ഈ ചെടികള്‍ ഇനി അനാഥരാണ്..
ഇന്നലെ ഈ വീട്ടുമുറ്റത്തെ പൂക്കളൊന്നും ചിരിച്ചില്ല. ചിരി മറന്നത് തൊട്ടുതലോടാറുള്ള കൈകളെ കാണാഞ്ഞിട്ടാണ്. ഇത് ഹൃദയകുമാരി ടീച്ചറുടെ വീട്ടുമുറ്റത്തെ ചെടികളാണ്. ഇവ ഇനി അനാഥമാകും. ടീച്ചര്‍ മക്കളെപ്പോലെ നട്ടുനനച്ചു നോക്കി വളര്‍ത്തിയതാണ് നന്ദാവനത്തെ വീട്ടുമുറ്റത്തെ ചെടികള്‍.
ആദ്യമായി അവിടെ ചെന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നു മുറ്റത്തെ പച്ചപ്പ്. പുറത്തെ നട്ടവെയിലില്‍നിന്ന് നടന്നുവരുന്ന നമ്മളെ ഈ തണലാണ് സ്വാഗതമരുളുക. പിറകെ ടീച്ചറുടെ ചിരിയും. കൗതുകം കൊണ്ട് ഒരിക്കല്‍ ടീച്ചറോട് ചോദിച്ചു ഈ ചെടികളെപ്പറ്റി. അങ്ങനെയാണ് ടീച്ചര്‍ക്ക് ചെടികളോടുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞത്. വീട്ടുമുറ്റം നിറയെ തണലും തണുപ്പുമേകി നിറഞ്ഞുനില്‍ക്കുന്ന പലജാതി ചെടികള്‍ ടീച്ചര്‍ ഇത്രകാലം നട്ടുനനച്ചുണ്ടാക്കിയതാണ്. കുട്ടികളെപ്പോലെ നോക്കും. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് വന്ന കാലത്തിന്റെയത്രയും പഴക്കമുണ്ട് ആ ചെടിസ്‌നേഹത്തിന്. എന്നു പറഞ്ഞാല്‍ അമ്പതു വര്‍ഷത്തിലേറെ.
കേരള കാളിംഗ് ആന്തൂറിയങ്ങളെപ്പറ്റി ഒരു സീരീസ് ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊന്നു സംഘടിപ്പിച്ചുതരാമോ എന്ന് ഇടയ്ക്ക് ചോദിച്ചു. ഞാന്‍ പി ആര്‍ ഡി വിഭാഗത്തില്‍ പോയി അന്വേഷിച്ചു. കിട്ടിയില്ല. ടീച്ചര്‍ ആദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യമാണ്. സാധിച്ചില്ല. ആറുമാസം മാത്രം മുന്‍പാണ് ഈ സംഭവം. ടീച്ചര്‍ക്ക് നല്ല വയ്യായ്കയുണ്ട് അപ്പോള്‍. എന്നിട്ടും മണ്ണില്‍ പച്ചപ്പ് പടര്‍ത്താനുള്ള ആഗ്രഹം. അസുഖം അവശയാക്കിയിട്ടും ചെടികളോടുള്ള സ്‌നേഹം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. നടക്കാന്‍ പോലും പ്രയാസമായിട്ടും രാവിലെയും വൈകുന്നേരവും ചെടികളെ പരിചരിക്കാന്‍ ടീച്ചര്‍ മുറ്റത്തിറങ്ങും. ഈ പച്ചപ്പ് തന്നെയായിരുന്നു ടീച്ചര്‍. ആരോടും പരിഭവമില്ലാതെ ലാളിത്യം മുഖമുദ്രയാക്കി, ആശയങ്ങളിലുറച്ച്, എത്ര അവശതയിലും സ്പഷ്ടമായി സംസാരിച്ച്..
വീക്ഷണം നവംബര്‍ 9

No comments:
Post a Comment