ഇയ്യോബിന്റെ പുസ്തകം
മറിച്ചുനോക്കേണ്ട പുസ്തകം
നിയമങ്ങളില്ലാത്ത കാലത്ത് അക്രമമാണ് ഏറ്റവും വലിയ പ്രതിരോധം- ഇയോബിലെ നായകന്‍ പറയുന്ന ഈ വാചകമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ അടിക്കുറിപ്പ്. നിയമങ്ങള്‍ ഇല്ലാതാകുകയും വ്യക്തികള്‍ തീരുമാനിക്കുന്ന നിയമങ്ങള്‍ അനുസരിക്കപ്പെടുകയും ചെയ്യുന്നിടത്ത് അടിമത്തത്തിനൊപ്പം വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നു. എന്നും എവിടെയും ഏതുകാലത്തും പ്രസക്തമായ ഈ അടിമത്തത്തിനും വിപ്ലവത്തിനും കോളനിവത്ക്കരണകാലത്തോളം പഴക്കവും നടപ്പുകാല സ്വേച്ഛാധിപത്യ രാഷ്ട്രീയ രീതികളോളം പുതുക്കവും അവകാശപ്പെടാനാകും.
ഏതുകാലത്തും എവിടെയും പ്രസക്തമായ പ്രതികരിക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയായി ഉയര്‍ന്നുവരുന്ന വിപ്ലവകാരികളുടെ വേറിട്ട ശബ്ദത്തിന്റെ പ്രതിനിധിയാണ് അലോഷി. കുടുംബത്തിനകത്തോ പ്രസ്ഥാനത്തിനോ നാടിനുവേണ്ടിത്തന്നെയോ വിപ്ലവം നടത്താതെ ഇക്കൂട്ടര്‍ക്ക് സൈ്വര്യമായി ഇരിക്കാനാവില്ല. നിലനില്‍ക്കുന്ന വ്യവസ്ഥിതിയും കൊളളരുതായ്മകളും ഇവരുടെ വെല്ലുവിളിക്കു മുമ്പില്‍ വഴിമാറിക്കൊടുക്കുന്നു. അങ്ങനെ പുതിയ സ്വാതന്ത്ര്യവും ആകാശവും സാധ്യമാകുന്നു. അതുതന്നെയായിരിക്കണം അവരുടെ കര്‍മ്മവും.
കോളനിവാഴ്ചക്കാലത്തിനുശേഷമുള്ള മൂന്നാറാണ് ഇയോബിന്റെ പുസ്തകത്തിലെ ഭൂമിക. മൂന്നാറിന്റെ കൊടുംശൈത്യത്തെയും മറികടക്കുന്ന പ്രതികാരവും പ്രണയവും വിപ്ലവവും ഇയോബില്‍ അനാവൃതമാകുന്നു. സിനിമയിലെ തന്നെ വാചകം കടമെടുത്താല്‍-മൂന്നാറിലെ പുല്‍നാമ്പുകള്‍ക്കുപോലും അരിവാളിന്റെ മൂര്‍ച്ചയുള്ള കാലം-യഥാര്‍ഥ സായിപ്പന്മാര്‍ കപ്പല്‍ കയറിയതിനുശേഷം നാടന്‍ സായ്പ്പന്മാര്‍ എന്ന പുതിയൊരു വിഭാഗം ഉദയം കൊള്ളുകയും വെളളക്കാരന്റെ അതേ രീതികള്‍ അനുകരിച്ചുപോരികയും ചെയ്യുന്നു. ഇതിന് പിന്തുടര്‍ച്ചകളും അനന്തരാവകാശികളും ഉണ്ടാകുമ്പോള്‍ തടയിടേണ്ടത് കാലത്തിന്റെ ആവശ്യമായിമാറുന്നു. അവിടെയാണ് പ്രതികരണശേഷിയുള്ള അലോഷിമാരുടെ ഉദയവും പ്രസക്തിയുമേറുന്നത്. അതാണ് ഇയോബില്‍ സംഭവിക്കുന്നതും.
