Monday, 2 February 2015

ദേശീയ ഗെയിംസ് തൊട്ടടുത്ത്;
കേരളം ഒരുങ്ങി

രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് അരങ്ങുണരാന്‍ ദിവസങ്ങള്‍ മാത്രം. കേരളം രണ്ടാംതവണ ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് രണ്ടുമാസം അകലെയെത്തിനില്‍ക്കെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. 1987നു ശേഷം ഗെയിംസ് വീണ്ടും കേരളത്തിലേക്കെത്തുമ്പോള്‍ നവീനതകള്‍ ഏറെ അവകാശപ്പെടാന്‍ സാധിക്കും. സാങ്കേതികമായ പുരോഗതിയിലും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സംസ്ഥാനം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ഇതുതന്നെയാണ് ഈ മേള മുന്നോട്ടുവെയ്ക്കുന്ന ഏറ്റവും വലിയ സാധ്യതയും.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ കായികമേള കൂടിയാകും ഈ ഗെയിംസ്. കായിക കേരളത്തിന് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാകുമിത്. ഏഴു ജില്ലകളിലായി 31 വേദികളില്‍ 34 മത്സരയിനങ്ങളാണ് ഗെയിംസില്‍ ഉണ്ടാകുക. അത്‌ലറ്റുകളും ഒഫീഷ്യലുകളുമടക്കം 12000 പേരും 6000ലേറെ വേളന്റിയര്‍മാരും ഗെയിംസിന്റെ ഭാഗമാകും.

കേരളത്തിലെ അടിസ്ഥാന വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകുന്ന തരത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അടിസ്ഥാന കായിക വികസനത്തിന് ഭാവിയിലും മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിരവധി കളിയിടങ്ങള്‍ ഇതോടെ കേരളത്തിന് സ്വന്തമാകുകയാണ്. ഭാവിയില്‍ കായിക കേരളത്തിന്റെ അഭിമാനമാകാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് മെച്ചപ്പെട്ട പരിശീലനത്തിനുള്ള വേദികളും അവസരങ്ങളും 35-ാമത് ദേശീയ ഗെയിംസ് പ്രദാനം ചെയ്യും. 2015 ജനുവരി 31ന് വൈകുന്നേരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരിതെളിയുന്ന ഗെയിംസിലെ വിവിധ വേദികളുടെ നിര്‍മ്മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞു.
ഗെയിംസിനായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളുടെ നിര്‍മാണം ജനുവരി 15 ഓടെ പൂര്‍ത്തിയാവും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2011ല്‍ ആകെ ചെലവായി വകയിരുത്തിയ 261 കോടിയില്‍ ഇതുവരെ ചെലവായത് 206 കോടി മാത്രമാണ്. 2014 ഡിസംബറിലാണ് മിഷന്‍ മോഡല്‍ പണികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഡിസംബറിനു ശേഷമാണ് 23 ജോലികള്‍ ആരംഭിച്ചത്. 20 മാസം കൊണ്ട് മുക്കാല്‍ പങ്കിലേറെ പണികള്‍ പൂര്‍ത്തിയാക്കി ദേശീയ ഗെയിംസിന് തയ്യാറാകാന്‍ കഴിഞ്ഞത് ഊര്‍ജ്ജസ്വലമായി പ്രവൃത്തിയിലേര്‍പ്പെര്‍പ്പെട്ടതു കൊണ്ടാണ്. സ്‌റ്റേഡിയം നിര്‍മ്മാണ പുരോഗതിയും ചെലവാക്കിയ പണത്തിന്റെ കണക്കുകളും പരിശോധിച്ചാല്‍ വളരെ വേഗത്തിലും ശ്രദ്ധയോടെയുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാകുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുമുണ്ട്.

ഏഴു ജില്ലകളിലായി 31 വേദികളില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ മത്സരവേദികളുടെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഗെയിംസും ഭാവിയും ലക്ഷ്യമിട്ട് പൂര്‍ണ്ണമായും പുതിയതായി പണിതതും മുഖം മിനുക്കി പുതിയ രൂപത്തില്‍ എത്തുന്നവയും ഇക്കൂട്ടത്തിലുണ്ട്.

