പുസ്തകപെരുപ്പം കണ്ടമ്പരക്കാന്‍ ദക്ഷിണേന്ത്യയിലെ വലിയ പുസ്തകമേള
അഞ്ഞൂറോളം പ്രസാധകര്‍, പത്തുലക്ഷം പുസ്തകങ്ങള്‍
ഇരുന്നൂറിലേറെ പുസ്തകപ്രകാശനങ്ങള്‍
എ.പി.ജെ. അബ്ദുല്‍ കലാം മുഖ്യാതിഥിയായി എത്തും
അക്ഷരസ്‌നേഹികള്‍ക്ക് ഇനി ആവോളം മധുരം നുകരാം. പുസ്തകങ്ങളുടെ പെരുപ്പവും സ്റ്റാളുകളുടെ എണ്ണവും കണ്ട് കണ്ണുതള്ളാം. പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രഭാഷണങ്ങള്‍ കേട്ട് സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി സര്‍ഗ്ഗാത്മകതയുടെ പൂക്കാലം തീര്‍ക്കാം. വരുന്ന രണ്ടാഴ്ചക്കാലം തിരുവനന്തപുരത്തിന് പുസ്തകക്കാലമാണ്. വൈകുന്നേരങ്ങള്‍ സാഹിത്യചര്‍ച്ചകളുടെതാണ്. ചിരപരിചിതമായ മുഖങ്ങളും ശബ്ദങ്ങളും കനകക്കുന്നില്‍ സജീവമാകും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത് തുടക്കമായി. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും ശാസ്ത്രസമ്മേളനത്തിനും ഇന്നലെയാണ് അരങ്ങുണര്‍ന്നത്. കനകക്കുന്ന് കൊട്ടാരം മൈതാനത്തില്‍ ഈ മാസം 16 വരെ നടക്കുന്ന മേള ശാസ്ത്ര, സാഹിത്യ, വൈജ്ഞാനിക മേഖലകള്‍ക്ക് ഒരുപോലെ പ്രാമുഖ്യം നല്‍കുന്നുവെന്നതാണ് പ്രത്യേകത.
ഇന്നലെ രാവിലെ വി കെ ശശിധരനും സംഘവും അവതരിപ്പിച്ച 'മലയാള മധുരിമ' എന്ന സംഗീത ശില്‍പ്പത്തോടെയായിരുന്നു മേളയുടെ തുടക്കം. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം മേളയുടെ ഭാഗമായുള്ള പുസ്തകപ്രകാശനങ്ങളില്‍ ആദ്യത്തേത് നടന്നു. പ്രൊഫ. ഇടനാട് രാധാകൃഷ്ണന്റെ വള്ളംകളിയും വഞ്ചിപ്പാട്ടും എന്ന പഠനഗ്രന്ഥമായിരുന്നു ഇത്. ദുതവാക്യം, പ്രകാശവര്‍ഷങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ആദ്യദിവസം നടന്നു.
ദിവസവും നടക്കുന്ന പുസ്തകപ്രകാശനങ്ങള്‍ക്കു പുറമേ നവംബര്‍ 10 വരെ കനകക്കുന്ന് കൊട്ടാരത്തിലെ ബാന്‍ക്വിറ്റ് ഹാളില്‍ സമകാലിക ലോകം ഇന്ന് ചര്‍ച്ചചെയ്യുന്ന വിഷയങ്ങളിലുള്ള സെമിനാറുകള്‍, സംവാദം, വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയും നടക്കും. 'ബഹിരാകാശവും മംഗള്‍യാനും' -സിംപോസിയവും 'ബഹിരാകശ ഗവേഷണം മംഗള്‍യാന്‍ വരെ' എന്ന വിഷയത്തില്‍ പ്രഭാഷണവുമാണിന്ന്. പശ്ചിമഘട്ടം എന്തിനു സംരക്ഷിക്കുന്നു?, ശാസ്ത്ര ഗ്രന്ഥരചന: പ്രശ്‌നങ്ങളും പരിഹാരങ്ങളും, മലയാളം കംപ്യൂട്ടിംഗ്, ദൈവകണവും പ്രപഞ്ചത്തിന്റെ ഭാവിയും സ്ത്രീകളും ചാനലുകളും തുടങ്ങിയ വിഷയങ്ങളില്‍ വരുംദിവസങ്ങളില്‍ സിംപോസിയങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. അതതു മേഖലകളിലെ വിദഗ്ധര്‍ ഇതില്‍ പങ്കെടുക്കുന്നുവെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് തീര്‍ച്ച.
14ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന 101 ശാസ്ത്രപുസ്തകങ്ങളുടെ പ്രകാശനത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം മുഖ്യാതിഥിയായി എത്തും. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ ജീവിതകഥ, ടാഗോര്‍ കവിതകള്‍, കേരളത്തിലെ ആദിവാസികള്‍: കലയും സംസ്‌ക്കാരവും, ജോണ്‍ എബ്രഹാമിന്റെ കഥകള്‍, തകര, കള്ളന്‍ പവിത്രന്‍, പ്രേമലേഖനം (ഗ്രാഫിക്ക് നോവല്‍), ടി പദ്മനാഭന്റെ നിങ്ങളെ എനിക്കറിയാം തുടങ്ങി ശ്രദ്ധേയങ്ങളായ പുസ്തകങ്ങളുടെ പ്രകാശനവും അവതരണവുമാണ് മറ്റൊരു സവിശേഷത.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഏര്‍പ്പെടുത്തിയ വൈജ്ഞാനിക സാഹിത്യത്തിനുള്ള എന്‍.വി കൃഷ്ണവാര്യര്‍ അവാര്‍ഡ്, വിവര്‍ത്തനത്തിനുള്ള എം.പി.കുമാരന്‍ അവാര്‍ഡ്, നിരൂപണത്തിനുള്ള കെ.എം.ജോര്‍ജ് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം എന്നിവയുടെ വിതരണവും മേളയുടെ ഭാഗമായി നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള അഞ്ഞൂറിലേറെ പ്രസാധകരുടെ പത്തുലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ടായിരിക്കും. ഇംഗ്ലീഷ്, മലയാളം, ചില്‍ഗ്രന്‍സ്, അക്കാദമിക്ക് എന്നിങ്ങനയൊണ് പുസ്തകങ്ങളുടെ പ്രധാന തരംതിരിവ്.
ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍ ഭാസ്‌ക്രാചാര്യരുടെ 900-ാം ജന്മവാര്‍ഷികാഘോഷം, ഡി സി ബുക്‌സ് ഇ-കാറ്റലോഗിന്റെ ഉദ്ഘാടനം, ശില്‍പ്പശാലകള്‍, സ്മാരകപ്രഭാഷണങ്ങള്‍, വിദ്യാര്‍ഥിസംവാദം, പുസ്തകാവതരണം, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌ക്കാര സമര്‍പ്പണം, ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ ഉദ്ഘാടനം, ഡി സി ബുക്‌സ് യു ട്യൂബ് കുക്കറി ചാനല്‍ ഉദ്ഘാടനം, വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, സര്‍ഗ്ഗോത്സവം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും.
വി.എം സുധീരന്‍, വക്കം പുരുഷോത്തമന്‍, രമേശ് ചെന്നിത്തല, കെ.എം മാണി, ജി കാര്‍ത്തികേയന്‍, അടൂര്‍ പ്രകാശ്, കെ ബാബു, എം.കെ മുനീര്‍, വി.എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്, അടൂര്‍ ഗോപാലകൃഷ്ണന്‍, മധു, ടി വി ചന്ദ്രന്‍, നെടുമുടി വേണു, ടി പദ്മനാഭനന്‍, സക്കറിയ, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, ഡി ബാബുപോള്‍, പ്രൊഫ. എസ് ശിവദാസ്, സിപ്പി പള്ളിപ്പുറം, ജോര്‍ജ് ഓണക്കൂര്‍, താണുപത്മനാഭന്‍, എന്‍ ആര്‍ എസ് ബാബു, ബീനാപോള്‍, എന്‍. പ്രഭാകരന്‍, പി. മധുസൂദനന്‍ നായര്‍, സി.വി ബാലകൃഷ്ണന്‍, അക്ബര്‍ കക്കട്ടില്‍, വി ആര്‍ സുധീഷ്, അംബികാസുധന്‍ മാങ്ങാട്, ടി.ഡി. രാമകൃഷ്ണന്‍, ഇ സന്തോഷ്‌കുമാര്‍, കെ.ആര്‍ മീര, ബെന്യാമിന്‍ തുടങ്ങി നിരവധി പ്രമുഖര്‍ വരുംദിവസങ്ങളില്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്.
വീക്ഷണം നവംബര്‍ 2

No comments:
Post a Comment