ്യ സിനിമയിലൂടെ തെളിയിച്ചു.
നായികാപ്രാധാന്യമുള്ള സിനിമയില്‍ നായകനായ നിവിന്‍പോളി 1983നു തൊട്ടുപിന്നാലെ ഒരിക്കല്‍കൂടി നാട്ടിന്‍പുറത്തെ യുവാവായി തിളങ്ങി. കൗമാരക്കാരിയുടെ ചേഷ്ടകള്‍ എളുപ്പത്തില്‍ ഫലിപ്പിക്കാനായ നസ്‌റിയക്ക് കരിയറിലെ മികച്ച കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ ല‘ിച്ചത്. ആദ്യമായി അ‘ിനയിക്കാനിറങ്ങിയ രണ്‍ജി പണിക്കര്‍ എവിടെയായിരുന്നു ഇത്രയും കാലം എന്ന് ചോദിപ്പിക്കും വിധം തിളങ്ങി. വിനീത് ശ്രീനിവാസനും അജു വര്‍ക്ഷീസുമാണ് കൈയടി നേടിയ മറ്റ് താരങ്ങള്‍. ഹിറ്റ് ചാര്‍ട്ടില്‍ ഇടംകണ്ട ഷാന്‍ റഹ്മാന്റ പാട്ടുകള്‍ ചിത്രത്തിന്റ വിജയത്തിന് മാറ്റുകൂട്ടിയ ഘടകമാണ്.
-സ്ത്രീശബ്ദം, ഏപ്രില്‍
No comments:
Post a Comment