തട്ടത്തിന്‍ മറയത്ത്
തട്ടത്തിന്‍ മറയത്തെ പ്രണയം
ജനയുഗം വാരാന്തം ജൂലൈ 22 / 2012
കേരളത്തിലെ തീയറ്ററുകള്‍ ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിന്റെ ഭാഗമാവുകയാണ്.സന്തോഷം നല്‍കുന്ന ഈ കാഴ്ച നല്‍കുന്നത് വിനീത് ശ്രീനിവാസനാണ്. രണ്ടു വര്‍ഷം മുന്‍പ് ഏതാണ്ടിതേ കാലത്ത് വിനീതിന്റെ മറ്റൊരു പുതുനിര സിനിമയും തീയറ്ററിനെ പ്രീതിപ്പെടുത്തി മുന്നേറിയിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ സംവിധായക സംരംഭം. ആ സിനിമ ഒരു വിലയിരുത്തലായിരുന്നു. ഒരുപാട് പുതിയ മുഖങ്ങളുടെ അരങ്ങേറലും. വലിയൊരു മാറ്റമൊന്നും നല്‍കാതെ എന്നാല്‍ ഒരു വേഗവും ഊര്‍ജവും നല്‍കാന്‍ കഴിയുന്നതായിരുന്നു മലര്‍വാടി.
രണ്ടു വര്‍ഷം കഴിഞ്ഞ് രണ്ടാം സിനിമയുമായി വിനീത് നമുക്കിടയില്‍ വന്നിരിക്കുന്നു. ഇത്തവണ ഒന്നുകൂടെ ലാളിത്യവുമായാണ് വരവ്. മലയാളവും മറ്റെല്ലാ ഭാഷകളും ഒട്ടേറെ പറഞ്ഞുകഴിഞ്ഞ വ്യത്യസ്ത മത പ്രണയം വിഷയീകരിച്ച്. എന്നാല്‍ അത്തരമൊരു പറച്ചില്‍ എത്രമാത്രം നന്നായി പറയാം എന്നതിന്റെ അറ്റം വരെ പോയി എന്നതു തന്നെയാണ് വിനീതിന്റെയും തട്ടത്തിന്‍ മറയത്തിന്റെയും വിജയം.സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അല്ലെങ്കില്‍ അതേപ്പററി കേള്‍ക്കുന്നവര്‍ക്കും അറിയാം ഒട്ടും പുതുമയില്ലാത്ത കഥാപരിസരം. പക്ഷേ അതിനെ പറഞ്ഞിരിക്കുന്ന രീതിയും രചനാസങ്കേതവും കണ്ടെത്തിയ അഭിനേതാക്കളും ചേര്‍ന്ന് ഈ സിനിമയെ കാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെടുത്തുന്ന ഒന്നാക്കി മാറ്റും.
പ്രണയം ആരുടെ തോന്നലാണ്? മനസിന്റയെന്നത് ഒരു പരിധി വരെ പുറം പറച്ചിലായിരിക്കാമെന്നത് ഉളളിലേക്കൊന്നു ചൂണ്ടയിട്ട് നോക്കിയാല്‍ തെളിഞ്ഞു കാണും. ശരീരത്തിന്റെ സാധ്യതയും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും തന്നെയാണ് ഈ വികാരത്തില്‍ വലിയൊരു പങ്കാളിയായി മുന്നോട്ടുവരിക. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെ വിനോദ് അയിഷയില്‍ കണ്ട പുറം സൗന്ദര്യത്തെ കുറ്റം പറയാനൊക്കില്ല.നായകന്റെ ഉറക്കം കളയുന്നത് ഓളടെ തട്ടത്തിന്‍ മറയത്തെ മൊഞ്ചു തന്നെയാണ്. ഓളെയൊന്ന് തൊടാനും ഉമ്മ വെയ്ക്കാനും അതുകൊണ്ടു തന്നെയാണ് അവന്‍ മറ്റേതൊരു കാമുകനേയും പോലെ വല്ലാതെ ആഗ്രഹിക്കുന്നത്.
