ന്യൂ ജനറേഷന് സിനിമ
എഴുപതുകളുടെ ജീവിതത്തെ ഗ്രസിച്ച/പിന്തുടര്‍ന്ന നിരാശയും അസ്തിത്വവാദവും സിനിമയിലും സാഹിത്യത്തിലും മറ്റെല്ലാ കലാ ഇടങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. ഇതില്‍ നിന്നും ശരാശരി മലയാളി ജീവിതത്തിന്റെ കര കടക്കലോ കടല്‍ കടക്കലോ ആണ
് എണ്‍പതുകളില്‍ സംഭവിച്ചത്. ഗള്‍ഫ് ജീവിതവും പണവും നമ്മുടെ ഭാഗവും ഭാഗധേയവുമായി. ജീവിതശൈലിയിലും സാമൂഹികക്രമങ്ങളിലും ഇത് പ്രകടമായി. ജീവിതവുമായി ഇഴ ചേര്‍ന്നു കിടക്കുന്ന സകല മേഖലകളിലേക്കുമുളള മാറ്റത്തിന്റെ വ്യാപനം തീര്‍ച്ചയായും സിനിമയിലേക്കും പരിക്രമിച്ചു.
മലയാള സിനിമയുടെ പുഷ്ക്കലകാലം എന്ന് എന്തുകൊണ്ടും പറയാനാകുന്നത് എണ്പതുകളെയാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം ഒരു കേവലാഭിപ്രായത്തിലേക്ക് എത്തിക്കാന്‍ എണ്പതുകള്ക്കാകുന്നുണ്ട്. തൊള്ളായിരത്തി ഇരുപത്തെട്ടില്‍ തുടങ്ങിയ യാത്ര 38 ല്‍ ശബ്ദം കേള്‍പ്പിക്കുകയും ചരിത്രപുരാണ ആഖ്യായികകളില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നടുക്കാനും തുടങ്ങി. അമ്പതുകളില്‍ തുടങ്ങിയ ഈ വഴിമാറ്റനടത്തം സൂപ്പര്‍ഹിറ്റ് സിനിമകളിലേക്കും സൂപ്പര്‍നായക സങ്കല്‍പ്പങ്ങളിലേക്കും കൊണ്ടുപോയി. പല വിധങ്ങളായ പരീക്ഷണങ്ങളിലൂന്നി സിനിമ വളര്‍ന്നു. അത് ജനങ്ങളോടടുത്തു ചെന്നു. സാധാരണക്കാരന്റെ മാധ്യമമായി; തീയറ്റര്‍ അവരുടെ ഇടവും. കരഞ്ഞും ചിരിച്ചും പിന്നെയും വിവിധ വികാരസമ്മിശ്രരായി ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്കും ഇന്‍ഡോറില്‍ നിന്ന് ഔട്ട്ഡോറിലേക്കും അവര്‍ സിനിമയോടൊപ്പം ചലിച്ചു. സൗന്ദര്യം കണ്ടും അഭിനയം കണ്ടും ഭ്രമിച്ചുവശായി. ആരാധകരും ഇഷ്ടക്കാരുമായി.
അങ്ങനെ നടന്ന് കടന്ന് എണ്‍പതിലെത്തുമ്പോള്‍ ആകെ വൈപുല്യമാര്‍ന്ന ഒന്നായി മാറുകയായിരുന്നു മലയാള സിനിമ. സാഹിത്യവും സിനിമയും സമ്മേളിച്ചതിന്റെ നല്ലൊരു തുടര്ച്ചാകാലം. പ്രഗത്ഭമതികളായ എഴുത്തുകാരും സംവിധായകരും കടന്നുവന്നു. അവരുടെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കാന് അഭിനയപ്രതിഭകളുണ്ടായി. നാടകീയത അപ്പാടെ പടികടന്നു. അല്‍പ്പംകൂടി മെച്ചപ്പെട്ട സാങ്കേതികവിദ്യകൂടി കടന്നുവന്നപ്പോള്‍ സ്ക്രീനില്‍ അത്ഭുതങ്ങളും ആക്ഷനുകളും മിന്നിമാഞ്ഞു. ജനങ്ങള്‍ അതുവരെ കാണാത്ത ചിലതുകളെ കാണാന്‍ പ്രദര്‍ശനശാലകളിലേക്ക് ഇരച്ചുകയറി. സിനിമ ലാഭം നേടിത്തരുന്ന വ്യവസായം കൂടിയായി മാറി. പുതിയ തീയറ്ററുകള്‍ നിര്‍മ്മിക്കപ്പെട്ടു. അങ്ങാടിയും ആവനാഴിയും ന്യൂഡല്‍ഹിയും സി ബി ഐയും അതിരാത്രവും രാജാവിന്റെ മകനും ഇരുപതാം നൂറ്റാണ്ടും വാര്‍ത്തയും നാടുവാഴികളുമെല്ലാം എണ്‍പതുകളുടെ തീയറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച് തകര്‍ത്തുവാരിയപ്പോള്‍ നനുത്തുവന്ന് ആകെ വീശിയടിച്ച ഇഷ്ടസ്പര്ശമായി മാറുകയായിരുന്നു പഞ്ചാഗ്നിയും നഖക്ഷതങ്ങളും തൂവാനത്തുമ്പികളും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളും എല്ലാം.
