കിം കി ഡുക്ക്
തീയറ്ററിലെ ലേലംവിളി
കിം കി ഡുക്കിന് ലോകം നിറയെ ആരാധകരുണ്ട്. കേരളത്തിലും ഒട്ടും കുറവല്ല വൃന്ദം. തിരുവനന്തപുരം ചലച്ചിത്രമേളയില്‍ മുന്‍പ് പ്രദര്‍ശിപ്പിച്ചപ്പോഴൊക്കെ ഡുക്ക് ചിത്രങ്ങള്‍ക്ക് വലിയ ജനപ്രീതി കിട്ടിയിട്ടുണ്ട്. ആ ഒരു പ്രതീക്ഷയാണ് ശ്രീകുമാര്‍ തിയേറ്ററിലേക്ക് ഇന്നലെ രാവിലെ മുതല്‍ ഒഴുകിയെത്തിയ ആസ്വാദകക്കൂട്ടം. ഈ തിരക്ക് മുന്‍പേ ഉറപ്പിച്ചതായിരുന്നുവെങ്കിലും പിന്നെയും അത് അതിനിയന്ത്രണാതീതം! കേരളത്തില്‍ ഒരു സൂപ്പര്‍താര ചിത്രത്തിനുമാകില്ല ഇത്രയും കുറഞ്ഞ മിനിട്ടുകള്‍കൊണ്ട് വലിയൊരു തിയേറ്റര്‍ നിറയ്ക്കാന്‍. സീറ്റു കിട്ടുമെന്ന് വിദൂരചിന്തയേയില്ലാത്ത ആരാധകര്‍ തറയിലിരുന്നും വാതിലിനോടു ചേര്‍ന്നുനിന്നും ഏറെ തൃപ്തരായി.
സിനിമ തുടങ്ങും മുന്‍പേയുള്ള ഈ കാഴ്ചകള്‍ക്കിടയിലാണ് തിയേറ്ററിന്റെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചുകൊണ്ട് ആ ഇരമ്പവും പ്രകടനവും. ഏതോ പ്രമുഖന്‍ അതല്ല കിം കിഡുക്ക് തന്നെ പ്രത്യക്ഷപ്പെട്ടുവെന്ന് തോന്നിപ്പിക്കുന്ന ശബ്ദാന്തരീക്ഷം. സംഗതി പിന്നെയാണ് വെളിപ്പെട്ടു തുടങ്ങിയത്. ലേലം വിളിയാണ്, സീറ്റ് കിട്ടാത്ത ഒരു വ്യക്തി കൈയില്‍ നൂറുരൂപ നോട്ട് ഉയര്‍ത്തിക്കാണിച്ച് സീറ്റ് ചോദിക്കുന്നു. കാര്യത്തിലെ രസികത്തം മനസ്സിലാക്കിയ ജനം ഈ ചെയ്തിയെ ആരവത്തോടെ സ്വീകരിച്ചു. കൈയിലെ നോട്ടുകളുടെ മൂല്യം പിന്നെയും കൂട്ടി ഇയാള്‍ പിശകല്‍ തുടര്‍ന്നപ്പോള്‍ കൈയടിയും പ്രോത്സാഹനവുമായി തിയേറ്ററില്‍ ഉത്സവാന്തരീക്ഷം. ഒടുവില്‍ ആയിരം രൂപ ഏറ്റുവാങ്ങി ഒരു മിടുക്കന്‍ സീറ്റൊഴിഞ്ഞുകൊടുത്തതോടെ ഇയാള്‍ ഈ മേളയിലെ താരവും ഡുക്കിന്റെ മികച്ച ആരാധകനുമായി ദിവസം കൈക്കലാക്കി.

No comments:
Post a Comment