മിജുന് ബൂട്ട് വേണം; ഏഷ്യാകപ്പില്‍ കളിക്കാന്‍
ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്കുവേണ്ടി കളിക്കാനൊരുങ്ങുന്ന താരത്തിന് ബൂട്ട് വാങ്ങാന്‍ കൈയ്യില്‍ കാശില്ല. തീരദേശത്ത് ഫുട്‌ബോള്‍ തട്ടിവളര്‍ന്ന പ്രതിഭയ്ക്ക് ചെറുപ്രായത്തില്‍ കിട്ടിയ വലിയ അംഗീകാരത്തോട് നീതിപുലര്‍ത്താന്‍ ദൈനംദിന ജീവിതപ്രാരാബ്ധം കാരണം വീട്ടുകാര്‍ക്കുമാകുന്നില്ല. വരുന്ന വര്‍ഷം നടക്കുന്ന അണ്ടര്‍ 14 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്നുകാരനാണ് കഷ്ടതകള്‍ നിറഞ്ഞ ചുറ്റുപാടില്‍ നിന്ന് രാജ്യാന്തരതലത്തില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം വിഴിഞ്ഞം മുക്കോല കുഴിപ്പള്ളത്ത് വീട്ടില്‍ മത്ത്യാസിന്റെയും റൂബിയുടെയും മകന്‍ മിജുന്‍ മത്ത്യാസാണ് 2017ല്‍ നടക്കുന്ന അണ്ടര്‍ 14 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംകണ്ടിട്ടുള്ളത്.
ഒന്‍പതു വയസു മുതലാണ് മിജുന്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയത്. മകന്റെ ആഗ്രഹം മത്സ്യത്തൊഴിലാളിയായ മത്ത്യാസിന് അറിയാമായിരുന്നെങ്കിലും പണം പ്രോത്സാഹനത്തിന് തടസ്സമായി. അഞ്ചുവര്‍ഷം മുന്‍പ് കടലില്‍ വെച്ച് ബോട്ടുകള്‍ കൂട്ടിയിടിച്ച് മത്ത്യാസിനു നട്ടെല്ലിന് പരുക്കേറ്റിരുന്നു. ചികിത്സയ്ക്ക് വലിയ തുക ചെലവായതോടെ കുടുംബം കടക്കെണിയിലായി. തുടര്‍ന്നാണ് മുന്‍ സന്തോഷ് ട്രോഫി താരവും വിഴിഞ്ഞം സ്വദേശിയുമായ എബിന്‍ റോസിനെ സമീപിച്ചത്. തീരദേശത്തുനിന്ന് നൂറോളം കുട്ടികളെ എബിന്‍ സൗജന്യമായി ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നുണ്ട്. അങ്ങനെ ആ കൂട്ടത്തിലേക്ക് മിജുനും എത്തി. ഒന്‍പതു വയസുകാരന്റെ ഫുട്‌ബോള്‍ താല്‍പര്യവും എബിനെപ്പോലുള്ള കോച്ചിന്റെ പരിശീലനവും നാലുവര്‍ഷം കൊണ്ട് മിജുനെ ദേശിയതലത്തില്‍ എത്തിച്ചു. അണ്ടര്‍ 13 വിഭാഗത്തില്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ മിജുന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മിജുന്റെ ഇഷ്ടതാരം. റയല്‍ മാഡ്രിഡ് ഇഷ്ടക്ലബ്ബും അര്‍ജന്റീന ഇഷ്ടടീമുമാണ്. സെന്റര്‍ ഹാഫ് ആണ് മിജുന്റെ ഇഷ്ട പൊസിഷന്‍.
വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മിജുന്‍. ഏഷ്യാകപ്പ് ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ക്ലാസ് ടീച്ചറും സഹപാഠികളും ചേര്‍ന്ന് മിജുന് ഒരു ജോടി ബൂട്ട് സമ്മാനിച്ചിരുന്നു. ഇതൊഴിച്ചാല്‍ നാട്ടില്‍നിന്ന് പറയത്തക്ക സഹായമോ പ്രോത്സാഹനമോ ലഭിച്ചില്ല.
