ഐ എഫ് എഫ് കെ-2012
തിരുവനന്തപുരം ചലച്ചിത്രമേളയിലെ പുരസ്‌ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. പുരസ്‌കൃതമാകാന്‍ മാത്രം വലുപ്പമുളള ഒരുപാട് സിനിമകളുണ്ട്. നാല് ഫെസ്റ്റിവെല്‍ അനുഭവത്തില്‍ ഏറ്റവും നല്ല സിനിമകള്‍ കാണാനായ വര്‍ഷം. നോസ് വെമോസ
് പപ്പാ, റോസ്, ഐവാന്‍സ് വുമണ്‍, ഫിലിമിസ്ഥാന്‍, റെപ്പന്റന്റ്, ഹോളി മോട്ടോര്‍സ്, ഐ ഡി, പിയത്തെ, ലൗ ലൈക്ക് പോയിസണ്‍, മിസ്ട്രി, ടുഡേ, സംഹിത ഇങ്ങനെ കുറേ പേരുകള്‍ പെട്ടെന്നുതന്നെ പറയാനാകുന്നു എന്നതു തന്നെയാണ് മേളക്കാഴ്ചയെ ഇത്തവണ അനുഭവമാക്കുന്നത്. ഓണ്‍ ദ റോഡ്, യെമ, ടെര്‍മിനല്‍ ട്രസ്റ്റ്, മിഡ്‌നൈറ്റ് ചില്‍ഡ്രന്‍, ടൂറിംഗ് ടാക്കീസ്, സ്റ്റാ നിനാ, അമോര്‍...ഓടിനടന്ന് കണ്ടപ്പോള്‍ കാണാനാകാതെ പോയ പേരുകളും ഏറെയാണ്.
പ്രതിഷേധങ്ങളും വിവാദങ്ങളും ഉണ്ടാകണം. അങ്ങനെയാണ് നമ്മള്‍ ജനാധിപത്യ വിശാസികളും സോഷ്യലിസ്റ്റ് വാദികളുമാകുക. ഉണ്ടായതും തുടരുന്നതുമായ അത്തരം കാഴ്ചകളും പറച്ചിലുകളുമൊക്കെ അതുകൊണ്ടുതന്നെ നല്ലതും പ്രസക്തവുമാണ്. ടാഗോര്‍ തീയറ്ററിലെ ഡെലിഗേറ്റ് കൗണ്ടര്‍ മുതല്‍ കുറേ നല്ല മാറ്റങ്ങള്‍ നല്ലതായിത്തന്നെ തോന്നി. എണ്ണിപ്പറയുന്നില്ല നല്ലതും ചീത്തതും. പക്ഷേ സിനിമകളുടെ തെരഞ്ഞെടുപ്പിന് വലിയ സന്തോഷം തന്നെ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം കാഴ്ചകളെക്കൂടി ചേര്‍ത്തു വായിച്ചാണ് ഈ നല്ല സര്‍ട്ടിഫിക്കറ്റ്.

No comments:
Post a Comment