എം ടി, ഹരിഹരന്, പത്മരാജന്, ഭരതന്, അരവിന്ദന്, കെ ജി ജോര്‍ജ്, ഐ വി ശശി, ഫാസില്‍, ബാലചന്ദ്രമേനോന്, മോഹന്‍, പി ജി വിശ്വംഭരന്, ജോഷി, പ്രിയദര്ശന്, സത്യന് അന്തിക്കാട്, തമ്പി കണ്ണന്താനം, കെ മധു, കമല്‍, സിബിമലയില്‍, ശ്രീനിവാസന്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി എണ്‍പതുകളുടെ തുടക്കവും ഒടുക്കവുമായി തീയറ്ററുകളിലേക്ക് ജനങ്ങളെ എത്തിച്ചതും, ആ പത്തു വര്‍ഷങ്ങളെ പ്രതേ്യകിച്ചും 85 മുതല്‍ 90 വരെയുള്ള കാലത്തെ സമ്പുഷ്ടമാക്കിയ പേരുകള്‍ അങ്ങനെ അനവധിയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലെത്തുമ്പോള് ഗതിമാറി ഒഴുകുന്ന സിനിമയെ നമ്മള് കാണുന്നു. ഒരു പേരു മാത്രം എടുത്തുപറഞ്ഞാല്‍ ഇന്‍ഹരിഹര്‍നഗര്‍ എന്ന സിനിമ ഉണ്ടാക്കിയെടുത്ത തരംഗവും തുടര്‍ച്ചയും വായിച്ചാല്‍ ഇങ്ങനെയായിരിക്കും അത്-
1989 ലാണ് സിദ്ദിഖ്ലാല്‍ കൂട്ടുകെട്ട് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയുമായി കടന്നുവരുന്നത്. ആ വരവ് മലയാളത്തിന്റെ ചില പതിവു ധാരണകളെയും ധാരകളെയും അട്ടിമറിക്കാന്‍ പോന്നതായിരുന്നു. കോമഡി പറയാന്‍ ഹാസ്യതാരങ്ങളും നായക സഹനായകന്മാര് ഗൗരവപ്രണയമുഖന്മാരുമായിരുന്ന സിനിമാകാഴ്ചകളെ തകിടം മറിച്ച് തമാശ പറയുന്ന നായകനും ഒന്നിലേറെ തുല്യപങ്കാളികളും മുഴുനീള തമാശ പറഞ്ഞ് കാണികളെ അറിഞ്ഞ് ചിരിപ്പിക്കുന്നവരുമായി കഥ മാറി. കാലങ്ങളോളം മടുക്കാത്ത തമാശയായി ഇന്നും അത് കാഴ്ചക്കാരെ സൃഷ്ടിക്കുന്നുവെന്നത് മറുവിജയ സാക്ഷ്യപത്രം. റാംജിറാവുവിനെ തുടര്‍ന്ന് 1990ല്‍ സിദ്ദിഖ്ലാലിന്റേതായി പുറത്തുവന്ന ഇന്ഹരിഹര്നഗറും വലിയ വിജയമായതോടെ രൂപപ്പെട്ടത് പുതിയൊരു സങ്കേതമാണ്. പിന്നീടതൊരു തുടര്‍ച്ചയായി മാറിയതോടെ തൊണ്ണൂറുകളുടെ മലയാള സിനിമ ആകെ ഈ പാറ്റേണ്‍ ആയിത്തുടങ്ങി. ജഗദീഷും സിദ്ദിഖും മുകേഷും സായികുമാറും കൂടെ അശോകനും മഹേഷും ബൈജുവുമെല്ലാം അഭ്യസ്തവിദ്യരായ യുവാക്കളും ഒരുമിച്ച് താമസിക്കുന്നവരും പൂവാലന്മന്മാരും റിസബാവ ഒമ്നി വാനില്‍ തട്ടികൊണ്ടുപോകുന്ന നായികയെ രക്ഷപ്പെടുത്തുന്ന നായകന്മാരുമായി. കണ്‍ഗ്രാജുലേഷന്‍സ് മിസ് അനിതാമേനോനും പോസ്റ്റ് ബോക്സ് നമ്പര്‍ 27 നും മാന്ത്രികച്ചെപ്പും ഇരിക്കൂ എം ഡി അകത്തുണ്ടും കൂടിക്കാഴ്ചയും വെല്‍ക്കം ടു കൊടൈക്കനാലും വക്കീല്‍ വാസുദേവും ഫസ്റ്റ്ബെല്ലും തൊണ്ണൂറു തുടക്കത്തിന്റെ ഇത്തരം സിനിമകളുമായി.
മമ്മൂട്ടി-മോഹന്‍ലാല്‍-സുരേഷ്ഗോപി-ജയറാം-ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍-ലോഹിതദാസ്-രാജസേനന്-മഞ്ജു വാര്യര്‍-ദേവാസുരം-മണിച്ചിത്രത്താഴ്-ഏകലവ്യന്-കമ്മീഷണര്‍- ദി കിംഗ്-മേലേപ്പറമ്പില്‍ ആണ്‍വീട്- അനിയത്തിപ്രാവ്-ആറാം തമ്പുരാന്-ലേലം... അങ്ങനെ തൊണ്ണൂറുകളുടെ ശബ്ദങ്ങളെ ഒന്നിനെയും മറന്നേ പോകുന്നില്ല. എങ്കില്‍കൂടി എണ്‍പത് ഉണ്ടാക്കിയെടുത്ത സമ്പുഷ്ടതയെ പുഷ്ടിപ്പെടുത്താന്‍ തൊണ്ണൂറുകളുടെ സിനിമയ്ക്കായില്ല. ഇന്‍ ഹരിഹറിനെ അനുകരിച്ച് കോമഡി പാറ്റേണ്‍ അതേ രൂപേണ തുടരാനായിരുന്നു സിനിമക്കിഷ്ടം. ഈ കോമഡി പാറ്റേണിന്റെ സാധ്യതകള്‍ക്ക് തുടര്‍ച്ചയായി തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇന്ദ്രന്‍സ്- ദിലീപ്- പ്രേംകുമാര്‍- അബി-ഹരിശ്രീ അശോകന് തുടങ്ങിയവരെല്ലാം വന്നു. മിക്കവാറും പേര് എറണാകുളം മിമിക്രി തട്ടകത്തുനിന്ന.് ആരും സിനിമയെ ചീത്തയാക്കിയെന്നല്ല, അവരുടെ കഴിവ് തെളിയിക്കാന്‍ പോന്ന സ്പേസ് തെളിഞ്ഞു കണ്ടപ്പോള്‍ കയറി വന്നുവെന്നു മാത്രം.
ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുപോയ പത്തു വര്‍ഷങ്ങളും കഴിഞ്ഞ് സിനിമ രണ്ടായിരത്തിലേക്ക് കടന്ന് പുതിയ സഹസ്രാബ്ദത്തുടക്കത്തിലെ ആദ്യമാസത്തില്‍ നായകസങ്കല്പ്പങ്ങളുടെ പരിപൂര്ണ്ണതയോടെ മോഹന്‍ലാല്‍ നരസിംഹവുമായി അവതരിച്ചതോടെ വഴി തെറ്റിേയടത്തുനിന്ന് മുട്ടനൊരു വഴികൂടി തെറ്റി മലയാള സിനിമ. ഷക്കീല-മറിയ-സിന്ധു-രേഷ്മകള് രണ്ടുമൂന്നു വര്‍ഷം നേരത്തെ പറഞ്ഞ കോമഡി സാധ്യതകളുടെ മറുപുറമായൊരു തുടര്‍ച്ചയും സാധ്യതയുമായി തുണിയുരിഞ്ഞുതന്നു. ദിലീപിന്റെ തമാശനായകന്റെ വരവ്, വേറിട്ടതൊന്നും ലഭിക്കാത്തൊരിടത്ത് ആദ്യ സിനിമയില്‍ പുതുക്കാഴ്ച തന്ന് സ്വയം മുറിച്ചു കടക്കാനാകാതെ ആവര്‍ത്തനങ്ങള്‍ തന്ന് ബ്ലസി... പിന്നെയൊന്നുമില്ലാതെ എത്ര പെട്ടെന്നാണ് ആ പത്തുവര്ഷങ്ങള് കടന്നുപോയത്. അങ്ങനെ രണ്ടായിരത്തിന്റെ ആദ്യ ദശകത്തിന്റെ അവസാന വര്‍ഷമെത്തി.
രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ/സംവിധായകന്റെ മാറിച്ചിന്തിക്കലുകള് ഒരു തുടക്കത്തിന്റെ ലക്ഷണം തന്നു. ഒരു നിര സിനിമകള്‍ എല്ലാം മലയാളത്തിന് ചില പുതുമ തന്നവ. കൈയൊപ്പ്, കേരള കഫെ, തിരക്കഥ, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന് ഇതൊരു പ്രചോദനമായിരുന്നു. സത്യസന്ധമായും മാറാന്‍ ആഗ്രഹിച്ചിരുന്ന, വഴിമാറ്റത്തിന് വഴിതടസ്സം സൃഷ്ടിച്ചവരെ വഴിമാറ്റി സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിച്ച യുവത്വങ്ങളെല്ലാം വഴിതുറന്നു കിട്ടുന്നതിന്റെ സന്തോഷം കാണിച്ചു. എല്ലാ രംഗത്തും പുതിയ ചില പേരുകള്‍ ഉയര്‍ന്നുവന്നു. പുതുനിര ടെക്നീഷ്യന്സ,് അഭിനേതാക്കള്‍, നിര്‍മ്മാതാക്കള്‍, അങ്ങനെ...മിക്കവരും ഒരുപാട് കഴിവുള്ളവര്‍.
കണ്ടുമടുത്ത പതിവുകാഴ്ചകളില്‍ നിന്ന് ചില പുതിയതുകള്‍ കണ്ട ജനം അങ്ങോട്ട് ശ്രദ്ധിച്ചു. നേരത്തേ പറഞ്ഞ വഴിമുടക്കികള്‍ അപ്പോഴും മാറാന്‍ ആഗ്രഹം/ കഴിവ് ഇല്ലാത്തവര്‍ കണ്ടില്ലെന്ന് നടിച്ചു. അങ്ങനെയൊരു മാറ്റമൊന്നും സിനിമയ്ക്ക് വന്നില്ലെന്ന് ശഠിക്കാന്‍ ശ്രമിച്ചു. ഒന്നില്‍ തുടങ്ങിയ സിനിമകളുടെ എണ്ണം പെരുകാന്‍ തുടങ്ങിയപ്പോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ ജനക്കൂട്ടത്തിനും കഴിയാതിരുന്നില്ല. അങ്ങനെ താരബിംബങ്ങള്‍ ഉടയാനും ചിട്ടവട്ടങ്ങള്‍ മുറതെറ്റാനും തുടങ്ങി. മാറ്റത്തിന് പുതിയൊരു പേരു കൂടി ചേര്‍ത്തു വായിച്ചു. ന്യൂ ജനറേഷന് സിനിമ- പേര് അന്വര്‍ഥമാക്കും വിധം മാറിയ ജീവിതപരിസരത്തെ ചിത്രീകരിക്കാനാണ് അവ ശ്രമിച്ചത്. പ്രതേ്യകിച്ചും നഗരകേന്ദ്രീകൃതമായ ഒരു ജീവിതത്തെ അടയാളപ്പെടുത്താന്‍. അതുകൊണ്ടുതന്നെ ഗ്രാമങ്ങളും ചെറുകിട പട്ടണങ്ങളും ഇവയെ സ്വീകരിക്കാന്‍ മടി കാണിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. പലപ്പോഴും മള്‍ട്ടിപ്ലക്സ് സിനിമകള്‍ എന്നൊരു സമുച്ചയത്തിലേക്കും സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയകളുടെ സാധ്യതയിലേക്കും മാത്രം ഇത് ഉള്‍വലിഞ്ഞു. അവിടെ ഇത്തരം ് സിനിമകള്‍ ആഘോഷവും മാറ്റപ്പൊലിമയുമായി കാണപ്പെട്ടപ്പോള്‍ അത് നാടറിയുന്ന ഒന്നായി മാറുന്ന തരത്തിലേക്ക് വളര്‍ന്നില്ല. രണ്ടിടങ്ങളിലെയും ജീവിതവ്യത്യാസം തന്നെയാകും അത്തരമൊരു ഏറ്റെടുക്കപ്പെടാതിരിക്കലിന് കാരണമായി കണ്ടെത്താനാകുക.
എത്രയൊക്കെ അഗോളഗ്രാമമായാലും മാറാത്തൊരു മുഖം എന്നും കേരളത്തിനുണ്ട്, അല്ലെങ്കില്‍ ഏതൊരു ദേശത്തിനുമുണ്ട്. തമിഴകത്തെ മാറ്റങ്ങളുടെ സിനിമാക്കാഴ്ച പുതിയ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ രണ്ടാം പകുതിയില്‍ ഗ്രാമത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചപ്പോള്‍ കേരളം നേരെ മറുവശത്തേക്കാണ് സൂം ചെയ്തത്. അത് നഗരത്തിന്റെ മാറുന്ന മലയാളി ജീവിതവും യുവത്വവും വിരല്‍ത്തുമ്പിലെ ആഗോളസാധ്യതയും കാണിച്ചുതന്നു.