തിരുവനന്തപുരത്ത് 
ഗെയിംസിലെ പ്രധാന മത്സരങ്ങള്‍ നടക്കുന്ന തലസ്ഥാനത്തെ വേദികളെല്ലാം പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. 6.4കോടി രൂപ ചെലവില്‍ ദേശീയ ഗെയിംസിനായി നവീകരിച്ച പിരപ്പന്‍കോട്ടെ സ്വിമ്മിംഗ് പൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്‌ക്വാഷ് മത്സരങ്ങള്‍ക്കായി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സമീപം 5.5 കോടിരൂപ ചെലവില്‍ പുതുതായി നിര്‍മ്മിച്ച സ്‌ക്വാഷ് കോര്‍ട്ട് മത്സരസജ്ജമാണ്. കബഡി, ഖോഖോ മത്സരങ്ങള്‍ക്ക് തയ്യാറാകുന്ന ആറ്റിങ്ങലിലെ ശ്രീപാദം സ്റ്റേഡിയവും ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന വെള്ളയമ്പലത്തെ ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ 11.6 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഗെയിംസിനോടനുബന്ധിച്ച് പൂര്‍ണ്ണമായും ശീതീകരിച്ച സ്റ്റേഡിയം കൂടിയാണിത്. തായ്‌ക്വോന്‍ഡോ, നെറ്റ്‌ബോള്‍ മത്സരങ്ങള്‍ക്കൊരുങ്ങുന്ന വെള്ളായണിയിലെ കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 2.7 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.
അത്‌ലറ്റിക്‌സ് മത്സങ്ങള്‍ക്ക് വേദിയാകുന്ന തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഫഌ്‌ലൈറ്റ് നിര്‍മ്മാണമടക്കം പൂര്‍ത്തിയായിക്കഴിഞ്ഞു. 10 കോടിരൂപയാണ് ചെലവ്. വട്ടിയൂര്‍ക്കാവിലെ പുതിയ ഷൂട്ടിംഗ് റേഞ്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 90 ശതമാനം പൂര്‍ത്തിയായി. 20 കോടിരൂപ ചെലവില്‍ തയ്യാറാകുന്ന ഈ സ്റ്റേഡിയത്തില്‍ റൈഫിള്‍ ഷൂട്ടിംഗ്, പിസ്റ്റള്‍ ഷൂട്ടിംഗ് മത്സരങ്ങളാണ് നടക്കുന്നത്. ഉപകരണങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഉത്തരവു നല്‍കിക്കഴിഞ്ഞു.
അത്‌ലറ്റിക്‌സ് പരിശീലന ഗ്രൗായ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ 85 ശതമാനം നിര്‍മ്മാണനവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 8 കോടി രൂപ മുടക്കി നവീകരിക്കുന്ന സ്റ്റേഡിയത്തില്‍ ഫഌ് ലൈറ്റ് സ്ഥാപനം, സിന്തറ്റിക് ട്രാക്ക് വിരിക്കല്‍ തുടങ്ങിയവയുടെ പണികള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു.

ഉദ്ഘാടനസമാപന ചടങ്ങുകള്‍ക്കു വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം 85 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ടെന്നീസ് മത്സരങ്ങങ്ങള്‍ക്ക് വേദിയൊരുക്കുന്ന കുമാരപുരത്തെ ടെന്നീസ് കോംപഌ്‌സില്‍ 2.64 കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. അമ്പത് ശതമാനം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുള്ള ഈ കോംപ്ലക്‌സ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ടെന്നീസ് സ്റ്റേഡിയം കൂടിയാണ്. പരിശീലനത്തിനു വേദിയൊരുക്കുന്ന ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബില്‍ സിന്തറ്റിക് ടര്‍ഫ് വിരിക്കുന്ന പണി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. 2.09 കോടിരൂപയുടെ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്. സൈകഌംഗ് മത്സരങ്ങള്‍ക്ക് തയ്യാറാകുന്ന കാര്യവട്ടത്തെ വെലോഡ്രോമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തോളം പൂര്‍ത്തിയായിട്ടു്. 1.39 കോടിരൂപ ചെലവിലാണ് നിലവിലുള്ള പ്രതലത്തിനു മുകളിലായി പുതിയ പ്രതലം നിലവില്‍ വരുന്നത്.
അയ്യായിരത്തോളം അത്‌ലറ്റുകളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മേനംകുളത്ത് തയ്യാറാകുന്ന ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഗെയിംസിലെ ഭൂരിഭാഗം മത്സരങ്ങള്‍ക്കും വേദിയാകുന്ന തിരുവനന്തപുരം ജില്ലയിലെത്തുന്ന താരങ്ങള്‍ക്കു വേിയാണ് ഗെയിംസ് വില്ലേജ് തയ്യാറാകുന്നത്. ഇതര ജില്ലകളിലെത്തുന്ന കായിക താരങ്ങളുടെ താമസം, ഭക്ഷണം എന്നിവക്കുള്ള തയ്യാറെടുപ്പുകള്‍ അതാതു ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.


