സര്‍ക്കാര്‍ സ്‌കൂള്‍
മികവുറ്റ ചില വിദ്യാലയങ്ങള്‍
വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഒരു സ്‌കൂള്‍ ഇന്ന് സംസ്ഥാനത്ത് ഏറ്റവും അധികം കുട്ടികളെ ഒന്നാം ക്ലാസിലേയ്ക്ക് എത്തിച്ചിരിക്കുന്നു. തിരുവനന്തപുത്തെ മണക്കാട് സ്‌കൂളില്‍ നിന്നാണ് ഈ നേട്ടത്തിന്റെ വാര്‍ത്തയെത്തുന്നത്. സര്‍ക്കാര്‍ ഫണ്ടും പിടിഎയുടെ സഹായവും കൃത്യമായി വിനിയോഗിച്ചാല്‍ ഒരു വിദ്യാലയം എത്ര മികവുറ്റതാക്കാമെന്നതിന് ഉദാഹരണമാണ് മണക്കാട് ഗവ ടി.ടി.ഐ എല്‍.പി. സ്‌കൂള്‍.
ഈ സുവര്‍ണകാലത്തിന് മുമ്പ് മണക്കാട് സ്‌കൂളിന് മറ്റൊരു മുഖമുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികളുമായി നടത്തിയ പ്രവേശനോല്‍സവം. കാലൊടിഞ്ഞ ബഞ്ചും ഡസ്‌കും. ഇടിഞ്ഞുവീഴാറായ കെട്ടിടം. എന്നാല്‍ അധ്യാപകരും നാട്ടുകാരും മനസുവച്ചതോടെ പി ടി എ ഫണ്ടും സര്‍ക്കാര്‍ സഹായവും കൃത്യമായി വിനിയോഗിച്ചു. ഏഴുവര്‍ഷം മുമ്പ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുടെ പട്ടികയിലായിരുന്ന മണക്കാട് എല്‍ പി സ്‌കൂള്‍ പടിപടിയായി ഇന്നത്തെ നിലയിലായി. കുട്ടികള്‍ക്കായി ഇന്‍ഡോര്‍ സ്‌റ്റേഡിയവും, സ്റ്റീം കിച്ചനും, സ്മാര്‍ട്ട് ക്ലാസ് മുറികളും പ്രത്യേകതയുള്ള കുട്ടികള്‍ക്കായി വിദഗ്ധ പരിചരണവും ഒരുക്കിയാണ് ഈ അധ്യയനവര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളത്. അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. ഈ സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികളും സ്‌കൂളിലയക്കാന്‍ രക്ഷിതാക്കളും എത്രത്തോളം താത്പര്യം കാണിക്കുന്നുവെന്നതിന് ഇതില്‍പരം മറ്റെന്തു തെളിവുവേണം. സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ക്ക് സ്വീകരിക്കാവുന്നൊരു മാതൃകയാണ് മണക്കാട് സ്‌കൂളിന്റെത്. ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ ഏതു പടുകുഴിയില്‍ നിന്നും കരകയാറാനാകുമെന്ന് മണക്കാട് സ്‌കൂള്‍ തെളിയിക്കുന്നു.
കോട്ടണ്‍ഹില്‍ സ്‌കൂളാണ് തലസ്ഥാനത്തുനിന്നുള്ള മറ്റൊരു മികച്ച സര്‍ക്കാര്‍ മാതൃക. പുതിയതായി 147 കുട്ടികളാണ് ഈ വര്‍ഷം കോട്ടണ്‍ഹിലില്‍ ഒന്നാംക്ലാസ്സില്‍ അഡ്മിഷന്‍ നേടിയത്. കഴിഞ്ഞ വര്‍ഷം 693 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 840 ആയി. രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ അഡ്മിഷനിലും വലിയ വളര്‍ച്ചയാണ് ഉണ്ടായത്. അഡ്മിഷന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അന്വേഷണങ്ങള്‍ ഇപ്പൊഴും നിലച്ചിട്ടില്ല എന്നതാണ് കോട്ടണ്‍ഹില്ലില്‍ നിന്നുള്ള പുതിയ വര്‍ത്തമാനം.
