ഒഴിവുദിവസത്തെ കളിയിലെ തീവ്രയാഥാര്‍ഥ്യങ്ങള്‍
പരീക്ഷണങ്ങളോടും പുതുമകളോടും വ്യാപകമായ രീതിയില്‍ സമരസപ്പെടുന്ന ആസ്വാദക വിഭാഗമല്ല മലയാളി. ജനപ്രിയ പരീക്ഷണങ്ങളോട് ആഭിമുഖ്യം പുലര്‍ത്താറുണ്ടെങ്കിലും സാമൂഹികതയും ജനകീയപ്രശ്‌നങ്ങളും നേര്‍തലത്തില്‍ അടയാളപ്പെടുന്ന സിനിമകളോട് എക്കാലത്തും അവര്‍ മുഖം തിരിച്ചിട്ടുണ്ട്. സാധാരണ ജനതയെ സംബന്ധിച്ച് ജീവിതത്തിലെ ശരിയുടെ തലമാണത്. തങ്ങള്‍ ജീവിക്കുന്ന കഷ്ടതകള്‍ നിറഞ്ഞ ചുറ്റുപാട് വെള്ളിവെളിച്ചത്തിലും ആവര്‍ത്തിക്കുന്നത് അവര്‍ക്കത്ര രസിച്ചേക്കില്ല. അതുകൊണ്ടായിരിക്കണം ഏഴൈതോഴന്‍മാരുടെ കഥ പറയുമ്പൊഴും അവര്‍ കൊട്ടാരക്കെട്ടിലേക്ക് വളര്‍ച്ചപ്രാപിക്കുന്നത് ചിത്രീകരിക്കാന്‍ ജനപ്രിയ സിനിമാകാരന്മാര്‍ ശ്രദ്ധിച്ചുപോന്നത്. അങ്ങനെ വിഖ്യാതവിജയങ്ങള്‍ ആസ്വാദകന്റെ അഭിരുചികളെ തിരിച്ചറിഞ്ഞ് വാര്‍ത്തെടുക്കപ്പെടുന്നവയായി മാറുന്നു.
പല കാലങ്ങളിലായി എല്ലാ ഭാഷകളിലുമെന്നപോലെ മലയാളത്തിലും ഒട്ടേറെ ചലച്ചിത്രകാരന്‍മാര്‍ സാമൂഹികത എന്ന കലയുടെ അടിസ്ഥാനധര്‍മം നിറവേറ്റാനുള്ള ഉപാധിയായി സിനിമയെ കണ്ടുപോന്നിട്ടുണ്ട്. അത്തരം സിനിമകളെ തിരിച്ചറിയുകയും ആസ്വദിക്കുകയും അത്ഭുതം കൂറുകയും ചെയ്യുന്നൊരു ചെറുവിഭാഗം എന്നുമുണ്ടായിരുന്നു. അങ്ങനെയുള്ള ന്യൂനപക്ഷത്തിന്റെ ഉന്നതമായ ആസ്വാദനക്ഷമതയെ ലക്ഷ്യം വച്ച് തന്നിലെ ചലച്ചിത്രകാരന് തൃപ്തിവരത്തക്കവിധം സിനിമകളെടുക്കാന്‍ തയ്യാറായ മറ്റൊരു വിഭാഗവും ഇവിടെ നിലകൊണ്ടു. പി.എന്‍ മേനോന്‍, പി.എ.ബക്കര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, പവിത്രന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, ഷാജി.എന്‍.കരുണ്‍, ടി.വി.ചന്ദ്രന്‍, എം.പി.സുകുമാരന്‍ നായര്‍, ഡോ.ബിജു തുടങ്ങി ഒട്ടേറെപ്പേര്‍ പല കാലങ്ങളില്‍ ഇങ്ങനെ സിനിമകളെടുത്തവരാണ്. മുഖ്യധാരാ സിനിമകള്‍ക്കു സമാന്തരമായൊരു പാത വെട്ടിത്തുറന്ന് ലോകസിനിമകളുടെ ഭൂപടത്തില്‍ മലയാളമെന്ന പേരിന് ഇവര്‍ ഒരിടമുണ്ടാക്കി.
