സെല്ലുലോയ്ഡ്
സെല്ലുലോയ്ഡിന്റെ കാവ്യനീതി
ഒട്ടുമുക്കാല്‍ പങ്ക് ആളുകള്‍ക്കും ഇഷ്ടപ്പെടുന്നൊരു വിനോദോപാധിയാണ് സിനിമ. സിനിമ ഇഷ്ടപ്പെടുന്ന അത്രയുംതന്നെ ആളുകള്‍ക്ക് ഇഷ്ടമാകുന്നൊരു സിനിമയാണ് സെല്ലുലോയ്ഡ്. സെല്ലുലോയ്ഡ് സിനിമ തന്നെയാണ്. സിനിമയ്ക്കുളളിലെ സിനിമ പോലുമല്ല. സിനിമയുടെ നേര്‍ദൃശ്യം. ആദ്യസിനിമയുടെ കാഴ്ച.
വിഗതകുമാരനെന്ന മലയാളത്തിലെ ആദ്യസിനിമ ഉണ്ടാകുന്ന വഴിയും ജീവിതവും അതിന് നിമിത്തമാകുന്ന ജെ സി ഡാനിയേലിന്റേയും നായിക റോസിയുടേയും ജീവിതത്തിലേക്കുളള അന്വേഷണവുമാണ് സെല്ലുലോയ്ഡ്. അങ്ങനെ മലയാള സിനിമയുടെ പിതാവിനും ആദ്യനായികയ്ക്കുമുളള ആദരം കൂടിയാകുന്നു ഈ സിനിമ. ഇതിന് പ്രതിബദ്ധത കാണിച്ച സംവിധായകന്‍ കമലിനും കൂട്ടര്‍ക്കും അഭിമാനിക്കാം.
ചരിത്രാന്വേഷണ, പഠനസ്വഭാവമുളള സിനിമകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് അത്ര രുചിക്കുന്ന ഒന്നാകാറില്ല. എന്നാല്‍ സെല്ലുലോയ്ഡിന്റെ കാര്യത്തില്‍ ഇത് മറിച്ചാണ്. സിനിമ റിലീസ് ചെയ്ത നാള്‍ മുതല്‍ ജനം കാണാന്‍ തയ്യാറായി. കണ്ടവര്‍ക്കാകട്ടെ നല്ലതല്ലാതെ മറിച്ചൊരഭിപ്രായവും പറയാനില്ല. അതുകൊണ്ടുതന്നെ സിനിമയ്ക്ക് പിന്നെയും കാഴ്ചക്കാരുണ്ടാകുന്നു. പഴയ കാലത്തിനെയും കഥാപാത്രങ്ങളെയും പുനസൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയത്തിലെത്തിക്കാന്‍ കമലിന് കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവര്‍ അതിനോട് കാണിച്ചിരിക്കുന്ന അര്‍പ്പണമനോഭാവവും എടുത്തുപറയേണ്ടതാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാകുന്നു ഇതെന്ന കാര്യത്തില്‍ സംശയമേതുമില്ല. വ്യത്യസ്ത കാലങ്ങളിലെ (യഥാക്രമം 25, 35, 70 വയസ്സുകളിലെ) ഡാനിയേലായി സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കാന്‍ പൃഥ്വിരാജിലെ നടന് കഴിഞ്ഞിരിക്കുന്നു. ഈയൊരു പ്രകടനത്തിലൂടെ കഴിഞ്ഞ കുറേയധികം സിനിമകളിലെ കളങ്കം മായ്ച്ചുകളയാനും അദ്ദേഹത്തിനാകുന്നു. കൂടെ വേഷമിട്ട മംമ്ത, ചാന്ദ്‌നി, രമേഷ് പിഷാരടി എന്നിവര്‍ക്കും വൈക്കം വിജയലക്ഷ്മി, സിത്താര, ശ്രീറാം (ഗായകര്‍), പട്ടണം റഷീദ് (മേക്കപ്പ്), വിനു എബ്രഹാം (സിനിമയ്ക്ക് ആധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ്), വേണു (സിനിമോട്ടോഗ്രഫി), കെ രാജഗോപാല്‍ (എഡിറ്റിംഗ്), ഉബൈദ് (നിര്‍മ്മാണം) തുടങ്ങി പലര്‍ക്കും കരിയറിലെ വലിയൊരു ബ്രേക്കുണ്ടാക്കാന്‍ പോന്നതാണ് ഈ സിനിമ.
