മലയാള സിനിമ-2012
മാറിയ മലയാള സിനിമയുടെ നല്ല കാഴ്ചകളുടേയും പരീക്ഷണങ്ങളുടേയും തുടര്‍ച്ചാ വര്‍ഷമായിരുന്നു 2012. തുടക്കക്കാര്‍ക്കും സധൈര്യം നടന്നടുക്കാന്‍ പറ്റിയൊരു മേഖലയായി മലയാള സിനിമാ ഇന്‍ഡസ്ട്രി മാറി. അതിന്റെ വലിയ തെളിവാണ് ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളുടെ എണ്ണം. 126 സിനിമകളാണ് തീയറ്ററിലെത്തിയത്. എണ്പതുകളെന്ന മലയാള സിനിമാ വ്യവസായത്തിന്റെ ഔന്നത്യകാലത്തിനുശേഷം ഏറ്റവുമധികം സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ് കടന്നുപോകുന്നത്.
സൂപ്പര്‍ താരങ്ങളെക്കൂടാതെ സാറ്റലൈറ്റ് വാല്യൂ എന്ന മാര്‍ക്കറ്റിംഗിന്റെ ആദ്യതലത്തിലേയ്ക്ക് ഒന്നിലധികം യുവതാരങ്ങളുടെ വളര്‍ച്ച, താരകേന്ദ്രീകൃത സിനിമകള്‍ക്ക് പകരം നല്ല സിനിമകള്‍ക്കുള്ള കാത്തിരിപ്പും അവ തേടിച്ചെല്ലലും ഏറ്റെടുക്കലും വായില്‍ നിന്നും കാതിലേയ്ക്ക് പകരലും, സംവിധായകന്റെ, എഴുത്തുകാരന്റെ, ക്യാമറാമാന്റെ പേര് കണ്ട് സിനിമയ്ക്കുപോകുക എന്ന നല്ല കാഴ്ചശീലം, പതിവ് പേരുകള്‍ക്കുപകരം നാവില്‍ ചില പുതുപേരുകള്‍ പരിചിതമാകുക... ഇങ്ങനെ എടുത്തുപറയാവുന്ന പുതുമുദ്രണങ്ങള് ഏറെയാണ്.
പുതു സിനിമാ സംസ്ക്കാരവും കാഴ്ചശീലവും വളര്‍ന്നുവരുന്നത് നല്ല മാറ്റമാണ്. ആകെ വീശിയടിക്കുന്നൊരു കാറ്റായി അത് മാറുമ്പോള്‍ മലയാള സിനിമ ദേശീയതലത്തില്‍ ഉയര്ത്തിക്കാണിക്കാവുന്നൊരു തലത്തില്‍ വീണ്ടുമെത്തും.
നല്ല പരീക്ഷണങ്ങളാണ്, മലയാള സിനിമയുടെ മാറ്റം, സിനിമ മാറുന്നു എന്നൊക്കെ നമ്മളെക്കൊണ്ട് പറയിച്ചത്. അതിന്റെ തുടര്‍ച്ചയായി കുറേ നല്ല സിനിമകള്‍ ഉണ്ടായി. എങ്കില്‍ക്കൂടി വാര്‍പ്പു മാതൃകകള്‍ അവയെയും കാര്‍ന്നുതിന്നാന്‍ തുടങ്ങുമ്പോള്‍ പരീക്ഷണങ്ങളും അവതാളത്തിലും അസ്ഥാനത്തുമായിപ്പോകുന്നുണ്ട്. അതുകൊണ്ടുതന്നെ സിനിമകളുടെ എണ്ണം കൂടിയപ്പോള്‍ പരാജയങ്ങളുടെ എണ്ണവും കൂടി. വിജയങ്ങളുടെ എണ്ണം ലിസ്റ്റ് ചെയ്യുമ്പോള്‍ സ്ഥിതി വ്യക്തമാകും.
സെക്കന്‍ഡ് ഷോ, ഈ അടുത്ത കാലത്ത്, ഓര്‍ഡിനറി, മായാമോഹിനി, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ക്ലേസ്, മല്ലൂസിംഗ്, സ്പിരിറ്റ്, ഉസ്ദാത് ഹോട്ടല്‍, തട്ടത്തിന് മറയത്ത്, റണ്‍ ബേബി റണ്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, അയാളും ഞാനും തമ്മില്‍, മൈ ബോസ്, ചേട്ടായീസ്, ഡാ തടിയാ ഇത്രയുമാണ് വിജയം വരിച്ചവ. ഇതില്‍ തന്നെ വന്‍ വിജയമെന്ന് പറയാവുന്നവ പത്തില്‍ താഴെ.
