പുതിയ വഴി സഞ്ചരിക്കുന്ന പ്രേതം
മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ള പ്രേതപടങ്ങളുടെ കൂട്ടത്തിലൊന്നും രഞ്ജിത് ശങ്കറിന്റെ 'പ്രേത'ത്തെ ചേര്‍ത്തുവയ്ക്കാനാവില്ല. പതിവു ഹൊറര്‍ സിനിമകളുടെ സഞ്ചാരവഴികളിലേക്ക് പോകാതെയും ആവാഹന, ഉച്ചാടന ക്രിയകളുടെ സഹായമില്ലാതെയും മികച്ച ത്രില്ലര്‍ അനുഭവമാണ് പ്രേതം സമ്മാനിക്കുന്നത്. ആളുകളെ പേടിപ്പിക്കാന്‍ കരുതിക്കൂട്ടി സൃഷ്ടിക്കുന്ന യാതൊരു ഗിമ്മിക്കുകള്‍ക്കും ഇടനല്‍കാതെ സ്വാഭാവികമായി തുടരുന്ന മികച്ച ദൃശ്യാനുഭവമാണീ സിനിമ.
മലയാളം കണ്ടുശീലിച്ചിട്ടുള്ള ഹൊറര്‍ സിനിമകളുടെ കൂട്ടത്തില്‍ പെടുത്താനാവില്ല പ്രേതത്തെ. ഹൊററും ത്രില്ലറും ഇഴചേര്‍ന്നിരിക്കുന്ന ചിത്രം ഇത്തരം വിശേഷണങ്ങളോട് പൂര്‍ണമായി നീതിപുലര്‍ത്തുന്നുണ്ട്.
മലയാളത്തില്‍ ഹൊറര്‍ പശ്ചാത്തലമായി വന്നിട്ടുള്ള മുന്‍കാല വിജയസിനിമകളെയും കഥാപാത്രങ്ങളെയും കഥാ പശ്ചാത്തലങ്ങളെയും പ്രേതം വിദഗ്ധമായി ഓര്‍ത്തെടുക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ ചിരി സമ്മാനിക്കാന്‍ ഇത് ഉപയോഗിക്കുന്നതോടൊപ്പം അത്തരം വഴികളിലേക്കൊന്നുമല്ല ഈ സിനിമയുടെ സഞ്ചാരമെന്ന് ഓര്‍മിപ്പിക്കാനും ഇതുവഴി സാധിക്കുന്നുണ്ട്.
സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ച് തയ്യാറാക്കിയിട്ടുള്ള തിരക്കഥ കഥാപാത്രങ്ങളെ അതിന്റെ പ്രാധാന്യത്തോടെയും ബഹുമാനത്തോടെയും പരിചരിച്ചിരിക്കുന്നു. കഥയുടെ ആവശ്യാര്‍ഥം കടന്നുവരുന്നവരാണ് ഓരോ കഥാപാത്രങ്ങളും. അതല്ലാതെവന്ന് മുഴച്ചുനില്‍ക്കുന്നവരോ അത്തരം ദൃശ്യങ്ങളോ സിനിമയില്‍ കാണുന്നില്ല.
ഇത്തരമൊരു സിനിമ ആവശ്യപ്പെടുന്ന ദൃശ്യപരിചരണം കാഴ്ചക്കാരന് നല്‍കാനും രഞ്ജിത്ത് ശങ്കറിന്റെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. കടല്‍ക്കരയിലുള്ള റിസോര്‍ട്ടും പശ്ചാത്തലവും ക്യാമറയില്‍ പതിഞ്ഞു കാണുമ്പോള്‍ കാഴ്ചയ്ക്ക് അതേറെ സുഖം പകരുന്നുണ്ട്. കടലും തിരയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹെലിക്യാം ഷോട്ടുകളും അതിനൊത്ത പശ്ചാത്തല സംഗീതവും സിനിമ എന്താണോ പറയാനുദ്ദേശിക്കുന്നത്, അതിലേക്കുള്ള സൂചനയും വഴിയും തുറന്നിടാന്‍ പോന്നതാണ്.
