മലയാള സിനിമ, സംസ്ഥാന അവാര്‍ഡ്-2012
വരുന്നുണ്ട് പുതിയ പേരുകള്‍;എങ്കിലും
മലയാള സിനിമയില്‍ കഴിഞ്ഞ മൂന്നാല് വര്‍ഷമായുണ്ടായ ഉണര്‍വിന്റെ കാറ്റ് അവാര്‍ഡ് നിര്‍ണ്ണയത്തിലേക്കും കടന്നുചെന്നത് നമുക്ക് ദൃശ്യമായല്ലോ. എണ്ണത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍ കണ്ടത്. 86 സിനിമകളാണ് ഇത്തവണ മത്സരത്തിനുണ്ടായത്. ഇത്രയും സിനിമകള്‍ കണ്ടുതീര്‍ത്ത് അവാര്‍ഡ് നിര്‍ണ്ണയിക്കുക എന്നത് ജൂറിക്ക് ബാലികേറാമല തന്നെയായിരുന്നു. ഈ എണ്‍പത്തിയാറില്‍ നിലവാരമുള്ളവ എന്നുതോന്നുന്ന ചിലത് മാത്രമായിരിക്കും ജൂറി കണ്ടുകാണുക എന്ന് നമുക്ക് ഊഹിക്കാമല്ലോ.
എന്തായാലും താരതമ്യേന ഭേദപ്പെട്ട ഒരു അവാര്‍ഡ് നിര്‍ണ്ണയം ഇത്തവണ നടന്നുവെന്ന് പറയാം. മലയാള സിനിമയുടെ പിതാവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള സിനിമയ്ക്ക് ഏഴ് അവാര്‍ഡുകള്‍ ലഭിച്ചതിലൂടെ 'സെല്ലുലോയിഡി'നൊപ്പം മലയാള സിനിമയ്ക്കും ഡാനിയേലിനുമുള്ള ആദരമായി മാറി അത്. പൃഥ്വിരാജിന് അര്‍ഹതപ്പെട്ട അവാര്‍ഡായി; റീമയ്ക്കും. ഈ തിളക്കത്തില്‍ മികച്ച നടനാകാന്‍ മത്സരിച്ച ഫഹദ് (അന്നയും റസൂലും, , 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്), ലാല്‍ (ഒഴിമുറി), പ്രതാപ് പോത്തന്‍ ( 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍) എന്നിവരുടെ പ്രകടനത്തെ ഓര്‍ക്കാതെ പോക വയ്യ. അതുപോലെ മംമ്ത മോഹന്‍ദാസ്(സെല്ലുലോയ്ഡ്), ശ്വേതാമേനോന്‍, മല്ലിക (ഒഴിമുറി)എന്നീ നടിമാരുടെ അഭിനയമികവും.
ഇനി കരടും കയ്പുമായ ചിലതിലേക്ക്. ആദ്യപേര് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍ജോസിന്റേതാണ്. അയാളും ഞാനും തമ്മില്‍ ഭേദപ്പെട്ട സിനിമയാണ്. എന്നാല്‍ അതിനേക്കാള്‍ പരാമര്‍ശയോഗ്യമായവ ഉണ്ടായിരുന്നൂവെന്ന് കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ആഷിഖ് അബു (22 ഫീമെയില്‍ കോട്ടയം), അരുണ്‍കുമാര്‍ അരവിന്ദ് (ഈ അടുത്ത കാലത്ത്), രാജീവ് രവി (അന്നയും റസൂലും), കമല്‍ (സെല്ലുലോയ്ഡ്), ഷട്ടര്‍ (ജോയ്മാത്യു) എന്നിവരെല്ലാം ലാല്‍ജോസിനേക്കാള്‍ യോഗ്യരായിരുന്നുവെന്ന് പയാന്‍ മടിക്കുന്നില്ല.
അടുത്ത പേര് അഞ്ജലിമേനോന്റേതാണ്. തുടര്‍ച്ചയായി രണ്ട് തവണ അവാര്‍ഡ് പരാമര്‍ശത്തിന് പരിഗണിക്കുക വഴി അഞ്ജലിമേനോന്റെ 'മഞ്ചാടിക്കുരു' വിവാദത്തില്‍ പെട്ടിരിക്കുകയാണ്. എണ്‍പതുകളിലെ നായര്‍ തറവാടും കുട്ടികളും കുട്ടിക്കാലവും പറഞ്ഞ് നൊസ്റ്റാള്‍ജിയയെ ഏറ്റവുമധികം താലോലിക്കുന്ന മലയാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം തൃപ്തിപ്പെടുത്തിയ മഞ്ചാടിക്കുരുവിന്റെ തിരക്കഥയ്ക്ക് അവാര്‍ഡ് നല്‍കിയത് തീര്‍ത്തും തെറ്റായ തീരുമാനമായിപ്പോയി. തിരക്കഥാരചനയില്‍ നവീനത കൊണ്ടുവന്ന മുരളീഗോപിയുടെ (ഈ അടുത്ത കാലത്ത്), അഭിലാഷ് കുമാര്‍, ശ്യം പുഷ്‌ക്കരന്‍ (22 ഫീമെയില്‍ കോട്ടയം), ജയ്‌മോഹന്‍ (ഒഴിമുറി) തുടങ്ങിയ പേരുകള്‍ മറന്നുപോകുമ്പോള്‍ ഇല്ലാതാകുന്നത് അര്‍ഹതപ്പെട്ട അംഗീകാരങ്ങളാണ്.