പുതുതലമുറയും അവര്‍ക്ക് പരിചിതമായ പരിസരങ്ങളുമാണ് ഈ സിനിമയെ യുവത്വം ഏറെറടുക്കുന്നതാക്കുന്നത്. മതവും വിശ്വാസവും വര്‍ഗീയതയും സംഘട്ടനവുമെല്ലാം കയറിക്കളിക്കാന്‍ സാധ്യതയുണ്ടായിരുന്നു തട്ടത്തിന്‍ മറയത്തെ മുസ്ലീംനായര്‍ പ്രണയത്തിന്. സദാചാരപ്പോലീസ് കേരളത്തെ അടുത്ത കാലത്ത് ഭരിച്ചിടപെടുന്ന വൃത്തികെട്ട ഇടപെടലിനെ ഇത് പാക്കിസ്ഥാനല്ല, ഇന്ത്യയാണ് എന്ന ഒറ്റ വാചകം കൊണ്ട് ഇല്ലാതാക്കുന്നു. ഈയൊരു ചെറുതുകളുടെ വലിയ പറച്ചിലും രാഷ്ട്രീയവും തന്നെയാണ് തട്ടത്തിന്‍ മറയത്തില്‍ ആകെയുളളത് വെടിയും പുകയും അടിയും അടക്കം പറച്ചിലുമില്ലാതെ ഒരു പ്രണയത്തെ കൈ ചേര്‍ത്തു നടത്തുന്ന നല്ല പ്രക്രിയ.
ജനമൈത്രി പൊലീസിന്റെ അമിത ഇടപെടല്‍ തെല്ല് അതിശയോക്തി ഉളവാക്കുമെങ്കിലും ക്ഷമിക്കാന്‍ കഴിയുന്നതായി ഇത് മാറുന്നത് വിനോദിന്റെ ഭ്രാന്തമായതും അയിഷയുടെ ചങ്ങലക്കെട്ടുകള്‍ മറികടക്കലിന് തയ്യാറാകുന്നതുമായ പ്രണയത്തിന് മധ്യസഹായവര്‍ത്തികളാകുന്നതുകൊണ്ടാണ്. പുതുമയുടെ സംഗീതമല്ല തട്ടത്തിന്‍ മറയത്തിലെ പാട്ടുകളുടേത്. ഒരു പ്രണയസിനിമയില്‍ വേണ്ട വിധം അതൊരുക്കി എന്നതാണ് ഷാനിന്റെ പ്രത്യേകത. റിലീസിംഗിനു തൊട്ടുമുന്‍പു മുതല്‍ ഇപ്പോഴും കേരളം മുത്തുച്ചിപ്പിപോലെ വന്ന് കിന്നാരം പറഞ്ഞ പാട്ടുകളെ മൂളുന്നുണ്ട്. എല്ലാവരിലുമുളള പ്രണയം കൊണ്ടു തന്നെയാകും ഈ മൂളലും ഏറെറടുക്കലും.
നിവിന്‍ പോളിയുടെ കരിയറിലെ വലിയ ബ്രേക്കായി മാറുന്നു ഈ സിനിമ. മുന്‍പ് നാലഞ്ചു സിനിമകളില്‍ കൂട്ടത്തിലൊരാള്‍ മാത്രമായിപ്പോയ ഈ നടന്റെ രൂപമാററം അത്രയേറെ അഭിനന്ദനത്തിന് ഇട നല്‍കിയിരിക്കുകയാണ്. കൂടെ ഇഷാ തല്‍വാര്‍,അജു,അപര്‍ണ,ശ്രാനിവാസന്‍ എന്നിവരൊക്കെയും ഓര്‍ക്കാന്‍ ചിലത് നല്‍കുന്നു.
മാററങ്ങളുടെ പുതുസിനിമാക്കാലത്തിന് ജനങ്ങള്‍ ഏറ്റെടുക്കുന്ന വിജയങ്ങള്‍ ആവശ്യമാണ്.ഉസ്താദ് ഹോട്ടലിനു പിന്നാലെ ജനമറിയുന്ന വിജയമായി ഒരു പുതുനിര സിനിമ കൂടി തീയറററുകള്‍ കീഴടക്കുന്നത് മലയാളസിനിമയ്ക്കാകെ ഉണര്‍വ് നല്‍കുന്ന ഘടകമാണ്.മൂന്നാലു വര്‍ഷമായി മാറിക്കൊണ്ടിരിക്കുന്ന മലയാളസിനിമയുടെ കാഴ്ചവട്ടങ്ങള്‍ക്ക് തുടര്‍ച്ചയും ആത്മവിശ്വാസവുമാകുന്നു ഈ വിജയം.

No comments:
Post a Comment