തട്ടത്തിന് മറയത്ത് 2012 ല്‍ കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാകുമ്പോള്‍ ഉസ്താദ് ഹോട്ടലും ഡയമണ്ട് നെക്ലേസും സാമാന്യ നിലവാരം കാത്തുസൂക്ഷിച്ച് തീയറ്ററില്‍ ആളെക്കയറ്റി. 22 ഫീമെയില്‍ കോട്ടയം, സ്പിരിറ്റ്, ഈ അടുത്തകാലത്ത്, സെക്കന്റ് ഷോ, അയാളും ഞാനും തമ്മില്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ടാ തടിയാ തുടങ്ങിയ സിനിമകള്‍ പ്രത്യേക വിഭാഗം കാഴ്ചക്കാരെ ആകര്‍ഷിച്ചവയാണ്. എന്നാല്‍ പഴയ കുപ്പി, വീഞ്ഞ് എന്നൊക്കെ പറയാവുന്നതിലും അപ്പുറം യാതൊരു നിലവാരവുമില്ലാത്ത ചില സിനിമകള്‍ കാണാനും ആളുകയറി. അവയില്‍ ഒന്നാം സ്ഥാനം മായാമോഹിനിക്കാണ്. പിറകെ മല്ലൂസിംഗ്, ഓര്‍ഡിനറി, മൈ ബോസ് എന്നിവയും. ഇത്തരം സിനിമകള്‍ കാണാന്‍ തിയേറ്ററിനു മുമ്പില്‍ കുടുംബസമേതം ആളു കൂട്ടുമ്പോഴാണ് സിനിമ മാറിയതും മാറിക്കൊണ്ടിരിക്കുന്നതും എത്ര പേര് അറിയുന്നുണ്ടെന്ന് ശങ്കിച്ചുപോകുന്നത്.
സിനിമയിലെ നായകന്മാരെ പറയുമ്പോള്‍ ഫഹദ് ഫാസില്‍ എന്നതല്ലാതെ മറ്റൊരു പേരിനും ഒന്നാം സ്ഥാനത്തിനര്ഹതയില്ല. പത്തുവര്‍ഷം മുമ്പ് നേരിട്ട പരാജയത്തില്‍ നിന്നും തിരിച്ചുവന്ന് ചെറുചെറു തല കാണിക്കലിലൂടെ രണ്ടുവര്‍ഷം കഴിഞ്ഞ് 2012 ല്‍ രണ്ട് സിനിമകളിലെ മുഴുനീള കഥാപാത്രമായി വര്‍ഷത്തിന്റെ നടനും നായകനും താരവുമാകുകയാണ് ഫഹദ്. 22 ഫീമെയില്‍ കോട്ടയത്തിലെ സിറിളിനേയും ഡയമണ്ട് നെക്ലേസിലെ അരുണിനേയും ജനം സ്വീകരിച്ചു. ഫ്രൈഡേ അത്രയധികം പേര് കണ്ട സിനിമയായില്ല. പക്ഷേ അതിലെ ഓട്ടോ ഡ്രൈവര്‍ കഥാപാത്രം ഈ നടനിലുള്ള മെട്രോ ബോയ് ഇമേജിനപ്പുറത്തെ സാധ്യത തുറന്നുവെയ്ക്കുന്നുണ്ട്. വരാന്‍ പോകുന്ന ഫഹദ് കഥാപാത്രങ്ങളും വര്ഷങ്ങളുമാകും അത് തെളിയിക്കുക.