കോഴിക്കോട്ട്
പുതിയതായി നിര്‍മ്മിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം 15 കോടിരൂപ ചെലവിലാണ് പൂര്‍ത്തിയായത്. പുരുഷ ഫുട്‌ബോള്‍ മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മലബാറിലെ പ്രഥമ സിന്തറ്റിക്ക് അത്‌ലറ്റിക് ട്രാക്കും ഇവിടെ നിലവില്‍ വന്നു. വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന കോഴിക്കോട്ടെ വി.കെ.കെ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ മേപ്പിള്‍ വുഡ് ഫ്‌ളോറിംഗ്, അരീന ലൈറ്റിംഗ്, അക്വസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ 6.53 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു വേദിയാകുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ നവീകരണം 90 ശതമാനത്തോളം പൂര്‍ത്തിയായി. പുതിയ ഗ്യാലറി നിര്‍മ്മാണം, ഫുട്‌ബോള്‍ ടര്‍ഫ് എന്നിവയുള്‍പ്പെടെ 21 കോടിരൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

എറണാകുളത്ത്
രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എറണാകുളം ടേബിള്‍ ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന എറണാകുളത്തെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ശീതീകരണം, ഫ്‌ളോറിംഗ്, റൂഫിംഗ് ഉള്‍പ്പെടെ 10.23 കോടിരൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. ലോണ്‍ ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ 1.08 കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

തൃശ്ശൂരില്‍
ബോക്‌സിംഗിനു തയ്യാറായ തൃശ്ശൂരിലെ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ 1.08 കോടി രൂപ ചെലവില്‍ പൂര്‍ത്തിയായി. വെയ്റ്റ്‌ലിഫ്റ്റിംഗ്, ജൂഡോ മത്സരങ്ങള്‍ക്കു വേദിയാകുന്ന വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 7.36 കോടിരൂപ ചിലവില്‍ ഫ്‌ളോറിംഗ്, അക്വസ്റ്റിക്‌സ് മുതലായ പണികളാണ് ഇവിടെ നടത്തിയത്.
വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്ന കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഗ്യാലറി നിര്‍മ്മാണം, കൃത്രിമ ഫുട്‌ബോള്‍ ടര്‍ഫ് പാകല്‍ ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തിയായി. 10 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നത്. രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലെ ട്രാപ്പ് ആന്‍ഡ് സ്‌കീറ്റ് ഷൂട്ടിംഗ് റേഞ്ചില്‍ 5 കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആഗസ്റ്റ് മുതല്‍ നടക്കുന്നത്. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ അമ്പത് ശതമാനത്തോളം പൂര്‍ത്തിയായി.

കൊല്ലത്ത്
റഗ്ബി സെവന്‍സ് മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. 6.89 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. മേളയുടെ പ്രധാന വേദികളിലൊന്നായ കൊല്ലം ആശ്രാമം മൈതാനത്തെ ഹോക്കി സ്റ്റേഡിയത്തില്‍ സിന്തറ്റിക്ക് ടര്‍ഫ് വിരിക്കല്‍, ഗ്യാലറി നവീകരണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊണ്ണൂറു ശതമാനത്തോളം പൂര്‍ത്തിയായി. 17.5 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ സ്റ്റേഡിയം ആസ്‌ട്രോ ടര്‍ഫിട്ട കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമാണ്.

കണ്ണൂരില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം 
ദേശീയ ഗെയിംസിനു വേദിയൊരുക്കി കണ്ണൂരില്‍ ഉയരുന്നത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം. ഗെയിംസിലെ ബാസ്‌ക്കറ്റ് ബോള്‍, റസലിംഗ് മത്സരങ്ങള്‍ നടക്കുന്ന മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഉത്തരമലബാറിന്റെ കായിക സ്വപ്‌നങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്. സംസ്ഥാന കായിക യുവജനക്ഷേമ ഡയറക്ടറേറ്റിന്റെ ഉടമസ്ഥതയിലുള്ള 16.2 ഏക്കര്‍ സ്ഥലത്താണ് ഈ സ്റ്റേഡിയം ദേശീയ ഗെയിംസ് സെക്രട്ടേറിയേറ്റ് പണിതുയര്‍ത്തിയിട്ടുള്ളത്. ഇതില്‍ 2600 ചതുരശ്ര അടി വിസ്തൃതിയിലാണ് കളിയിടമൊരുക്കിയത്. 23.5 കോടിരൂപ ചിലവിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതുകൂടാതെ 93 ലക്ഷം രൂപയ്ക്ക് ശബ്ദനിയന്ത്രണ സംവിധാനങ്ങളും 3.72 കോടി രൂപയ്ക്ക് മറ്റു പ്രവര്‍ത്തികളും പൂര്‍ത്തിയായി. 77.49 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയത്തിലെ മേപ്പിള്‍വുഡ് ഫ്‌ളോറിംഗ് പൂര്‍ത്തിയായത്. അമേരിക്കയിലെ പ്രസ്റ്റീജ് എന്ന കമ്പനിയില്‍ നിന്നുമാണ് മേപ്പിള്‍ വുഡുകള്‍ ഇതിനായി ഇറക്കുമതി ചെയ്തത്. 3000 കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ 2500 പേര്‍ക്കുള്ള ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പ് സ്റ്റേഡിയത്തിലെ താത്കാലിക നിര്‍മ്മിതികള്‍ ആരംഭിക്കും. സ്റ്റേഡിയം ഭാവിയില്‍ പൂര്‍ണ്ണമായും ശീതീകരിക്കുന്നതിനും പദ്ധതിയുണ്ട്്. നാഷണല്‍ ഗെയിംസിനു ശേഷം സാധാരണക്കാരുള്‍പ്പെടെ മലബാറിലെ കായികപ്രേമികള്‍ക്ക് മികച്ച പരിശീലനത്തിനുള്ള അവസരവും മുണ്ടയാട് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കും.

