നിര്‍മ്മാണം ഭാര്യ
സംവിധാനം ഭര്‍ത്താവ്
സിനിമയെ ജീവനോളം സ്‌നേഹിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമുണ്ട് തിരുവനന്തപുരത്ത്. നന്ദകുമാറും ആശപ്രഭയും. ഊണിലും ഉറക്കത്തിലും എന്നു പറയും പോലെത്തന്നെയാണ് ഇവരുടെ സിനിമാപ്രേമം. സിനിമയോട് ഇഷ്ടം മൂത്ത് വിവാഹമോതിരം വരെ പണയം വച്ച ചരിത്രവും ഇവര്‍ക്കു സ്വന്തം. എന്നാലതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ലെന്നതിലാണ് കാര്യം. നന്ദകുമാര്‍ സംവിധാന മേഖലയില്‍ ശ്രദ്ധ വെയ്ക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് ആശപ്രഭ. പുതിയ സിനിമയായ യു ക്യാന്‍ ഡു തീയറ്ററുകളിലെത്തുന്ന സന്തോഷത്തിലാണ് ഇരുവരും.
വിവാഹത്തിനുമുമ്പേ സിനിമ പ്രൊഫഷന്‍ ആക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ആശപ്രഭ. സിനിമാക്കാരനെ തന്നെ ഭര്‍ത്താവായി കിട്ടിയതോടെ ആശപ്രഭയ്ക്കു മുന്നില്‍ സിനിമയുടെ ലോകം തുറന്നുകിട്ടി. സിനിമയല്ലാതെ മറ്റൊന്നുമില്ല എന്ന നന്ദകുമാറിന്റെ ആഗ്രഹത്തെ അംഗീകരിക്കാനും അതോടെ ആശയ്ക്ക് കഴിഞ്ഞു. അങ്ങനെ ഇരുവരും ഒരുമിച്ചായി സിനിമാ പ്രവര്‍ത്തനം. പതിനഞ്ചു വര്‍ഷത്തിനിടെ മൂന്നു മലയാള സിനിമകള്‍ ഈ ദമ്പതികളില്‍ നിന്നും പുറത്തുവന്നു. പുതിയ ചിത്രമായ യു ക്യാന്‍ ഡു നവംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും. നന്ദകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ആദി കമ്പയിന്‍സിന്റെ ബാനറില്‍ ആശപ്രഭ നിര്‍മ്മിക്കുന്നു.
ചലച്ചിത്ര, മാധ്യമ പഠന കേന്ദ്രങ്ങളിലെ അധ്യാപകരായി മുഴുവന്‍ സമയമല്ലെങ്കിലും ഇരുവരും ജോലിനോക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന മേഖലയായതുകൊണ്ടാണ് ഈ ജോലിയിലെ താത്പര്യമെന്ന് ആശപ്രഭ പ്രത്യേകം പറയുന്നു.
അധ്യാപന ജീവിതത്തില്‍ ഇവര്‍ക്ക് ലഭിച്ച സ്വകാര്യാനുഭവങ്ങളാണ് യു ക്യാന്‍ ഡുവില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമാ മോഹവുമായി നടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഈ ചിത്രം ആത്മനിഷ്ഠവും ആത്മവിശ്വാസം പകരുന്നതുമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ചെറുപ്പക്കാര്‍ സിനിമ ഏറ്റെടുക്കുമെന്നു തന്നെയാണ് വിശ്വാസം.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനകാലത്തു ചെയ്ത ആഗ്നേയം എന്ന ഹ്രസ്വചിത്രത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെയാണ് നന്ദകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. മഴനൂല്‍ക്കനവുകള്‍, അവന്‍, ഏറനാടിന്റെ പോരാളി എന്നിവയാണ് നന്ദകുമാര്‍ കാവിലിന്റെ മുന്‍സിനിമകള്‍. സൂസന്ന, നെയ്ത്തുകാരന്‍, കാറ്റുവന്നു വിളിച്ചപ്പോള്‍ തുടങ്ങി ഗൗരവമുള്ള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളുടെ തിരക്കഥാരചനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതിനൊപ്പം തന്റെ സര്‍വ്വകലാശാല ഭര്‍ത്താവാണെന്നുകൂടി പറയാന്‍ ആശപ്രഭ ഇഷ്ടപ്പെടുന്നു.
കോഴിക്കാട് ഗോവിന്ദാപുരമാണ് നന്ദകുമാറിന്റെ ജന്മനാട്. ആശപ്രഭ വൈക്കംകാരിയും. വഴുതക്കാട് ശിശുവിഹാറിലെ വിദ്യാര്‍ഥികളായ ആദിത്യനും ആദിനാഥനുമാണ് മക്കള്‍. രണ്ടുപേരും സിനിമാക്കമ്പക്കാര്‍. മലയാളത്തേക്കാള്‍ ഇംഗ്ലീഷ്, ഹിന്ദി സിനിമകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ അച്ഛന്റെയും അമ്മയുടെയും മികച്ച നിരൂപകര്‍ കൂടിയാണ്. തിരുവനന്തപുരം മരുതംകുഴിയിലാണ് നന്ദകുമാറും ആശപ്രഭയും ഇപ്പോള്‍ കുടുംബസമേതം താമസിക്കുന്നത്.
വീക്ഷണം വാരാന്തം, നവംബര്‍ 16

No comments:
Post a Comment