ദുല്‍ഖര്‍ സല്മാന് - ഫഹദിനെപ്പോലെ മൂന്ന് സിനിമകള്‍. രണ്ടും വിജയങ്ങള്‍. ആരാധകര്‍ കാത്തിരിക്കുന്നൊരു താരമായി മാറാന്‍ ദുല്‍ഖറിനായിട്ടുണ്ട്. പുതുനിരയിലെ മൂന്നാമന് ആസിഫ് അലിക്ക് സെലക്ഷനില്‍ പറ്റിപ്പോകുന്ന അബദ്ധങ്ങള്‍ പരാജയത്തിന്റെ എണ്ണം കൂട്ടുന്നുണ്ട്. വന്‍ താരപരിവേഷത്തിലല്ലാതെ സാദാ പയ്യനായി ആസിഫിനെ കാണാനിഷ്ടപ്പെടുന്ന ആളുകളേറെയാണ്. ഈ അടുത്ത കാലത്ത്, കര്‍മ്മയോഗി എന്നീ സിനിമകളിലാണ് ഇന്ദ്രജിത്തിന്റെ അഭിനയശേഷി വീണ്ടും കാണുവാനായത്. വലിയ നടനാകാനുള്ള എല്ലാ തുടക്കവും കിട്ടിക്കഴിഞ്ഞ ഈ നടന്റെ കൈമുദ്ര പരാജയ സിനിമകളില്‍ പോലും മികച്ചു നില്ക്കും. പോയ വര്‍ഷം വി കെ പ്രകാശിന്റെ ബ്യൂട്ടിഫുളില്‍ മികച്ചൊരു വേഷം ചെയ്ത ജയസൂര്യയ്ക്ക് അതേ സംവിധായകന്റെ ട്രിവാന്‍ഡ്രം ലോഡ്ജില്‍ അതിലും മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി. തട്ടത്തിന് മറയത്ത് നിവിന്‍ പോളിക്ക് വലിയ മേക്ക് ഓവര്‍ നല്കിയപ്പോള് രമ്യ നമ്പീശന്, റീമ കല്ലിങ്ങല്‍, നിത്യാമേനോന് എന്നിവര്‍ പോയ വര്‍ഷത്തിന്റെ നായികമാരായി.
ഇനി 'വന്‍' താരങ്ങളിലേയ്ക്ക്. മമ്മൂട്ടി തുടര്‍ച്ചയായ പതിനാലാം പരാജയമേറ്റുവാങ്ങി. മോഹന്‍ലാലിനെ പ്രായം ഗംഭീരമായി വേട്ടയാടുന്നുണ്ടെങ്കിലും ഒന്നുരണ്ട് സിനിമകള്‍ വിജയം കണ്ടു. അവ കെങ്കേമമോ വ്യത്യസ്തമോ അല്ലേയല്ല. ദിലീപിന് മാറ്റമില്ല - 'ദിലീപ്, പഴയ കല്യാണരാമന് തന്നെ കളിച്ചോളൂ ഞങ്ങള്‍ കാണാന്‍ തയ്യാറാണ്' എന്നു പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ ഉണ്ടാക്കിച്ചിരിച്ച് രണ്ട് സിനിമകള്‍ വിജയിപ്പിച്ചു. കുഞ്ചാക്കോ ബോബന്റെ സിനിമകളും വിജയിക്കുന്നുണ്ട്; മേല്‍പ്പറഞ്ഞ ആരൊക്കെയോ കാണാന്‍ പോകുന്നതുകൊണ്ട്. എന്തായാലും അഭിനയത്തിന്റെ പുരോഗതിയില്‍ അയാള്‍ക്ക് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലായെന്ന് തെളിയിക്കുന്നു 'വിജയചിത്രങ്ങളാ'യ മല്ലുസിംഗും ഓര്‍ഡിനറിയും. 'അയാളും ഞാനും തമ്മിലി'ലെ ഡോക്ടര്‍ വേഷം ഇല്ലായിരുന്നെങ്കില്‍ പൃഥ്വിരാജിനെ മറന്നേ പോയേനെ. അത്രയും ബോറന് ക്യാരക്ടറുകളും ആവര്‍ത്തനവുമാണ് ഈ നടന് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ്ഗോപിയേയും ജയറാമിനേയും പറ്റി ഒന്നും പറയാനില്ല!
നൂറുതവണ പറഞ്ഞുകഴിഞ്ഞ ഒരു തീം പറഞ്ഞ് വിജയിപ്പിച്ച വിനീത് ശ്രീനിവാസന് തന്നെ ജനപ്രിയ സംവിധായകന്. പ്രണയത്തിന്റെ കൃത്യമായ കച്ചവട നിരീക്ഷണവശമറിഞ്ഞ് നല്ല രീതിയില്‍ പ്രയോഗിക്കാനായി 'തട്ടത്തിന് മറയത്തി'ലൂടെ വിനീതിന്. 'നിദ്ര'- അധികമാരും കാണാതെ പോയ നല്ല സിനിമ. റീമേക്കുകള്‍ ഒട്ടും ആവശ്യമില്ലാത്തവയാണെന്ന് അത്തരം സിനിമകള്‍ ആവര്‍ത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുമ്പോള്‍ നിദ്ര വേറിട്ട അനുഭവമായി. അതിന് സ്വതന്ത്ര സ്വഭാവവും സംവിധായകന്റെ കൈയൊപ്പുമുണ്ട്.