മിജുന്റെ അമ്മ പറയുന്നു'എളുപ്പത്തില്‍ ഒഴിവാക്കാവുന്ന എന്തെങ്കിലും ആവശ്യങ്ങള്‍ മാറ്റിവച്ചാലേ കാര്യങ്ങള്‍ പലതും നടക്കൂ. അങ്ങനെ പല ദിവസങ്ങളിലും വീട്ടില്‍ മീനും മറ്റ് സാധനങ്ങളും വാങ്ങാതെ പൈസ മിച്ചം പിടിച്ചാണ് മിജുന് ബൂട്ട് വാങ്ങുന്നത്.' സാമ്പത്തിക ബുദ്ധിമുട്ട് കടുത്തത്തോടെ ശരീരത്തിന്റെ വല്ലായ്കകളെ വകവെയ്ക്കാതെ രണ്ടുവര്‍ഷം മുന്‍പ് മിജുന്റെ പിതാവ് മത്ത്യാസ് വിദേശത്തേക്ക് പോയി. അവിടെ കപ്പല്‍ നിര്‍മ്മാണശാലയില്‍ ജോലിയെടുക്കുന്ന മത്ത്യാസിനു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. സ്വന്തമായി വീടില്ലാത്ത മിജുനും അമ്മയും സഹോദരങ്ങളും ബന്ധുവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായൊരു വീട് മിജുന്റെ സ്വപ്നമാണ്.
മിജുന്റെ സഹോദരന്‍ മിഥുനും ഫുട്‌ബോള്‍ താരമാണ്. ബംഗളൂരുവില്‍ നടന്ന ഐ ലീഗ് ഫുട്‌ബോളില്‍ കോവളം എഫ്.സി അണ്ടര്‍ 15 ടീമിനെ നയിച്ചത് മിഥുനാണ്. മൂന്നു തവണ ജില്ലാ ടീമിനു വേണ്ടിയും മിഥുന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. മിഥുഷ്ണ സഹോദരിയാണ്.
പരിശീലനത്തിനു ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ വളരെ പരിമിതമായ സ്ഥലത്താണ് മിജുന്‍ ഉള്‍പ്പടെ നൂറോളം പേരെ എബിന്‍ പരിശീലിപ്പിക്കുന്നത്. ഗ്രൗണ്ടിനു വേണ്ടി പലരെയും കണ്ടു. കല്ലുവെട്ടാന്‍കുഴി എസ്.എഫ്.എസ് സ്‌കൂള്‍ അധികൃതര്‍ മാത്രമാണ് തയ്യാറായതെന്ന് കോച്ച് എബിന്‍ പറയുന്നു.
ദിവസവും രണ്ടു മണിക്കൂറാണ് പരിശീലനം. മിജുന്‍ ഉള്‍പ്പടെയുള്ള കുട്ടികള്‍ക്ക് പരിശീലന ശേഷം പോഷകാഹാരത്തിന്റെ ആവശ്യകതയുണ്ട്. എന്നാല്‍ അതിന് വിലങ്ങുതടിയാകുന്നത് സാമ്പത്തികപ്രശ്‌നങ്ങളാണ്. എബിന്‍ പറയുന്നു. മിജുനെപ്പോലെ ഫുട്‌ബോളില്‍ മികവു തെളിയിച്ച ഒട്ടനേകം പ്രതിഭകള്‍ ഉണ്ടെന്നും അവര്‍ക്കുവേണ്ട പ്രോത്സാഹനം ലഭിക്കാത്തതിനാല്‍ മറ്റു വഴികള്‍ തിരഞ്ഞെടുത്ത് പോകുകയാണെന്ന ആശങ്കയും എബിന്‍ പങ്കുവെച്ചു. മിജുനും ആ വഴിയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിനുത്തരവാദികള്‍ കായികസമൂഹമല്ലാതെ മറ്റാരുമായിരിക്കില്ല.
മാതൃഭൂമി, മാര്‍ച്ച് 16, 2016

No comments:
Post a Comment