ഹൃദയത്തിൽത്തൊടുന്ന പാഡ്മാൻ വിപ്ലവം
അരുതാത്തതെന്നും തൊട്ടുകൂടാത്തതെന്നും പറഞ്ഞ് സമൂഹം മാറ്റിനിർത്തിയിരിക്കുന്ന ചിലതുണ്ട്. അതിൽ കുറെ കാര്യങ്ങളിലൊക്കെ മാറ്റം വന്നെങ്കിലും ഇപ്പൊഴും മാറാത്ത പലതുമുണ്ട്. ചില വാക്കുകൾ പറയാൻ പോലും നമുക്ക് മടിയും ലജ്ജയുമാണ്. അക്കൂട്ടത്തിൽപ്പെട്ട ഒരു വസ്തു തന്നെ ഒരു മുഖ്യധാരാ ബോളിവുഡ് സിനിമയ്ക്ക് വിഷയമായിരിക്കുകയാണ്.
സ്ത്രീകളിലെ ആർത്തവവും സാനിറ്ററി പാഡും വിഷയമാക്കി ആർ.ബാൽകി സംവിധാനം ചെയ്ത 'പാഡ്മാൻ ഇത്തരത്തിലൊരു പ്രമേയം കൈകാര്യം ചെയ്യാൻ കാണിച്ച ധൈര്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഏറെ സാമൂഹികപ്രസക്തമായ ഒരു വിഷയത്തെ ഫാമിലി എന്റർടെയ്നർ ഡ്രാമ രീതിയിൽ അവതരിപ്പിച്ചു വിജയിക്കുമ്പോൾ നിറഞ്ഞ കൈയ്യടികളോടെ മാത്രമേ പാഡ്മാൻ കണ്ടവസാനിപ്പിക്കാനാകൂ. സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് പാഡ്മാൻ ഒരുക്കിയിരിക്കുന്നത്.
സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾക്കുനേരെ തലതിരിക്കുന്ന പ്രേക്ഷകരുടെ പതിവുസ്വഭാവം പാഡ്മാന്റെ കാര്യത്തിൽ മാറാനാണ് സാദ്ധ്യത. ജനപ്രിയ താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ജനപ്രിയ ശൈലിയിൽ കഥ പറഞ്ഞിരിക്കുന്നതുകൊണ്ടും ചിത്രം പ്രേക്ഷകർക്ക് രസിക്കും. മാത്രമല്ല, പോപ്പുലർ കഥപറച്ചിലിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയം ജനങ്ങളിലെത്തിക്കാനും സംവിധായകന് കഴിയുന്നു.
തന്റെ ഭാര്യയുൾപ്പടെ ചുറ്റുമുള്ള സ്ത്രീകൾ ആർത്തവകാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടാണ് ലക്ഷ്മികാന്ത് ചൗഹാൻ (യഥാർത്ഥ ജീവിതത്തിലെ അരുണാചലം മുരുഗാനന്ദൻ) സാനിറ്ററി പാഡിനെപ്പറ്റി ആലോചിച്ചത്. സാനിറ്ററി നാപ്കിനുകൾ വിദൂരസ്വപ്നം മാത്രമായിരുന്ന, ആർത്തവസമയത്ത് കീറത്തുണികളും പഴയ പത്രങ്ങളും ഉപയോഗിച്ചിരുന്ന ഇന്ത്യയിലെ നാട്ടിൻപുറങ്ങളിലെ സ്ത്രീജനങ്ങളുടെ ദുരിതമകറ്റാനായി ഇറങ്ങിത്തിരിച്ച ലക്ഷ്മികാന്തിന് പക്ഷേ ലഭിച്ചത് അവഗണനകളും കളിയാക്കലുകളുമായിരുന്നു. ഭ്രാന്തൻ എന്നും ലൈംഗിക രോഗിയെന്നുമുള്ള വിളപ്പേരു വീണപ്പോഴും സ്വന്തം ഭാര്യയും അമ്മയുമടക്കം ഉപേക്ഷിച്ചുപോയപ്പോഴും അയാൾ തളർന്നില്ല. അടിസ്ഥാന വിദ്യാഭ്യാസമില്ലെങ്കിലും നിരന്തര പരിശ്രമവും ഉത്സാഹവും കൊണ്ട് കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള സാനിറ്ററി പാഡ് എന്ന സ്വപ്നം യാഥാർത്ഥ്യത്തിലെത്തിക്കുന്ന ലക്ഷ്മികാന്തിന്റെ കണ്ടെത്തലിന് ദേശീയ അംഗീകാരവും പേറ്റന്റും ലഭിക്കുന്നു. രാജ്യം പത്മഭൂഷൺ നൽകി അയാളെ ആദരിക്കുകയും ചെയ്യുന്നു.