കച്ചവട സിനിമകള്‍ ആസ്വാദകനില്‍ രസം ദ്യോതിപ്പിക്കുകയെന്ന കേവല കലാധര്‍മ നിര്‍വ്വഹണത്തിനുശേഷം മറവിയിലാണ്ടുപോകുമ്പോള്‍ സാമൂഹികതയും തീവ്രരാഷ്ട്രീയവും മുന്നോട്ടുവെച്ച സമാന്തരവഴികളില്‍ സിനിമ എക്കാലത്തേക്കും പ്രസക്തിയുള്ളവയായി നിലകൊണ്ടു. എഴുപതുകളില്‍ 'ഉച്ചപ്പട'കാലം മുതല്‍ക്കു തുടങ്ങി കുറ്റിയറ്റുപോകാത്ത ആ കണ്ണിയുടെ നവനവമായ തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കെ.ആര്‍.മനോജ്, സിദ്ധാര്‍ഥ് ശിവ, മനോജ് കാന, സുദേവന്‍, സജിന്‍ബാബു, സനല്‍കുമാര്‍ ശശിധരന്‍, ഷാനവാസ് നരണിപ്പുഴ തുടങ്ങിയ പേരുകളെല്ലാം ഇതിന്റെ തുടര്‍ച്ചകളാണ്.
ഫിലിം ഫെസ്റ്റിവലുകള്‍ക്ക് പുറത്തെ ലോകം അപ്രാപ്യമായിരുന്ന സമാന്തരസിനിമകള്‍ക്ക് പുതിയ വിപണനസാധ്യതകളും പരസ്യങ്ങളും വഴി തീയറ്ററുകള്‍ ലഭിക്കുന്നുവെന്നതാണ് പ്രതീക്ഷയുളവാക്കുന്ന ഏറ്റവും പുതിയ കാഴ്ച. നവമാധ്യമങ്ങള്‍ വഴി മികച്ച സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകള്‍ക്ക് ഈ മാറ്റത്തില്‍ വലിയ പങ്കുണ്ട്. ഇവിടെ സിനിമ സംവിധായകന്റെതോ നിര്‍മാതാവിന്റെയോ മാത്രമായി ഒതുങ്ങുന്നില്ല. മികച്ച സിനിമയെന്ന് തിരിച്ചറിയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരും ഒരുപോലെ മുന്നിട്ടിറങ്ങുന്നു. നവമാധ്യമങ്ങള്‍ ഇതിന് മികച്ച പ്ലാറ്റ്‌ഫോമുമാകുന്നു.
സജിന്‍ബാബുവിന്റെ അസ്തമയം വരെ, സുദേവന്റെ െ്രെകം നമ്പര്‍ 89, കെ.ആര്‍.മനോജിന്റെ കന്യകാ ടാക്കീസ്, മനോജ് കാനയുടെ അമീബ തുടങ്ങിയ സിനിമകള്‍ ദിവസങ്ങളോളം തീയറ്ററില്‍ തുടര്‍ന്നത് ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ പിന്‍ബലം കൊണ്ടുകൂടിയായിരുന്നു. കാഴ്ചക്കാരന്‍ നവമാധ്യമങ്ങളില്‍ പങ്കുവെച്ച വിലയേറിയ അഭിപ്രായങ്ങളില്‍നിന്നാണ് താരകേന്ദ്രീകൃതമല്ലാത്ത ഈ സിനിമകള്‍ക്ക് വീണ്ടും ടിക്കറ്റെടുക്കാന്‍ ആളുണ്ടായത്.
ഈ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ പേരാണ് സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി'യുടെത്. 2015ല്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ച ഈ സിനിമ തീയേറ്ററിലും വലിയ പ്രതികരണമാണുണ്ടാക്കിയത്. പുരസ്‌കരിക്കപ്പെട്ട ചിത്രങ്ങളുടെ പതിവിനു വിപരീതമായി കൂടുതല്‍ തീയേറ്ററുകളും നിറയെ കാണികളുമായാണ് ഒഴിവുദിവസത്തെ കളി വരവേല്‍ക്കപ്പെട്ടത്. മാധ്യമ, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളും സംവിധായകന്‍ ആഷിഖ് അബു വിതരണമേറ്റെടുത്തതും സിനിമയ്ക്ക് ഗുണംചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ, ജാതി, ലിംഗ, വര്‍ണ മുഖങ്ങളിലേക്ക് രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് കടന്നുചെന്ന് അതിന്റെ ഭീകരതയെ കാഴ്ചക്കാരനുമുന്നില്‍ തുറന്നിട്ടുകൊടുക്കകയാണ് സനല്‍കുമാര്‍ ശശിധരന്‍ 'ഒഴിവുദിവസത്തെ കളി'യിലൂടെ. കാലവും കലയും ആവശ്യപ്പെടുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. പ്രത്യക്ഷത്തില്‍ ഇത് കുറച്ച് ആണുങ്ങളുടെ ഒരു അവധിദിവസത്തെ കളിയാണെങ്കില്‍ക്കൂടി അവര്‍ നമ്മളും അവരുടെ സംസാരം നമ്മുടെതു കൂടിയുമായി മാറുമ്പോഴാണ് സിനിമയുടെ സഞ്ചാരം ഞെട്ടിപ്പിക്കുന്നതാകുന്നത്.