യോട്ടിംഗ് മത്സരങ്ങള്‍ നടക്കുന്ന എറണാകുളം മുനമ്പം തീരം, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍ നടക്കുന്ന ശംഖുംമുഖം തീരം, റോയിംഗ്, കനോയിംഗ്, കയാക്കിംഗ് മത്സരങ്ങള്‍ നടക്കുന്ന വേമ്പനാടു കായല്‍, ബീച്ച് ഹാന്‍ഡ് ബോള്‍ നടക്കുന്ന കോഴിക്കോട് തീരം ഫെന്‍സിംഗ് മത്സരങ്ങള്‍ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്നുള്ള സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അമ്പെയ്ത്ത് മത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം തുടങ്ങിയ വേദികളിലെ താത്കാലിക നിര്‍മ്മിതികള്‍ മത്സരങ്ങള്‍ അടുക്കുന്ന മുറയ്ക്ക് തയ്യാറാകും.

ഗെയിംസ് വന്‍ ക്യാമറാ നിരീക്ഷണത്തില്‍
ദേശീയ ഗെയിംസിന്റെ ഭാഗമായി നഗരം മുഴുവന്‍ പ്രത്യേക ക്യാമറകള്‍ സ്ഥാപിച്ചു സുരക്ഷാനിരീക്ഷണം ശക്തമാക്കാനും ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാനും സിറ്റി പൊലീസ് ശുപാര്‍ശ തയാറാക്കി. ഐജിയുടെ നേതൃത്വത്തില്‍ ആയിരത്തിയഞ്ഞൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഗെയിംസിനായി ഒരുക്കും. മേനംകുളം ഗെയിംസ് വില്ലേജ്, ശംഖുമുഖം കടപ്പുറം, കഴക്കൂട്ടം ബൈപാസ് എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കടേഷിന്റെ മേല്‍നോട്ടത്തിലാണു സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ശുപാര്‍ശ തയാറാക്കിയത്. ഓരോ സ്‌റ്റേഡിയത്തിലേക്കും കാണികള്‍ കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും ക്യാമറകളുടെ നിരീക്ഷണത്തിലാക്കും. ഇതിനായി 150 ക്യാമറകള്‍ വാങ്ങാനാണു ശുപാര്‍ശ. ദേശീയ ഗെയിംസ് ഫണ്ടില്‍ നിന്നു വാങ്ങുന്ന ഈ ക്യാമറകള്‍ പിന്നീടു നഗരത്തിലെ വിവിധ വീഥികളില്‍ സ്ഥാപിക്കും. പോസ്റ്റില്‍ സ്്ഥാപിക്കുന്ന 100 ക്യാമറകള്‍, 14 ഡോം ക്യാമറകള്‍ എന്നിവയും കൂട്ടത്തിലുണ്ട്.
ബാരിക്കേഡുകള്‍ തീര്‍ക്കാനായി രണ്ടായിരത്തോളം മണല്‍ചാക്കുകള്‍ ഒരുക്കുന്നുണ്ട്. ദേശീയതലത്തില്‍ പ്രശസ്തരായ കായികതാരങ്ങളുടെ വാഹനങ്ങള്‍ക്കു പ്രത്യേക സുരക്ഷയും ഏര്‍പ്പാടാക്കുന്നുണ്ട്. എസ്‌കോര്‍ട്ട് പോകാന്‍ നൂറോളം വാഹനങ്ങള്‍ വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പത്ത് ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും നഗരത്തില്‍ ഉണ്ടാകും.

തുറന്ന സ്ഥലമായതിനാല്‍ ശംഖുമുഖം കടപ്പുറത്തു സുരക്ഷയൊരുക്കുന്നതാണു പൊലീസിനു വെല്ലുവിളി. ഇവിടെ പ്രത്യേകം ബാരിക്കേഡുകള്‍ തീര്‍ക്കാനാണു ലക്ഷ്യമിടുന്നത്. ട്രയാത്തലണ്‍ നടക്കുന്ന കഴക്കൂട്ടം-കോവളം ബൈപാസില്‍ ആ സമയത്തു ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കേണ്ടിയുംവരും. മേനംകുളം ഗെയിംസ് വില്ലേജിനു ചുറ്റും സുരക്ഷയൊരുക്കാന്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്.

