പ്രണയവും പ്രതിരോധവും ഒഴുകുന്ന പൈപ്പിൻചുവട്
സിനിമ സാമൂഹികമാനം കൈവരിക്കുമ്പോൾ അത് സമാന്തരവഴി സഞ്ചരിക്കുന്നതാകണമെന്ന ധാരണ നമ്മുടെ സിനിമയിൽ കാലങ്ങളായി നിലനിന്നു പോരുന്നുണ്ട്. എല്ലാ മനുഷ്യരെയും ബാധിക്കുന്ന സാമൂഹികപ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നതെങ്കിൽപ്പോലും വെള്ളിത്തിരയിൽ അതു കണ്ടു രസിക്കാൻ പ്രേക്ഷകർ വലിയ താത്പര്യം കാണിക്കാറില്ല. ഇത്തരം ചിത്രങ്ങളെ ബൗദ്ധികവ്യാപാരങ്ങളായാണ് അവർ കാണുന്നത്. ജീവിതപ്രശ്നങ്ങൾക്കിടയിൽനിന്ന് തെല്ലുനേരം ചിരിക്കാനും രസിക്കാനുമായാണ് കൂടുതൽ പേരും തീയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെപ്രേക്ഷകരുടെ അഭിരുചി തിരിച്ചറിഞ്ഞുകൊണ്ടുള്ള സിനിമകളാണ് ചലച്ചിത്രകാരന്മാർ അവർക്ക് കൊടുക്കുന്നതിൽ ഏറിയ പങ്കും.

പ്രേക്ഷകാഭിരുചിക്കും ജനപ്രിയ
താത്പര്യങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടുതന്നെ തങ്ങൾക്ക് പറയാനുള്ള
രാഷ്ട്രീയവും സാമൂഹികതയും അവതരിപ്പിക്കുകയും പ്രേക്ഷകർ അത് ഉൾക്കൊള്ളുകയും
ചെയ്യുന്നിടത്ത് സിനിമ കലയിലും കച്ചവടത്തിലും വിജയം വരിക്കുന്നു. അപൂർവ്വം
അവസരങ്ങളിൽ മാത്രമാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. നവാഗതനായ ഡൊമിൻ ഡിസിൽവയുടെ
പൈപ്പിൻചുവട്ടിലെ പ്രണയം ഇത്തരത്തിൽ ചെറിയ ആഖ്യാനത്തിലെ വലിയ സാധ്യതകൾ
തേടുന്ന സിനിമയാണ്.
കുടിവെള്ളത്തിനു വേണ്ടിയായിരിക്കും അടുത്ത ലോക മഹായുദ്ധമെന്ന പ്രയോഗം മുൻപൊക്കെ തെല്ല് അതിശയോക്തിയായി തോന്നുമായിരുന്നു. എന്നാൽ കുടിവെള്ളം കുപ്പികളിലായിത്തുടങ്ങിയ കാലമെത്തിയപ്പോൾ ആ പറച്ചിലിൽ കാര്യമുണ്ടെന്ന് മനസ്സിലായിത്തുടങ്ങി. ശുദ്ധമായ ജലമെന്ന അവകാശത്തിനുവേണ്ടി സമരം ചെയ്യുന്ന നാടായി കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ നിരവധിയായ കായൽതുരുത്തുകളിലെ മനുഷ്യർ കാലങ്ങളായി ശുദ്ധജലത്തിനു വേണ്ടി പോരാടി മടുത്തും സഹിച്ചും കഴിഞ്ഞുകൂടുന്നവരാണ്.
അതിരൂക്ഷമായ ഈ പ്രശ്നത്തിലേക്ക് ജനപ്രിയ സിനിമയുടെ കഥപറച്ചിൽ ശൈലിയിലൂടെ സമീപിക്കുകയാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ. പൈപ്പിൻ ചുവട്ടിലാണ് പണ്ടാരതുരുത്തുകാരുടെ ദിവസം പുലരുന്നതും ഒടുങ്ങുന്നതും. അവരുടെ സങ്കടങ്ങളും പിണക്കങ്ങളും കൂടിച്ചേരലുമെല്ലാം കേന്ദ്രീകരിക്കുന്നത് പൈപ്പിൻചുവട്ടിലെ കാത്തിരിപ്പുകളിലാണ്. അവിടെ പ്രണയങ്ങൾ പോലും സംഭവിക്കുന്നുണ്ട്. ഗോവിന്ദൻകുട്ടിയുടെയും ടീനയുടെയും പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. പണ്ടാരതുരുത്തിലെ അച്ഛനമ്മമാർ പെൺമക്കളെ തുരുത്തിനു പുറത്ത് കല്യാണം കഴിച്ചയക്കാനാണ് ആഗ്രഹിക്കുന്നത്. ജോലിയെക്കാളും വിദ്യാഭ്യാസത്തെക്കാളും കുടിവെള്ളം മുടങ്ങാതെ കിട്ടുന്ന നാടിനാണ് മുൻഗണന. തിരിച്ച് തുരുത്തിലെ ചെറുപ്പക്കാർക്ക് പെണ്ണു കിട്ടാനും വെള്ളം തന്നെയാണ് തടസ്സം. തുരുത്തിലെ താമസക്കാരായ ഗോവിന്ദൻകുട്ടിക്കും ടീനയ്ക്കും വ്യത്യസ്ത മതക്കാരാണെന്നതിനെക്കാൾ വെള്ളം കിട്ടാതെ പൈപ്പിൻചുവട്ടിൽ കുടവുമായി നിന്ന് പെണ്ണിന് നര കിക്കേണ്ടി വരുമല്ലോ എന്നതാണ് പ്രണയസാഫല്യത്തിനും വിവാഹത്തിനും മുന്നിലുള്ള തടസ്സം. നാട്ടിൽ കുടിവെള്ളമെത്താൻ തുരുത്തുകാർക്ക് ഒരു ജീവൻ തന്നെ പകരം നൽകേണ്ടി വരുന്നു. വ്യവസ്ഥിതിയോടുള്ള കടുത്ത പ്രതിഷേധമായി മാറുന്നു ഇത്. കേവലം ധർണ കൊണ്ടും സമരം കൊണ്ടും ഭരിക്കുന്നവരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ കിട്ടില്ലെന്ന വാസ്തവം തിരിച്ചറിഞ്ഞ് വ്യത്യസ്തമായ സമരമാർഗമാണ് തുരുത്തുകാർ സ്വീകരിക്കുന്നത്. ഇത് ശ്രദ്ധിക്കപ്പെടുകയും സർക്കാർ തലത്തിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകുകയും ചെയ്യുതോടെയാണ് പൈപ്പിൻചുവട്ടിലെ പ്രണയത്തിന് ഗ്രീൻ സിഗ്നൽ കിട്ടുന്നത്. അടുത്തിടെ കേരളത്തിൽ സംഭവിച്ച ചില ജനകീയ സമരങ്ങളുമായി സിനിമയുടെ പ്രമേയത്തെ ചേർത്തു വായിക്കാനാകും.