ട്രാഫിക്ക് മുതല്‍ തട്ടത്തിന് മറയത്ത് വരെ
രഞ്ജിത്തില്‍ തുടങ്ങിയ മാറ്റങ്ങള്‍ രഞ്ജിത്ത് ശങ്കര്‍ (പാസഞ്ചര്‍) ശ്യാമപ്രസാദ് (ഋതു) കോക്ക്ടെയ്ല് (അരുണ്‍കുമാര്‍) വിനീത് ശ്രീനിവാസന് (മലര്‍വാടി ആര്‍ട്സ് ക്ലബ്) തുടങ്ങിയവരിലൂടെ സഞ്ചരിച്ചു. 2011 പുതിയ മാറ്റങ്ങളുടെ തുടക്കവര്‍ഷം എന്ന് വ്യക്തമായി പറയാന്‍ സാധിച്ചു. അതിനു തൊട്ടു മുന്‍വര്‍ഷങ്ങള്‍ പരീക്ഷണം തുടങ്ങിയെങ്കിലും ആത്മവിശ്വാസത്തോടെയുള്ള ഒരു കണ്ടെത്തലിന് വ്യക്തമായൊരു സ്പേസ് എന്ന തോന്നലുളവാക്കിയത് 2011 ആണ്. ആ വര്‍ഷത്തുടക്കത്തില്‍ പുറത്തിറങ്ങിയ ട്രാഫിക്ക് പതിവുരീതികളെ ആകെ മാറ്റിയ സിനിമയായിരുന്നു. നായകനില്ലാത്ത, മുന്‍കൂട്ടി അച്ചടക്കത്തോടെ എഴുതിത്തയ്യാറാക്കിയ തിരക്കഥയുളള, ജീവനുണ്ടെന്നും നമുക്കിടയിലൊക്കെ ഉള്ളവരാണെന്നും ഉളവാക്കുന്ന കഥാപാത്രങ്ങളുള്ള, ജീവിതമുള്ള, മനുഷ്യത്വമുള്ള സിനിമ. ആ സിനിമയുടെ വേഗവും കൈയടക്കവും വലിയൊരു പ്രേരകവും പ്രേരണയുമായി. രാജേഷ്പിള്ള എന്ന ആദ്യ സിനിമയില്‍ പരാജയപ്പെട്ട സംവിധായകന് രണ്ടാമൂഴത്തില്‍ അങ്ങനെ വിജയിയായി. വലിയ പ്രാധാന്യം ഈ സിനിമയ്ക്ക് കൈവരുന്നത് അത് കൈപിടിച്ചു മുന്നോട്ടുനടത്തിയ പേരുകള്‍ കൊണ്ടുകൂടിയാണ്. ബോബി- സഞ്ജയ് (തിരക്കഥ), ലിസ്റ്റിന് സ്റ്റീഫന്‍ (നിര്‍മ്മാണം) ഒപ്പം കഥാപാത്രങ്ങളായി അഭിനയിച്ചവര്‍ക്കെല്ലാം ബ്രേക്ക്് ( ആസിഫ് അലി, കുഞ്ചാക്കോ ബോബന്, അനൂപ് മേനോന്, രമ്യ നമ്പീശന്, റഹ്മാന്, ലെന)
സിനിമ കാണുന്നതിനായി തീയറ്ററിലെത്താന്‍ നാഥന് അെല്ലങ്കില്‍ ഒരു വലിയ ബിംബം വേണമെന്ന അവസ്ഥയ്ക്ക് വിരാമമിട്ട് അത്തരമൊരു വയസ്സും പ്രായവും പ്രൗഢിയും നരയും ചെന്ന നായകമുഖമില്ലാത്ത ട്രാഫിക്ക് കാണാന്‍ ജനം കയറി. ചലചിത്രമേളകള്‍ക്ക് മാത്രം കണ്ടു പരിചയിച്ച സിനിമ തീരുമ്പോഴുള്ള കൈയടി (മേളകള്‍ക്ക് അെതാരു ശീലമായിപ്പോയതാണ,് നല്ലതല്ലേലും തീരുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റ് അടുത്തിരിക്കുന്നവന്റെ കൂടെ കൈയടിക്കുന്ന) ട്രാഫിക്ക് സിനിമയ്ക്ക് ജനം അറിഞ്ഞു നല്കി. ആ കൈയടി വല്ലാത്തൊരു സാക്ഷ്യമായിരുന്നെന്നു വേണം കരുതാന്‍, അല്ലെങ്കില്‍ മാറ്റം ആഗ്രഹിക്കുകയും അത് കിട്ടുകയും ചെയ്തപ്പോഴുള്ള സന്തോഷത്തിന്റെ.