'ഈ അടുത്ത കാലത്ത്' - അരുണ്‍കുമാര്‍ അരവിന്ദിന്റെ രണ്ടാമത്തെ സിനിമ. വര്‍ഷത്തിലെ നല്ല സിനിമകളിലൊന്ന്. റൂബിക്സ് ക്യൂബിന്റെ വേഗതയോട് താദാത്മ്യപ്പെടുത്തിയുള്ള മുരളി ഗോപിയുടെ രചനാശൈലി ശ്രദ്ധേയം. ''22 ഫീമെയില്‍ കോട്ടയം'' വീണ്ടും പുതുമ സമ്മാനിച്ചപ്പോള്‍ ആഷിക് അബു മലയാളത്തിലിന്ന് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന സംവിധായകനാകുന്നു. വര്‍ഷാവസാനം പുറത്തുവന്ന 'ടാ തടിയാ'യും പ്രതീക്ഷ തെറ്റിച്ചില്ല.
സെക്കന്റ് ഷോ (ശ്രീനാഥ് രാജേന്ദ്രന്), ഔട്ട്സൈഡര് (പ്രേംലാല്‍), ഉസ്താദ് ഹോട്ടല്‍ (അന്‍വര്‍ റഷീദ്), ഇവന് മേഘരൂപന്‍ (പി ബാലചന്ദ്രന്), ബാച്ചിലര്‍ പാര്‍ട്ടി (അമല്‍ നീരദ്), സ്പിരിറ്റ് (രഞ്ജിത്ത്), ഫ്രൈഡേ (ലിജിന്‍ ജോസ്), ഒഴിമുറി (മധുപാല്‍), കര്‍മ്മയോഗി, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ് (വി കെ പ്രകാശ്), അയാളും ഞാനും തമ്മില്‍ (ലാല്‍ജോസ്), പറുദീസ (ആര് ശരത്), ഇവ 2012 ന്റെ മറ്റു വേറിട്ട പരീക്ഷണങ്ങളും പുതുമകളുമായി.
ഒരുപാട് പുതിയ പേരുകള്‍ വന്നുചേരുകയും സ്ഥിരമാകുകയും സ്ഥിരം ചേരുവ മാറ്റപ്പെടുകയും ചെയ്യുന്നുവെന്നത് വലിയൊരു പ്രത്യേകതയും നല്ല മാറ്റവുമാണ്. സംഗീതം, സിനിമോട്ടോഗ്രഫി, ആലാപനം, തിരക്കഥ, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലൊക്കെ പുതുപേരുകളുടെ വരവ് ശ്രദ്ധേയമാകുന്നതിനൊപ്പം പഴയതും/പഴയവരും അവസരത്തിന് കാത്തിരിക്കുന്ന അവസ്ഥാവിശേഷം കൂടി സംജാതമായത് ഏറെ പ്രസക്തവുമാകുന്നു. പോസ്റ്റര്‍ ഡിസൈനിംഗിലെ പുതുമകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ വഴിയുള്ള പ്രചരണം എന്നിവയൊക്കെ സിനിമയുടെ പുതുകാല മാറ്റങ്ങളും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമാണ്. വിജയത്തിലെത്തിയ പല സിനിമകള്‍ക്കും ഈ ഘടകങ്ങള്‍ ഗുണം ചെയ്തിട്ടുണ്ട്.
സിനിമ നിര്‍മ്മിക്കാനും വ്യത്യസ്ത സാങ്കേതിക മേഖലകളിലേയ്ക്ക് കടന്നുവരാനുമുള്ള ഊര്‍ജം സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞ ചില വര്‍ഷങ്ങളിലെ മലയാള സിനിമയ്ക്ക്. ആ തുടര്‍ച്ചയായിരുന്നു 2012 ല്‍ കണ്ടത്. അതായിരുന്നു എണ്‍പതുകള്‍ക്ക് ശേഷം ഇത്രയധികം സിനിമകള്‍ റിലീസ് ചെയ്യാനുള്ള ധൈര്യവും. ആ ഒരു ധൈര്യവും തുടര്‍ച്ചയുമാണ് വരും വര്ഷങ്ങളിലുമുണ്ടാകാന് പോകുന്നത്; താരങ്ങള്‍ക്ക് പകരം സിനിമ മുന്നില്‍ നില്ക്കുന്ന നല്ല കാലവും.

No comments:
Post a Comment