പശ്ചാത്തലസംഗീതത്തിലും പാട്ടിലും മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ വന്ന വര്‍ഷമായിരുന്നു 2012. ഒട്ടേറെ പുതിയ സംഗീതസംവിധായകര്‍ കടന്നുവന്നു. മിക്കവരും പ്രതിഭാധനര്‍. ബിജിബാല്‍, ഗോപീസുന്ദര്‍, രാഹുല്‍രാജ്, ഷാന്‍ റഹ്മാന്‍, രതീഷ് വേഗ തുടങ്ങി പരിഗണിക്കാമായിരുന്ന പേരുകള്‍ ഏറെയുളളിടത്തേക്കാണ് എം ജയചന്ദ്രന്റെ പേര് പിന്നെയും കടന്നുവരുന്നത്.
കേരളക്കരയാകെ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന സെല്ലുലോയ്ഡിലെ രണ്ട് പാട്ടുകളും മികച്ചതാണ്. നന്നായി പാടിയിട്ടുമുണ്ട്. എന്നാല്‍ സംഗീതത്തില്‍ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ പാട്ടുകളിലും നേരത്തേ പറഞ്ഞ മലയാളിയുടെ ഗൃഹാതുരതയെ വിറ്റ് കാശാക്കാനാണ് ശ്രമിച്ചത്. നാടോടിസംഗീതത്തേയും നാടകസംഗീതത്തെയും ഓര്‍മ്മിപ്പിക്കുന്ന ഉപകരണങ്ങളും സംഗീതവും ജയചന്ദ്രന്‍ സമര്‍ഥമായി എളുപ്പത്തില്‍ പ്രയോഗിച്ചപ്പോള്‍ പാട്ട് ജനപ്രിയമായി. അവാര്‍ഡും വഴിക്കുവന്നു. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പുതുമകളെയും പുതിയ മുഖങ്ങളെയും പേരുകളെയും സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെയാണ് സിനിമാസംഗീതത്തില്‍ സ്വയം അനുകരിച്ച് ആവര്‍ത്തനങ്ങള്‍ മാത്രം സമ്മാനിക്കുന്ന ജയചന്ദ്രനെപ്പോലൊരാളെ പുരസ്‌കൃതനാക്കുന്ന മറുമുഖവും സംഭവിക്കുന്നത്. ഇത് നീതികേടും വിവരക്കേടും വ്യക്തമായ താല്‍പ്പര്യവുമാണെന്നത് പച്ചയായ യാഥാര്‍ഥ്യമാകുന്നു.
ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ച് അവസാനിപ്പിക്കട്ടെ- സലിംകുമാര്‍ അനുഗൃഹീത നടനാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. മികച്ച നടനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ നടന്‍ മലയാളത്തിലെ മികച്ച റേഞ്ചുള്ള അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. സലീമിന്റെ ഹാസ്യരംഗങ്ങള്‍ നമ്മള്‍ ദിവസജീവിതത്തില്‍ ഒരുപാട് ഓര്‍ക്കും, പറയും, ഓര്‍ത്തുചിരിക്കും, അനുകരിക്കും. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച ഹാസ്യനടന്‍ എന്ന ലേബലാണ് സലിംകുമാറിന് നല്‍കിയിട്ടുള്ളത്. അവാര്‍ഡ് ലഭിച്ച അയാളും ഞാനും തമ്മിലിലെ വേഷം മികച്ചതായിരുന്നു. അത്രയൊന്നും ചെയ്യാനില്ലാത്തൊരു വേഷം സലിംകുമാറിന് മാത്രം കഴിയാവുന്ന രീതിയില്‍ അദ്ദേഹം മികച്ചതാക്കി. എന്നാല്‍ സംശയമിതാണ്. ദേശീയതലത്തില്‍ വരെ അംഗീകരിക്കപ്പെട്ട ഒരു നടനെ പിന്നെയും ഹാസ്യനടനുള്ള അവാര്‍ഡ് നല്‍കിയതിന്റെ മാനദണ്ഡമെന്താണ്?! (ഹാസ്യനടന്‍ മോശം അവാര്‍ഡ് ആണെന്ന് വായിക്കരുതേ..) നല്ല ഉദ്ദേശത്തിലാണെങ്കില്‍ നല്ലത്. അതല്ല, അല്‍പ്പം പ്രതികരണശേഷിയുള്ള അപൂര്‍വ്വം ചിലരില്‍ (വ്യക്തി/നടന്‍) ഒരാളായതുകൊണ്ട് സലിംകുമാറിന്റെ വായടപ്പിക്കാനോ ഒതുക്കാനോ ഉള്ള ശ്രമമാണെങ്കില്‍ അത് മോശമായിപ്പോയി, വളരെ...

No comments:
Post a Comment