രണ്ടുമൂന്നു മാസങ്ങള്‍ക്കുശേഷം പിന്നെയും രണ്ടു സിനിമകള്‍. ചാപ്പാകുരിശും സോള്‍ട്ട് ആന്റ് പെപ്പറും. ആഷിഖ് അബുവിന്റെ രണ്ടാമൂഴം, സമീര്‍ താഹിറിന്റെ ആദ്യ സംവിധായക പരീക്ഷണം. അടുത്തടുത്ത് പുറത്തിറങ്ങിയ ഈ സിനിമകളില്‍ ചാപ്പാകുരിശ് പറച്ചിലിന്റെ വേറിട്ട രീതിയില്‍ നല്ല സിനിമയെന്നും സോള്‍ട്ട് ആന്റ് പെപ്പര്‍ പുതുമകൊണ്ട് നല്ല പേരിനൊപ്പം വലിയ വിജയവും നേടി. ആ വര്‍ഷത്തെ ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷനും മൗത്ത് പബ്ലിസിറ്റിയും സോള്‍ട്ട് ആന്റ് പെപ്പര്‍ നേടി. സമീപഭാവിയില്‍ വലിയ സാന്നിധ്യമെന്ന് പ്രതീക്ഷിക്കാവുന്ന രീതിയില്‍ ഫഹദ് ഫാസില്‍, ആസിഫ് അലി എന്നീ രണ്ടു നായകന്മാരെ ഈ സിനിമകള്‍ മലയാളത്തിന് നല്കി. കൂടെ നേഹ നായര്‍ (ഗായിക) ,പപ്പായ (പോസ്റ്റര്‍ ഡിസൈനിംഗ്), അവിയല്‍ ബാന്റ്. സോള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്കിനു ശേഷമുണ്ടായ വലിയ ആത്മവിശ്വാസമാണ്. മള്ട്ടിപ്ലക്സിനും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്ക്കുമപ്പുറം നാട്ടിലെങ്ങും ഈ സിനിമ പാട്ടായി. മികച്ച നടിയ്ക്കും (ശ്വേത മേനോന്), ജനപ്രിയ സിനിമയ്ക്കുമുളള സംസ്ഥാന അവാര്‍ഡ് സോള്‍ട്ട് ആന്റ് പെപ്പര്‍ നേടിയപ്പോള്‍ അത് പുതു സിനിമയ്ക്കു കൂടിയുളള അംഗീകാരമായി.
രഞ്ജിത്ത് പുതുതരംഗത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ റുപ്പിയുമായി വന്നു. കണ്മുന്നിലെ സാമൂഹികാവസ്ഥയും കാലികതയും കണ്ടേപ്പാള്‍ ജനങ്ങള്‍ കണ്ണടച്ചില്ല. മാധവ് രാംദാസിന്റെ മേല്‍വിലാസം ഒട്ടും പറയാത്ത ഒരു വഴി സഞ്ചരിച്ചു. പക്ഷേ ജനമതു കാണാതെ പോയി. മലയാള സിനിമയുടെ ചരിത്രമെഴുതുമ്പോള്‍ തീര്‍ച്ചയായും ഇടം പിടിക്കാവുന്ന ഒരു സിനിമയും പരീക്ഷണവുമായി ഇത് മാറുമെന്ന് കാലം തെളിയിക്കും. എന്തുതന്നെയായാലും അത്തരമൊരു സിനിമയെടുക്കാന്‍, അതിനോട് സഹകരിക്കാന്‍ താരങ്ങള്‍ക്കും ടെക്നീഷ്യന്മാര്ക്കും തോന്നിയ ധൈര്യം തന്നെയാണ് സിനിമയുടെ മാറ്റത്തിന്റെ ശരിയും ഭാവിയും.
അത്രയൊന്നും ശ്രദ്ധ വെയ്ക്കാതിരുന്ന പോസ്റ്റര്‍ ഡിസൈനിംഗ് മേഖലയില്‍ വരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് മാറ്റങ്ങളുടെ ആകെയ്ക്ക് അടിവരയാണ്. പത്മരാജ-ഭരത കാലത്തെ ആര്‍ട്ട് പോസ്റ്റര്‍ മേക്കിംഗ് വര്‍ക്കുകള്‍ക്കു ശേഷമുള്ള ശ്രദ്ധവെക്കലായിരുന്നു കമ്പ്യൂട്ടര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ നിര്‍മ്മാണം. ഇതിനായി ബ്രാന്‍ഡുകളും യുവത്വവും സര്‍ഗാത്മകതയും രംഗത്തെത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മീഡിയകളുടെ പ്രോത്സാഹനവുമുണ്ടായി.
വര്‍ഷാവസാനം വന്ന ബ്യൂട്ടിഫുള്‍ എന്നേ വേറിട്ട വഴികള്‍ സ്വയം പരീക്ഷിച്ചു തുടങ്ങിയ അത് പരാജയം, വിജയം എന്ന് നോക്കാതെ പിന്നെയും തുടരാന്‍ ധൈര്യമുള്ള വി കെ പ്രകാശിന്റെതായിരുന്നു. കഥ അനൂപ്മേനോന്റെ. ജയസൂര്യയുെട കരിയറിലെ ഏറ്റവും നല്ല കഥാപാത്രം. സൗഹൃദത്തിന്റെ സത്യസന്ധമായ പറച്ചിലിനെ ഏറ്റെടുത്തപ്പോള്‍ അത് മറ്റൊരു ചെറിയ സിനിമയുടെ വിജയവും നവതരംഗ സിനിമയിലേക്ക് ആത്മവിശ്വാസത്തിന്റെ മറ്റൊരു കൂട്ടിച്ചേര്‍ക്കലുമായി. മകരമഞ്ഞ് (ലെനിന് രാജേന്ദ്രന്) വീട്ടിലേക്കുള്ള വഴി (ഡോ ബിജു)യും ഒക്കെയായി കാഴ്ചക്കാരില്ലെങ്കിലും വേറിട്ട വഴികള്‍ ഉണ്ടാക്കപ്പെട്ടു.
2011 ഉണ്ടാക്കിയ ആത്മവിശ്വാസം നവതരംഗത്തെ പല രീതിയില്‍ വായിക്കാനുള്ളൊരു പ്രേചാദനമുണ്ടായി. നിരൂപകരും പ്രേക്ഷകരും മാധ്യമങ്ങളും എഴുതുകയും വായിക്കുകയും പറയുകയും ചെയ്തു. എന്തോ സംഭവിക്കുന്നുണ്ട് സിനിമയില്‍, എന്തോ മാറ്റം ഉണ്ടാകുന്നു ഈ ഒരു ശ്രദ്ധിക്കല്‍ മതിയായിരുന്നു പുതിെയാരു തുടക്കത്തിന്. പെട്ടെന്നൊരു കത്തിക്കയറല്‍, അത് സംഭവിക്കുക പ്രയാസമാണ്. പതിയെ പതിയെ സഞ്ചരിച്ച് പിന്നീടത് വലിയൊരു പരിണതിയായി അങ്ങനെ പടര്‍ന്നു കയറും അങ്ങനെയൊരു സാവകാശവും തുടക്കവും ഉണ്ടായി. അതിനു തൊട്ടുശേഷം പുതുവര്‍ഷം പിറന്നു.
