മാള
ഒരു നാടിന്റെ പേര് വലുതാകുന്നു
ചില സ്ഥലപ്പേരുകളുടെ വലുപ്പം വര്‍ധിക്കുന്നത് ചില വ്യക്തികളിലൂടെയാണ്. അങ്ങനെ വളര്‍ന്നുവലുതായ ഒരുപാട് സ്ഥലങ്ങളുണ്ട്. അത്തരത്തിലൊന്നിന്റെ പേരാണ് മാള. തൃശ്ശൂര്‍ ജില്ലയിലെ ഈ സ്ഥലപ്പേര് നാവിന്‍തുമ്പിലെത്തുമ്പോള്‍ ഒറ്റമുഖമേ മനസ്സില്‍ വരൂ, മാള അരവിന്ദന്റെ. അരവിന്ദന്‍ എന്ന പേരിനേക്കാള്‍ മാളയെന്ന സ്ഥലവും നടനും അങ്ങനെ വലുതാകുന്നു. തിരശ്ശീലയിലെയും വെളളിത്തിരയിലെയും ജീവിതത്തിലെയും നടനം അവസാനിപ്പിച്ച് മാള അരവിന്ദന്‍ യാത്രയായിരിക്കുന്നു. മാള ബാക്കിയാകുന്നു ഇപ്പോഴും. അതങ്ങനെ തന്നെ ബാക്കിയായി നില്‍ക്കുകയും ചെയ്യും. മാള അരവിന്ദനും നമുക്കും ശേഷം..
മികച്ച തബല വാദകന്‍, നാടക നടനായി അഭിനയത്തില്‍ തുടക്കം, മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആദ്യത്തെ അവാര്‍ഡ്, തുടര്‍ന്ന് സിനിമയിലെ ചിരി വേഷങ്ങളിലേക്ക്. പപ്പു, മാള, ജഗതി ത്രയങ്ങള്‍ ചിരിയുടെ അല തീര്‍ത്ത എണ്‍പതുകള്‍, കരയറിലെ രണ്ടാംഘട്ടത്തില്‍ രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഗൗരവ വേഷങ്ങളിലേക്ക്, ഇടയ്്ക്ക് അവസരം കുറയുന്നു, വീണ്ടും സിനിമയില്‍ സജീവം, ഒടുവില്‍ ഹൃദയാഘാതത്തിന്റെ രൂപത്തില്‍...
ചില നടന്മാര്‍ക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ചില വേഷങ്ങളുണ്ട്. മറ്റാരെയും അതിലേക്ക് സങ്കല്‍പ്പിക്കാനാവില്ല. മാള അവതരിപ്പിച്ച തമാശ നിറഞ്ഞ അത്തരം ചില കഥാപാത്രങ്ങളുണ്ട്. സന്ദേശത്തിലെ പൊലീസുകാരന്‍, വധു ഡോക്ടറാണിലെ ചട്ടമ്പി, സല്ലാപത്തിലെ മൂത്താശാരി, സേതുരാമയ്യര്‍ സി ബി ഐയിലെ ലോട്ടറി കച്ചവടക്കാരന്‍, പട്ടാളം എന്ന സിനിമയിലെ സര്‍വ്വീസില്‍ നിന്നു വിരമിച്ച പട്ടാളക്കാരന്‍, ജോക്കറിലെ സര്‍ക്കസ് അഭ്യാസി, മീശമാധവനിലെ മുള്ളാണി പപ്പന്‍, കന്മദത്തിലെ സ്വാമി വേലായുധന്‍ എന്നിവ അക്കൂട്ടത്തില്‍ ചിലതാണ്. ഭൂതക്കണ്ണാടി, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ തുടങ്ങിയ സിനിമകളിലെ വൃദ്ധവേഷങ്ങള്‍ അഭിനയത്തികവ് മാറ്റുരയ്ക്കാന്‍ പോന്നതായിരുന്നു.
തബല വാദകനായാണ് മാള അരവിന്ദന്റെ കലാജീവിതത്തിന്റെ തുടക്കം. നാടകങ്ങള്‍ക്ക് പിന്നണി വായിച്ചു തുടങ്ങിയ അദ്ദേഹം പിന്നെ അഭിനയത്തിലേക്കു ചുവടുമാറ്റി. കോട്ടയം നാഷനല്‍ തിയറ്റേഴ്‌സ്, നാടകശാല, സൂര്യസോമ തുടങ്ങിയ സമിതികളില്‍ പ്രവര്‍ത്തിച്ചു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. മധുരിക്കുന്ന രാത്രിയെന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെ അരങ്ങേറ്റം.
അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാതിരുന്ന അപൂര്‍വ്വം ചലച്ചിത്ര നടന്മാരില്‍ ഒരാള്‍ കൂടിയായിരുന്നു മാള. പല അഭിമുഖങ്ങളിലും മാളയുടെ വെളിപ്പെടുത്തലുകള്‍ ഇതിനു തെളിവായുണ്ട്. സിനിമയില്‍ അവസരം കുറഞ്ഞപ്പൊഴും ആരെയും സുഖിപ്പിച്ച് സംസാരിച്ചും പുകഴ്ത്തിയും അവസരങ്ങളുണ്ടാക്കാന്‍ മാള ശ്രമിച്ചില്ല. സിനിമയില്ലെങ്കില്‍ തബലയും നാടകവുമുണ്ടല്ലോ തന്റെ കൈയില്‍ എന്നൊരു ലൈന്‍ ആയിരുന്നു അദ്ദേഹത്തിന്റെത്. മാളയുടെ തന്നെ വാക്കുകളില്‍ അതിങ്ങനെ:നാടകങ്ങളില്‍ നിന്ന് ഒഴിവാക്കിയാല്‍ ഞാന്‍ തബല വായിച്ച് രക്ഷപ്പെടും. ഇനി അവിടെ നിന്നും ഒഴിവാക്കിയാല്‍ ഭാര്യയുടെ പഴയ വസ്ത്രം തലയില്‍ കെട്ടി തെരുവു നാടകത്തിനിറങ്ങും'-ഇങ്ങനെ പ്രതികരിക്കാനുള്ള ധൈര്യമാണ് മാളയെ സിനിമാക്കാരനേക്കാള്‍ വലിയ മനുഷ്യമാക്കി മാറ്റുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്റെ നാട്ടിന്‍പുറത്തും മാള ടൗണിലും മാളയിലെ അരവിന്ദനായി ഇറങ്ങിനടക്കാന്‍ കഴിഞ്ഞിരുന്നുവെന്നു കൂടി കൂട്ടിവായിച്ചാല്‍ ഈ മനുഷ്യനെ കൂടുതല്‍ വ്യക്തമാകും.
1968ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാലോകത്ത് എത്തിയത്. ഓരോ കാലഘട്ടത്തിലും ചിരി തീര്‍ക്കാന്‍ കോമ്പിനേഷനുകള്‍ ഉണ്ടായിരുന്ന മലയാള സിനിമയ്ക്ക് എണ്‍പതുകളിലെ ചിരിക്ക് പപ്പുവിനും ജഗതിക്കുമൊപ്പം മാള എന്ന പേര് ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. പപ്പു മാള ജഗതി എന്ന പേരില്‍ ഒരു സിനിമ തന്നെ ആ സമയത്ത് ഇറങ്ങി. ഇത്തരത്തില്‍ നടന്മാരുടെ പേരില്‍ത്തന്നെ സിനിമകള്‍ ഇറങ്ങുകയെന്നത് ലോകസിനിമയില്‍ത്തന്നെ അത്യപൂര്‍വ്വമായ സംഭവമായിരുന്നു. ഇക്കൂട്ടത്തില്‍ നിന്ന് ആദ്യം വിടവാങ്ങിയത് പപ്പുവായിരുന്നു. 2000 ഫെബ്രുവരി 25ന് പപ്പു വെള്ളിത്തിരയോടും ജീവിതത്തോടും വിട പറഞ്ഞു. പപ്പു മരിച്ച് 15 വര്‍ഷം പൂര്‍ത്തികാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വെള്ളിത്തിരയില്‍ നിന്നും ജീവിതത്തില്‍ നിന്നും ചിരിയുടെ ഈ മേളക്കാരന്‍ അരങ്ങൊഴിഞ്ഞത്. അടുത്തിടെ ഒരഭിമുഖത്തില്‍ തന്റെ വിധിയെക്കുറിച്ചും മരണത്തെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'മലയാളത്തെ രസിപ്പിച്ച രസച്ചരടിലെ പപ്പു യാത്രയായികഴിഞ്ഞു. പപ്പു മാള ജഗതി ക്രമമനുസരിച്ച് ഇനി ഞാനാണ് യാത്രയാകേണ്ടത്.' അത് അതുപോലെ സംഭവിച്ചിരിക്കുന്നു. രസക്കൂട്ടിലെ രണ്ടാമന്‍ മരണത്തിലും രണ്ടാമന്‍ ആയി.
മലയാളിക്ക് ഓര്‍മ്മിക്കാന്‍ കുറെ ചിരികള്‍ തന്നാണ് മാള അരവിന്ദന്‍ യാത്ര പറയുന്നത്. ട്രേഡ് മാര്‍ക്കായ ആ ബ്്ഹ്ഹ് ഹ്ഹ്്ഹ്്..... ചിരിയും (ആ ചിരി ഓര്‍മ്മിച്ച് ചേര്‍ത്ത് വായിക്കുക) മൂളലും.. പല സിനിമകളില്‍ ആവര്‍ത്തിച്ച് എത്ര വട്ടം ചിരിപ്പിച്ചതാണ് അതെല്ലാം.. ആ ചിരിയും മാളയെന്ന പേരും മായില്ല..
വീക്ഷണം, ഫെബ്രുവരി 1

No comments:
Post a Comment