സിനിമാക്കഥ പോലുള്ള അരുണാചലത്തിന്റെ ജീവിതത്തെ സിനിമാറ്റിക് ആയിത്തന്നെയാണ് ബാൽകി അവതരിപ്പിച്ചിരിക്കുന്നത്. ബാൽകി തന്നെയാണ് പാഡ്മാന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ആദ്യപകുതി കുടുംബാന്തരീക്ഷത്തിലൂടെയും രണ്ടാംപകുതി ലക്ഷ്മികാന്തിന്റെ ലക്ഷ്യത്തലേക്കുള്ള പരിശ്രമത്തിന്റെയും വിജയത്തിന്റെയും വഴികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. മുഴുവൻ സമയവും പ്രേക്ഷകരെ സ്‌ക്രീനിൽ സജീവമായി നിർത്താനും ക്ലൈമാക്സ് സീനുകളിൽ ആവേശം കൊള്ളിച്ച് ഒരു 'ഇൻസ്പരേഷണൽ മൂവി' എന്ന് പറയിപ്പിക്കാനും ബാൽകിക്ക് സാധിക്കുന്നുണ്ട്.
ലക്ഷ്മികാന്ത് എന്ന പ്രധാന കഥാപാത്രമാകുന്ന അക്ഷയ്കുമാറിന്റെ മികവുറ്റ പ്രകടനമാണ് പാഡ്മാന്റെ ഹൈലൈറ്റ്. അക്ഷയ്കുമാറിലെ നടനെ ചൂഷണം ചെയ്യുന്നുണ്ട് സിനിമ. ഒരു ആക്ഷൻ സീൻ പോലുമില്ലാത്ത ഈ അക്ഷയ്കുമാർ ചിത്രത്തിൽ വേണ്ടുവോളമുള്ളത് സ്വാഭാവികഹാസ്യവും ബന്ധങ്ങളിലെ ഇഴയടുപ്പവും വികാരതീവ്രതയും മനുഷ്യന്റെ പരിശ്രമവും സാമൂഹികബോധവുമാണ്. ഈ മുഹൂർത്തങ്ങളിലെല്ലാം ഒരു മികവുറ്റ അഭനേതാവായി മാറാൻ അക്ഷയ്കുമാറിന് കഴിഞ്ഞു. അനായാസവും സ്വതസിദ്ധവുമായ ശൈലിയിലൂടെ ഈ ജീവചരിത്ര സിനിമയിലെ നായകന് പുതിയ മുഖം നൽകാൻ അക്ഷയിനായി. രാധികാ ആപ്‌തെയാണ് അക്ഷയ്കുമാറിന്റെ ഭാര്യാവേഷത്തിലെത്തുന്നത്. വിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചുപോരുന്നതിൽ തികഞ്ഞ ശ്രദ്ധയും ദൈവഭയവുമുള്ള ഗ്രാമീണയുവതിയുടെ ഈ വേഷം രാധികയുടെ ശരീരഭാഷയിൽ ഭദ്രം. ലക്ഷ്മികാന്തിനെ ലക്ഷ്യത്തലേക്ക് ആത്മവിശ്വാസത്തോടെ നയിക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന സോനം കപൂറിന്റെ പാരിയെന്ന തികഞ്ഞ എനർജി ലെവൽ സൂക്ഷിക്കുന്ന കഥാപാത്രം സിനിമയ്ക്ക് നൽകുന്ന എക്സ്ടാ മൈലേജും വലുതാണ്. അതിഥി കഥാപാത്രമായി അമിതാഭ് ബച്ചനുമെത്തുന്നുണ്ട്.അമിത് ത്രവേദി ഈണമിട്ട പാട്ടുകളെല്ലാം മികച്ച നിലവാരമുള്ളതും സിനിമയുടെ കഥാപശ്ചാത്തലത്തോടും പ്രമേയത്തോടും ചേർന്നുനിൽക്കുന്നതുമാണ്. മിഴിവും മികവുമുള്ള പി.സി ശ്രീരാമിന്റെ ക്യാമറ പാഡ്മാനെ പൂർണ്ണതയുള്ള ചലനചിത്ര കാഴ്ചയാക്കിമാറ്റുന്നു.
രാജ്യവും ലോകവും അംഗീകരിച്ച അരുണാചലം മുരുഗാനന്ദനെന്ന പാഡ്മാന്റെ സാമൂഹിക ഉത്തരവാദിത്തം നിറഞ്ഞ മാതൃകാജീവിതം ഒരിക്കൽക്കൂടി ജനങ്ങൾക്കിടയലേക്ക് തുറന്നിടുകയാണ് ബാൽക്കി. സാനിറ്ററി പാഡ് വിപ്ലവം ഇനിയുമെത്താത്ത ഇന്ത്യൻ ഗ്രാമങ്ങളലേക്ക് തുറന്നുവയ്ക്കുന്ന കണ്ണാടിയാണ് ഈ സിനിമ.
കേരള കൗമുദി ഓൺലൈൻ, 2018 ഫെബ്രുവരി 9

No comments:
Post a Comment