തീവ്രയാഥാര്‍ഥ്യങ്ങളുടെ കളി
രാഷ്ട്രീയസിനിമകള്‍ എന്ന ലേബലില്‍ മലയാളത്തിലെ ഇറങ്ങിയിട്ടുള്ള സിനിമകളില്‍ ഭൂരിഭാഗവും ഉപരിപ്ലവമായ മേനിനടിക്കല്‍ മാത്രമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തനവും പറഞ്ഞിട്ടുള്ള സിനിമകള്‍ വിഷയത്തെ ഹാസ്യവത്ക്കരിക്കാനും മറുപാതിയില്‍ മറ്റു വിഷയങ്ങള്‍ പറയാനും മെനക്കെട്ടു. അതോടെ രാഷ്ട്രീയസിനിമകള്‍ ഒരേസമയം പ്രണയസിനിമകളും കുടുംബകഥകളുമായി മാറി. ജനപ്രിയചേരുവകള്‍ നിറം പിടിപ്പിക്കാതെ രാഷ്ട്രീയം പറഞ്ഞവ വിരലിലെണ്ണാവുന്നതായി ചുരുക്കപ്പെടുകയും ഭൂരിപക്ഷ കാണിയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു.
കേരളത്തിന്റെ രാഷ്ട്രീയ, അരാഷ്ട്രീയ, ജാതി, ലിംഗ, വര്‍ണ മുഖങ്ങളിലേക്ക് രണ്ടു മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് കടന്നുചെന്ന് അതിന്റെ ഭീകരതയെ കാഴ്ചക്കാരനുമുന്നില്‍ തുറന്നിട്ടുകൊടുക്കകയാണ് സനല്‍കുമാര്‍ ശശിധരന്‍ 'ഒഴിവുദിവസത്തെ കളി.'യിലൂടെ.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ച ഈ സിനിമ കഴിഞ്ഞ ദിവസമാണ് തീയേറ്ററിലെത്തിയത്. പുരസ്‌ക്കാരം നേടിയ ചിത്രങ്ങളുടെ പതിവിനു വിപരീതമായി കൂടുതല്‍ തീയേറ്ററുകളും നിറയെ കാണികളുമായാണ് ഒഴിവുദിവസത്തെ കളി വരവേല്‍ക്കപ്പെട്ടത്. മാധ്യമ, സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളും സംവിധായകന്‍ ആഷിഖ് അബു വിതരണമേറ്റെടുത്തതും സിനിമയുടെ തലവര മാറ്റിവരയ്ക്കാനിടയാക്കി.
കാലവും കലയും ആവശ്യപ്പെടുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. പ്രത്യക്ഷത്തില്‍ ഇത് കുറച്ച് ആണുങ്ങളുടെ ഒരു അവധിദിവസത്തെ കളിയാണെങ്കില്‍ക്കൂടി അവര്‍ നമ്മളും അവരുടെ സംസാരം നമ്മുടെതു കൂടിയുമായി മാറുമ്പോഴാണ് സിനിമയുടെ സഞ്ചാരം ഞെട്ടിപ്പിക്കുന്നതാകുന്നത്.