ഗെയിംസ് വില്ലേജില്‍ മിനി ഹോസ്പിറ്റല്‍
ഗെയിംസിന് എത്തുന്ന അത്‌ലറ്റുകള്‍, ടീം ഒഫീഷ്യലുകള്‍, പരിശീലകര്‍ തുടങ്ങി ഏഴായിരത്തില്‍പരം പേരെ ഉള്‍ക്കൊള്ളുന്ന ഗെയിംസ് വില്ലേജില്‍ മിനി ഹോസ്പിറ്റല്‍ താത്കാലികമായി സ്ഥാപിക്കും. അടിയന്തിരഘട്ടത്തിലടക്കം മികച്ച വൈദ്യസഹായവും സുരക്ഷയും നല്‍കുന്നതിന്  ആശുപത്രി സഹായകമാകും. 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ആശുപത്രിയില്‍ 500 ചതുരശ്ര അടിയില്‍ ഫിസിയോതെറാപ്പി, തിരുമ്മല്‍ സൗകര്യങ്ങളുമുണ്ടാകും. ഉത്തേജക മരുുപയോഗം നിയന്ത്രിക്കുന്നതിന് ഡോപ്പിംഗ് കണ്‍ട്രോള്‍ സ്റ്റേഷനും ഉണ്ടാകും. ആരോഗ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി.എച്ച്.എസ് (ഡയക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസ്) എല്ലാ വിധത്തിലുമുള്ള വൈദ്യസഹായവും അത്‌ലറ്റുകള്‍ക്ക് ലഭ്യമാക്കും.
മിനി ഓപ്പറേഷന്‍ തീയേറ്റര്‍ അടക്കമുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നതിനായി 10 കിടക്കകളും ഫിസിയോതെറാപ്പിക്കും തിരുമ്മലിനുമായി ആറ് മേശകള്‍ വീതവും ഉണ്ടാകും. അത്‌ലറ്റുകളുടെ സഹായത്തിന് മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഡോക്ടര്‍മാര്‍ കര്‍മ്മനിരതരായിരിക്കും.
ഗെയിംസ് വില്ലേജില്‍ അത്‌ലറ്റുകള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഡൈനിംഗ്ഹാള്‍, അടുക്കള, ശൗചാലയങ്ങള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തുതിനായി ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക കര്‍മ്മ സേനയുണ്ടായിരിക്കും. പകര്‍ച്ചാവ്യാധികള്‍ പടരാതിരിക്കാനുള്ള മുന്‍കരുതലെന്നവണ്ണം കൊതുകുനിയന്ത്രണം, എലിനിര്‍മ്മാര്‍ജ്ജനം എന്നീ നടപടികള്‍ സ്വീകരിക്കും.

ആകാശവാണിയിലൂടെ ദേശവ്യാപക പ്രക്ഷേപണം
ഗെയിംസ് ദേശീയ തലത്തില്‍ പ്രക്ഷേപണം ചെയ്യുന്നതിന് ആകാശവാണി വിപുലമായ പദ്ധതി തയ്യാറാക്കി. കേരളത്തിലെ ഏഴ് നിലയങ്ങളും 10 ചാനലുകളുമടക്കം രാജ്യമൊട്ടാകെ കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  റേഡിയോ സ്റ്റേഷനുകളും, എഫ്.എം സ്റ്റേഷനുകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഗെയിംസ് ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രക്ഷേപണം ചെയ്തു തുടങ്ങും.
ദേശീയ തലത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ഗെയിംസ് പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും പ്രക്ഷേപണം ചെയ്തു വരുന്ന യുവവാണി അടക്കമുള്ള പരിപാടികളില്‍ നാഷണല്‍ ഗെയിംസ് പ്രത്യേകം വിഷയമാകും. ഗെയിംസിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ദേശീയശൃംഖലയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും. തുടക്കത്തില്‍ ഓരോ  മണിക്കൂര്‍ ഇടവിട്ട് ഗെയിംസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കും. മത്സരദിനങ്ങളില്‍ എല്ലാ ദിവസവും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്‌പെഷ്യല്‍ ഹൈലൈറ്റ്‌സ് ഉണ്ടായിരിക്കും. ആദ്യ വെള്ളിയാഴ്ചകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആകാശവാണി പുറത്തിറക്കുന്ന വാര്‍ത്താ മാഗസിന്‍ ഇനി സ്‌പെഷ്യല്‍ ഗെയിംസ് എഡിഷനായി അവതരിപ്പിക്കും.
ജനപ്രിയ മത്സരയിനങ്ങളായ ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കബഡി, ടെന്നീസ്, വോളീബോള്‍, അത്‌ലറ്റിക്‌സ് എന്നിവ നടക്കുന്ന വേദികളില്‍ നിന്നും ദൃക്‌സാക്ഷി വിവരണമുണമുണ്ടായിരിക്കും. മത്സരം നടക്കുന്ന വിവിധ ജില്ലകളെ ഏകോപിപ്പിച്ച് തുടര്‍ച്ചയായ പ്രക്ഷേപണം സാധ്യമാക്കുന്നതിന് ആകാശവാണിയുടെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിക്കും. കേരളത്തിന്റെ കായിക ചരിത്രത്തിലെ പ്രമുഖ താരങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടികള്‍ പ്രക്ഷേപണത്തില്‍ ഇടം നേടും.