കുത്തകകളുടെ കടന്നുകയറ്റത്തിൽ ശുദ്ധജലവും പരിസ്ഥിതിയും പാർപ്പിടവും നഷ്ടമാകുന്നവന്റെ ജീവിതചിത്രങ്ങൾ പകർത്തുന്ന ഒട്ടേറെ സിനിമകൾ മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽ ഏറിയ പങ്കും സമാന്തര സിനിമയുടെ ആഖ്യാനശൈലി ഉൾക്കൊളളുന്നവയായിരുന്നു. സങ്കീർണ്ണമായൊരു കാലിക യാഥാർഥ്യം പറയാൻ പുതുകാലത്തിന്റെ മാറിയ കാഴ്ചാഭിരുചി ഉപയോഗിച്ചു വിജയിച്ചുവെന്നതാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തെ മികച്ച സിനിമയാക്കി മാറ്റുന്നത്. നാടകീയ സംഭാഷണത്തിനോ പ്രകടനങ്ങൾക്കോ സിനിമയിൽ സ്ഥാനമില്ല. കൊച്ചിയിലെ ഒരു തുരുത്തിൽ ജീവിക്കുന്ന മനുഷ്യരുടെ നേർ പരിച്ഛേദമായി മാറുന്നു കഥാപാത്രങ്ങളെല്ലാം. പരുഷ യാഥാർഥ്യങ്ങളിലും ജീവിതത്തിലെ കുടിച്ചേരലുകളിലും ആഘോഷങ്ങളിലും രസം കണ്ടെത്തുന്നവരാണിവർ. അതുകൊണ്ടുതന്നെ സിനിമയിലുടനീളം ശുദ്ധമായ ഹാസ്യവും ചിരിയും നിലനിൽക്കുന്നുണ്ട്. നീരജ് മാധവ്, ധർമ്മജൻ, സുധി കോപ്പ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, സേതുലക്ഷ്മി, റീബാ ജോൺ, തെസ്നി ഖാൻ , ഋഷികുമാർ, ശ്രീനാഥ്, അപ്പാനി രവി (ശരത് കുമാർ), നാരായണൻകുട്ടി തുടങ്ങിയ താരങ്ങൾക്കെല്ലാം തുരുത്തിലെ സാധാരണ മനുഷ്യരുടെ പ്രതിനിധികളായി മാറാൻ കഴിയുന്നു.
തുരുത്ത് വിട്ട് മറ്റെങ്ങും ക്യാമറ സഞ്ചരിക്കാത്ത രണ്ടു മണിക്കൂറിൽ ഒരു നിമിഷം പോലും വിരസമാകുന്നില്ല. തുരുത്തും അതിനു ചുറ്റുമുള്ള കായൽപരപ്പും സൂര്യനും ആകാശവും കായലും ചേരുമ്പോഴുള്ള നിറവ്യതിയാനങ്ങളും ചിത്രങ്ങളും അനുഭവവേദ്യമാക്കുന്ന വി.കെ.പവനിന്റെ ക്യാമറ പൈപ്പിൻചുവട്ടിലെ പ്രണയത്തിന് നൽകുന്ന ബോണസ് വലുതാണ്. പ്രമേയം ആവശ്യപ്പെടുന്ന തരത്തിലുള്ള ചടുലവും വേഗക്കുറവുമുള്ള ഷോട്ടുകൾ സിനിമയുടെ സംവേദനത്തിൽ മികവായിമാറുന്നു.
സങ്കീർണ്ണമായ വിഷയങ്ങളുടെയും ബൃഹദാഖ്യാനങ്ങളുടെയും പേടിപ്പെടുത്തലുകളെക്കാൾ ഒരു ചെറിയ കാര്യത്തെ ഏറ്റവും മികച്ചതായി പറയുന്നതിൽ തന്നെയാണ് അഴകും ആസ്വാദനവും ഉൾച്ചേർന്നിരിക്കുന്നതെന്ന് തെളിയിക്കുന്ന സിനിമകളുടെ കൂട്ടത്തിലാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റെ ഇടം.

സ്ത്രീശബ്ദം, 2017 ഡിസംബർ
No comments:
Post a Comment