ഒഴിവുദിവസത്തെ കളി മുന്നോട്ടുവയ്ക്കുന്നത് തീവ്രരാഷ്ട്രീയമാണ്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ലഘുസംസാരങ്ങളിലൂടെ അവയോരോന്നും പൊങ്ങിവരുന്നു. ഓരോരുത്തരും ജാതി, മതം, ലിംഗം, വെളുപ്പ്, കറുപ്പ്, നീ, ഞാന്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. എത്രയൊക്കെ ഉള്ളില്‍ ചില്ലിട്ടുസൂക്ഷിച്ചാലും ചില സാഹചര്യങ്ങളില്‍ അവയെല്ലാം അണപൊട്ടിയൊഴുകും. പരിഷ്‌കൃത, ബുദ്ധിജീവി നാട്യങ്ങള്‍ക്കൊക്കെ ഇളക്കം തട്ടും. അപ്പോള്‍ നമ്മള്‍ കറുത്തവനെ വെറുക്കുന്നവനും സ്വന്തം നിറത്തിലും ജാതിയിലും കുടുംബത്തിലും അഭിമാനിക്കുന്നവനുമായി മാറുന്നു. എനിക്കെന്തുമാകാം, എന്തും പറയാം, എനിക്കതിന് അധികാരമുണ്ട്. നിനക്കങ്ങനെയാന്നും പാടില്ല. ഞങ്ങള്‍ വരച്ച അതിര്‍വരകള്‍ നീയൊരിക്കലും ലംഘിച്ചുപോകരുത്. ഉള്ളില്‍ ഇത്തരം ധാര്‍ഷ്ട്യങ്ങളും അധികാരചിഹ്നങ്ങളും പേറുന്ന ഭൂരിപക്ഷ മനുഷ്യനെയും മലയാളിയെയും ഒഴിവുദിവസത്തെ കളി തുറന്നുകാട്ടുന്നു. ഒരുപാട് സംഭവങ്ങളുടെയും ദൃശ്യങ്ങളുടെയും സഹായമില്ലാതെ സമൂഹയാഥാര്‍ഥ്യങ്ങളെ കേവലം സുഹൃദ്‌സംസാരത്തിലൂടെ പുറത്തുകൊണ്ടുവരികയാണ്് സിനിമ. കഥാപാത്രങ്ങളിലേക്ക് തിരിച്ചുവെക്കുകയും അവരുടെ പിറകെ സഞ്ചരിക്കുകയും ചെയ്യുകയാണ് ഒഴിവുദിവസത്തെ കളിയുടെ ക്യാമറക്കണ്ണുകള്‍.
പല സ്വഭാവക്കാരും ചിന്താഗതിക്കാരുമാണ് മനുഷ്യര്‍. സുഹൃത്തുക്കളുടെ കൂട്ടങ്ങളുമതേ. സമൂഹത്തിലെന്നപോലെ ഈ കൂട്ടങ്ങളിലുമുണ്ടാകും ഭരിക്കാനും നിയന്ത്രിക്കാനും ചിലര്‍. അതുപോലെ അനുസരിക്കാനും വിധേയപ്പെടാനും ഇരയാകാനും തീരുമാനിക്കപ്പെട്ട മറ്റു ചിലരും. മറ്റുള്ളവര്‍ക്കുവേണ്ടി ജോലിയെടുക്കേണ്ടി വരുന്നവന്‍, കറുമ്പന്‍, കള്ളന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ചാര്‍ത്തിനല്‍കപ്പെട്ട് ഇരയാകുന്ന ഒരു സുഹൃത്ത് ഒഴിവുദിവസത്തെ കളിക്കൂട്ടായ്മയിലുമുണ്ട്.
ഉണ്ണി.ആറിന്റെ ഇതേ പേരിലുള്ള കഥയാണ് ഒഴിവുദിവസത്തെ കളിയായി മാറിയത്. തിരക്കഥയുടെ സാധ്യത ഉപയോഗിക്കാത്ത സിനിമ റിയല്‍ എന്ന വിശേഷണത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നു. കഥാപാത്രങ്ങളായി എത്തിയവരെല്ലാം പുതുമുഖങ്ങളാണ്. ജീവിതത്തില്‍ പെരുമാറുന്നതു പോലെത്തന്നെ ക്യാമറയ്ക്കുമുന്നിലുമെന്ന തരത്തിലുള്ള ഇവരുടെ പ്രകടനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് പശ്ചാത്തലമായി വരുന്ന സിനിമയില്‍ പ്രചാരണരംഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഒഴിവുദിവസത്തെ കളിക്ക് തീയേറ്ററില്‍നിന്ന് കിട്ടുന്ന സ്വീകാര്യത വരാനിരിക്കുന്ന ഇത്തരം ചെറിയ 'വലിയ' സിനിമകള്‍ക്കുള്ള പ്രചോദനവും ആത്മവിശ്വസവുമാകുമെന്നു തീര്‍ച്ച.
ചിത്രഭൂമി, ജൂണ്‍ 18, 2016

No comments:
Post a Comment