ഈ വര്‍ഷം
ഈ അടുത്ത കാലത്ത് എന്ന സിനിമ പുതുവര്‍ഷത്തുടക്കത്തില്‍ ഇറങ്ങി. കോക്ക്ടെയ്ല് പരീക്ഷണവും വിജയവുമായി വേറിട്ട് അനുഭവപ്പെടുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നൊരു ആള്‍ക്കൂട്ടം ആ സംവിധായകന്റെ (അരുണ്‍കുമാര്‍) പുതുപറച്ചില് എന്താകുമെന്നറിയാനുളള കൗതുകം കൊണ്ട് ഈ അടുത്ത കാലത്ത് കാണാന്‍ കയറി. പുതുമ തോന്നി ഈ അടുത്ത കാലത്ത് സംഭവിച്ച കാര്യങ്ങള്‍ക്കും പറച്ചില് രീതികള്‍ക്കും. അതിന്റെ ക്രെഡിറ്റ് പോകുക മുരളി ഗോപി എന്ന തിരക്കഥാ രചയിതാവിലേക്കാകും. റൂബിക്സ് ക്യൂബിന്റെ ചലനവും വേഗതയും അനുക്രമിക്കുന്ന മാതൃക അവലംബിച്ച വേഗക്കുറവും വേഗതയും ഏക കേന്ദ്രീകരണവും ജനം ശ്രദ്ധിച്ചു, തിരിച്ചറിഞ്ഞു.
ഇന്ദ്രജിത്ത് നല്ല നടനാണ്. പക്വതയുളള അഭിനയം. മലയാളത്തില്‍ മഹാനടനെന്ന് പേരു വിളിക്കുന്ന ഏതു നടന്റെയും ഗ്രാഫിലേക്ക് ഉയരാന്‍ സാധ്യതയുളളയാള്. ആദ്യ സിനിമ മുതല്‍ അത് തെളിയിച്ചതുമാണ്. അടുത്ത കാലത്ത് കൂടാതെ ഈ വര്‍ഷം പുറത്തിറങ്ങിയ കര്‍മ്മയോഗിയിലെ മികച്ച പ്രകടനവും കാണാതെ പോയി. കാലം തെളിയിക്കട്ടെ എന്ന ശരി തന്നെയാണ് ചേര്‍ത്തു പറയാനുളളത്.
സെക്കന്റ്ഷോ- ജനുവരി മാസത്തില്‍ കേട്ട മറ്റൊരു നല്ല പേര.് ഒഴുക്കും താളവും കളര്‍ടോണും വ്യത്യസ്തതയും വേഗവും ഇത്രയുമായിരുന്നു സെക്കന്റ്ഷോ. കൂടെ ദുല്‍ഖര്‍ സല്മാന്, ശ്രീനാഥ് രാജേന്ദ്രന് (സംവിധാനം), വിനി വിശ്വലാല്‍(തിരക്കഥ), സണ്ണി വെയ്ന്‍, ഗൗതമി നായര്‍ തുടങ്ങിയ ചില പേരുകാരും സെക്കന്റ്ഷോ കഴിഞ്ഞിറങ്ങിയ ജനങ്ങള്‍ക്കൊപ്പം പോന്നു.
ഭരതന്റെ നിദ്ര സിദ്ധാര്‍ഥ് അതേ പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ ഒരാവശ്യവുമില്ലാത്ത റീമേക്ക് കൂട്ടങ്ങള്‍ക്കിടയില്‍ അതൊരു പുതുമയായി. റീമേക്കിലും സ്വന്തമായ ഘടനയുണ്ടാക്കാനും അനുഭവിപ്പിക്കാനും അതിലൂടെ വേറിട്ട സ്വഭാവം കാണിച്ചുതരാനും കഴിയുമെന്ന് സിദ്ധാര്‍ഥ് തെളിയിച്ചു. കാവ്യനീതി എത്രത്തോളം കാവ്യാത്മകമാക്കാമെന്നതിന് നിദ്രയുടെ ക്ലൈമാക്സ് സാക്ഷ്യമായിരുന്നു.നേരത്തെപ്പറഞ്ഞ പോസ്റ്റര്‍ ഡിസൈനിംഗിന്റെ സൗന്ദര്യം നിദ്രയെ ഏറെ സുന്ദരമാക്കി.
ഈ വര്‍ഷത്തെ വലിയ മാറ്റവും പരീക്ഷണവും ധൈര്യവുമായി കോട്ടയത്തുകാരി ടെസയുടെ ജീവിതം പറഞ്ഞ് ആഷിഖ് അബു വീണ്ടും വന്നു. സംവിധായകന്റെ സിനിമയ്ക്ക് കാത്തിരിക്കുക എന്ന നല്ല കാഴ്ചശീലവും അവബോധവും കൈവന്ന വലിയൊരു കൂട്ടം ഈ സിനിമ ഏറ്റെടുത്തു. ടെസയും സിറിളും അങ്ങനെ നമുക്കിടയിലുള്ളവരായി. നിദ്രയ്ക്കു പിന്നാലെ അതിനെയും മറികടക്കുന്ന പക്വതയുള്ള കഥാപാത്രമായി മാറാനുള്ള റീമയുടെ തെളിയിക്കലായിരുന്നു കോട്ടയത്തുകാരി ടെസ. അഭിലാഷ് കുമാറിന്റെയും ശ്യാം പുഷ്ക്കരന്റെയും എഴുത്തുരീതി ശ്രദ്ധിക്കപ്പെട്ടു.
ഫഹദ് ഫാസില്‍ എന്ന നടന്റെ മാറ്റം ജനം അറിഞ്ഞു സ്വീകരിച്ചു അത്ഭുതപ്പെട്ടു അംഗീകരിച്ചു. കഷണ്ടി കയറിയ തലയില്‍ വിഗ് വെച്ച് ഈ കാലത്തും ചെറുപ്പക്കാരന് നായകനായി മാറാനുള്ള ശ്രമം നടത്തി ആവര്‍ത്തിച്ച് പരാജയപ്പെടുന്നവരെയൊക്കെ പൊളിച്ചടുക്കി ഇരുപത്തിയെട്ടാം വയസില്‍ കയറിത്തുടങ്ങിയ നെറ്റിയും കാണിച്ച് ഫഹദ് വന്നപ്പോള്‍ അയഥാര്‍ഥ മേളകള്ക്കിടയിലെ യഥാര്‍ഥ നായകബിംബവും യുവത്വവും തിരിച്ചറിയപ്പെട്ടു.
