പരിസ്ഥിതി സന്ദേശവുമായി കുഞ്ഞു സംവിധായിക
പരിസ്ഥിതി സന്ദേശ ഡോക്യുമെന്ററിയുമായി ഏഴാംക്ലാസ്സുകാരി സ്‌കൂളുകളിലേക്ക്. തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദേവു എസ് നാഥ് ആണ് പരിസ്ഥിതി സന്ദേശ ഡോക്യുമെന്ററി ഒരുക്കി പരിസ്ഥിതി സംരക്ഷണ കാമ്പയിനുമായി രംഗത്തെത്തിയിട്ടുള്ളത്.
കാര്‍ഷിക സംസ്‌കാരത്തിന്റെ അവശേഷിപ്പായ നെല്ലിന്റെ കഥയാണ് ദേവു തന്റെ ഡോക്യുമെന്ററിക്കു പ്രമേയമാക്കിയിരിക്കുന്നത്. നഗരത്തിലെ വിദ്യാര്‍ഥിയായ ദേവു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ നെഞ്ചേറ്റാന്‍ മറന്നുപോകുന്നില്ല. തന്റെ ജന്മനാടായ കുട്ടനാട്ടിലും തിരുവനന്തപുരത്തെ കരമന, പാപ്പനംകോട്, മരുതംകുഴി തുടങ്ങിയ സ്ഥലങ്ങളിലെ നെല്‍പ്പാടങ്ങളിലുമായാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്.
നിലമൊരുക്കല്‍ മുതല്‍ കൊയ്ത്തും വിപണിയും വരെയുള്ള നെല്ലിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ ഡോക്യുമെന്ററിയില്‍ കടന്നുവരുന്നു. പുതിയ കാലത്ത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കുഞ്ഞുമനസ്സിലൂടെ കടന്നുപോകുന്ന വിധത്തിലാണ് ചിത്രീകരണം.
ഡോക്യുമെന്ററി സംവിധായകന്‍ കൂടിയായ അച്ഛന്റെ താത്പര്യങ്ങള്‍ ചെറുപ്പം മുതലേ നിരീക്ഷിക്കുമായിരുന്നു ദേവു. അച്ഛനൊപ്പം യാത്ര ചെയ്യാനും ചിത്രങ്ങള്‍ എടുക്കാനും സിനിമ കാണാനും അവള്‍ ഇഷ്ടപ്പെട്ടു. പുതിയ സിനിമകള്‍ കാണാനും വിലയിരുത്താനും ഇഷ്ടപ്പെടുന്ന ദേവുവിന് യൂ ട്യൂബിലും മറ്റും വരുന്ന ഹ്രസ്വചിത്രങ്ങളിലെയും ഡോക്യുമെന്ററികളിലെയും പുതിയ മാറ്റങ്ങള്‍ തിരിച്ചറിയാനും ഏറെ താത്പര്യം. നെല്ലിന്റെ കഥയുടെ ക്യാമറയും നറേഷനും നിര്‍വഹിച്ചിരിക്കുന്നതും ദേവു തന്നെ.
നെല്ലിന്റ കഥ ഡോക്യുമെന്ററിയുടെ സി ഡി പ്രകാശനം ഇന്ന് പരിസ്ഥിതി ദിനത്തില്‍ തിരുവനന്തപുരത്തു നടക്കും. പരിസ്ഥിതി സംരക്ഷണമെന്ന ആശയം കുട്ടികളിലെത്തിക്കാന്‍ നെല്ലിന്റെ കഥ കേരളത്തിലെ സ്‌കൂളുകളിലെല്ലാം എത്തിക്കണമെന്നാണ് ദേവുവിന്റെയും അച്ഛന്റെയും ആഗ്രഹം. തിരുവനന്തപുരം കാലടി സ്‌കൂളിലെ അധ്യാപകനായ കെ സ്വാമിനാഥന്റഎയും സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥയായ ബീനാ സ്വാമിനാഥന്റെയും ഏകമകളാണ് ദേവു.
വീക്ഷണം, ജൂണ്‍ 5
No comments:
Post a Comment