ഐ.എഫ്.എഫ്.കെ-2016
സിനിമകളുടെ സെലക്ഷന് ഷേക്ക് ഹാന്റ്
കൈരളിയില്‍നിന്ന് ടാഗോറിലേക്ക് പൂര്‍ണമായി പറിച്ചുനട്ട ചലച്ചിത്രമേള മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പുകൊണ്ടാണ് ഇത്തവണ ശ്രദ്ധേയമായത്. ഒട്ടേറെ മികച്ച സിനിമകള്‍ കാണാനായി എന്ന സംതൃപ്തിയോടെയായിരിക്കും ചലച്ചിത്രോത്സവ പ്രതിനിധികള്‍ ഇത്തവണ തിരികെ വണ്ടികയറുക. വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച 184 ചിത്രങ്ങളില്‍ ഭൂരിഭാഗവും ആസ്വാദകരില്‍ മികച്ച അഭിപ്രായമുണ്ടാക്കാന്‍ പോന്നതായിരുന്നു. പ്രതിനിധികള്‍ക്ക് മികച്ച തെരഞ്ഞെടുപ്പ് സാധ്യമാക്കിയ ചിത്രങ്ങളായിരുന്നു മത്സരവിഭാഗത്തിലും ലോകസിനിമാ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിലെ സിനിമകളായിരുന്നു വൈവിധ്യത്തില്‍ മുന്നിലെത്തിയത്. 81 സിനിമകളാണ് ഈ വിഭാഗത്തില്‍ മാത്രമായി പ്രദര്‍ശിപ്പിച്ചത്.
മത്സരവിഭാഗത്തില്‍ കോള്‍ഡ് ഓഫ് കലാന്‍ഡറും ക്ലാഷും
മേളയില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള മത്സരവിഭാഗത്തില്‍ ജനപ്രിയതയില്‍ ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലാന്‍ഡറും ഈജിപ്തില്‍നിന്നുള്ള ക്ലാഷും മുന്നിലെത്തി. സുവര്‍ണചകോരത്തിന് മത്സരിക്കുന്ന മറ്റു ചിത്രങ്ങളായ സിങ്ക്, വെയര്‍ഹൗസ്ഡ്, ഡെയ് ബ്യൂട്ടിഫുള്‍, വേര്‍ ആര്‍ മൈ ഷൂസ്, കാടുപൂക്കുന്ന നേരം, മാന്‍ഹോള്‍ എന്നിവയും മികച്ച പ്രതികരണമുണ്ടാക്കി.
മത്സരവിഭാഗത്തില്‍ ഏറ്റവുമധികം ശ്രദ്ധനേടിയത് ടര്‍ക്കിഷ് ചിത്രമായ കോള്‍ഡ് ഓഫ് കലാന്‍ഡറാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും മനുഷ്യന്റെ അതിജീവനവും വിഷയമാക്കിയ ചിത്രം മുസ്തഫ കാരാ എന്ന സംവിധായകന്റെ പ്രയത്‌നത്തിന്റെ വിജയം കൂടിയാണ്. വിവിധ ഋതുക്കളില്‍ പ്രകൃതിക്ക് സംഭവിക്കുന്ന മാറ്റത്തിനായി കാത്തിരുന്ന് ചിത്രീകരിച്ച കോള്‍ഡ് ഓഫ് കലാന്‍ഡര്‍ മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഈജിപ്തിലെ ജനാധിപത്യ പ്രക്ഷോഭവും ജനങ്ങളുടെ ചെറുത്തുനില്‍പ്പും ഭിന്നതയും വിഷയമാക്കിയ മുഹമ്മദ് ദിയാബിന്റെ ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് ആണ് മത്സരവിഭാഗത്തില്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ച മറ്റൊരു ചിത്രം. തിരക്കുകാരണം ക്ലാഷിന് അധിക പ്രദര്‍ശനവും നടത്തുകയുണ്ടായി.
കിയോമാര്‍സ് പൗരാഹമദ് സംവിധാനം ചെയ്ത ഇറാന്‍ ചിത്രം വേര്‍ ആര്‍ മൈ ഷൂസ് ആണ് കാണികളുടെ സജീവശ്രദ്ധയാകര്‍ഷിച്ച മറ്റൊരു ചിത്രം. അല്‍ഷിമേഴ്‌സ് ബാധിതനായ ഹബീബ് കവേ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുനിങ്ങുന്ന സിനിമ ആഖ്യാനം കൊണ്ടും അഭിനയമികവും കൊണ്ട് മികച്ച സാന്നിധ്യമായി മാറി.
