മോഹന്‍ലാല്‍
നവീകരിച്ച കൈരളി തിയേറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്നു. ചടങ്ങിന് മുഖ്യമന്ത്രി വന്നു, സിനിമാമന്ത്രി വന്നു, മേയര്‍ വന്നു, സിനിമാരംഗത്തെ പരിചിതമുഖങ്ങള്‍ പലതും തൊട്ടടുത്ത്. പക്ഷേ കൗതുക
മതൊന്നുമല്ല. വേദി കൈയടക്കലും അതൊന്നുമല്ലായിരുന്നു. അതിന് അവകാശിയായത് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലായിരുന്നു. സംഭവമിങ്ങനെ:
സ്വാഗതപ്രസംഗത്തിനുശേഷം സിനിമാമന്ത്രിയുടെ കൂട്ടിച്ചേര്‍പ്പ്- 'ലാലേട്ടന് എന്തോ പറയാനുണ്ട്' അങ്ങനെ മോഹന്‍ലാല്‍ മൈക്കിന് മുന്നിലെത്തി. മുഖ്യമന്ത്രിയോടാണ് പറയാനുള്ളത്. മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് മോഹന്‍ലാല്‍ എന്ന നടന്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നു-സിനിമ 'തിരനോട്ടം'. ലാലിനെ ആദ്യമായി പകര്‍ത്തിയ ആ ക്യാമറ ഇപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ ആര്‍ക്കൈവ്‌സിലാണ് സൂക്ഷിച്ചിട്ടുള്ളത്. പ്രവര്‍ത്തനരഹിതമായ ആ ക്യാമറയാണ് ലാലിനാവശ്യം. മുമ്പ് രണ്ട് തവണ ഇതിനായി നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഒരനക്കവും ഉണ്ടായില്ലെന്നും പറഞ്ഞ ലാല്‍ മുഖ്യമന്ത്രിയോട് ഇക്കാര്യത്തില്‍ ഒരു കണ്ണുണ്ടാകണമെന്ന് സൂചിപ്പിച്ചു. കൈയടിയോടെയാണ് സദസ്സ് വലിയ നടന്റെ കൗതുകവും അഭിനയത്തോട് ആത്മാര്‍പ്പണവും സൂക്ഷിക്കുന്ന ഈ ആഗ്രഹത്തെ ഏറ്റുവാങ്ങിയത്. പ്രവര്‍ത്തിക്കാത്ത ഈ ക്യാമറയ്ക്കു പകരം പുതിയൊരു ക്യാമറ അക്കാദമിക്ക് വാങ്ങി നല്‍കാമെന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഒരു ലാല്‍ കഥാപാത്രത്തിന്റെ ലാളിത്യം കാഴ്ചക്കാര്‍ ആസ്വദിച്ചു. ഭക്തന് വരം കണക്കെ 'ക്യാമറ അനുവദിച്ചിരിക്കുന്നു'വെന്ന് തൊട്ടടുത്ത നിമിഷം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കൊച്ചുകുട്ടിയുടെ ആവേശത്തില്‍ പിന്നെയും മോഹന്‍ലാല്‍ സദസ്സിന്റെ സ്വന്തം.

No comments:
Post a Comment