കുട്ടികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ അമൃതധാര പദ്ധതി, പൂന്തോട്ടം, മൃഗങ്ങളുടെയും പക്ഷികളുടെയും വര്‍ണ്ണച്ചിത്രങ്ങളോടു കൂടിയ ഡെസ്‌ക്കും ബഞ്ചും, പെയിന്റിംഗുകള്‍ നിറഞ്ഞ ക്ലാസ്സ്മുറികള്‍, സ്റ്റീം കിച്ചന്‍, ഡൈനിംഗ് ഹാള്‍, ഇന്‍ഡോര്‍ ഗെയിംസിനായി പുതിയ സ്റ്റേഡിയം, ഗതാഗത സൗകര്യത്തിനായി പുതിയ ബസ്സ്, 15 പുതിയ കമ്പ്യൂട്ടറുകള്‍, മള്‍ട്ടിമീഡിയ ഹാള്‍ എന്നിവയെല്ലാം ഒരുക്കിയാണ് സ്‌കൂള്‍ പുതിയ കൂട്ടുകാരെ വരവേല്‍ക്കുന്നത്. സര്‍ക്കാര്‍ സഹായത്തിനൊപ്പം അധ്യാപകരുടെയും പി ടി എയുടെയും കൂട്ടായ പരിശ്രമം കൊണ്ടും കൂടിയാണ് കോട്ടണ്‍ഹിലിന് ഈ നേട്ടത്തിലെത്താനായത്. ഇംഗ്ലീഷ് നിലവാരം വര്‍ധിപ്പിക്കുന്നതിനായി പി ടി എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിന് പുതിയ ഒരു ടീച്ചറെയും ഈ വര്‍ഷം നിയമിച്ചു.
സമൂഹം സഹകരിച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലനിര്‍ത്താനും വളര്‍ത്താനും പറ്റും- കോട്ടണ്‍ഹില്‍ സ്‌കൂളിന്റെ വിജയഗാഥകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പി ടി എ പ്രസിഡന്റ് പ്രസന്നകുമാറിന്റെതാണ് ഈ വാക്കുകള്‍. അതു സത്യമാണെന്ന് നമുക്കും സമ്മതിക്കേണ്ടിവരും. അവര്‍ പറയുകയല്ലല്ലോ ഇതാ ഒരു മാതൃക എന്ന് പ്രവര്‍ത്തിച്ച് കാണിച്ചു തരികയല്ലേ ചെയ്യുന്നത്.
എസ് എസ് എല്‍ സിക്ക് തുടര്‍ച്ചയായ അഞ്ചാം തവണയും നൂറുശതമാനം വിജയം നേടിയാണ് പാപ്പനംകോട് സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പരാധീനതകളിലും തലയുയര്‍ത്തിപ്പിടിക്കുന്നത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കില്‍ പോലും വിജയത്തിന്റെ മേന്മ കൊണ്ടുമാത്രം അഡ്മിഷന്‍ തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. അത്യാവശ്യം സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ ജില്ലയില്‍ അഭിമാനിക്കുന്ന ഉയരത്തില്‍ എത്തുന്ന മറ്റൊരു സര്‍ക്കാര്‍ സ്‌കൂള്‍ കൂടിയായി മാറും ഇതെന്ന് നിസ്സംശയം പറയാം.
അഞ്ചുമുതല്‍ 10 വരെ ക്ലാസ്സുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്. ഈ വര്‍ഷം മുതല്‍ അഞ്ചാംക്ലാസ്സില്‍ ഈ വര്‍ഷം മുതല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിരിക്കുന്നു. മികച്ച അധ്യാപകരുടെ നിരയാണ് പാപ്പനംകോട് സ്‌കൂളിനെ നേട്ടങ്ങളിലെത്തിക്കുന്നത്. കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി നെല്‍കൃഷിയും പച്ചക്കറിത്തോട്ടവും സ്‌കൂളിലുണ്ട്.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കാള്‍ മികച്ചതാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തിലെ മാത്രം സ്ഥിതിയല്ലിത്. മറ്റു ജില്ലകളിലും മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളുണ്ട്. പക്ഷേ ഈ സ്‌കൂളുകളില്‍ വന്നുചേരുന്ന കുട്ടികളുടെ എണ്ണം താഴോട്ടുതന്നെയാണ്. രക്ഷിതാക്കളും സമൂഹവും ഇക്കാര്യത്തില്‍ സ്വയംവിലയിരുത്തലിനു വിധേയമാകേണ്ടതുണ്ട്.
വിരലിലെണ്ണാവുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മാത്രമാണ് കേരളത്തില്‍ ഉന്നതനിലവാരത്തിലുള്ളത്. പുതിയതായി മുളച്ചുപൊന്തുന്നതും നിലനില്‍ക്കുന്നതുമായ പല സ്‌കൂളുകളുടെയും സ്ഥിതി അതിദയനീയമാണ്. അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയും പണമുണ്ടാക്കാനുള്ള മാനേജ്‌മെന്റ് കൊതിയും യോഗ്യതയില്ലാത്ത അധ്യാപകരും ചേര്‍ന്ന് കുട്ടികളുടെ ഭാവിയാണ് വെള്ളത്തിലാഴ്ത്തുന്നത്.