തൊഴിലാളി, മനുഷ്യന്‍ എന്നീ നിലകളില്‍ പുലര്‍ത്തേണ്ട സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കേവലം രണ്ടു കഥാപാത്രങ്ങളുടെ സംഭവാഷണത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സ്പാനിഷ് ചിത്രം 'വെയര്‍ ഹൗസി'ല്‍. വേറിട്ട ആഖ്യാനം കൊണ്ടാണ് ഈ ചിത്രം മത്സരവിഭാഗത്തില്‍ കൈയ്യടി നേടിയത്.
മലയാളത്തില്‍നിന്ന് മത്സരവിഭാഗത്തിലെത്തിയ വിധു വിന്‍സെന്റിന്റെ 'മാന്‍ഹോളി'ന് ആദ്യപ്രദര്‍ശനത്തോടെ വലിയ പ്രേക്ഷകപ്രീതി നേടാന്‍ കഴിഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ചിത്രം പറഞ്ഞിരിക്കുന്ന വിഷയംകൊണ്ടും സാമൂഹികപ്രതിബദ്ധത കൊണ്ടും മേളയില്‍ മലയാളത്തിന്റെ അഭിമാനചിത്രമായി മാറി.
മത്സരവിഭാഗത്തിലെ രണ്ടാമത്തെ മലയാള ചിത്രം ഡോ.ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' സാമൂഹ്യപ്രതിബദ്ധത കൊണ്ട് ശ്രദ്ധേയമായി. മാവോയിസ്റ്റ്, ഭരണകൂടം, സാധാരണക്കാരന്റെ പ്രതിനിധിയായ മനുഷ്യന്‍ എന്നിവയെല്ലാം ചിത്രത്തില്‍ ചര്‍ച്ചായാകുന്നു.
ലോകസിനിമയില്‍ ഡോട്ടര്‍, ദ നെറ്റ്, നെരൂദ, നവാരാ
ലോകസിനിമാ വിഭാഗത്തില്‍ ഡോട്ടര്‍, ഇന്‍ഡിവിസിബിള്‍, ഏയ്ജല്‍, സുവോളജി, മിനിസ്ട്രി ഓഫ് ലൗ, നെരൂദ, ദ നെറ്റ്, ഓര്‍ഡിനറി പീപ്പിള്‍, നവാരാ, പാര്‍ട്ടിങ്, ദ ഡ്രീമര്‍ദ വാള്‍ട്ടിങ്, രാരാ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകപ്രീതിയില്‍ മുമ്പിലെത്തി.
കിം കി ഡുക്കിന്റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെട്ട 'ദ നെറ്റ' മേളയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ്. ഉത്തര, ദക്ഷിണ കൊറിയകളുടെ രാഷ്ട്രീയവും ജീവിതവും പറയുന്ന നെറ്റ് കിം കി ഡുക്കിന്റെ ശൈലിമാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. മേളയിലെ എല്ലാ പ്രദര്‍ശനങ്ങളിലും നെറ്റിന് അഭൂതപൂര്‍വ്വമായ ജനത്തിരക്കായിരുന്നു.
റേസാ മിര്‍കാരിമിയുടെ ഇറാനിയന്‍ ചിത്രം ഡോട്ടര്‍ ആണ് ആദ്യദിനങ്ങളില്‍ സജീവചര്‍ച്ചയ്ക്കിടയായ മറ്റൊരു ലോകസിനിമ. ഇറാനിലെ യാഥാസ്ഥിതിക കുടുംബ സങ്കല്‍പ്പങ്ങളും അതില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയും ചിത്രത്തില്‍ കടന്നുവരുന്നു. ഈജിപ്ഷ്യന്‍ ചിത്രം നവാരാ ആദ്യപ്രദര്‍ശനം മുതല്‍ പ്രതിനിധികള്‍ക്കിടയില്‍ മികച്ച അഭിപ്രായമുണ്ടാക്കി. ഇറ്റാലിയന്‍ ചിത്രം ഇന്‍ഡിവിസിബിള്‍, ബെല്‍ജിയം ചിത്രം ഏഞ്ജല്‍ എന്നിവ മേളയില്‍ ആദ്യദിനം തന്നെ അവസരമുണ്ടാക്കിയവയാണ്.