മത്സര വിവരങ്ങള്‍ക്കു പുറമേ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങളും വിനോദ സഞ്ചാര സാധ്യതകളുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള മറ്റു പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ വിവിധ നിലയങ്ങളില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലും നാഷണല്‍ ഗെയിംസ് വിഷയങ്ങളാകും. പ്രക്ഷേപണത്തിലുടനീളം മത്സരഫലങ്ങളെക്കുറിച്ചുള്ള ബ്രേക്കിംഗ് റിസള്‍ട്ട്് പ്രക്ഷേപണം ചെയ്യുന്നതും ഒരു സവിശേഷതയാണ്. ഗെയിംസ് സംബന്ധമായ വാര്‍ത്തകള്‍, ചര്‍ച്ചകള്‍, അവലോകനം എന്നിവ കോര്‍ത്തിണക്കിക്കൊണ്ടുള്ള പ്രഭാത പരിപാടികള്‍ ജനുവരി ഒന്നുമുതല്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ഗെയിംസ് മുന്നൊരുക്കങ്ങള്‍ വിളിച്ചറിയിക്കുന്ന കര്‍ട്ടന്‍ റെയ്‌സറുകള്‍ കൂടാതെ എല്ലാ ദിവസവും ഗെയിംസ് കൗണ്ട്ഡൗണ്‍ പരിപാടിയുമുണ്ടാകും. കായികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടിയും ആകാശവാണിയുടെ ഗെയിംസ് ആകര്‍ഷണീയതകളില്‍പെടുന്നു.

തീം സോംഗ് ബൈ ഹരിഹരന്‍ 
ദേശീയ ഗെയിംസിനായി ഹരിഹരന്‍ ചിട്ടപ്പെടുത്തിയ തീം സോംഗ് രൂപപ്പെടുന്നു. മൃദുവായി തുടങ്ങി കേള്‍വിക്കാരില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും യുവത്വത്തിന്റെ ഹര്‍ഷോന്മാദവും നിറച്ച് അവരെ ആവേശത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്ന തരത്തിലാണു സംഗീതം ചിട്ടപ്പെടുത്തുന്നത്. യുവജനങ്ങളെ ഏറെ പ്രതീക്ഷകളോടെയാണു രാഷ്ട്രമൊന്നാകെ കാണുന്നതെന്നും മനസ്സര്‍പ്പിച്ചു കളിക്കുക വഴി ജീവിതത്തെ തന്നെ ഉയരങ്ങളിലെത്തിക്കാമെന്നും ആഹ്വാനം ചെയ്യുന്ന ഗാനം കളിയില്‍ തോല്‍വിയും ജയവുമല്ല മുഖ്യമെന്നും ഓര്‍മപ്പെടുത്തുന്നു. ദേശീയോദ്ഗ്രഥനവും കായികക്ഷമതയുമാണു ഗാനത്തിന്റെ കാതല്‍.
യുവജനങ്ങള്‍ക്കു പ്രിയങ്കരനായ ജാവേദ് അക്തറാണ് മൂന്നു മിനിട്ട് ദൈര്‍ഘ്യമുള്ള തീംസോംഗ് രചിച്ചിരിക്കുന്നത്. യേശുദാസ്, ശ്രേയ ഘോഷാല്‍, സലിം മര്‍ച്ചന്റ്, ശ്രുതിഹാസന്‍ എന്നിവര്‍ക്കൊപ്പം ഹരിഹരനും ചേര്‍ന്നു പാടുന്നു. യൂ ട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ ഗാനം നാടെങ്ങും അലയടിക്കും. ഇതിനായി വ്യത്യസ്ഥ സമയദൈര്‍ഘ്യത്തില്‍ ഒറിജിനല്‍ ഗാനത്തിന്റെ തനിമയും ആവേശവും നിലനിര്‍ത്തി തീംസോംഗിന്റെ വകഭേദങ്ങളുണ്ടാകും.