റോസിയുടെ, ഡാനിയേലിന്റെ സിനിമാജീവിതം, സിനിമയ്ക്കു പുറത്തെ ജീവിതം- രണ്ടും സെല്ലുലോയ്ഡ് പറയുന്നുണ്ട്. ബോംബെയിലും മദിരാശിയിലും മാത്രം ഉണ്ടായിരുന്ന സിനിമയെ മലയാളക്കരയിലേക്ക് കൊണ്ടുവരാന്‍ ഡാനിയേല്‍ നടത്തിയ പരിശ്രമങ്ങള്‍, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, ജാതീയത നിലനിന്നിരുന്ന തീര്‍ത്തും അപരിഷ്‌കൃതമായ ഒരു സമൂഹം, ഇത്തരമൊരു നൂതനത വരുമ്പോഴത്തെ വെല്ലുവിളികള്‍ എല്ലാം ഡാനിയേലിനുണ്ടായിരുന്നു. അങ്ങനെയൊരു കാലത്ത് നടിക്കാനൊരു നടിയെ കിട്ടുക അതിലേറെ പ്രയാസം..
മലയാള സിനിമയിലെ ആദ്യനായിക മാത്രമായിരുന്നില്ല റോസി. വിപ്ലവകാരി കൂടിയായിരുന്നു. കലയെ സ്‌നേഹിക്കുന്ന മനസ്സും അതിനനുവദിക്കാത്ത ഒരു സമൂഹത്തിനെ ധിക്കരിച്ച് ഇറങ്ങിത്തിരിക്കാനുള്ള ആര്‍ജവവും കൂടിയാണവള്‍ കാണിച്ചത്. മുഖം സ്‌ക്രീനില്‍ കാണുന്ന നാളില്‍ ഏറ്റവും വലിയ ആഗ്രഹത്തോടെ തിയേറ്ററിനു മുമ്പില്‍ എത്തുന്ന റോസിക്ക് സിനിമ കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, സവര്‍ണ മേല്‍ക്കോയ്മയുടെ ആക്രമണത്തില്‍ നിന്ന് ജീവനെ രക്ഷിക്കാന്‍ ഇരുട്ടിലേക്ക്, തെരുവിലേക്ക് ഓടിമറയേണ്ടി കൂടിവരുന്നു. ഇത് ഒരുപാട് പഴയ ചരിത്രമല്ല, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട കാര്യവുമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിനോടു ചേര്‍ന്ന് മാത്രം നടന്നൊരു സംഭവമാണെന്ന് ഓര്‍ക്കുമ്പോള്‍ റോസി വല്ലാത്തൊരു വിങ്ങലും വേദനയുമായി അവശേഷിക്കുന്നു.
ഡാനിയേലിന്റെ ജീവിതവും സമാനഗതിയില്‍ സഞ്ചരിച്ച ഒന്നായിമാറുന്നു. ജീവിതത്തിലെ വലിയ പ്രതീക്ഷയായ ആദ്യസിനിമ ദുരന്തമായി അവസാനിച്ച ഡാനിയേലിന് തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുന്നു. ദന്തവൈദ്യവും അതില്‍നിന്നുള്ള പച്ചപിടിക്കലും പിന്നെയും സിനിമയ്ക്കുപിന്നാലെ പായാനുള്ള മനസ്സ് കാരണം പൊടിച്ചുവന്ന പച്ചപ്പിന്റെ കരിയലിലും ഇടയൊരുങ്ങുന്നു. ജീവിതം പിന്നെയും നിറമില്ലാത്ത വഴിയില്‍ ഒതുങ്ങിക്കൂടുന്നു. എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യ ജാനറ്റ്. ഡാനിയേല്‍-ജാനറ്റ് ബന്ധം അതിന്റെ നന്മയും തീവ്രതയും നന്നായി ഉള്‍ക്കൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട്. മരണത്തോടടുത്തു കിടക്കുന്ന ഡാനിയേല്‍ ജാനറ്റിനോട്, കാറ്റില്‍ ഇളകിയാടുന്ന ഇലകളുടെ ദൃശ്യം രാത്രിവെളിച്ചത്തില്‍ ചുവരില്‍ പതിയുന്നത് കാണിച്ചുകൊടുത്തുകൊണ്ട് പറയുന്നത് 'ജാനറ്റേ നീ കാണുന്നുണ്ടോ കാപ്പിറ്റോള്‍ തിയേറ്ററില്‍ സിനിമ കളിക്കുന്നത്' എന്നാണ്. സെല്ലുലോയ്ഡിലെ നല്ല ദൃശ്യങ്ങളിലൊന്നാണ് ഈ സര്‍ഗാത്മകമായ മരണവും സിനിമയോടുള്ള ആ മനുഷ്യന്റെ അടങ്ങാത്ത പ്രണയവും.
