രസകരമായ ഒരു കല്യാണക്കഥ
ഒരു ക്ലിഷേ പ്രണയകഥ എന്ന് ടാഗ് ലൈനിൽ പറയുന്ന കല്യാണത്തിൽ നിന്ന് പ്രേക്ഷകന് കിട്ടുന്നത് ബോറടിക്കാത്ത രണ്ടു മണിക്കൂറാണ്. കല്യാണത്തിൽ പുതുമകളൊന്നുമില്ല. പലതവണ പറഞ്ഞിട്ടുള്ള പ്രണയകഥ തന്നെയാണ് പറയുന്നത്. എങ്കിലും അത് വിരസമാകാതെയും തമാശ കലർത്തി കാണികളെ സിനിമയ്‌ക്കൊപ്പം സജീവമാക്കി നിർത്തുകയും ചെയ്യുന്ന അവതരണമികവാാണ് കല്യാണം ടീമിന്റെ മിടുക്ക്.
മുകേഷ് സരിത താരദമ്പതിമാരുടെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറിയ കല്യാണം സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
അയൽക്കാരായ രണ്ടു കുടുംബങ്ങളാണ് കല്യാണത്തിലെ കേന്ദ്രം. ശരത്തിന് ചെറുപ്പം മുതൽക്കേ ശാരിയെ ഇഷ്ടമാണ്. പക്ഷേ തുറന്നുപറയാനുള്ള ധൈര്യമില്ല. ശാരിക്കും ശരത്തിനോട് ഇഷ്ടമുണ്ടെങ്കിലും തിരിച്ചങ്ങനെ ഉണ്ടായിരിക്കുമോ എന്ന ആശങ്കയിൽ അവളും പറയുന്നില്ല. തുറന്നുപറയാത്ത ആ ഇഷ്ടം ശാരിയുടെ കല്യാണദിവസം വരെ എത്തുന്നു. പിന്നീട് എന്തു സംഭവിക്കുമെന്നതാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. സംവിധായകന്റെ കഥയ്ക്ക് സുമേഷ് മധുവാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ബാങ്കിംഗ് ഹവേഴ്സ് 104 എന്ന ചിത്രത്തിനുശേഷം സുമേഷ് തിരക്കഥയെഴുതുന്ന ചിത്രമാണിത്.
കഥപറച്ചിലിലെയും അവതരണത്തിലെയും മികവും താരങ്ങളുടെ മികച്ച പ്രകടനവുമാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. മറ്റു ഉപകഥകളിലോക്കോ വലിയ സംഭവവികാസങ്ങളിലേക്കോ സഞ്ചരിക്കാതെ, ശരത്തിന് ശാരിയോടുള്ള പ്രണയത്തെ ചുറ്റി മാത്രമാണ് സിനിമയുടെ മുന്നോട്ടുപോക്ക്. ഈ പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയും വികാസം.
മുകേഷും ശ്രീനിവാസനുമാണ് ചിത്രത്തിനു ഊർജ്ജമാകുന്ന രണ്ടു പ്രധാന കഥാപാത്രങ്ങൾ. അനായാസം ഹാസ്യം കൈകാര്യം ചെയ്യാനും അച്ഛൻ കഥാപാത്രങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനും കഴിയുന്ന ഇരുവരുടെയും വേഷം മികച്ചതായി. പ്രണയിതാവിന്റെ വേഷത്തിൽ അരങ്ങേറിയ ശ്രാവൺ മോശമാക്കിയില്ല. അലസനും എന്നാൽ കാമുകിയെ സ്വന്തമാക്കാൻ എന്തിനും തയ്യാറുമായ ചെറുപ്പക്കാരൻ ശ്രാവണിൽ ഭദ്രമായിരുന്നു. പുതുമുഖം വർഷയാണ് നായികാവേഷത്തിൽ. ഏറെയാന്നും ചെയ്യാനില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യമായി മാറിയ വർഷയെ വീണ്ടും മലയാള സിനിമയിൽ കാണുമെന്നുറപ്പ്. ഹരീഷ് കണാരനും ജേക്കബ്ബ് ഗ്രിഗറിയും കല്യാണത്തെ ചിരികൊണ്ട് സമ്പന്നമാക്കുമ്പോൾ മൂന്നു സീനിൽ മാത്രമുള്ള ഇന്ദ്രൻസ് തന്റെ മികവുറ്റ അഭിനയമികവ് ഒരിക്കൽക്കൂടി തേച്ചുമിനുക്കാനുള്ള അവസരമായി വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ വേഷം ഉപയോഗിക്കുന്നു.
തുറന്നുപറയാത്ത പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെടുത്തിയവർക്കും പുനർചിന്തയ്ക്കുള്ള വക കൂടി നൽകുന്നുണ്ട് കല്യാണത്തിന്റെ കഥാപരിസരം. അവർക്ക് ഈ സിനിമ അൽപ്പം നോവു കൂടിയായിരിക്കും സമ്മാനിക്കുക. ഉയർന്ന ജാതി മഹിമയായി കാണുന്ന അൽപ്പബുദ്ധികളെ കണക്കിന് കളിയാക്കാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്. ജാതിക്കും സമ്പത്തിനുമെല്ലാമുപരിയായി മനസ്സിന്റെ വലുപ്പവും പൊരുത്തവും തന്നെ ഒടുവിൽ തിരിച്ചറിയപ്പെടുമെന്ന് കല്യാണം ഓർമ്മിപ്പിക്കുന്നു. വിട്ടുപോകാത്ത അനുഭൂതിയായി പ്രണയം സൂക്ഷിക്കുന്ന മനസ്സുകളിലേക്കുള്ള കല്യാണമേളത്തിന്റെ പെരുമ്പറ തന്നെയാണ് കല്യാണത്തിലൂടെ കൊട്ടിക്കയറുന്നത്.
പ്രണയകഥയ്ക്കു ചേരുന്ന പാട്ടുകളും പശ്ചാത്തലവുമാണ് കല്യാണത്തിന്റേത്. ദുൽഖർ സൽമാനും ജേക്കബ്ബ് ഗ്രിഗറിയും ചേർന്ന് പാടിയ 'ധൃതംഗപുളകിതനായി' ഉൾപ്പടെയുള്ള പാട്ടുകളും കല്യാണത്തിന്റെ മികവു കൂട്ടുന്നു. പ്രകാശ് അലക്സാണ് സംഗീതം. ക്യാമറ ബിനേന്ദ്ര മേനോനും.
കേരളകൗമുദി ഓൺലൈൻ, 2018 ഫെബ്രുവരി 23

No comments:
Post a Comment