ഡാർക്ക് ഇമോഷണൽ വില്ലൻ
ചില സിനിമകൾ ഗുണനിലവാരത്തേക്കാൾ പേരുകൊണ്ടും പ്രീപബ്ലിസിറ്റി കൊണ്ടും വാർത്തകളിലും പ്രേക്ഷകരിലും സവിശേഷ ഇടം നേടാറുണ്ട്. അവയുണ്ടാക്കുന്ന അമിതപ്രതീക്ഷകൾ സിനിമയ്ക്ക് ചിലപ്പോൾ ഗുണവും പലപ്പൊഴും വലിയ ദോഷമാകുന്നതും കാണാം. ദി പ്രിൻസ്, യുവതുർക്കി, ദുബായ്, പട്ടാളം, ഉടയോൻ, ബൽറാം v/s താരാദാസ്, കാസനോവ, കിംഗ് ആന്റ് കമ്മീഷണർ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾ ഇത്തരത്തിൽ പ്രീറിലീസിംഗിൽ വലിയ ഹൈപ്പ് സൃഷ്ടിക്കുകയും ബോക്‌സോഫീസിൽ കൂപ്പുകുത്തി വീഴുകയും ചെയ്ത ചിത്രങ്ങളാണ്. വാണിജ്യസിനിമ എക്കാലത്തും സൂപ്പർതാരങ്ങളെ കേന്ദ്രീകരിച്ച് നിലനിൽക്കുന്നതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങളുടെ വാഴ്ചയും വീഴ്ചയുമായിരിക്കും ചർച്ചയിലുണ്ടാകുക. ഇത്തരം ചിത്രങ്ങൾ പരാജയം കൊണ്ടുപോലും ചരിത്രത്തിൽ ഇടം പിടിക്കും.
ബി.ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വില്ലന് ഇത്തരത്തിൽ അമിതപ്രതീക്ഷ വിനയായിമാറിയ കഥയായിരിക്കും പറയാനുണ്ടാകുക. റിലീസിനുമുമ്പേ പകർപ്പവകാശത്തിലും സാറ്റലൈറ്റ് തുകയിലും ഓൺലൈൻ ബുക്കിംഗിലും മലയാളത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത സിനിമയാണ് വില്ലൻ. എട്ട്.കെ മികവിലൊരുങ്ങിയ വില്ലൻ മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നുമാണ്. റിലീസിംഗ് സെന്ററുകളുടെയും പ്രദർശനങ്ങളുടെയും എണ്ണത്തിൽ മുന്നിലെത്താനും പുലിമുരുകന്റെ ആദ്യദിന കളക്ഷനു തൊട്ടു പിറകിലെത്താനും വില്ലനായി. മോഹൻലാലെന്ന മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡിന്റെ ഒരു ആക്ഷൻ പാക്ക്ഡ് മൂവിക്ക് കിട്ടിയേക്കാവുന്ന സ്വാഭാവികമായ പ്രീറിലീസിംഗ്, ആദ്യദിന പ്രതികരണങ്ങളാണ് ഇവയൊക്കെയും. അതേസമയം ഈ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ നിരാശരായവരാണ് ഏറിയ പങ്ക് ആസ്വാദകരും. വലിയ മുതൽമുടക്കായതു കൊണ്ടുതന്നെ സാങ്കേതികമായി മുന്നിട്ടുനിൽക്കാൻ കഴിയുന്ന വില്ലൻ പ്രമേയഘടനയിലും കഥപറച്ചിലിന്റെ ഒഴുക്കിലും സ്ഥിരം പാറ്റേണുകൾ പിന്തുടർന്നാണ് കാഴ്ചക്കാരെ കടുത്ത നിരാശയിലാഴ്ത്തുന്നത്. അടുത്തിടെ മലയാളത്തിൽ പുറത്തുവന്ന പല സിനിമകളെയും വില്ലൻ ഓർമ്മപ്പെടുത്തിയെന്ന് ആസ്വാദകർക്ക് തോന്നിയെങ്കിൽ അവരെ കുറ്റം പറയാനാകില്ല. ജീത്തു ജോസഫിന്റെ മെമ്മറീസിന്റെയും ബി.ഉണ്ണികൃഷ്ണന്റെ തന്നെ ഗ്രാന്റ്മാസ്റ്ററിനെയും പ്രേക്ഷകർ വില്ലനോട് സജീവമായി കൂട്ടിവായിക്കുകയും ചെയ്തു.