ഉണ്ടാക്കി വെക്കപ്പെട്ട ഒരുപാട് അഭിനയശൈലികളെയും രീതികളെയും അനുകരിക്കാനുള്ള ശ്രമമാണ് പലപ്പോഴും മലയാള സിനിമയില്‍ പല നായകന്മാരും ശ്രദ്ധിച്ചിട്ടുള്ളത്. പുതുശൈലികള്‍ വാര്‍ത്തെടുക്കാന്‍ അസാമാന്യ പാടവവും നിരീക്ഷണവും ആവശ്യമാണ്. അതിനുള്ള കഴിവില്ലാത്തതു കൊണ്ടുതന്നെയാകും അത്തരം അനുകരണങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും തനതായ ഭാവുകത്വം പരിശീലിപ്പോള് തുടര്‍ന്നുവന്ന പലരും പേരെടുത്തു പറയുമ്പോള്‍ സുരേഷ്ഗോപി, ജയറാം,മുകേഷ്, ദിലീപ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, പൃഥ്വിരാജ് തുടങ്ങി വിജയിച്ച നായകന്മാരെല്ലാം മുമ്പേ ഗമിച്ച ഗോവിന്റെ പിന്‍പേ ഗമിക്കുന്ന കിടാങ്ങളാകാന് ശ്രമിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ബോധപൂര്‍വം തന്നെ. അപൂര്‍വ അവസരങ്ങളില്‍ അവര്‍ കഴിവു തെളിയിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാന്‍ പറ്റാത്തതുതന്നെ.
ഇങ്ങനെയൊരു പേരെടുത്തു പ്രസ്താവിക്കലിനു കാരണം ഫഹദിനെ വേര്‍തിരിച്ചു കാണിക്കാന്‍ തന്നെയാണ്. ഈ നായകന്/നടന് പൂര്വഭാരങ്ങളില്ലാത്തവനാണ്. ലിംഗവിച്ഛേദനത്തിനും വിഗ്ഗു വെക്കായ്മക്കും ധൈര്യം കാണിച്ചതുകൊണ്ടല്ല ഇയാളെ പ്രതേ്യകം എടുത്തുപറയുന്നത്. ഈ നടന് രണ്ടാംവരവില്‍ മൃത്യുഞ്ജയത്തില്‍ (കേരള കഫെ) തുടങ്ങി കോക്ക്ടെയ്ല്, പ്രമാണി,അകം,ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം ഇത്രയും കഴിഞ്ഞ് ഡയമണ്ട് നെക്ലെയ്സില്‍ എത്തുമ്പോള്‍ വലിയ പുരോഗതി ഉണ്ടാക്കിയിയിട്ടുണ്ട്. പതിവു മെട്രോ ഹീറോ ഇമേജില്‍ നിന്നും വഴി മാറാന്‍ വരും സിനിമകളില്‍ ഈ നടന് ശ്രമിച്ചിട്ടുണ്ടെന്നത് കൂടുതല്‍ ആശാവഹം. ഇത്തരമൊരു മാറ്റം നമുക്ക് പരിചയമില്ല. സ്റ്റീരിയോടൈപ്പായി പലരെയും നമ്മള് മടുത്ത് ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം വരവിന് ശ്രമിച്ചപ്പോള്‍ പണ്ടുള്ള ഇഷ്ടംകൊണ്ട് സ്വീകരിക്കാനും മടി കാണിച്ചില്ല. പക്ഷേ നിരുനക്കര നിന്നും തിരിച്ചുവരാന്‍ മടി കാണിക്കുന്ന വഞ്ചിയാണെങ്കില് പിന്നെ എന്തുചെയ്തിട്ടെന്താ! ഫഹദില്‍ സ്വന്തമായൊരു ശൈലിയും ഇരുത്തവും കാണുന്നുണ്ട്. അത് മുന്‍പരിചയമില്ലാത്ത മുഖത്തിന്റേതാണ്. അതുകൊണ്ടുതന്നെ ഇയാളില്‍ നിന്നും തീര്‍ച്ചയായും വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കാം. കൂട്ടിവായനയില് പില്ക്കാലത്ത് പ്രഗത്ഭമതികളെന്ന് വിശേഷിപ്പിക്കപ്പെട്ട അഭിനയപ്രതിഭകളില്‍ (മമ്മൂട്ടി, മോഹന്‍ലാല്‍) പലരുടെയും തുടക്കം പരമബോറായിരുന്നു.
അന്‍വര്‍ റഷീദിന്റെ ഏറ്റവും നല്ല സിനിമയാണ് ഉസ്താദ് ഹോട്ടല്‍. താരബിംബങ്ങള്ക്കൊക്കും വിധം ചെരുപ്പുവെട്ടാന് അറിയുമെന്ന് ആദ്യസിനിമ മുതല്‍ തെളിയിച്ച ഈ സംവിധായകന് ഉസ്താദ് ഹോട്ടലിലൂടെ പുതിയ ശൈലി സ്വീകരിച്ചു. അഞ്ജലിമേനോന്റെ തിരക്കഥാസഹായവും കെട്ടുറപ്പും ഉസ്താദ് ഹോട്ടലിന്റെ വിജയത്തിന് നിദാനമായി. ദുല്‍ക്കര്‍ സല്മാന് രണ്ടാമതും ഇഷ്ടപ്പെടുത്തി. പുതുനിരയില്‍ തലയെടുപ്പോടെ എടുത്തുകാണിക്കാന്‍ ഒരു നായകന് എന്ന നിലയില്‍ ദുല്‍ക്കറിനെ പ്രതീക്ഷിക്കാം.ഉസ്താദ് ഹോട്ടലിന് പിന്നാലെ വന്ന വിനീത് ശ്രീനിവാസന്റെ തട്ടത്തിന് മറയത്തും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ടതോടെ നവതരംഗ സിനിമയുടെ നിലനില്‍പ്പിനും മുന്നോട്ടുപോക്കിനും ഏറ്റവും ആവശ്യമായിരുന്ന നാടറിയുന്ന വിജയമാണ് ഉണ്ടാക്കിയെടുക്കാനായത്. ഏറെ പരിചിതമായതും പറഞ്ഞു പഴക്കം ചെന്നതുമായ ഒരു കാര്യത്തെ ഏറ്റവും നന്നായി പറഞ്ഞാണ് വിനീത് സംവിധായകക്കുപ്പായം രണ്ടാമതും ശരീരത്തിനു പാകമുള്ളതാക്കി മാറ്റിയത്. നിവിന്‍ പോളിയെന്ന നടന്റെ 'ചെയ്ഞ്ച് ഓവര്‍' ശരിക്കും വിജയം കണ്ടപ്പോള്‍ തട്ടം കേരളത്തിന്റെ 'വീക്ക്നസായി'.വര്ഷപ്പകുതി കണ്ട ഏറ്റവും വലിയ വിജയവുമായി.