വിദേശ ഉപകരണങ്ങളുടെ പര്‍ച്ചെയ്‌സ്; വിവരങ്ങള്‍ വെബ്‌സൈറ്റിലും
കേരളത്തിന്റെ കായിക ചരിത്രത്തില്‍ ഇന്നോളം ഉപയോഗിച്ചിട്ടില്ലാത്ത നാനാതരം വിദേശ ഉപകരണങ്ങളാണ് ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി ഇറക്കുമതി ചെയ്യുന്നത്. ട്രാപ്പ് ആന്റ് സ്‌കീറ്റ്, സ്‌ക്വാഷ്, ലോണ്‍ ബോള്‍് തുടങ്ങിയ മത്സരങ്ങള്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നടക്കുന്നതു തന്നെ ഇതാദ്യമാണ്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുവേണ്ടി 35 കോടിരൂപയാണ് 2009-ല്‍ വകയിരുത്തിയിട്ടുള്ളത്.
സ്വിറ്റ്‌സര്‍ലന്റ്, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, തയ്‌വാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും 20 കോടിയലധികം രൂപയുടെ ആധുനിക കായികോപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇതുവരെ ഉത്തരവ് നല്‍കിക്കഴിഞ്ഞു. കൂടുതല്‍ ടെന്ററുകളിന്മേല്‍ നടപടികള്‍ പുേരാഗമിച്ചു വരുന്നു.റൈഫിള്‍ ഷൂട്ടിംഗ്, പിസ്റ്റല്‍ ഷൂട്ടിംഗ്, റോവിംഗ്, കനോയിംഗ്, കയാക്കിംഗ്, ഭാരോദ്വഹനം, ടെന്നീസ് തുടങ്ങിയ ഗെയിമുകള്‍ക്കു വേണ്ട ആധുനിക ഉപകരണങ്ങള്‍ സംഘാടക സമിതി പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്താരാഷ്ട്ര സ്‌പോര്‍ട്ട്‌സ് ഉപകരണ നിര്‍മ്മാതാക്കള്‍ക്കു പങ്കെടുക്കാന്‍ കഴിയും വിധം ഇ-ടെന്‍ഡറിംഗ് നടപടിക്രമങ്ങളാണ് ഇതിനായി സ്വീകരിച്ചത്.
ടെന്ററുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍  (ംംം.സലൃമഹമ2015.രീാ) പ്രസിദ്ധീച്ചിട്ടുണ്ട്. കരാറില്‍ ഏര്‍പ്പെടുന്ന കമ്പനികളുടെ വിശദാംശങ്ങളും കൊടുക്കാന്‍ നിശ്ചയിച്ച വിലയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏര്‍പ്പെടുന്ന എല്ലാ കരാറുകളുടെയും വിശദവിവരങ്ങള്‍ അപ്പോള്‍ തന്നെ പൊതുജനങ്ങളെ അറിയിക്കണമെന്ന പൊതുതീരുമാനപ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തിലും വിദേശത്തും ഈ രംഗത്ത് പരിചയസമ്പന്നരായ എല്ലാവര്‍ക്കും ഈ രേഖകള്‍ പരിശോധിക്കാവുന്നതും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നാഷണല്‍ ഗെയിംസ് ഓഫീസില്‍ അറിയിക്കാവുന്നതുമാണ്.

ആദ്യമായി കേരള റഗ്ബി ടീം
ദേശീയ ഗെയിംസില്‍ ആദ്യമായി കേരള റഗ്ബി ടീം മാറ്റുരയ്ക്കും. കേരളത്തിന്റെ വനിത-പുരുഷ വിഭാഗം ടീമുകള്‍, ഇന്ത്യയിലെ പ്രമുഖ ടീമുകളുമായി കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. എട്ടു ടീമുകളാണ് നാഷണല്‍ ഗെയിംസിനായി തയ്യാറെടുക്കുന്നത്. മുന്‍ അത്‌ലറ്റ് കൂടിയായ മഹേഷ്‌കുമാറാണ് കേരള ടീമിന്റെ പരിശീലകന്‍. ഇദ്ദേഹമാണ് കേരളത്തിന് ആദ്യമായി റഗ്ബി പരിചയെപ്പടുത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാഷണല്‍ ഗെയിംസിനായുളള കേരള ടീമുകളുടെ പരിശീലനം പുരോഗമിക്കുകയാണ്. പുരുഷ വിഭാഗം ക്യാപ്റ്റനായി തുളസിയേയും വനിതാ വിഭാഗം ക്യാപ്റ്റനായി നീതുവിനെയുമാണ് പരിഗണിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ സ്വകാര്യ ജീവനക്കാര്‍ എന്നിവരടങ്ങുന്ന ടീമിന്റെ ഫൈനല്‍ ലിസ്റ്റ് ഡിസംബര്‍ ആദ്യവാരം പ്രഖ്യാപിക്കും.

ചൈനീസ് ആയോധനകലകളും
നാലു വ്യത്യസ്ത മാര്‍ഷല്‍ ആര്‍ട്ട്‌സ് വിഭാഗങ്ങളായ തായ്ക്വാണ്‍ഡോ, ഫെന്‍സിംഗ്്, ജൂഡോ, വൂഷു എന്നീ മത്സരങ്ങള്‍ക്ക് ദേശീയ ഗെയിംസ് സാക്ഷ്യം വഹിക്കും.
ഇവയില്‍ മത്സരിക്കാന്‍ കേരളം ഇതിനോടകം തന്നെ പരിശീലനം തുടങ്ങിക്കഴിഞ്ഞു. മത്സരാര്‍ഥികളെ ഡിസംബര്‍ ആദ്യവാരത്തോടുകൂടി പ്രഖ്യാപിക്കും.