നമ്മുടെയെല്ലാം തോന്നലുകളെത്തന്നെയാണ് പ്രേതം, ആത്മാവ് എന്നൊക്കെ പേരിട്ടു വിളിക്കുന്നതെന്ന് ജയസൂര്യയുടെ കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌കോ പറയുന്നു. ഇത്തരം തോന്നലുകളിലേക്കും അതിന്റെ യാഥാര്‍ഥ്യത്തിലേക്കും അന്വേഷിച്ചുചെല്ലുകയാണ് സിനിമ. കാഴ്ചക്കാരനില്‍ അതിശയോക്തിയും അസ്വാഭാവികതയും ജനിപ്പിക്കാതെയയുള്ളതാണ് ഈ അന്വേഷണവും അതില്‍ തിരിച്ചറിയുന്ന പുതിയ സത്യങ്ങളും. മനസ്സുകളെ വായിക്കുകയും അതിലേക്ക് ഊഴ്ന്നിറങ്ങുകയുമാണ് ജോണ്‍ ചെയ്യുന്നത്. മനസ്സുകളെ പഠിച്ചുകൊണ്ടുള്ള അയാളുടെ സഞ്ചാരവും തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളും സിനിമയുടെ ക്ലൈമാക്‌സ് സീനുകളില്‍ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. 'മൈന്റ് റീഡിങ്' എന്ന വലിയ പഠനവ്യാപ്തിയുള്ള സങ്കേതത്തെ ഏറ്റവും ലളിതമായി കൈകാര്യം ചെയ്യുന്നിടത്താണ് പ്രേതം എല്ലാത്തരം പ്രേക്ഷകനോടും എളുപ്പത്തില്‍ സംവദിക്കുന്നത്.
ജയസൂര്യയുടെ വേറിട്ട രൂപവും പ്രകടനവും പ്രേതത്തിന്റെ ഹൈലൈറ്റാണ്. അഭിനയത്തിലെ മിതത്വവും പക്വതയോടെ സംസാരിക്കുന്ന കണ്ണുകളും ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന കഥാപാത്രമാകാന്‍ ജയസൂര്യ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു. വ്യത്യസ്ത റോളുകള്‍ കണ്ടെത്താനുള്ള ഈ നടന്റെ പരിശ്രമത്തിലേക്കുള്ള പുതിയ പേരായിരിക്കും പ്രേതത്തിലെ ജോണ്‍.
അജു വര്‍ഗീസ്, ഗോവിന്ദ് പദ്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരാണ് ഈ സിനിമയെ പ്രേക്ഷകര്‍ക്കുമുന്നില്‍ സജീവമാക്കുന്നത്. സിനിമയുടെ ആദ്യസീനില്‍ പ്രത്യക്ഷപ്പെട്ട് അവസാനം വരെ തുടരുന്ന ഇവരുടെ സജീവത മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ ചിരിക്ക് വക നല്‍കുന്നു. മുഴക്കമുള്ള ചിരി സമ്മാനിക്കുന്നതോടൊപ്പം ചിലയിടങ്ങളില്‍ രസികന്‍ ചിന്തകള്‍ക്കും ഹാസ്യഭാഷണങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. പ്രത്യേകിച്ചും ധര്‍മജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംശയം ഇടകലര്‍ത്തിക്കൊണ്ടുള്ള ചോദ്യങ്ങള്‍. സോഷ്യല്‍ മീഡിയ ട്രോളുകള്‍ എത്രമാത്രം ഇടപെടല്‍ നടത്തുന്നുവെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണീ സംസാരങ്ങള്‍. പ്രേമത്തിലും ഹാപ്പി വെഡ്ഡിങ്ങിലും ചെയ്തു വിജയിച്ച ഷറഫുദ്ദീന്റെ 'സ്‌പോട്ട് കോമഡി' പ്രേതത്തില്‍ അതിന്റെ പാരമ്യത്തിലെത്തുന്നു. തിരക്കഥയിലെഴുതി പറയിപ്പിനാകാത്ത വിധമാണ് ഈ നടന്റെ സ്‌പോട്ട് ഡയലോഗുകള്‍ ചിരി പടര്‍ത്തുന്നത്.
മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ 'പെര്‍ഫക്ട് എന്റര്‍ടെയ്‌നര്‍' എന്ന വിശേഷണം തന്നെയാകും പ്രേതത്തിന് ചേരുക. രണ്ടു മണിക്കൂര്‍ സമയത്തെ മികച്ച രീതിയില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്തുകാരനും സംവിധായകനും മുറുക്കമുള്ള ഒരു സിനിമയാണ് പ്രേക്ഷകന് നല്‍കിയിട്ടുള്ളത്. സിനിമയുടെ ഇടവേളയിലും ഒടുവിലും ഉയരുന്ന കൈയ്യടികള്‍ സൂചിപ്പിക്കുന്നത് കാണികള്‍ അത് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു എന്നതു തന്നെയാണ്.
ചിത്രഭൂമി, ആഗസ്റ്റ് 13, 2016

No comments:
Post a Comment