എടുത്തുപറഞ്ഞ കുറേ സിനിമകള്‍ വിജയം കണ്ട പേരുകളാണ്. ഒരേ അച്ചില്‍ വാര്‍ത്തെടുക്കാനും ചുവടുപിടിച്ച് മുന്നോട്ടുപോകാനുമുള്ള ശ്രമം ഏതു രീതിയെയും അവലംബിച്ചുണ്ടാകും. അത് ഇവിടെയുമുണ്ടായപ്പോള് ന്യൂ ജനറേഷന് സിനിമയില്‍ ഏശാതെ പോയവയും ഒരുപാട്. ഒരു വശം ചേര്‍ന്നു മാറ്റങ്ങളുടെ പുതുസിനിമകള്‍ പോയപ്പോള്‍ മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത ജനപ്രിയനായകരും നായകസങ്കല്പ്പങ്ങളും പിന്നെയുമുണ്ടായി. മാറ്റങ്ങളുടെ കാറ്റ് ആകെ വീശി, അതു മാത്രമായിപ്പോയെന്ന് ഇനിയും അവകാശപ്പെടുന്നില്ല. എങ്കിലും ശ്രദ്ധിക്കപ്പെടുന്നൊരു മാറ്റമായി അതിന് മാറാന്‍ കഴിഞ്ഞപ്പോള്‍ നായക സംവിധായകനിര മാത്രമല്ല സകലരംഗങ്ങളിലും കടന്നുവരവുണ്ടായി. ദീപക്ദേവ്, ബിജിപാല്‍, രാഹുല്‍രാജ്, ഗോപിസുന്ദര്‍, ഷാന്‍ റഹ്മാന്, നിഖില്‍ രാജന്, റെക്സ് വിജയന്, ഷഹബാസ് അമന്, രതീഷ് വേഗ, മെജോ ജോസഫ്, സെജാ ജോണ്‍ തുടങ്ങിയ പേരുകള്‍ സംഗീതനിരയില് എത്തിയപ്പോള്‍ സംഗീത ബാന്റുകള്‍ ശ്രദ്ധിക്കുന്നൊരു തലമുറയെ സിനിമയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. കേള്‍ക്കുന്ന ശബ്ദങ്ങളില്‍ എത്രയെണ്ണം മുന്‍പു കേട്ടതുണ്ടെന്നു ഒന്നു ശ്രദ്ധിച്ചാല്‍ മതി പുതിയ പാട്ടുകാരെ തിരിച്ചറിയാന്‍.
കേവലകാഴ്ചയ്ക്കപ്പുറം ഷോട്ടുകളുടെ അഴകളവുകളുടെ നേരെ അമല്‍ നീരദ് (ബാച്ച്ലര് പാര്‍ട്ടി), ഷെഹ്നാദ് ജലാല്‍( സെക്കന്റ്ഷോ),സമീര്‍ താഹിര്‍ (ചാപ്പാ കുരിശ്, നിദ്ര, ഡയമണ്ട് നെക്ലെയ്സ്) ഷൈജു ഖാലിദ് (22 ഫീമെയില്‍ കോട്ടയം, സോള്‍ട്ട് ആന്റ് പെപ്പര്‍), ഫൈസല്‍ അലി (ഓര്‍ഡിനറി), ലോകനാഥന് (ഉസ്താദ് ഹോട്ടല്‍), ജോമോന് ടി ജോണ്‍ (തട്ടത്തിന് മറയത്ത്) തുടങ്ങി ഒട്ടേറെ പേരുകള്‍ വന്നു ചേര്‍ന്നു. ടി പി രാജീവന്, സന്തോഷ് എച്ചിക്കാനം, ഉണ്ണി ആര്, വിനു എബ്രഹാം തുടങ്ങിയവരെല്ലാം സിനിമയ്ക്കുവേണ്ടി എഴുതിത്തുടങ്ങിയത് സാഹിത്യവുമായി ഇടക്കാലത്ത് ഇല്ലാതിരുന്ന ബന്ധത്തെ വീണ്ടെടുക്കലിന് ഇടയാക്കുന്നു.
മലയാളത്തില്‍ ഒരുങ്ങുന്ന ഒരുപാട് സിനിമകളില്‍ പുതുനിരക്കാരാണുള്ളത്. പുതുതാരങ്ങള്ക്കും എഴുത്തുകാര്‍ക്കും വേണ്ടി നിര്‍മ്മാതാക്കള്‍ പണം മുടക്കാന്‍ തയ്യാറാകുന്നുവെന്നത് ഏറ്റവും ശുഭലക്ഷണമാണ്. കാഴ്ചശീലത്തിന് രുചിക്കുന്നതു നല്കാന് ശ്രദ്ധിക്കാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്ന തോന്നല്‍ തലമുതിര്ന്നവര്ക്ക് കൂടി വന്നു തുടങ്ങിയത് കെട്ടുകാഴ്ചകളും മുഖങ്ങളും കണ്ടുമടുക്കലില് നിന്നും സര്വതോന്മുഖമായ ഒരു മോചനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

No comments:
Post a Comment