തായ്ക്വാണ്‍ഡോ
1950ല്‍ കൊറിയയില്‍ രൂപംകൊ തായ്ക്വാണ്‍ഡോക്ക് കേരളത്തില്‍ പ്രചാരമേറിയിട്ട് വളരെക്കുറച്ചുകാലമേ ആയിട്ടുളളു. എതിരാളിയുടെ പോരാട്ടത്തെ കൈകളുപയോഗിച്ച് തടഞ്ഞുനിര്‍ത്തി കാലുകള്‍കൊണ്ട് നേരിടുകയെന്നതാണ് തായ്ക്വാണ്‍ഡോയുടെ പ്രത്യേകത. നാല്‍പ്പതോളം പേരാണ് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും, കാര്യവട്ടം എല്‍.എം.സി.ടി സ്റ്റേഡിയത്തിലുമായി പരിശീലനം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസ് ജേതാക്കളായ സുരേന്ദ്ര ബന്ദരി, സൗരവ് ജിതേന്ദ്രവര്‍മ്മ, ജെനി ധര്‍മ്മ തുടങ്ങിയ തായ്ക്വാണ്‍ഡോ പ്രഗത്ഭരുമായി കേരള ടീം ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 21 ബ്രോണ്‍സ് മെഡലുകളാണ് ഇന്ത്യയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ കേരളം കരസ്ഥമാക്കിയിട്ടുളളത്.

ഫെന്‍സിംഗ്
1999-ലാണ് ഫെന്‍സിംഗ്എന്ന ആയോധനകലയെ കേരളം പരിചയപ്പെടുന്നത്. എതിരാളിയെ വാള്‍മുനയില്‍ നിര്‍ത്തി പോരാടുന്ന ഫെന്‍സിംഗില്‍ പ്രധാനമായും
മൂന്നിനം വാളുകളാണ് ഉപയോഗിക്കുന്നത്. കേരളത്തിനെ പ്രതിനിധീകരിച്ച് 24 പേരാണ് തിരുവനന്തപുരം അവിട്ടം തിരുന്നാള്‍ ട്രസ്റ്റ് ഹാളില്‍ പരിശീലനം നേടുന്നത്.  ഇന്ത്യയുടെ ആദ്യത്തെ ഫെന്‍സിംഗ് കോച്ചായ രാധാകൃഷ്ണനാണ് കേരള ടീമിന് പരിശീലനം നല്‍കുന്നത്.

ജൂഡോ
കേരളത്തില്‍ ജൂഡോയ്ക്ക് പ്രചാരമേറിയിട്ട് 15 വര്‍ഷം തികഞ്ഞു. മറ്റുളളവയെ അപേക്ഷിച്ച് എതിരാളികളെ ആയോധനമുറകളുപയോഗിച്ച് തടയുകയാണ് ജൂഡോയില്‍ ചെയ്യുന്നത്. അറുപതോളം പേരാണ് നാഷണല്‍ ഗെയിംസിനായി തയ്യാറെടുക്കുന്നത്. തൃശൂര്‍ സ്വദേശിനികളായ ദേവി കൃഷ്ണ, അശ്വതി പി.ആര്‍ എന്നിവര്‍ അന്താരാഷ്ട്ര ജൂഡോ മത്സരങ്ങളില്‍ പങ്കെടുത്ത് വെങ്കലം നേടിയിട്ടുണ്ട്. അമന്‍ കുമാര്‍, നവജ്യോത് ഖാന, സഞ്ചയ് സിംഗ്, രജനി ബാല, ജയാ ചൗദരി തുടങ്ങിയ പ്രഗത്ഭര്‍ കേരള മണ്ണില്‍ പോരിടാനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

വൂഷു
കേരളത്തില്‍ അത്ര പ്രചാരം ലഭിച്ചിട്ടില്ലാത്ത ചൈനീസ് ആയോധനകലയായ വൂഷു ഇത്തവണ ദേശീയ ഗെയിംസില്‍ ഉണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള വുഷു ടീമിന്റെ പരിശീലനം മുറയ്ക്ക് നടക്കുന്നുണ്ട്. എസ്.കെ സാജിന്റെ കീഴില്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നവരില്‍ ജോബിന്‍ ജെയും, കാര്‍ത്തികയും 2014ല്‍ ഹൈദ്രാബാദില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ വെളളിയും, വെങ്കലവും നേടിയിട്ടുണ്ട്.

കാര്യവട്ടം എല്‍.എന്‍.സി.പി.ഇ സ്റ്റേഡിയമാണ് വൂഷുവിനായി ഒരുങ്ങുന്നത്. മെയ്‌വഴക്കത്തോടു കൂടി എതിരാളികളെ നേരിടുന്ന വൂഷുവില്‍ ആരോഗ്യവും, ഏകാഗ്രതയും ആവശ്യമാണ്. എതിരാളികളെ കാല്‍മുട്ടുകള്‍ ഉപയോഗിച്ച് അപായപ്പെടുത്തുന്നതിനോ മുറിവുണ്ടാക്കാനോ കഴിയില്ലയെന്നതാണ് വൂഷുവിനെ മറ്റുളളവയില്‍ നിന്ന് വേര്‍തിരിക്കുന്നത്.

ജനപഥം, ജനുവരി  2015

No comments:

Post a Comment