ആരാധകർക്കു മാത്രമുള്ളതല്ല സ്ട്രീറ്റ് ലൈറ്റ്സ്
ആരാധകർക്കു വേണ്ടി മാത്രമുള്ള സിനിമയല്ല സ്ട്രീറ്റ് ലൈറ്റ്സ്. മമ്മൂട്ടിയുടെ ആരാധകരെയും സാധാരണ കാഴ്ചക്കാരെയും ഒരുപോലെ പരിഗണിക്കുന്ന ചിത്രമൊരുക്കാനാണ് ഷാംദത്ത് സൈനുദ്ദീൻ സംവിധാന രംഗത്തേക്കുള്ള തന്റെ കാൽവെയ്പിൽ ശ്രദ്ധിച്ചിരിക്കുന്നത്. കഥയോടു ചേർന്നു നിൽക്കുന്ന താരപ്രകടനം മാത്രമേ ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്നുള്ളൂ. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളിൽ കഥയും കഥാപാത്രവും ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും ആരാധകരെ ലക്ഷ്യമിട്ടുള്ള മാസ് ഡയലോഗുകളും മമ്മൂട്ടിയുടെ ആകാരസൗന്ദര്യം വെളിവാക്കുന്ന അൾട്രാ മോഷൻ രംഗങ്ങളും ഉൾപ്പെടുത്തുന്നതിൽ സംവിധായകരും എഴുത്തുകാരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. സ്ട്രീറ്റ് ലൈറ്റ്സിൽ തിരക്കഥയ്ക്കുപുറത്തെ അത്തരം ദൃശ്യങ്ങൾ കുറവാണ്. നവാഗതനായ ഫവാസ് മുഹമ്മദ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഒരു ദിവസം നടക്കുന്ന ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ഫ്ളാഷ് ബാക്ക് രൂപത്തിലാണ് കഥാഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം രാവിലെ മുതൽ പിറ്റേദിവസം രാവിലെ വരെയുള്ള ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. ഇതിൽ അന്വേഷണത്തിന് കേന്ദ്രമായ സംഭവത്തിലേക്ക് പല കഥാപാത്രങ്ങളും അറിയാതെ കണ്ണികളാകുന്നു. ജെയിംസ് എന്ന ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പതിവു ത്രില്ലർ സിനിമകളുടെ മൂഡിൽ മുന്നോട്ടുപോകുന്ന ചിത്രത്തിൽ വ്യത്യസ്തതയ്ക്കു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. ഇത് ചിത്രത്തിന് ഒരേസമയം ഗുണവും ദോഷവുമാകുന്നുണ്ട്. പുതുമ തേടിപ്പോകുന്ന പ്രേക്ഷകന് സ്ട്രീറ്റ് ലൈറ്റ്സിൽനിന്ന് പുതുതായി ഒന്നും കാണാൻ കിട്ടിയേക്കില്ല. ഒരു കുറ്റകൃത്യവും അതിനു പിറകെ സ്വാഭാവികമായി പുരോഗിക്കുന്ന അന്വേഷണവും പ്രതീക്ഷിക്കാവുന്ന അന്ത്യവുമാണ് ചിത്രത്തിനുള്ളത്. ആക്ഷൻ സീനുകളും വില്ലന്മാരെ അവതരിപ്പിക്കുന്നതും പൊലിസ് ഉദ്യോഗസ്ഥരും അന്വേഷണവഴികളുമെല്ലാം പരിചിതമായത്. നീതിന്യായ വ്യവസ്ഥിതിയെ മാറ്റിനിർത്തി ജെയിംസ് സ്വന്തം നിലയ്ക്ക് നടത്തുന്ന അന്വേഷണവും കുറ്റവാളിക്ക് അയാൾ നൽകുന്ന ശിക്ഷയും എത്രമാത്രം ലോജിക്കലാണെന്ന് കാണികൾ ന്യായമായും ചിന്തിച്ചേക്കാം. വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ പറയാനുള്ള കാര്യം വൃത്തിയായി പറയാനാണ് സംവിധായകൻ ശ്രമിച്ചിട്ടുള്ളത്.
മമ്മൂട്ടിക്കൊപ്പം മറ്റു കഥാപാത്രങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകുന്നു. പ്രത്യേകിച്ച് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പതിവുപോലെ സൗബിൻ സ്‌ക്രീനിൽ എത്തുന്ന സീനുകളിലെല്ലാം കാണികൾ നന്നായി സിനിമ ആസ്വദിക്കുന്നുമുണ്ട്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം സൗബിൻലിജോ മോൾ കോമ്പോയെയും സ്ട്രീറ്റ് ലൈറ്റ്സ് സ്‌ക്രീനിൽ എത്തിക്കുന്നു. ധർമ്മജൻഹരീഷ് കണാരൻ കോമ്പോയുടെ കോമഡി നമ്പറുകളും സ്ട്രീറ്റ് ലൈറ്റ്സിന്റെ പ്രേക്ഷകർക്ക് ആശ്വാസമാണ്.
14 വർഷമായി വിവിധ ഭാഷാചിത്രങ്ങളിൽ ക്യാമറ ചലിപ്പിക്കുന്ന ഷാംദത്തിന്റെ ആദ്യസംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ഈ അനുഭവപരിചയം കൈമുതലായി സൂക്ഷിക്കുന്നതുകൊണ്ടു തന്നെ അതിമാനുഷികത നൽകി മമ്മൂട്ടിയുടെ താരപ്പൊലിമ ചൂഷണം ചെയ്യുന്നതിനെക്കാൾ സംവിധായകന്റെ സാന്നിധ്യം കൂടി അറിയിക്കുന്ന ഒരു ചെറിയ സിനിമ ചെയ്യാനാണ് ഷാംദത്ത് ശ്രമിച്ചത്. രണ്ടു മണിക്കൂർ മാത്രം ദൈർഘ്യമുള്ള ചിത്രം അധികം വലിച്ചുനീട്ടലിനോ ഉപകഥകൾ പറയുന്നതിനോ മുതിരുന്നില്ല. ചെറിയൊരു ത്രെഡിൽനിന്ന് വിപുലപ്പെടുത്തിയ തിരക്കഥയാണ് സ്ട്രീറ്റ് ലൈറ്റ്സിനുള്ളത്.
തമിഴ് നടന്മാർ ഉൾപ്പെടുന്ന വലിയ താരനിരയാണ് സ്ട്രീറ്റ് ലൈറ്റ്സിന്റെ മറ്റൊരു പ്രത്യേകത. ജോയ് മാത്യു, സ്റ്റണ്ട് സിൽവ, മൊട്ട രാജേന്ദ്രൻ, മനോബാല, ശ്രീറാം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

കേരളകൗമുദി ഓൺലൈൻ, ജനുവരി 26, 2018
No comments:
Post a Comment