മധ്യകേരളത്തിലും മലബാറിലും ഇത്തരത്തിലുളള നിരവധി സ്‌കൂളുകളുണ്ട്. തെക്കന്‍ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമാകാനിടയില്ല. പലതിനും അംഗീകാരം പോലുമില്ല. കുട്ടികളുടെ ഭാവി തങ്ങളുടെ കൈകളിലാണെന്ന വിചാരം മാനേജ്‌മെന്റിനുമില്ല. രക്ഷിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയും വിദ്യാഭ്യാസമുള്ളവരുടെ ചിന്താശേഷിക്കുറവും കുട്ടികളെ ഇത്തരം സ്‌കൂളുകളിലയക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇംഗ്ലീഷം മീഡിയം എന്ന പൊലിമയും ആര്‍ഭാടവും ഇപ്പൊഴും ഒരു വിഭാഗം രക്ഷിതാക്കളെ മദിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്. മറ്റൊരു വിഭാഗം മീഡിയത്തിലല്ല, മികച്ച വിദ്യാഭ്യാസം മക്കള്‍ക്ക് കിട്ടുന്നുണ്ട് എന്നതിലാണ് ശ്രദ്ധ വെയ്ക്കുന്നത്. അതാണ് വേണ്ടതും.
ആശയവിനിമയ ശേഷി, സര്‍ഗാത്മകത, വിമര്‍ശനചിന്ത തുടങ്ങിയവയിലെല്ലാം മേല്‍ക്കൈ പുലര്‍ത്തുന്ന പൊതുവിദ്യാലയത്തിലെ കുട്ടികള്‍ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തി ബോധനപഠന വികാസം വരുത്തുന്നതിലും ഏറെ മുന്നിലാണ്. പുതിയ പാഠ്യപദ്ധതിയില്‍ പഠിച്ചുവരുന്നവര്‍ മറ്റു സിലബസില്‍ പഠിക്കുന്നവരെക്കാള്‍ എല്ലാ തലത്തിലും ഏറെ മുന്നിലാണെന്ന് പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
മികച്ച അടിസ്ഥാനസൗകര്യങ്ങളും പഠനമികവും മുന്നോട്ടുവെച്ചാല്‍ അത് ശ്രദ്ധിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്കോ സമൂഹത്തിനോ സാധിക്കില്ല. അധ്യാപകരും രക്ഷിതാക്കളും പ്രാദേശിക ഭരണകൂടങ്ങളും ഒത്തുചേര്‍ന്ന് പരിശ്രമിച്ചാല്‍ മികച്ച വിദ്യാലയങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളോ കമ്പ്യൂട്ടര്‍ ലാബുകളോ ഉണ്ടാക്കി മാത്രമല്ല, ഇത്തരമൊരു കൂട്ടായ പരിശ്രമത്തിലൂടെയായിരിക്കും മികച്ച വിദ്യാലയങ്ങള്‍ ഉണ്ടാകുകയെന്ന് ആര്‍ വി ജി മേനോന്‍ അഭിപ്രായപ്പെടുന്നു.
ആര്‍ വി ജിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്ന വിധം ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നിലെത്തിയ ഒട്ടേറെ പൊതുവിദ്യാലയങ്ങള്‍ നമുക്കു മുന്നിലുണ്ട്. കാസര്‍ഗോട്ടെ കൂട്ടക്കനി യു.പി സ്‌കൂള്‍, മലപ്പുറം കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആലപ്പുഴയിലെ നീര്‍ക്കുന്നം എസ്.ഡി.വി. ജി. യു. പി. എസ്, തിരുവനന്തപുരം ആറ്റിങ്ങലിലെ അവനവഞ്ചേരി ജി. എച്ച്. എസ്. എസ്, എറണാകുളത്തെ കീച്ചേരി ജി.യു.പി.എസ് തുടങ്ങിയ സ്‌കൂളുകളെയെല്ലാം ഇതില്‍ ചേര്‍ത്തുവായിക്കാന്‍ സാധിക്കും.
കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. സ്വകാര്യ വിദ്യാലയങ്ങള്‍ എണ്‍പതുശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുത്ത് പരീക്ഷയ്ക്കിരുത്തി ഉന്നതവിജയം നേടുമ്പോള്‍ മുഴുവന്‍ കുട്ടികളെയും പരീക്ഷയ്ക്കിരുത്തി മികച്ച വിജയം നേടുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മോശമാണെന്ന ധാരണ ആളുകളില്‍ മാറിവരുന്നു. -ഈ സാക്ഷ്യപ്പെടുത്തല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെതാണ്.
കാഴ്ചപ്പാടുകള്‍ തന്നെയാണ് മാറേണ്ടത്. ചുറ്റുവട്ടത്തെ മാറ്റങ്ങളിലേക്ക് കണ്ണയക്കുകയും മക്കളുടെ ഭാവിക്കൊപ്പം അവരെ സാമൂഹ്യബോധമുള്ള പൗരന്മാര്‍ കൂടിയാക്കി വാര്‍ത്തെടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. അത്തരം തലമുറയെയാണ് നാടിനാവശ്യവും.
ജനപഥം, ജൂണ്‍

No comments:
Post a Comment