ചരിത്രത്തില്‍ മറഞ്ഞ്, ആരും ഓര്‍ക്കാതെ പോകുമായിരുന്ന വലിയ മനുഷ്യനെ കണ്ടെത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഒരുപക്ഷേ ഈ സിനിമ കാണുമ്പോഴെങ്കിലും വലിയൊരു വിഭാഗം തിരിച്ചറിയും. നിയമത്തിന്റെ നൂലാമാലയ്ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ കേരള സര്‍ക്കാര്‍ ജെ സി ഡാനിയേലിനെ അറിയുകയും മലയാള സിനിമയുടെ പിതാവായി അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ചേലങ്ങാട്ടിലെ പത്രപ്രവര്‍ത്തകനും മനുഷ്യനും കൂടിയാകുന്നു സായൂജ്യം.
ചേലങ്ങാട്ടും ഡാനിയേലും മരിച്ച് മുപ്പതു, മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു ഉദ്യമത്തിന് കമല്‍ തയ്യാറായപ്പോള്‍ മലയാള സിനിമ ഈ സംവിധായകനു മുമ്പില്‍ ശിരസ് നമിക്കുകയാണ്. കേവലമൊരു സിനിമാഡ്രാമയ്ക്കുപകരം നമ്മുടെ സിനിമ രേഖപ്പെടുത്തി വയ്‌ക്കേണ്ടുന്ന ഏറ്റവും വലിയ പേരിനെ അടയാളപ്പെടുത്തിയതിന്. അതിന് മികച്ച രീതിയില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കിയതിന്. അത് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന രീതിയില്‍ നല്ലൊരു അനുഭവമാക്കിയതിന്. അങ്ങനെ മുപ്പതിലേറെ സിനിമകള്‍ എടുത്ത കമല്‍ എന്ന സംവിധായകന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന സിനിമയായി മാറുന്നു സെല്ലുലോയ്ഡ്. ഒരുപക്ഷേ, ഒരു കലാകാരന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്ലാസിക്. ക്ലാസിക് അതൊന്നേയുള്ളൂ എന്ന പ്രയോഗത്തിന് പിന്നെയും അന്വര്‍ഥത കൈവരുന്നു.
സെല്ലുലോയ്ഡ് സിനിമയുടെ ക്ലൈമാക്‌സില്‍ ഡാനിയേലിന്റെ മകനെ കഥാപാത്രമായി കൊണ്ടുവരുന്നു. വിഗതകുമാരന്‍ എന്ന സിനിമ കാവ്യനീതിയായി മാറുന്നതിന് നിദാനമായ വ്യക്തി. ആറാം വയസ്സിലെ കുസൃതിക്കിടയില്‍ അഗ്‌നിക്കിരയാക്കുന്ന വിഗതകുമാരന്റെ ഫിലിം റോള്‍. ചലനമറ്റ കണ്ണോടും മനസ്സോടും കാഴ്ചക്കാരനാകുന്ന ഡാനിയേല്‍. അങ്ങനെ റോസിക്ക് കാണാനാകാതെപോയ വിഗതകുമാരന്‍ നമുക്കും കാണാക്കാഴ്ചയായി മാറിയ കാവ്യനീതി സിനിമാക്കഥയേയും വെല്ലുന്നതായി അശേഷിക്കുന്നു.
ദൈവമായി മണ്ണില്‍ അവതരിച്ച നായകരൂപത്തെയും സിനിമ കലാരൂപത്തിനുമപ്പുറത്തെ താരാരാധനയായി മാറിയ കാലത്തിന്റെയും ഒരു നേര്‍ചിത്രം സിനിമയ്‌ക്കൊടുവില്‍ കാണിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നത് ഡാനിയേലിന്റെ മകനിലൂടെയാണ്. അതൊരു പ്രതീകമാണ്. സിനിമയെന്ന കേവല വിനോദോപാധിയും സിനിമയെന്ന കലാരൂപത്തിനോടുളള അര്‍പ്പണവും തമ്മിലുളള സംഘര്‍ഷവും വിപരീതദ്വന്ദ്വങ്ങളുടെ കൂടിച്ചേരലും ഇഴപിരിയലും..
എല്ലാ തിരക്കാഴ്ചയ്ക്കും
സാക്ഷ്യമാര്‍ന്ന്
ഓരോ തീയറ്ററും
ക്യാപ്പിറ്റോളാക്കി
ഓരോ സിനിമയിലും
ആദ്യസിനിമ കണ്ട്
ഡാനിയേല്‍
ഇപ്പോഴും
നമുക്കൊപ്പമിരുന്ന്
സിനിമ കാണുന്നുണ്ടാകും!

No comments:
Post a Comment