യുദ്ധവും ആഭ്യന്തര സംഘര്‍ഷങ്ങളും വിഷയമാക്കുന്ന സിനിമകളെക്കാള്‍ വ്യക്തിബന്ധങ്ങളിലേക്കും മനുഷ്യമനസ്സിലേക്കുമാണ് ലോകസിനിമാ വിഭാഗം കടന്നുചെന്നത്. എ ബ്ലൂ മൗത്ത്ഡ് ഫേസ് (കൊറിയ), അല്‍ബ (സ്‌പെയിന്‍), ഇന്‍ഡാപ്റ്റബിള്‍ (ഇറാന്‍), അക്വാറിയസ് (പോര്‍ച്ചുഗീസ്), ഏയ്ജല്‍, എല്ലേ, എന്‍ഡ്‌ലസ് പോയട്രി (ഫ്രഞ്ച്) തുടങ്ങിയ ചിത്രങ്ങള്‍ എത്തുന്നത്. അലോയ്‌സ് (ജര്‍മന്‍), അമാ സിന്‍ (ജപ്പാന്‍), ഇന്‍ഡിവിസിബിള്‍ (ഇറ്റലി), ഗ്രാജ്വേഷന്‍, ഇല്ലെജിറ്റിമേറ്റ് (റൊമാനിയ), ഓഗ്രസ് (ഫ്രഞ്ച്) എന്നീ ചിത്രങ്ങള്‍ ആഖ്യാനം കൊണ്ട് വ്യത്യസ്തമായവയാണ്.
സാന്നിധ്യമറിയിച്ച് ഇന്ത്യന്‍ സിനിമ
രാജ്യത്തെ സമകാലിക ജീവിതാവസ്ഥ അടയാളപ്പെടുത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ചതിലൂടെഇന്ത്യന്‍ സിനിമ സജീവസാന്നിധ്യമറിയിച്ച മേള കൂടിയായിരുന്നു ഇത്.
ഇന്ത്യന്‍ സിനിമ ഇന്ന്, മൈഗ്രേഷന്‍, ജെന്‍ഡര്‍ ബെന്‍ഗര്‍, മത്സരവിഭാഗം, മലയാള സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ സിനിമകളില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ശബ്ദങ്ങളും സാമൂഹിക, രാഷ്ട്രീയാവസ്ഥകളുടെ നേര്‍ക്കാഴ്ചയും ചര്‍ച്ചചെയ്യപ്പെട്ടു.
പ്രദീപ് കുര്‍ബായുടെ ഒന്നാത്ത സ്ത്രീകള്‍ക്കുനേരെ ഇന്ത്യയില്‍ ആവര്‍ത്തിക്കുന്ന ആക്രമങ്ങളോടുള്ള പ്രതികരണവും ഓര്‍മപ്പെടുത്തലുമായി. തമിഴ് ചിത്രം മെര്‍ക്കു തൊടര്‍ച്ചി മലൈ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള തോട്ടം തൊഴിലാളികളുടെ ജീവിതത്തില്‍ മുതലാളിത്തത്തിന്റെയും പുതിയ വ്യവസായങ്ങളുടെയും കടന്നുവരവ് സൃഷ്ടിക്കുന്ന ആഗാധമാണ് ചര്‍ച്ചചെയ്യുന്നത്. ബംഗാളി ചിത്രം ചിത്രകോര്‍ കലയും കച്ചവടവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് വിഷയമാക്കുന്നത്. ഡോ.ബിജുവിന്റെ കാടു പൂക്കുന്ന നേരം മാവോയിസവും അധികാരവുമാണ് ചര്‍ച്ചചെയ്യുന്നത്. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്കുവേണ്ടിയുള്ള ഉറച്ച ശബ്ദമാണ്.
മൈഗ്രേഷന്‍ പാക്കേജില്‍ പ്രദര്‍ശിപ്പിച്ച കെ.എം.കമാലിന്റെ ഐ.ഡി,
ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമായ പാര്‍ച്ച്ഡ്, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം, ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ്, ഷെറി ഗോവിന്ദനും ഷൈജു ഗോവിന്ദനും ചേര്‍ന്നൊരുക്കിയ ഗോഡ്‌സേ എന്നിവ ഇന്ത്യന്‍ സിനിമയുടെ ശക്തമായ ഇടപെടലായി മാറുന്നു.
ഇത്തവണ മേളയുടെ കേന്ദ്രപ്രമേയമായി അവതരിപ്പിക്കപ്പെട്ട കുടിയേറ്റവും ലിംഗസമത്വവും വിഷയമാക്കിയ ചിത്രങ്ങള്‍ക്കും നിരവധി കാഴ്ചക്കാരുണ്ടായിരുന്നു.
മാതൃഭൂമി നഗരം, ഡിസംബര്‍ 16, 2016

No comments:
Post a Comment