സിനിമയെ കേവല ആസ്വാദനതലത്തില്‍ നോക്കിക്കാണുന്നവര്‍ക്ക് രുചിക്കുന്ന ചേരുവകള്‍ സമം ചേര്‍ക്കുന്ന സൃഷ്ടി ഇയോബിന് ബാധകമല്ല. ഗൗരവത്തിന്റെ മുഖപടം പാടേ എടുത്തണിയുന്നതിനെക്കാളും ലളിതവും പക്വവുമായുള്ള പ്രതിപാദനരീതി എന്നതാകും ഇയോബിന്റെ പുസ്തകത്തിലെ അവതരണരീതിക്ക് ചേരുക. മൂന്നാറിലെ തണുപ്പുപോലും അനുഭവിപ്പിക്കും വിധം കാലത്തെയും സ്ഥലത്തെയും പകര്‍ത്തിയെടുത്തിരിക്കുന്ന ക്യാമറയും അതിന് ഇഴചേരുന്ന പശ്ചാത്തലസംഗീതവും ഇയോബിനെ മികച്ച അനുഭവമാക്കി മാറ്റുന്നു.
ബ്രാന്‍ഡ് ചെയ്യപ്പെട്ടിരുന്ന ചിത്രങ്ങളില്‍നിന്നും ശൈലികളില്‍നിന്നും ഷോട്ടുകളില്‍നിന്നുപോലുമുള്ള മോചനം കൂടിയാകുന്നു അമല്‍ നീരദിന് ഇയോബ്. സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു കൂട്ടം പേരുടെ പിന്തുണയും ഈ ചിത്രത്തോടെ അമലിന് സ്വന്തമാക്കാനാകുന്നു. അമല്‍ നീരദിനെ അടയാളപ്പെടുത്തിയ നാലു മുന്‍സിനിമകളില്‍നിന്നും വ്യത്യസ്തവും വളര്‍ച്ച പ്രാപിക്കുന്ന ചലച്ചിത്രകാരനെയുമാണ് ഇയോബിന്റെ പുസ്തകത്തില്‍ എത്തുമ്പോള്‍ കാണാന്‍ സാധിക്കുക. ചരിത്രം സംസാരിക്കുന്ന സിനിമകള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അമല്‍ സമര്‍ഥമായി മറികടന്നിരിക്കുന്നു. കാലവും ഭൂമികയും കഥാപാത്രങ്ങളും വസ്്ത്രവും സാധനസാമഗ്രികളുമെല്ലാം ഒരുക്കിയിരിക്കുന്നത് അഭിനന്ദനമര്‍ഹിക്കും വിധമാണ്. കാസ്റ്റിംഗിലെ മികവ് പ്രത്യേകിച്ച് എടുത്തുപറയേണ്ടതുണ്ട്.
ഒരേസമയം നടനും ഹീറോയുമാകാനുള്ള ഫഹദിന്റെ കഴിവിന് അടിവരയിടുന്നു ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി. അമല്‍ നീരദിന്റെ നായകന്മാരില്‍ കാണുന്ന 'മാന്‍ലി ഇമേജി'ന് ഇയോബിലും മാറ്റമില്ല. ഫഹദില്‍ ഇതുവരെ കാണാത്ത രൂപമാറ്റവും പൗരുഷവുമൊത്തുചേരുന്നു ഈ ചിത്രത്തില്‍. ആക്ഷന്‍ രംഗങ്ങളിലെ ഫഹദിന്റെ മികവ് വന്നുചേരാവുന്ന വലിയ കഥാപാത്രങ്ങള്‍ക്കുള്ള മുന്നൊരുക്കം കൂടിയാകുമെന്നു തീര്‍ച്ച. ജയസൂര്യയുടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം-ചിരിക്കുന്ന, കൂര്‍മ്മബുദ്ധിയുള്ള, നടപ്പിലും നോട്ടത്തിലും വരെ കച്ചവടക്കാരനായ അംഗൂര്‍ റാവുത്തറെ പൂര്‍ണ്ണമായും ആവാഹിക്കാന്‍ അദ്ദേഹത്തിനാകുന്നു. ചെമ്പന്‍ വിനോദിന്റെ ദിമിത്രി ശരീരഭാഷയിലും ചലനങ്ങളിലും പ്രകടിപ്പിക്കുന്ന മിതത്വവും സാധ്യതയും, വേഷത്തിലും അഭിനയ ശൈലിയും ഷേക്‌സപീരിയന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ജിനു ജോസഫിന്റെ ഐവാന്‍ (ആ ഹെയര്‍ സ്റ്റൈല്‍ പോലും നമുക്ക് പുതിയതാണ്),