ഒഴിവുദിവസത്തെ കളി മുന്നോട്ടുവയ്ക്കുന്നത് തീവ്രരാഷ്ട്രീയമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ലഘുസംസാരങ്ങളിലൂടെ അവയോരോന്നും പൊങ്ങിവരുന്നു. ഓരോരുത്തരും ജാതി, മതം, ലിംഗം, വെളുപ്പ്, കറുപ്പ്, നീ, ഞാന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. എത്രയൊക്കെ ഉള്ളില്‍ ചില്ലിട്ടുസൂക്ഷിച്ചാലും ചില സാഹചര്യങ്ങളില്‍ അവയെല്ലാം അണപൊട്ടിയൊഴുകും. പരിഷ്‌കൃത, ബുദ്ധിജീവി നാട്യങ്ങള്‍ക്കൊക്കെ ഇളക്കം തട്ടും. അപ്പോള്‍ നമ്മള്‍ കറുത്തവനെ വെറുക്കുന്നവനും സ്വന്തം നിറത്തിലും ജാതിയിലും കുടുംബത്തിലും അഭിമാനിക്കുന്നവനുമായി മാറുന്നു. എനിക്കെന്തുമാകാം, എന്തും പറയാം, എനിക്കതിന് അധികാരമുണ്ട്. നിനക്കങ്ങനെയാന്നും പാടില്ല. ഞങ്ങള്‍ വരച്ച അതിര്‍വരകള്‍ നീയൊരിക്കലും ലംഘിച്ചുപോകരുത്. ഉള്ളില്‍ ഇത്തരം ധാര്‍ഷ്ട്യങ്ങളും അധികാരചിഹ്നങ്ങളും പേറുന്ന ഭൂരിപക്ഷ മനുഷ്യനെയും മലയാളിയെയും ഒഴിവുദിവസത്തെ കളി തുറന്നുകാട്ടുന്നു. ഒരുപാട് സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായമില്ലാതെ സമൂഹയാഥാര്‍ഥ്യങ്ങളെ കേവലം സുഹൃദ്‌സംസാരത്തിലൂടെ പുറത്തുകൊണ്ടുവരികയാണ് സിനിമ. കഥാപാത്രങ്ങളിലേക്ക് തിരിച്ചുവെക്കുകയും അവരുടെ പിറകെ സഞ്ചരിക്കുകയും ചെയ്യുകയാണ് ഒഴിവുദിവസത്തെ കളിയുടെ ക്യാമറക്കണ്ണുകള്‍.
പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണ് മനുഷ്യര്‍. സുഹൃത്തുക്കളുടെ കൂട്ടങ്ങളുമതേ. സമൂഹത്തിലെന്നപോലെ ഈ കൂട്ടങ്ങളിലുമുണ്ടാകും ഭരിക്കാനും നിയന്ത്രിക്കാനും ചിലര്‍. അതുപോലെ അനുസരിക്കാനും വിധേയപ്പെടാനും ഇരയാകാനും തീരുമാനിക്കപ്പെട്ട മറ്റു ചിലരും. മറ്റുള്ളവര്‍ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവന്‍, കറുമ്പന്‍, കള്ളന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കപ്പെട്ട് ഇരയാകുന്ന ഒരു സുഹൃത്ത് ഒഴിവുദിവസത്തെ കളിക്കൂട്ടായ്മയിലുമുണ്ട്.
ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥയാണ് ഒഴിവുദിവസത്തെ കളിയായി മാറിയത്. തിരക്കഥയുടെ സാധ്യത ഉപയോഗിക്കാത്ത സിനിമ റിയല്‍ എന്ന വിശേഷണത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു. കഥാപാത്രങ്ങളായി എത്തിയവരെല്ലാം പുതുമുഖങ്ങളാണ്. ജീവിതത്തില്‍ പെരുമാറുന്നതു പോലെത്തന്നെ ക്യാമറയ്ക്കുമുന്നിലുമെന്ന തരത്തിലുള്ള ഇവരുടെ പ്രകടനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. ഒഴിവുദിവസത്തെ കളിക്ക് തീയേറ്ററില്‍ ലഭിച്ച സ്വീകാര്യത വരാനിരിക്കുന്ന ഇത്തരം സിനിമകള്‍ക്കുള്ള പ്രചോദനവും ആത്മവിശ്വസവുമാകുമെന്നു തീര്‍ച്ച.
സ്ത്രീശബ്ദം, ജൂലൈ, 2016

No comments:
Post a Comment