ഡാർക്ക് ഇമോഷണൽ ത്രില്ലർ എന്ന രീതിയിലാണ് വില്ലനെ അടയാളപ്പെടുത്താനാകുന്നത്. പതിഞ്ഞ താളത്തിൽ കഥപറഞ്ഞുപോകുന്ന ഈ പാറ്റേണിലുള്ള സിനിമകൾ മലയാളത്തിന് അത്ര പരിചിതമല്ല. അതേസമയം ഹോളിവുഡിലും മറ്റും ഇത്തരം സിനിമകൾ കണ്ടു ശീലിച്ചവർക്ക് വില്ലന്റെ കഥപറച്ചിൽശൈലി മികച്ച അനുഭവമായും മാറും. മോഹൻലാലിന്റെ മാത്യു മാഞ്ഞൂരാനെന്ന പോലീസ് കഥാപാത്രത്തിന്റെ ഇമോഷണൽ ബാക്ക്ഗ്രൗണ്ടിലൂടെ സഞ്ചരിക്കുന്ന സിനിമ, ഈ പശ്ചാത്തലത്തിലാണ് പുതുമ നിലനിർത്തുന്നുന്നത്. മോഹൻലാലിന്റെ അഭിനയത്തിലെ അനിതരസാധാരണമായ കൈയടക്കമാണ് ഇവിടെ സിനിമയ്ക്ക് ഗുണം ചെയ്യുന്നത്.
കണ്ടുശീലിച്ച കുറ്റാന്വേഷണ സിനിമകളുടെ കഥാവേഗമോ ചടുലതയോ സംഭാഷണമാതൃകയോ വില്ലൻ അനുശീലിക്കുന്നില്ല. കൃത്യമായ പ്രമേയവും അതിനു യോജിക്കുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും ഒരുക്കി ഒരു സംവിധായകൻ മെനഞ്ഞെടുത്ത സൃഷ്ടിയാണിത്. കുറ്റാന്വേഷണകഥകളിൽ കണ്ടേക്കാവുന്ന പതിവുട്വിസ്റ്റോ സസ്‌പെൻസോ വില്ലനിൽ കാണാനാവില്ല. ക്ലൈമാക്‌സിൽ പോലും സിനിമ അതിന്റെ പതിഞ്ഞ താളമാണ് തുടരുന്നത്. നിശ്ചയിച്ചുറപ്പിച്ച പ്ലോട്ടിൽ കഥ പറഞ്ഞുപോകുകയാണ് സംവിധായകൻ. ഇവിടെ മോഹൻലാൽ ആരാധകരെയോ കൊമേർസ്യൽ സിനിമയുടെ സ്ഥിരം ചട്ടക്കൂടുകളെയോ സംരക്ഷിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഒരു മോഹൻലാൽ സിനിമ എന്നതിനേക്കാളുപരി ഒരു ബി.ഉണ്ണികൃഷ്ണൻ സിനിമ എന്ന വിശേഷണമായിരിക്കും വില്ലന് ചേരുക.
അന്വേഷിച്ചുകണ്ടെത്താൻ പ്രയാസമുള്ള കൊലപാതകങ്ങൾ പോലും ചില സൂചനകളും കണക്കുകൂട്ടലുകളും വച്ച് പ്രവചിക്കാനും കുറ്റവാളികളിലേക്കെത്താനും ശേഷിയുള്ള കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്ന എ.ഡി.ജി.പി. മാത്യു മാഞ്ഞൂരാന്റെത്. അതുകൊണ്ടുതന്നെ പോലിസ് സേനയ്ക്ക് അയാൾ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. ഒരു വലിയ അപകടം മാത്യു മാഞ്ഞൂരാനെ തകർക്കുന്നു. മകൾ സംഭവസ്ഥലത്തുതന്നെ മരിക്കുന്നു. ഭാര്യ ഡോ.നീലിമ കോമാ സ്റ്റേജിൽ മരണത്തോട് മല്ലടിച്ചുകിടന്നു. ഒരു മനുഷ്യജീവിതത്തിൽ അയാളെ നായകനാക്കുന്നതും വില്ലനാക്കുന്നതും വിധിയാണ്. ഇവിടെ മാത്യു മാഞ്ഞൂരാൻ നായകനാണോ വില്ലനാണോയെന്നാണ് സിനിമ വ്യക്തമാക്കാൻ ശ്രമിക്കുന്ന ചോദ്യം. മാത്യു മാഞ്ഞൂരാന്റെ ഓർമകൾക്കും മാനസികവ്യാപാരങ്ങൾക്കുമാണ് പിന്നീട് സിനിമയിൽ പ്രാധാന്യം നൽകുന്നത്.
'ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല', വില്ലന്റെ ടീസർ റിലീസ് ചെയ്തതുമുതൽ ശ്രദ്ധിക്കപ്പെട്ട മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമ നൽകുന്ന സന്ദേശവും. വിശാൽ അവതരിപ്പിക്കുന്ന ഡോ.ശക്തിവേൽ പളനിസ്വാമി സമൂഹത്തിൽ അനീതി ചെയ്യുന്നവർക്കെതിരെ ശിക്ഷ നടപ്പാക്കാൻ സ്വയംവിധേയനാകുന്ന കഥാപാത്രമാണ്. അയാൾക്ക് തന്റെതായ ശരികളുണ്ടെങ്കിലും കൊലപാതകികളെയും ഏകാധിപതികളെയും ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മാഞ്ഞൂരാൻ ശക്തിവേലിനെ തിരുത്തുന്നത്. എല്ലാ വില്ലനിലും ഒരു നായകനുണ്ട്, അതുപോലെ തിരിച്ചും. ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന ചോദ്യത്തിനും സിനിമ ഉത്തരം തേടുന്നു.
സമീപകാലത്ത് മലയാളത്തിലിറങ്ങിയ ത്രില്ലർ സിനിമകളെല്ലാം അടിസ്ഥാനപരമായി പ്രമേയത്തെക്കാൾ മേക്കിംഗിൽ ശ്രദ്ധിക്കുന്നവയാണെന്ന് കാണാം. ഓണക്കാലത്ത് പുറത്തിറങ്ങിയ ആദം ജോൺ ഏറ്റവും പുതിയ ഉദാഹരണം. സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേർന്നുനിൽക്കുന്ന മികച്ച ഫ്രെയിമുകൾ, കളർ ടോൺ, ക്യാമറാ ആംഗിളുകൾ, എഡിറ്റിങ്ങിലെ ഭദ്രത, പശ്ചാത്തലസംഗീതം എന്നിവയിലെല്ലാമാണ് വില്ലൻ ശ്രദ്ധിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം തന്റെ സിനിമയിൽ മികവും വ്യത്യസ്തതയും വേണമെന്ന ബി.ഉണ്ണികൃഷ്ണന്റെ നിർബന്ധം വില്ലന് ഗുണം ചെയ്യുന്നുണ്ട്.
പ്രായത്തിലും വേഷത്തിലും പക്വതയാർന്ന കഥാപാത്രമായി മോഹൻലാൽ വില്ലനിൽ മികച്ചുനിൽക്കുന്നു. മിതത്വം സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങളും അർഥവത്തായ സംഭാഷണങ്ങളും അതിമാനുഷികമായി യാതൊന്നും ചെയ്തു കൂട്ടാതെയും മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം മോഹൻലാലിന്റെ കൈയ്യിൽ ഭദ്രമാകുന്നു. മോഹൻലാലിനെ സംബന്ധിച്ച് അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചതെങ്കിലും വേണ്ടത്ര ബലമില്ലാത്ത തിരക്കഥയിൽ തന്റെ പ്രകടനം കൊണ്ടുമാത്രം സിനിമയെ താങ്ങിനിർത്തേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിൽ കൈവരുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തിൽ വലിയൊരു പ്രാധാന്യം കിട്ടുന്നില്ല. വിശാലിന്റെ മലയാളത്തിലേക്കുള്ള പ്രവേശനം മോശമായില്ല. മോഹൻലാലുമൊത്തുള്ള കോമ്പോ സീനുകളിലും വിശാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി.
ആഖ്യാനത്തിൽ പുതുമ കൈവരിക്കാൻ ശ്രമിക്കുമ്പോഴും സംഭാഷണങ്ങളിലെ ദൈർഘ്യവും യാഥാർഥ്യത്തോട് അകന്നുനിൽക്കുന്നതും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഇഴചേർച്ച അനുഭവപ്പെടാത്തതും വില്ലനെ വിരസമാക്കി മാറ്റുന്നുണ്ട്.
സ്ത്രീശബ്ദം, 2017 നവംബർ

No comments:
Post a Comment