മലയാളത്തിന് അത്രയൊന്നും പരിചിതമല്ലാത്തതും ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതുമായ പാത്രസൃഷ്ടികള്‍ ഇനിയുമുണ്ട് ചിത്രത്തില്‍. ഇഷാ ഷെര്‍വാണിയുടെ മാര്‍ത്തയാണ് അക്കൂട്ടത്തിലൊന്ന്. വേറിട്ടതും എണ്ണപ്പെട്ടതുമായ നായികാ സൃഷ്ടികളില്‍ ഉള്‍പ്പെടുമിതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലെനയുടെ കഴലിയാണ് ഇത്തരത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊന്ന്്. ശ്രീജിത്ത് രവിയുടെ സഖാവ്.. ഒരുപാടൊന്നും സംസാരിക്കാതെ തന്നെ ഇയാള്‍ വലിയ നാവും സാന്നിധ്യവുമാകുന്നു, ലാലിന്റെ ടൈറ്റില്‍ കഥാപാത്രം, വിനായകന്റെ ചെമ്പന്‍, ആഷിഖ് അബുവിന്റെ പി ജെ ആന്റണി, സരിതയുടെ ചീരു.. അങ്ങനെ ഓരോരുത്തരും...പക്ഷേ ഇവരെയെല്ലാം ഓര്‍ത്ത്, എല്ലാവരുടെയും മുഖം ഒന്നുകൂടി മിന്നിമായ്ച്ചുപോയാലും ഒരു മുഖം അത്ര എളുപ്പമൊന്നും പിടിവിടില്ല. അത് റാഹേലാണ്. ആദ്യം തോന്നും, ഇവള്‍ക്കെന്താണ് ജോലി, ഭക്ഷണമൊരുക്കലും പുസ്തകവായനയും കിടക്കയൊരുക്കലും!. അതല്ല റാഹേലെന്ന് തോക്കിന്‍കുഴല്‍ കഴുത്തില്‍ചേര്‍ത്ത് കാഞ്ചിമുന കാല്‍വിരലാല്‍ അമര്‍ത്തി ചുവരില്‍ ചോരയായി തെറിച്ചുപടരുന്ന റാഹേല്‍ വിട്ടുപോകാന്‍ മടിച്ച് വേട്ടയാടിക്കൊണ്ടേയിരിക്കും. പദ്മപ്രിയയുടെ കരിയറില്‍ ഓര്‍ത്തുവയ്ക്കാവുന്ന മികച്ച കഥാപാത്രം. കാസ്റ്റിംഗിലെ ഈ മികവ് ചിത്രത്തിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങളായി കണ്ടെത്തിയവര്‍ക്കൊക്കെ മികച്ച മേക്ക് ഓവര്‍ നല്‍കുവാന്‍ ചിത്രത്തിന് കഴിഞ്ഞു.
രാജീവ് രവിയുടെ അന്നയും റസൂലും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍, ഇപ്പോള്‍ അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം.. ഇത്തരം ചിത്രങ്ങള്‍ സംഭവിക്കുമ്പോഴാണ് മാസ്‌റ്റേഴ്‌സ് എന്ന് മലയാളം വിളിച്ചിരുന്ന സംവിധായകര്‍ ഉണ്ടാക്കിവെച്ചുപോയ വിടവുകളെ ഇടയ്‌ക്കെങ്കിലും സമര്‍ഥമായി വിളക്കിച്ചേര്‍ക്കാനോ മറികടക്കാനോ സാധിക്കുന്നത്. അമല്‍നീരദിനെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കട്ടെ, മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി സമ്മാനിച്ചതിന്.
സ്ത്രീശബ്ദം, ഡിസംബര്‍

No comments:
Post a Comment